ആരും പറയാനിഷ്ടപ്പെടാത്ത കാര്യമായിരുന്നു സിനിമയിൽ െഎ.വി. ശശി പറഞ്ഞത്. മലയാള സിനിമയെന്നാൽ വള്ളുവനാടും ഭാരതപ്പുഴയും മുണ്ടും ചന്ദനക്കുറിയും മാത്രമാണെന്ന വാർപ്പുമാതൃകകളെ ശശിയേട്ടൻ പൊളിച്ചെഴുതി. കേരളത്തിലെ ചെറു ന്യൂനപക്ഷങ്ങളായ വരേണ്യവർഗത്തിനുവേണ്ടിയായിരുന്നു സിനിമകൾ രൂപപ്പെട്ടത്. അതിൽനിന്നുള്ള പൊളിച്ചെഴുത്തായിരുന്നു അദ്ദേഹത്തിെൻറ സിനിമകൾ. ‘അങ്ങാടി’യൊക്കെ അതിനുദാഹരണമാണ്. അങ്ങാടിയിൽ സാേങ്കതികമായി ജയൻ നായകനാണെങ്കിലും കുതിരവട്ടം പപ്പുവാണ് യഥാർഥ ഹീേറായായി എനിക്കു തോന്നിയത്. പപ്പുവിനെയാണ് കഥ പിന്തുടരുന്നത്. െഎ.വി. ശശിയുടെ മണ്ണിൽ ചവിട്ടിനിൽക്കുന്ന കഥാപാത്രങ്ങൾ സംസാരിച്ചത് സാധാരണക്കാരെൻറ ഭാഷയിൽ സാധാരണക്കാരോടായിരുന്നു. ഇത്തരം സിനിമകൾ സംവിധാനം ചെയ്തതിലൂടെ വലിയ വില കൊടുക്കേണ്ടിവന്നു അദ്ദേഹത്തിന്. സിനിമ നിരൂപണങ്ങളിലും ചർച്ചകളിലും അദ്ദേഹത്തിെൻറ പേര് മനപ്പൂർവം അവഗണിച്ചു. ജനകീയമായതും തരംതാണതുമായ കലാസൃഷ്ടിയാണെന്ന രീതിയിൽ െഎ.വി. ശശിയെന്ന സിനിമക്കാരനെ എണ്ണാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നു എന്നുവേണം കരുതാൻ.
സിനിമനിരൂപണം നടത്തിയവർ വരേണ്യഭാഷയാണ് ശുദ്ധമെന്നും അത്തരം സിനിമകൾ മാത്രമാണ് ഉദാത്തമെന്നുമുള്ള മിഥ്യാബോധത്തെയാണ് എഴുതിപ്പിടിപ്പിച്ചത്. സാധാരണക്കാരും കീഴാളരും മാപ്പിളമാരും സംസാരിക്കുന്നത് മലയാളം തന്നെയാണെന്നും ചാലിയാർ എന്നത് ഒരു നദിയാണെന്നും കല്ലായിപ്പുഴയും കേരളത്തിലാണെന്നും മലയാളികളെ കാണിച്ചുകൊടുത്തതും ശശിയേട്ടനാണ്. ജനകീയമായതിനെ പുച്ഛിക്കുന്നത് നമ്മുടെ പതിവാണ്. ജനസംഖ്യയിലെ ന്യൂനപക്ഷമായ നായർ സമുദായത്തിെൻറ കഥകൾ മാത്രമാണ് കേരളത്തെ മൊത്തം പ്രതിനിധാനം ചെയ്യുന്നതെന്ന വാദഗതി എത്ര ബാലിശമാണ്. തെരുവിൽ ജീവിക്കുന്നവരും മുസ്ലിംകളും കീഴാളരുമെല്ലാം ഇത്തരം ഭാഷക്ക് അർഹരല്ലേ. ശശിയേട്ടൻ നിലകൊണ്ടത് ഇത്തരം വിഭാഗക്കാർക്കു വേണ്ടിയാണ്. പ്രാവു വളർത്തുകാരുടെയും റിക്ഷവലിക്കുന്നവരുടെയും വേശ്യകളുടെയും ജീവിതമാണ് അദ്ദേഹം വരച്ചിട്ടത്. രാഷ് ട്രീയത്തെ അഡ്രസ് ചെയ്യുകയായിരുന്നു അദ്ദേഹത്തിെൻറ സിനിമകൾ.
ഒരർഥത്തിൽ രാഷ്്ട്രീയംതന്നെയായിരുന്നു അവ. സമകാലിക ജീവിതത്തിൽനിന്നാണ് അദ്ദേഹം സിനിമയെടുത്തത്. ‘ഇൗ നാട്’ സിനിമക്കുശേഷമായിരുന്നു ൈവപ്പിൻ ദുരന്തമുണ്ടാകുന്നത്. അല്ലാതെ, ദുരന്തം നടന്ന് അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ആ സിനിമയെടുത്തത്. െഎ.വി. ശശിയും എെൻറ അച്ഛൻ ദാമോദരൻ മാഷും ഒന്നിച്ച് 38ഒാളം സിനിമകൾ ചെയ്തുവെന്നത് തീർത്തും അത്ഭുതമാണ്. കാരണം, ഇവർക്കിടയിൽ പൊതുവായ താൽപര്യങ്ങൾ ഒന്നുമില്ല എന്നതുതന്നെയായിരുന്നു കാരണം. രണ്ടു പേർക്കും ഇഷ്ടമുള്ളതായി ഒന്നും ഇല്ലായിരുന്നു. രണ്ടു ധ്രുവങ്ങളിലായിരുന്നു ഇരുവരും. മുട്ടൻ വഴക്കുകളിൽ അവസാനിക്കുന്ന ഇടവേളകളും സെറ്റിൽനിന്നുള്ള ഇറങ്ങിപ്പോക്കുമെല്ലാം നിത്യസാധാരണമായ അവരുടെ കൂട്ടുകെട്ട് ഏതെങ്കിലുമൊരു സിനിമയോടുകൂടി പെെട്ടന്ന് അവസാനിക്കുമെന്നായിരുന്നു ഞങ്ങളെല്ലാം കരുതിയത്.
പക്ഷേ, അവർക്കിടയിൽ പ്രത്യേകതരം രസതന്ത്രം എന്നുമുണ്ടായിരുന്നു. രണ്ടു പേരും വാശിക്കാരാണെങ്കിലും മൂത്ത സഹോദരൻ എന്നതുപോലെ ശശിയേട്ടൻ അച്ഛനെ പരിഗണിച്ചിരുന്നിരിക്കാം. വളരെ കുറച്ചു സംസാരിക്കുന്ന ശശിയേട്ടൻ അച്ഛൻ മരിച്ചുകഴിഞ്ഞാണ് കുടുംബവുമായി കൂടുതൽ ഇടപഴകുന്നത്. എന്നും സിനിമയായിരുന്നു അദ്ദേഹത്തിെൻറ മനസ്സിൽ. ഇറാഖ് യുദ്ധം അടിസ്ഥാനമാക്കി ഒരു സിനിമ അദ്ദേഹത്തിെൻറ മനസ്സിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.