തെരഞ്ഞെടുപ്പും ആരോഗ്യവും

കേരളം ആരോഗ്യത്തിൽ മുന്നിലാണെന്ന വാദം ആവർത്തിക്കുക വഴി നമ്മുടെ ആരോഗ്യരംഗത്തെ പരാധീനതകൾ ചർച്ചകൾക്കു പുറത്തു നിർത്തലാവും ഫലം. പകരം ആരോഗ്യരംഗത്ത് ഇനി നേടാനാവുന്നതെന്തെല്ലാം, ഇപ്പോഴത്തെ പരാധീനതകൾ എന്തെല്ലാം, ആരോഗ്യാവകാശ ം എന്ത് തുടങ്ങി നിരവധി കാര്യങ്ങളിൽ ജനശ്രദ്ധ പതിക്കണം.നമുക്കിപ്പോൾ തെരഞ്ഞെടുപ്പുകാലമാണ്. ഭരണം നിർവഹിക്കാനുള് ള ആശയരൂപവത്​കരണവും തൃപ്തികരവും സ്വീകാര്യവുമായ സാമൂഹിക നിയന്ത്രണങ്ങൾ അംഗീകരിക്കാനുള്ള ശ്രമവും തെരഞ്ഞെടുപ്പ ി​​െൻറ മൗലിക ലക്ഷ്യമാകണം. അങ്ങനെയാണെങ്കിൽ, തെരഞ്ഞെടുപ്പുകാലത്ത് ജനശ്രദ്ധ ആകർഷിക്കേണ്ട വിഷയങ്ങളിൽ പ്രധാനം ആര ോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയാണ്. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

രാഷ​​്ട്രീയ കക്ഷികൾ ഭാവി പരിപാടികൾ ജനങ്ങളെ അറിയിക്കുന്നത് പ്രകടനപത്രികയിലൂടെയാണ്. അനുഭവങ്ങൾ വെച്ച് ഇതനുസരിച്ചാണ് കാര്യങ്ങൾ നടന ്നതെന്ന് ഉറപ്പു പറയാനാവില്ല; അതിനു കാരണം പ്രകടനപത്രികയിൽ ആരും ജാഗ്രത പുലർത്തുന്നില്ല എന്നതുതന്നെ. ആരോഗ്യ, വിദ ്യാഭ്യാസ, പരിസ്ഥിതികാര്യങ്ങളിൽ സമൂഹം രാഷ്​ട്രീ​ യപ്രവർത്തകരുമായി തുടർച്ചയായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്ക ണം. ശക്തമായ ജനവികാരത്തിനു മാത്രമേ രാഷ്​​ട്രീയ നേതാക്കളെ ആരോഗ്യപരിസ്ഥിതി കാര്യങ്ങളിൽ സാമൂഹിക സൗഹൃദനയങ്ങളോടൊ പ്പം നിൽക്കാൻ നിർബന്ധിക്കൂ.
ഇന്ന് നമ്മുടെ ശരാശരി ആയുർദൈർഘ്യം 75 ന്​ അടുത്തെത്തി. അണുബാധകളും സാംക്രമികരോഗങ്ങ ളും വലുതായി അലട്ടാതെ ജീവിക്കാനാകും എന്നത് ചെറിയകാര്യമല്ല. ഇന്ത്യയിൽപോലും ഏറ്റവും മെച്ചപ്പെട്ട ജീവിതാനുഭവം മലയാളികൾക്കാണോ എന്ന് സംശയിക്കേണ്ടിവരും. ജനനസമയത്തെ ആയുർദൈർഘ്യം മാറ്റിവെച്ചു മുതിർന്നവരിൽ നോക്കിയാൽ ജമ്മു-കശ്മീർ കേരളത്തെക്കാൾ മെച്ചമാണ്. ഏതാണ്ട് പത്തു വയസ്സുമുതൽ ആയുർദൈർഘ്യം കശ്മീരിൽ മെച്ചമാണെന്നു സാരം. എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന വ്യക്‌തിക്ക് കശ്മീരിൽ ഒന്നര വർഷക്കാലം കൂടുതൽ ജീവിക്കാനാകും. അപ്പോൾ ആരോഗ്യത്തിൽപോലും എന്തൊക്കെയോ ചെയ്യാനുണ്ട്; ചെയ്തുകൊണ്ടിരിക്കുന്നതിൽ പോരായ്‌മകളും ഉണ്ടായിരിക്കും. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് നേതാക്കളോട് പറയാനാവുക?

കേരളം ആരോഗ്യത്തിൽ മുന്നിലാണെന്ന വാദം ആവർത്തിക്കുക വഴി നമ്മുടെ ആരോഗ്യരംഗത്തെ പരാധീനതകൾ ചർച്ചകൾക്കു പുറത്തു നിർത്തലാവും ഫലം. പകരം ആരോഗ്യരംഗത്ത് ഇനി നേടാനാവുന്നതെന്തെല്ലാം, ഇപ്പോഴത്തെ പരാധീനതകൾ എന്തെല്ലാം, ആരോഗ്യാവകാശം എന്ത് തുടങ്ങി നിരവധി കാര്യങ്ങളിൽ ജനശ്രദ്ധ പതിക്കണം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സത്യത്തിൽ മനുഷ്യാവകാശത്തി​​െൻറ ഭാഗം തന്നെയാണ്. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുചെയ്യുമ്പോൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാനും അവകാശമുണ്ടെന്ന് സാരം. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിലപാടിൽ വ്യക്തതയുണ്ട്. മറ്റു മനുഷ്യാവകാശങ്ങളിലെന്നപോലെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ലഭിക്കാനും എല്ലാർക്കും അവകാശമുണ്ടായിരിക്കണം. ആരോഗ്യസുരക്ഷയിൽ തുല്യത, വിവേചനരാഹിത്യം, വ്യയനിയന്ത്രണം എന്നിവ പരമപ്രധാനമായി അവർ കാണുന്നു. ആരോഗ്യരംഗം കഴിവതും പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കണം. ഇത് വ്യക്തികളുടെ അധികാരവത്കരണത്തിന് സഹായകമായിരിക്കും.

സർക്കാർ, സർക്കാറിതര ഏജൻസികൾ, വ്യക്തികൾ, കൂട്ടായ്മകൾ, സേവനദാതാക്കൾ, ഗുണഭോക്താക്കൾ എല്ലാരും ഓരോരോ ഘട്ടത്തിൽ ആരോഗ്യസേവനത്തിൽ പങ്കാളികളാകണം. ആരോഗ്യവികസനത്തി​​െൻറ പദ്ധതിനിർവഹണ ചക്രം പരിശോധിച്ചാൽ അപഗ്രഥനം, ആസൂത്രണം, നിർവഹണം, മേൽനോട്ടം, വിലയിരുത്തൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലും യുക്തമായ വികേന്ദ്രീകൃത ഭരണം നിലവിൽ വരണം. ഇമ്മാതിരി മാതൃകകൾക്കു മാത്രമേ ആരോഗ്യാവകാശം എന്ന ലക്ഷ്യം പ്രാപിക്കാനാകൂ. പങ്കാളിത്തം ഉത്തരവാദിത്തത്തിലേക്കും, അതിലൂടെ അഴിമതി നിയന്ത്രണത്തിനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും. ഇന്ത്യയിലെ അസന്തുലിതമായി വികസിച്ചുവരുന്ന ആരോഗ്യരംഗത്തിനു ശക്തമായ മാറ്റങ്ങൾ അനിവാര്യമാണ്.

ലോകാരോഗ്യസംഘടന പിന്താങ്ങുന്ന മറ്റൊരാശയം ഗുണമേന്മ ഉറപ്പുവരുത്തലാണ്. ഇന്ത്യയിൽ ആരോഗ്യസേവനങ്ങളിൽ നിലവാരക്കുറവ് കാണാം.
അടുത്ത ഏതാനും വർഷങ്ങളിൽ കാര്യമായ പരിണാമം സംഭവിച്ചതാണ് കേരളത്തിലെ പ്രാഥമികാരോഗ്യ രംഗം. നമ്മുടെ പ്രാഥമികാരോഗ്യ സേവനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണെന്ന് പറയുമ്പോഴും, ഗുണമേന്മ അനുസ്യൂതം നടക്കേണ്ട പരിഷ്കരണമാണ് എന്ന് മറന്നുകൂടാ.
ഗുണമേന്മ സങ്കൽപത്തിൽ ഏഴു വ്യത്യസ്ത തലങ്ങളുണ്ട്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും പ്രായോഗികമാക്കാൻ വൈദഗ്ധ്യവും പ്രതിബദ്ധതയും ആവശ്യപ്പെടുന്നു ഇവയെല്ലാം.

ഒന്ന്, ആരോഗ്യസേവനം സുരക്ഷിതമാകണം. അതായത്, ആർക്കാണോ സേവനം നൽകുന്നത് അവർക്ക് സുരക്ഷാവീഴ്‌ച ഉണ്ടാകരുത്​. ഇത് ആരോഗ്യകേന്ദ്രങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളാകാം, വീഴ്ചകളാകാം, ചികിത്സയുടെ പാർശ്വഫലങ്ങളാകാം. ഇതെല്ലാം റിപ്പോർട്ടുചെയ്യാനും ഓഡിറ്റ് നടപ്പാക്കാനുമായാൽ സുരക്ഷ ഉറപ്പാക്കാം. രണ്ട്, ആരോഗ്യരംഗത്തെ എല്ലാ സേവനങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നൽകുക. ഇതിനർഥം ഇപ്പോൾ തെളിവുകളില്ലാത്ത ചികിത്സ നടക്കുന്നുവെന്നല്ല. ശാസ്ത്രം പുരോഗമിക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട ചികിത്സപദ്ധതിയിലും അനുക്രമമായ മാറ്റങ്ങൾ ഉണ്ടായിവരും. ഇതെല്ലാം കാലാകാലങ്ങളിൽ ചികിത്സാരീതിയിലേക്ക് സന്നിവേശിപ്പിക്കേണ്ടത് പൗരാവകാശമാണ്. ഇതിന് ഡോക്ടർമാരുൾ​െപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് തുടർപരിശീലനം വേണ്ടി വന്നേക്കാം. അതുപോലെ, സാ​േങ്കതികവിദ്യ നവീകരിക്കേണ്ടതായും വരും. ഇതിനുള്ള നീക്കിയിരുപ്പ് കാണണം.

മൂന്ന്, ആരോഗ്യസേവനങ്ങളും പ്രവർത്തകരും ജനസൗഹാർദ മാതൃക സ്വീകരിക്കണം. അവരുടെ ആവശ്യങ്ങൾ, താൽപര്യങ്ങൾ, മൂല്യസങ്കൽപങ്ങൾ എന്നിവക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുത്താവണം രോഗനിർണയം, ചികിത്സ എന്നിവ നടക്കേണ്ടത്. അവരുടെ സ്വകാര്യത, സ്വയം നിർണയാവകാശം തുടങ്ങിയ വ്യക്തിഗത മൂല്യങ്ങൾ പ്രകാശിപ്പിക്കാനിടം നൽകുംവിധം സേവനങ്ങൾ ആസൂത്രണം ചെയ്യണം. കേരളത്തിൽ പോലും പൊതു ആശുപത്രികളിൽ സ്വകാര്യതക്ക്​ വേണ്ട ഇടം ലഭിക്കുന്നുണ്ടോ എന്നു പഠിക്കേണ്ടിയിരിക്കുന്നു. നാല്, പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങളിൽ ഇന്ന് കാത്തിരിപ്പി​​െൻറ കൂടി ഇടമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. അത്യാഹിതവിഭാഗത്തിലെ കാത്തിരിപ്പ്, മറ്റു സേവനങ്ങൾ ലഭിക്കാനുള്ള കാത്തിരിപ്പ്, ശസ്ത്രക്രിയകൾ, പരിശോധനകൾ എന്നിവക്കായുള്ള സമയനഷ്​ടം- ഇവയിൽ ഗണ്യമായ പുരോഗതി ഇനിയും കൈവരിക്കാനാകും. കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കലാണ് പ്രഥമ പോംവഴി; എന്നാൽ, ജനസംഖ്യാനുപാതികമായി തസ്‌തികകൾ വർധിപ്പിക്കേണ്ടിയും വരും.

അഞ്ച്, നിഷ്‌പക്ഷവും ധാർമികതയും അടങ്ങിയ പെരുമാറ്റമാവണം ആരോഗ്യസ്ഥാപനത്തിൽ. ലിംഗം, ആൺകോയ്‌മ, പ്രത്യേക വിഭാഗങ്ങൾ തുടങ്ങിയ വേർതിരിവുകൾ നിഷിദ്ധമായിരിക്കണം. ആറ്, ജനജീവിതത്തി​​െൻറ എല്ലാ അവസ്ഥയിലെയും ആരോഗ്യപരിപാലനം സാധ്യമാണ് എന്നുറപ്പാക്കേണ്ടതുണ്ട്. ശൈശവത്തിലെയും വാർധക്യത്തിലെയും ആരോഗ്യരക്ഷയുടെ ആവശ്യങ്ങൾ വ്യത്യസ്തങ്ങളായിരിക്കുമല്ലോ. അതുപോലെ പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധ ജീവിതശൈലികൾ പ്രചരിപ്പിക്കുന്നത്.

ഏഴ്, കാര്യക്ഷമത ഉറപ്പാക്കാനുള്ള നടപടികൾ എല്ലാ ഘട്ടത്തിലും പ്രാവർത്തികമാക്കണം. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുകയും ദുർവ്യയം പരിമിതപ്പെടുത്തുകയും ചെയ്യും. നമ്മുടെ ആരോഗ്യസംവിധാനത്തിൽ പ്രാഥമിക തലം മുതൽ തൃതീയതലം വരെയുണ്ട്. തൃതീയ തലത്തിൽ സങ്കീർണ പരിശോധനകളും ചികിത്സകളും നടക്കുന്നുവെങ്കിൽ, പ്രാഥമിക ആരോഗ്യസംവിധാനമാണ് സേവനങ്ങളുടെ നെടുന്തൂൺ. ഇത് തുടർച്ചയായി ശക്തിപ്പെടുത്തുകയും ദ്വിതീയ തലത്തിലെ പല ചികിത്സകളും ക്രമമായി ഇങ്ങോട്ടു വ്യാപിപ്പിക്കുകയും ചെയ്യാം.

Tags:    
News Summary - Election and health-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.