ഫ്രഞ്ച് പ്രസിഡൻറായിരുന്ന ഫ്രാങ്സ്വ ഒാലൻഡ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി ന്യൂഡൽഹിയിൽ വരുകയും 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പിടുകയും ചെയ്തതിെൻറ രണ്ടു ദിവസം മുമ്പായിരുന്നു അത്. അനിൽ അംബാനിയുടെ ‘റിലയൻസ് എൻറർടെയ്ൻമെൻറ്’ നടി കൂടിയായ അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് ഒാലൻഡിെൻറ ജീവിത പങ്കാളി ജൂലി ഗയേയുമായി ഒരു സിനിമ നിർമിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ആ വർഷാവസാനത്തോടെ അംബാനിയുണ്ടാക്കിയ റിലയൻസ് ഡിഫൻസ് കമ്പനി നരേന്ദ്ര മോദിയും ഫ്രാങ്സ്വ ഒാലൻഡും ഒപ്പിട്ട റഫാൽ വിമാനങ്ങൾക്കുള്ള 59,000 കോടി രൂപയുടെ പങ്കാളിയാകുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും വിമാനമുണ്ടാക്കാത്ത അംബാനിയുണ്ടാക്കിയ ദസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (ഡി.ആർ.എ.എൽ) എന്ന കമ്പനിയിൽ 51 ശതമാനം ഒാഹരി അവർക്കും ബാക്കി 49 ശതമാനം ഒാഹരി റഫാൽ നിർമാതാക്കളായ ദസോൾട്ട് ഏവിയേഷനും ലഭിച്ചു.
സിനിമ കരാറിൽനിന്ന് യുദ്ധവിമാന കരാറിലേക്ക്
രാജ്യത്ത് ഇന്നുവരെ ഒരു വിമാനമുണ്ടാക്കിയ പരിചയം പോലുമില്ലാത്ത അനിൽ അംബാനിക്ക് ഇന്ത്യക്കായി യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള കരാർ റിലയൻസിെൻറ പേരിൽ നേടിയെടുക്കുക അത്ര എളുപ്പമായിരുന്നില്ല. വിമാന നിർമാണത്തിലുള്ള റിലയൻസിെൻറ കാര്യപ്രാപ്തി അന്നത്തെ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിനെ ബോധ്യപ്പെടുത്താൻ നരേന്ദ്ര മോദിക്കും അംബാനിക്കും കഴിയുമായിരുന്നില്ല. ആകക്കൂടി റിലയൻസിന് ഫ്രഞ്ച് പ്രസിഡൻറിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് സിനിമ നിർമാണ രംഗത്തെ മുൻപരിചയമാണ്. 2016 ജനുവരി 24നാണ് അംബാനിയുടെ റിലയൻസ് എൻറർടെയ്ൻമെൻറ് ഒാലൻഡിെൻറ പങ്കാളി ജൂലി ഗയേയുടെ റൂഷ് ഇൻറർനാഷനലുമായി ചേർന്ന് ഫ്രഞ്ച് സിനിമ നിർമിക്കാനുള്ള കരാറിലൊപ്പിടുന്നത്. രണ്ടാം ദിവസം 36 റഫാൽ വിമാനങ്ങൾക്ക് മോദിയും ഒാലൻഡും ഒപ്പിടുകയും ചെയ്തു. 2017 ഡിസംബർ 20ന് റിലയൻസിെൻറ ‘ടൗട്ട് ലാ ഹൗട്ട്’ എന്ന ഫ്രഞ്ച് സിനിമ ഫ്രാൻസിൽ റിലീസായി. 98 മിനിറ്റ് ദൈർഘ്യമുള്ള റിലയൻസിെൻറ ഇൗ ഫ്രഞ്ച് സിനിമ യു.എ.ഇ, തായ്വാൻ, ലബനാൻ, ബെൽജിയം, എസ്തോണിയ, ലാത്വിയ എന്നിവിടങ്ങളിലെല്ലാം റിലീസ് ചെയ്തുവെങ്കിലും ഇന്ത്യയിൽ മാത്രം പ്രദർശനത്തിനെത്തിയില്ല.
എന്നാൽ, സിനിമ റിലീസായി എട്ടാഴ്ച കഴിഞ്ഞപ്പോൾ ദസോൾട്ട് ഏവിയേഷൻ ചെയർമാൻ എറിക് ട്രാപിയർ അംബാനിയുമായി ചേർന്ന് ദസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡിെൻറ (ഡി.ആർ.എ.എൽ) വിമാന നിർമാണ യൂനിറ്റിന് നാഗ്പുരിൽ തറക്കലിട്ടു. ഫ്രഞ്ച് പ്രതിരോധ മന്ത്രി േഫ്ലാറൻസ് പാർലെയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. അനിൽ അംബാനിയുടെ സിനിമ കമ്പനിയുമായി ഒാലൻഡിെൻറ ഭാര്യയുടെ സിനിമ കമ്പനിയുണ്ടാക്കിയ ഫ്രഞ്ച് സിനിമക്കുള്ള കരാറാണ് റഫാൽ വിമാന ഇടപാടിൽ റിലയൻസിനുള്ള പങ്കാളിത്തത്തിെൻറ അടിസ്ഥാനമായി വർത്തിച്ചതെന്ന് ഫ്രാൻസിൽ വ്യാപകമായ ആക്ഷേപം ഉയർന്നു. ഇതിന് മറുപടി പറയാനാകാതെ കുഴങ്ങിയ ഒാലൻഡിന് നരേന്ദ്ര മോദി അനിൽ അംബാനിക്കുവേണ്ടി നടത്തിയ സമ്മർദം വിളിച്ചുപറയുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയത് ഫ്രഞ്ച് സർക്കാറല്ലെന്നും മോദിസർക്കാറാണെന്നും മുൻ ഫ്രഞ്ച് പ്രസിഡൻറിന് പറയേണ്ടിവന്നു. ഇതാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെടാവുന്ന തരത്തിൽ വലിയ രാഷ്ട്രീയ ബോംബായി പരിണമിച്ചിരിക്കുന്നത്.
റഫാലിലെത്തിയത് മിഗിൽനിന്ന്
റഫാൽ വിമാനത്തിെൻറ പേരിൽ അമിതമായ വില ഒടുക്കുക മാത്രമല്ല, അനിൽ അംബാനിക്ക് അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുക കൂടിയാണ് മോദി ചെയ്തത്. യു.പി.എ കാലത്ത് കോൺഗ്രസ് തുടങ്ങിവെച്ച ഒരു പ്രതിരോധ ഇടപാടിെൻറ ചർച്ച അദ്ദേഹത്തിെൻറ ഉറ്റചങ്ങാതി അനിൽ അംബാനിയെ സഹായിക്കാനായി നരേന്ദ്ര മോദി അട്ടിമറിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയുന്നത് ഇതുകൊണ്ടാണ്. കാലഹരണപ്പെട്ട റഷ്യൻ യുദ്ധവിമാനങ്ങൾക്ക് പകരം ഇന്ത്യൻ വ്യോമസേനക്കായി ഇരട്ട എൻജിൻ വിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ കാലത്തെ ചർച്ചയിൽനിന്നാണ് റഫാൽ വിമാനങ്ങളിലേക്ക് രാജ്യമെത്തുന്നത്.
2007ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ മിഗ് 21 വിമാനങ്ങൾക്ക് പകരംവെക്കാവുന്ന യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. ആഗോള ടെൻഡറിൽ ദസോൾട്ട് ഏവിയേഷെൻറ റഫാലും യൂറോഫൈറ്റർ ടൈഫൂണുമാണ് മത്സര രംഗത്ത് അവശേഷിച്ചത്. കുറഞ്ഞ വില കാണിച്ച റഫാലുമായി ചർച്ച തുടരാൻ യു.പി.എ സർക്കാർ തീരുമാനിച്ചെങ്കിലും വില നിശ്ചയിക്കുംമുമ്പ് 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽവന്നു. തൊട്ടടുത്ത വർഷം 2015ൽ അതുവരെ കേൾക്കാത്ത ഒരു കരാറുമായി മോദി മുന്നോട്ടുേപാകുന്നതാണ് കണ്ടത്.
36 റഫാൽ വിമാനങ്ങൾ വാങ്ങാനുള തീരുമാനത്തിൽ ഭേദഗതി വരുത്തിയ മോദി 18 എണ്ണം ഫ്രാൻസിൽനിന്ന് വാങ്ങാനും 18 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും തീരുമാനിക്കുന്നു. ഇത് ഏറ്റവും നല്ല ഇടപാട് മാത്രമല്ല, ഏറ്റവും കുറഞ്ഞ വിലയാണെന്നുകൂടി മോദി സർക്കാറും ബി.ജെ.പിയും വ്യാപകമായ പ്രചാരണം നടത്തി. വിമാനത്തിനെന്ത് വിലയിട്ടു എന്നു ചോദിച്ചപ്പോഴൊക്കെയും വിലപറയുന്നത് രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്. പ്രതിരോധ ഇടപാടായതിനാൽ വില വെളിപ്പെടുത്താനാവില്ലെന്ന വാദവുമായി ബി.ജെ.പി പിടിച്ചു നിൽക്കാൻ നോക്കി.
59,000 കോടിയോളം രൂപക്ക് കരാർ ഉറപ്പിച്ച മോദി അതിൽ 30,000 കോടി ഇന്ത്യയിൽ ചെലവിട്ടുവേണം റഫാൽ ഉണ്ടാക്കാൻ എന്ന വ്യവസ്ഥ പുതുതായി കൊണ്ടുവന്നു. അതിനായി 18 വിമാനങ്ങൾ ഫ്രാൻസിൽനിന്ന് വാങ്ങുകയും 18 എണ്ണം ഇന്ത്യയിലുണ്ടാക്കുകയും ചെയ്യുകയെന്ന വ്യവസ്ഥയും വെച്ചു. ഇൗ വ്യവസ്ഥകൾ വന്നതോടെയാണ് വിമാന നിർമാണത്തിൽ മുന്നനുഭവങ്ങെളാന്നുമില്ലാത്ത അംബാനിയുടെ റിലയൻസിെൻറ രംഗപ്രവേശം. മോദിസർക്കാറിൽനിന്ന് വാങ്ങുന്ന തുകയിൽ ഇന്ത്യയിൽ ചെലവിടുമെന്ന് കരുതിയ 30,000 കോടിയിൽ 21,000 കോടി രൂപയും റിലയൻസിന് ലഭിക്കുന്ന തരത്തിൽ തീരുമാനങ്ങൾ വന്നു. അംബാനിയുടെ റിലയൻസ് മോദിയുടെ കൈപിടിച്ച് കൊണ്ടുവന്ന് രാജ്യത്തിെൻറ പ്രതിരോധ വ്യാപാരത്തിെൻറ വലിെയാരു ഗുണഭോക്താവാക്കി മാറ്റുകയായിരുന്നു മോദിയുടെ ലക്ഷ്യം.
ഇന്ത്യയൊടുക്കുന്നതല്ല യഥാർഥ വില
സർക്കാറിെൻറയും ബി.ജെ.പിയുടെയും പ്രചണ്ഡമായ പ്രചാരണങ്ങൾ പൊളിയാൻ അധികം സമയമെടുത്തില്ല. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ട കരാർ പ്രകാരം 36 റഫാൽ വിമാനങ്ങൾക്കായി ഇന്ത്യ 59,000 കോടി രൂപയാണ് നൽകേണ്ടത്. ഒരു വിമാനത്തിന് 1600 കോടി രൂപയാണ് ചെലവുവരുക. ഇത് മറച്ചുവെച്ച മോദിസർക്കാർ പാർലമെൻറിൽ ഉയർന്ന ചോദ്യത്തിന് ഒരു റഫാൽ വിമാനത്തിന് 670 കോടി രൂപ മാത്രമാണ് വില വരുകെയന്ന് മറുപടി നൽകി. ‘‘ആവശ്യമായ ഉപകരണങ്ങൾക്കും സേവനങ്ങൾക്കും ആയുധങ്ങൾക്കുമൊപ്പം’’ എന്ന ഒരു വാചകവും ആ മറുപടിയിലുണ്ടായിരുന്നു. ഇൗ ഒരു വാചകത്തിൽ പിടിച്ച് ഇന്ത്യക്ക് മാത്രം സവിശേഷമായി ഒരുക്കുന്ന സംവിധാനങ്ങൾക്കു വേണ്ടിയുള്ള ചെലവാണ് 1600 കോടി രൂപയിൽ 670 കോടി കഴിച്ചുള്ളത് എന്ന് ന്യായീകരിക്കാനായി പിന്നീടുള്ള ശ്രമം. പ്രതിരോധ വിദഗ്ധൻ അജയ് ശുക്ല എൻ.ഡി.എ സഖ്യകക്ഷിയിൽനിന്ന് കിട്ടിയ മറ്റൊരു രേഖയുമായി രംഗത്തുവന്നു. ഇതനുസരിച്ച് 686 കോടി രൂപ വിലയിട്ടിരുന്ന റഫാലിന് ഇന്ത്യക്കായുള്ള സവിശേഷ സംവിധാനങ്ങളടക്കം ഉൾപ്പെടുത്തിയതുകൊണ്ടാണ് 1063 കോടി രൂപയായി ഉയർന്നത്.
എന്നാൽ, ഇൗ വാദം പൊളിക്കുന്നതാണ് 2015ലെ ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവന. ഇതുപ്രകാരം ഇന്ത്യൻ വ്യോമസേന ഫ്രാൻസിൽ പോയി പരീക്ഷിച്ച സവിേശഷതകളോടുകൂടിയ റഫാൽ വിമാനങ്ങൾ ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക. 526 കോടി രൂപ വെച്ചായിരുന്നു റഫാൽ വിമാനത്തിന് യു.പി.എ സർക്കാർ വിലപേശിക്കൊണ്ടിരുന്നത്. യു.പി.എ സർക്കാർ വിലപേശിയതിനെക്കാൻ എത്രയോ മടങ്ങ് കൂടുതൽ വിലയാണ് റഫാലിന് മോദി കൊടുക്കാൻ തയാറായതെന്ന് വില സംബന്ധിച്ച വിവാദങ്ങളിലൂടെ പുറത്തുവന്നു. യു.പി.എ വിലപേശിയ വിമാനവും തങ്ങൾ പറയുന്ന വിമാനവും തമ്മിലുള്ള വ്യത്യാസങ്ങൾ അക്കമിട്ടുപറയാനും മോദിസർക്കാറിന് കഴിഞ്ഞില്ല.
മോദിസർക്കാർ പ്രതിരോധത്തിലായതോടെ രക്ഷക്ക് വന്ന പുതിയ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ളത് രഹസ്യ സ്വഭാവത്തിലുള്ള കരാറായതിനാൽ വെളിപ്പെടുത്താനാകില്ല എന്ന വിശദീകരണവുമായായിരുന്നു. 2008ൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പിട്ട സുരക്ഷ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് റഫാൽ വിമാനത്തിെൻറ വിവരം സ്വകാര്യമായി സൂക്ഷിക്കുന്നതെന്ന് നിർമല രാജ്യസഭയെ അറിയിച്ചു. റഫാൽ വിമാനമൊന്നിന് എത്ര രൂപക്ക് കരാർ ഉറപ്പിച്ചുവെന്ന് പറയാൻ നരേന്ദ്ര മോദിയും ബി.ജെ.പിയും ഭയക്കുന്നു എന്നതായിരുന്നു ഇതിെൻറ രത്നച്ചുരുക്കം. എന്നാൽ, ഇരുരാജ്യങ്ങളും ഒപ്പിട്ട കരാറിൽ പറഞ്ഞ രഹസ്യസ്വഭാവത്തിലുള്ള രേഖയല്ല ഇതെന്നു വന്നതോടെ നിർമലക്ക് നിൽക്കക്കള്ളിയില്ലാതായി.
വിമാന നിർമാണ രംഗത്ത് വർഷങ്ങൾകൊണ്ട് യോഗ്യത തെളിയിച്ച സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിെന (എച്ച്.എ.എൽ) വകഞ്ഞുമാറ്റിയ മോദിയുടെ ചങ്ങാത്ത മുതലാളിത്തം മറച്ചുവെക്കാൻ ഇൗ ന്യായീകരണങ്ങൾക്കൊന്നുമായില്ല. കേവലം പത്തുദിവസംകൊണ്ട് അനിൽ അംബാനി തട്ടിപ്പടച്ചുണ്ടാക്കിയ വിമാന നിർമാണ കമ്പനിക്ക് എച്ച്.എ.എല്ലിനെ തട്ടിമാറ്റി മോദി റഫാൽ വിമാന നിർമാണത്തിന് കരാർ കൊടുത്തതുകൊണ്ടാണ് ദേശ് കാ ചൗകീദാർ ചോർ ബൻഗയാ (രാജ്യത്തിെൻറ കാവൽക്കാരൻ കവർച്ചക്കാരനായി) എന്ന് രാഹുൽ ഗാന്ധി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.