ഇൗദ്​ നന്മയുടെ പരിമളം പരത്ത​െട്ട 

നി​രാശ​യില​ക​പ്പെ​ടു​ന്ന മ​നു​ഷ്യ​നെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​ണ്​ പെ​രു​ന്നാ​ളു​ക​ളു​ടെ മു​ഖ്യധ​ർ​മം. ഭൂ​മി​യി​ൽ സ​മാ​ധാ​നം ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധിക്കു​ക​യാ​ണ്. ഉ​റ്റ​വ​രു​ടെ വേ​ർ​പാ​ട്, തൊ​ഴി​ൽ ന​ഷ്​​ടം, പ​രാ​ജ​യ​ങ്ങ​ൾ തു​ട​ങ്ങി പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ വ​രെ​ മ​നു​ഷ്യ​നെ വേട്ടയാടുക​യാ​ണ്. സ​ന്തോ​ഷ​ത്തി​െ​ൻ​റ വാ​ക്കു​ക​ളും സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ങ്ങും ത​ണ​ലു​മാ​യി ക​ട​ന്നു​വ​രു​ന്ന​തോ​ടെ ദുഃഖി​ത​ൻ എ​ഴു​ന്നേ​റ്റുനി​ൽ​ക്കു​ന്നു. എ​ന്നെ ര​ക്ഷി​ക്കാ​ൻ, സ​ഹാ​യി​ക്കാ​ൻ ആ​ളു​​ണ്ട്​ എ​ന്ന വികാരം ​ ജീ​വി​ത​ത്തെ വീ​ണ്ടും ചൈ​ത​ന്യ​വ​ത്താ​ക്കു​ന്നു. മ​നു​ഷ്യ​െ​ൻ​റ ഉ​ള്ളും പു​റ​വും ചൂ​ഴ്​​ന്നു നി​ൽ​ക്കു​ന്ന ഇ​സ്​​ലാ​മി​കദ​ർ​ശ​നം അ​വ​െ​ൻ​റ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​നാ​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ദുഃഖ​വും പ്ര​യാ​സ​വും ജീ​വി​ത​ത്തി​െ​ൻ​റ അ​നി​വാ​ര്യഘ​ട​ക​ങ്ങ​ളാ​ണ്. അ​ത്​ മ​റ​ച്ചുപി​ടി​ക്കാ​നും മ​റ​ന്നുക​ള​യാ​നും ക​ഴി​യ​ണ​മെ​ങ്കി​ൽ സ​ന്തോ​ഷ​ത്തി​െ​ൻ​റ വി​ളി​യും ക​ളി​യും ന​ട​ക്ക​ണം. പെ​രു​ന്നാ​ൾ, പു​തുവ​സ്​​ത്ര​വു​മാ​യി, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​വു​മാ​യി എ​ത്തു​ന്നു. പ​ട്ടി​ണി കി​ട​ക്കു​ന്ന ഒ​രാ​ളും ഉ​ണ്ടാ​ക​രു​തെ​ന്ന സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

ആ​ഘോ​ഷ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. അ​തെ​ല്ലാം ചി​ല ന​ന്മ​ക​ൾ​ക്കു വേ​ണ്ടി വ​ന്ന​തും നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണ്. പ​ക്ഷേ, വ്യ​ക്​​ത​മാ​യ കാ​ഴ്​​ച​പ്പാ​ടു​ക​ളും ദ​ർ​ശ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ആ​ഘോ​ഷ​ങ്ങ​ൾ അ​ച്ച​ട​ക്കലം​ഘ​ന​മോ, ഉ​പ​ദ്ര​വ​മോ ആ​യി മാ​റു​ന്നു. ഇ​സ്​​ലാ​മി​െ​ൻ​റ നി​ല​പാ​ടു​ക​ൾ വ്യ​ക്​​ത​വും സ​ര​ള​വും ആ​കു​ന്നു. പ്രാ​ർ​ഥി​ക്കു​ക​യും ആ​രാ​ധ​ന​ക​ൾ അ​നു​ഷ്​​ഠി​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ൾത​ന്നെ സാ​മൂ​ഹി​കജീ​വി​ത​ത്തി​ൽനി​ന്ന്​ സ്​​നേ​ഹ ബ​ഹു​മാ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. ഒാ​രോ വ്യ​ക്​​തി​യും പെ​രു​ന്നാ​ൾ കൊ​ണ്ട്​ സ​ന്തോ​ഷി​ക്ക​ണം. സ​ന്തോ​ഷി​ക്കാ​നെ​ന്തു​ണ്ട്​? ദുഃഖ​ത്തി​െ​ൻ​റ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നീ​ന്തി​ത്ത​ള​രു​േ​മ്പാ​ഴും ജീ​വ​നു​ള്ള ഒ​രു ശ​രീ​ര​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഹൃ​ദ​യ​വും വി​ജ​യി​ക്കു​മെ​ന്ന്​ ക​രു​താ​ൻ കെ​ൽ​പു​ള്ള ഒ​രു മ​ന​സ്സും ഇൗ ​ജ്വാ​ല​ക​ളെ പ്ര​ശോ​ഭി​ത​മാ​ക്കു​ന്ന ഒ​രു ദ​ർ​ശ​ന​വും ന​മ്മു​ടെ കൂ​ടെ​യി​ല്ലേ? മ​തവി​ശ്വാ​സ​വും മ​തേ​ത​ര നി​ല​പാ​ടും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മു​സ്​​ലി​മി​ന്​ ഇ​സ്​​ലാം ന​ൽ​കി​യ ചൈ​ത​ന്യം വ​ള​രെ വ​ലു​താ​ണ്. ആ​ഘോ​ഷി​ക്കാ​ൻ ഒ​രു തു​രു​മ്പു​മി​ല്ലെ​ന്ന വി​ചാ​രം മൗ​ഢ്യമാ​ണ്. സ​ന്തോ​ഷി​ക്കാ​നും മ​റ്റു​ള്ള​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ങ്കി​ൽ അ​വി​ടെ ആ​ഘോ​ഷ​മു​ണ്ട്.

ആ​ഘോ​ഷം, മ​ന​സ്സി​ൽനി​ന്ന്​ മ​ന​സ്സി​ലേ​ക്ക്, സ്വ​ന്ത​ത്തി​ൽനി​ന്ന്​ കു​ടും​ബ​ത്തി​ലേ​ക്ക്, സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽനി​ന്ന്​ മ​റ്റു സ​മു​ദാ​യ​ങ്ങ​ളി​ലേ​ക്ക്​ അ​തി​ർ​ത്തി​ക​ളി​ല്ലാ​ത്ത വി​ശാ​ല​മാ​യ ബ്ര​ഹ്​​മ​ത്തി​ലേ​ക്ക്​ പ​ക​ര​ണം, പ​ട​ര​ണം, വി​ശാ​ല​മാ​ക്ക​ണം. എ​െ​ൻ​റ ക​ണ്ണു​ക​ൾ​ക്ക്​ കാ​ഴ്​​ച​യു​ണ്ട്. കാ​തു​ക​ൾ കേ​ൾ​ക്കുന്നു​ണ്ട്. കൈ​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്. അ​ങ്ങ​നെ അ​വ​യ​വ​ങ്ങ​ൾ എ​ല്ലാം പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ണ്. സ്​​നേ​ഹ​ത്തി​െ​ൻ​റ​യും ബ​ഹു​മാ​ന​ത്തി​െ​ൻ​റ​യും ന​ല്ല വാ​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും മ​റ്റു​ള്ള​വ​ർ​ക്ക്​ ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ഞാ​ൻ അ​നു​ഗൃ​ഹീ​ത​നാ​ണ്. അ​തു​കൊ​ണ്ട്​ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ ക​ട​ന്നു ചെ​ന്ന്, ഒ​രു നി​മി​ഷം അ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ, ദുഃഖി​ത​ർ​ക്ക്​ ആ​ശ്വാ​സം പ​ക​രാ​ൻ ക​ഴി​യി​ല്ലേ... ഇൗ ​ചി​ന്ത​യാ​ണ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ഹ​സ്യം.

ഇ​ബ്രാ​ഹീം ന​ബി 4000 വ​ർ​ഷം മു​മ്പ്, മ​ക്ക​യി​ൽ ദുഃഖ​ങ്ങ​ൾ​ക്കി​ട​യി​ലും ആ​ത്മ​ഹ​ർ​ഷ​ത്തോ​ടെ ദൈ​വി​കസ​ഹാ​യ​ത്തി​ലും തൃ​പ്​​തി​യി​ലും വി​ശ്വ​സി​ച്ച്​ മു​ന്നോ​ട്ടു ന​ട​ന്നു. ക​അ​്​ബാ​ല​യം പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി. സ്വ​ന്തം കു​ടും​ബ​ത്തി​ന്​ മ​ക്ക​യി​ൽ താ​മ​സ സൗ​ക​ര്യം ഉ​ണ്ടാ​ക്കി. നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചുപോ​കു​േ​മ്പാ​ൾ സ്വ​പ​ത്​​നി​യെ, കു​ഞ്ഞി​നെ ക​അ​്​ബാ​ല​യ​ത്തി​െ​ൻ​റ ചാ​ര​ത്ത്, അ​ല്ലാ​ഹു​വി​നെ ഏ​ൽ​പി​ച്ചു. സ​ത്യ​ത്തി​െ​ൻ​റ​യും ന്യാ​യ​ത്തി​െ​ൻ​റ​യും ത്യാ​ഗ​ത്തി​െ​ൻ​റ​യും പാ​ത​യി​ൽ ജീ​വി​തം ചാ​ലി​ച്ചെ​ടു​ത്ത ആ ​ത്യാ​ഗി​യു​ടെ ജീ​വി​ത​മാ​ണ്​ നാം ​ഹ​ജ്ജ്​ വേ​ള​യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ൾ പ​ണം വാ​രി​യെ​റി​യ​ല​ല്ല. ധൂ​ർ​ത്തി​നും അ​നാ​വ​ശ്യ​ങ്ങ​ൾ​ക്കും പെ​രു​ന്നാ​ളി​െ​ൻ​റ നാ​ല​യ​ല​ത്തു പോ​ലും സ്​​ഥാ​ന​മി​ല്ല. മ​റി​ച്ച്, സ്​​നേ​ഹ​വും ബ​ഹു​മാ​ന​വും ന​ൽ​കി പാ​വ​പ്പെ​ട്ട​വ​രെ പ​രി​ഗ​ണി​ക്കു​ന്നു. ദ​രി​ദ്ര​ർ​ക്ക്​ ഭ​ക്ഷ​ണ​വും വ​സ്​​ത്ര​വും മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന്​ ഇ​സ്​​ലാം മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ന്തം ശ​രീ​ര​ത്തി​െ​ൻ​റ സ്വാ​ർ​ഥ​ത​യെ മൃ​ഗബ​ലി​യി​ലൂ​ടെ അ​റു​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം പ്ര​സ്​​തു​ത മൃ​ഗ​ത്തി​െ​ൻ​റ മാം​സം പാ​വ​ങ്ങ​ൾ​ക്ക്​ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​വും മ​ന​സ്സും ശു​ദ്ധീ​ക​രി​ക്കാ​ൻ, സു​ഹൃ​ത്തു​ക്ക​​ളെ​യും ദ​രി​ദ്ര​രെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഇൗ​ദ്​  സ​ന്ദ​ർ​ഭ​മൊ​രു​ക്കു​ന്നു.

ഇ​സ്​​ലാ​മി​െ​ൻ​റ ഇൗ​ദും ആ​ഘോ​ഷ​വും കേ​വ​ലം ആ​ചാ​ര​പ​ര​മ​ല്ല. ഒ​രു മ​ത​മെ​ന്ന വീ​ക്ഷ​ണ​ത്തി​ൽ ചി​ല​തൊ​ക്കെ ആ​ചാ​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. എ​ന്നാ​ൽ, മ​നു​ഷ്യഗ​ന്ധി​യാ​യ ഒ​േ​ട്ട​റെ ത​ത്ത്വ​ങ്ങ​ളും ഉ​പ​യോ​ഗ​ങ്ങ​ളും കൊ​ണ്ട്​ എ​ല്ലാ ക​ർ​മ​ങ്ങ​ളും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു. മ​ത​ത്തി​െ​ൻ​റ സ​ത്ത​യെ തി​രി​ച്ച​റി​യാ​ൻ ഒാ​രോ ആ​രാ​ധ​ന​യി​ലും ജാ​ല​ക​ങ്ങ​ൾ ഉ​ണ്ട്. സ​ന്തോ​ഷി​ക്കാ​നും സ​ന്തോ​ഷി​പ്പി​ക്കാ​നും ക​ഴി​യാ​ത്ത​വ​ർ​ക്ക്​ പെ​രു​ന്നാ​ൾ കൊ​ണ്ട്​ കാ​ര്യ​മി​ല്ല. ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​കാ​ൻ ഇ​ത്ത​വ​ണ, ദു​ര​ന്ത നി​ധി​ക​ളി​ലേ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ കൊ​ണ്ട്​ ധ​ന്യ​മാ​ക്ക​ണം.

ന​മ്മു​ടെ സ​ഹോദര​ന്മാ​ർ പ​രി​ശു​ദ്ധ ഹ​ജ്ജി​നു വേ​ണ്ടി മ​ക്ക​യി​ൽ സ​മ്മേ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇൗ​ദാ​ഘോ​ഷ​ങ്ങ​ളും പെ​രു​ന്നാ​ളും ഹ​ജ്ജും പ​ര​സ്​പ​രം ബ​ന്ധി​ച്ചുകി​ട​ക്കു​ന്നു. ലോ​കം മു​ഴു​ക്കെ​യു​ള്ള മു​സ്​​ലിം​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ന്ന അ​റ​ഫ ഭൂ​മി​യി​ൽ സം​ഗ​മി​ക്കു​ന്ന​ത്​ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ദു​ർ​ബ​ല​രു​ടെ​യും മോ​ച​ന​ത്തി​ന്​ ആ​ക്കംകൂ​ട്ടാ​ൻ വേ​ണ്ടി​യാ​ണ്. ആ​രാ​ധ​ന​യും ന​വോ​ത്​ഥാ​ന​വും മോ​ച​ന​വും സ​മ​ർ​പ്പ​ണ​വു​മെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന ബ​ലിപെ​രു​ന്നാ​ൾ വീ​ണ്ടും വി​ശ്വാ​സി​യെ സ​ജീ​വ​മാ​ക്കു​ന്നു. ലോ​ക​ത്ത്​ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ശാ​ന്തി പ​ക​ർ​ന്നുകൊ​ണ്ട്.

(കേരള സ്​റ്റേറ്റ്​ ഹജ്ജ്​ കമ്മിറ്റി ചെയർമാനാണ്​ ലേഖകൻ)

ഉദാരത പരന്നൊഴുകട്ടെ
ശൈഖ് മുഹമ്മദ് കാരകുന്ന്
വലിയ പ്രകൃതി ദുരന്തങ്ങൾ നമുക്ക് വായിച്ചും കേട്ടുമുള്ള അനുഭവമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കേരളീയ ചരിത്രത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വൻദുരന്തമാണ് നമ്മെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി വിശപ്പുകൊണ്ട് വലയുന്നവർ കേരളത്തിൽ വളരെ വിരളമായിരുന്നു. മരിച്ച കുഞ്ഞി​​​െൻറ മൃതശരീരം കാണിച്ച് സഹായം തേടി വിശപ്പകറ്റിയ ബംഗാളി മാതാപിതാക്കളെക്കുറിച്ച് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തി​​​െൻറ പാരമ്യതയിലായിരുന്ന കൊച്ചു കുട്ടി അച്ഛ​​​െൻറ ബലിച്ചോറ് തിന്ന ആശ്വാസത്തിൽ അമ്മയുടെ മടിയിലിരുന്ന് ‘അമ്മ എപ്പോഴാണ് മരിക്കുക’യെന്ന് ചോദിച്ച കഥയും കേട്ടു. വിശപ്പിനെ അതിജയിക്കാനുള്ള വ്യഗ്രതയാണ് കുരുവിയെ വേട​​​െൻറ വലയിൽ വീഴ്ത്തുന്നതെന്ന് ഗുലിസ്ഥാൻ കഥകളിലുണ്ട്. നമ്മുടെ സംസ്ഥാനം ഒരിക്കൽകൂടി ഇത്തരമൊരു വിശപ്പി​​​െൻറ പിടിയിൽ അമർന്നുകൂടാ.

വിശ്വാസികൾക്ക്​ ദൈവവുമായി അടുക്കാൻ ഏറ്റവും പറ്റിയ സന്ദർഭമാണിത്. വിശക്കുന്നവന് ആഹാരം നൽകുന്നത് ദൈവത്തിന് ദാനം ചെയ്യുന്നതു പോലെയാണെന്നാണ്​ മുഹമ്മദ്​ നബി പഠിപ്പിക്കുന്നത്. ദാഹിക്കുന്നവന് കുടിക്കാൻ കൊടുക്കുന്നതും രോഗിയെ സന്ദർശിക്കുന്നതും ആശ്വാസമേകുന്നതുമൊക്കെ ദൈവത്തിനു അവ നൽകുന്നതു പോലെയാണെന്നും പ്രവാചകൻ പറയുന്നുണ്ട്. പ്രവാചകൻ മദീനയിലെത്തി അഞ്ചു വർഷം പിന്നിട്ടപ്പോഴാണ് മക്കയിൽ കടുത്ത പട്ടിണി ബാധിച്ചത്. അപ്പോൾ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചക​​​െൻറ കഠിന ശത്രുക്കളായിരുന്നു. എന്നിട്ടും മക്കയെ വരൾച്ചയും ദാരിദ്ര്യവും ബാധിച്ചപ്പോൾ പ്രവാചകൻ മദീനയിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് അവിടത്തെ വിശ്വാസികളോട് വീടുകളിലെ ധാന്യമൊക്കെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവയൊക്കെ ശേഖരിച്ച് മക്കയിലേക്ക് കൊടുത്തയച്ചു. അതിനാൽ എവിടെ മനുഷ്യൻ വിശക്കുകയും ദാഹിക്കുകയും നഗ്നനാവുകയും രോഗിയാവുകയും ചെയ്യുന്നുവോ അവിടെയൊക്കെ വിശ്വാസിയുടെ ഹൃദയസാന്നിധ്യമുണ്ടാകും.അവ​​​െൻറ മനസ്സ് വേദനിക്കും. പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിക്കും. ഇപ്പോൾ ദുരന്തം ബാധിച്ചിരിക്കുന്നത് നമ്മുടെ സംസ്ഥാനത്തെയാണ്, അഥവാ നമ്മെത്തന്നെയാണ്. അതിനാൽ, എല്ലാം മറന്ന് പ്രയാസപ്പെടുന്നവരുടെ രക്ഷക്കെത്തേണ്ടത് വിശ്വാസികളുടെ മതപരമായ ബാധ്യത കൂടിയാണ്.

സർക്കാറി​​​െൻറ ഒരു കണക്കിലും പെടാത്ത, പേരും കുറിയുമില്ലാത്ത, പുറംപോക്കിൽ താമസിക്കുന്ന ആയിരക്കണക്കിനാളുകളിൽ പലരുടെയും കൂരകൾ ഒലിച്ചുപോയിരിക്കുന്നു. അവർക്ക് രേഖകളോ വിലാസം പോലുമോ ഉണ്ടാവില്ല. അവരുടെ കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ ശ്രദ്ധ പ്രത്യേകം പതിയേണ്ടതുണ്ട്. സാമ്പത്തിക സഹായം പോലെത്തന്നെ പ്രധാനമാണ് കായികസേവനം. ചിലപ്പോൾ അതിനെക്കാൾ പ്രധാനവും.

ഓണവും ബലി പെരുന്നാളും ഒരുമിച്ചു വന്നിരിക്കുകയാണല്ലോ. മതപരമായ അനുഷ്ഠാനങ്ങളും കർമങ്ങളും മാത്രം നിർവഹിച്ച് ആഘോഷങ്ങൾ മാറ്റിവെച്ച് വെള്ളപ്പൊക്കത്തിൽപെട്ട് കഷ്​ടപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടു വരേണ്ട സന്ദർഭമാണിത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും പുണ്യകരവും അതായിരിക്കുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ നാടിനെ നമുക്കൊന്നായി പുനർ നിർമിക്കാം.

Tags:    
News Summary - Eid - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.