ഇ.പി.എഫ് പെൻഷനും കേന്ദ്ര സർക്കാർ അപ്പീലും

രാജ്യത്ത് നിലവിലുള്ള തൊഴിൽനിയമങ്ങളാകെ തൊഴിലുടമകളുടെ താൽപര്യാനുസരണം തിരുത്തിക്കുറിക്കുകയും നിലവിലിരുന്ന 29 തൊഴിൽനിയമങ്ങൾ തൊഴിലാളിതാൽപര്യങ്ങൾ വിസ്​മരിച്ചു നാലു കോഡുകളാക്കി പാസാക്കിയെടുക്കുകയും ചെയ്ത കേന്ദ്ര സർക്കാർ ഇപ്പോൾ േപ്രാവിഡൻറ് ഫണ്ട് പെൻഷൻ സ്​കീം ആനുകൂല്യങ്ങൾ നിഷ്കരുണം വെട്ടിക്കുറക്കാനുള്ള നീക്കത്തിലാണ്. അതിെൻറ ഭാഗമായാണ് ഇ.പി.എഫ് പെൻഷനിൽ തൊഴിലാളികൾക്ക് അനുകൂലമായ കേരള ഹൈകോടതിയുടെയും സുപ്രീംകോടതി ബെഞ്ചി​െൻറയും വിധിക്കെതിരായി വീണ്ടും സുപ്രീംകോടതിയിൽ അപ്പീലും പുനഃപരിശോധന ഹരജിയും നൽകിയിരിക്കുന്നത്.

േപ്രാവിഡൻറ് ഫണ്ട് ആരുടെയും ഔദാര്യമല്ല. അതു തൊഴിലാളിവർഗത്തിെൻറ അവകാശമാണ്. ഈ അവകാശം നേടിയെടുക്കാൻ ദശാബ്​ദങ്ങൾ നീണ്ട പ്രക്ഷോഭങ്ങളും പ്രവർത്തനവും തൊഴിലാളികൾക്ക് നടത്തേണ്ടിവന്നിട്ടുമുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ഇപ്പോൾ ലോകത്തൊട്ടാകെ വിവിധ രാജ്യങ്ങളിൽ േപ്രാവിഡൻറ് ഫണ്ട് നടപ്പിൽ വന്നിട്ടുമുണ്ട്. ഇന്ത്യൻ േപ്രാവിഡൻറ് ഫണ്ട് ആക്ട് തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഇ.പി.എഫ് ആക്ട്-1952 വിവിധ സ്​ഥാപനങ്ങളിലെ തൊഴിലാളികൾക്ക് േപ്രാവിഡൻറ് ഫണ്ട് നേടിയെടുക്കാനുള്ള പരമോന്നത നിയമമാണ്. രാജ്യത്തെ നിലവിലുള്ള തൊഴിൽനിയമങ്ങളിൽ മുഖ്യമാണിത്. കുടുംബ പെൻഷൻ പദ്ധതിയും ഇൻഷുറൻസ്​ സ്​കീമുമെല്ലാം ഉൾപ്പെട്ടതാണ് േപ്രാവിഡൻറ് സ്​കീം.

കേന്ദ്ര േപ്രാവിഡൻറ് ഫണ്ട് കമീഷണറോടൊപ്പം സംസ്​ഥാനങ്ങളിലും സ്​​റ്റേറ്റ് േപ്രാവിഡൻറ് ഫണ്ട് ബോർഡുകൾ ഫലപ്രദമായി പ്രവർത്തിച്ചുവരുകയാണ്. േപ്രാവിഡൻറ് ഫണ്ട് പെൻഷൻ സ്​കീമാണ് ഇതിൽ പ്രധാനം. ഈ സ്​കീമിെൻറ കടയ്ക്കലാണ് കേന്ദ്ര സർക്കാർ കത്തി​െവച്ചിരിക്കുന്നത്.

തൊഴിലാളിവിരുദ്ധ നിയമങ്ങളുടെ പരമ്പരയിൽപെട്ട ഒന്നായിരുന്നു കേന്ദ്ര എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് കമീഷണർ പുറപ്പെടുവിച്ച വിജ്ഞാപനം. നിശ്ചിത തുകയിൽ കൂടുതൽ വേതനം പറ്റുന്ന തൊഴിലാളികൾക്ക് അതിെൻറ അടിസ്​ഥാനത്തിലുള്ള പെൻഷൻ നിഷേധിക്കുന്നതായിരുന്നു വിജ്ഞാപനം.

ഇതിനെതിരായി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയിലൂടെ സംസ്​ഥാനത്തെ രണ്ടു ലക്ഷത്തിനു പുറത്ത് ജീവനക്കാർക്കാണ് ഗുണം ലഭിക്കുന്നത്. തൊഴിലാളികളുടെ ശമ്പളത്തിൽ 8.33 ശതമാനം േപ്രാവിഡൻറ് ഫണ്ടിൽ അടക്കുകയും അത്രയും തുകതന്നെ തൊഴിലുടമയും ഫണ്ടിലേക്ക് അടക്കുകയുമായിരുന്നു. ഈ തുകക്ക്​ പി.എഫ് ട്രസ്​റ്റ്​ കോഡ് നിശ്ചയിക്കുന്ന പലിശയും നൽകിവന്നിരുന്നു. എന്നാൽ, തൊഴിലാളി ജോലിയിൽനിന്നു വിരമിച്ചാൽ പെൻഷൻ നൽകുന്നതിനുള്ള വ്യവസ്​ഥകൾ അന്നുണ്ടായിരുന്നില്ല.

പി.എഫ് നിയമത്തിൽ അതിനാവശ്യമായ ഭേദഗതി 1995 നവംബർ 16ന് കൊണ്ടുവരുകയും അന്നുമുതൽ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള സ്​കീം നടപ്പാക്കുകയും ചെയ്തു. തൊഴിലുടമ അടക്കുന്ന േപ്രാവിഡൻറ് ഫണ്ട് വിഹിതത്തിൽനിന്ന് 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് വകമാറ്റുകയും ചെയ്തു. അതിൽനിന്നാണ് പെൻഷൻ നൽകി വന്നത്. 1996 മാർച്ച് 16 മുതൽ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻതുക അടക്കുന്നതിന് ഉതകുന്ന വിധത്തിൽ പെൻഷൻ സ്​കീം ഭേദഗതി ചെയ്തു. എന്നാൽ, അതു നടപ്പാക്കിയില്ല.

തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ യഥാർഥ ശമ്പളത്തിെൻറ അടിസ്​ഥാനത്തിൽ തൊഴിലുടമകളുമായി ചേർന്ന് പെൻഷൻവിഹിതം നൽകാനുള്ള അവസരം നിഷേധിച്ച എംപ്ലോയീസ്​ േപ്രാവിഡൻറ് ഫണ്ട് കമീഷണറുടെ നടപടിയാണ് കേരള ഹൈകോടതി ഡിവിഷൻ ​െബഞ്ച് നേര​േത്ത റദ്ദാക്കിയത്. വിഹിതം നൽകുന്നത് ഒഴിവാക്കാൻ എംപ്ലോയീസ്​ േപ്രാവിഡൻറ് ഫണ്ട് ആക്ടിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി തെറ്റാണെന്ന് വ്യക്തമാക്കിയ ഹൈകോടതി അത് റദ്ദാക്കി.

പെൻഷൻ അർഹതക്കുള്ള പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തുമ്പോൾ ഒരു ദിവസം 500 രൂപ എന്നാണ് വിലയിരുത്തുന്നത്. കൂലിപ്പണി ചെയ്യുന്നവർക്കുപോലും ഇതിൽ കൂടുതൽ വേതനം ലഭിക്കും. വിരമിക്കുന്നവർക്ക് ഗുണകരമായ പദ്ധതി അട്ടിമറിക്കലാണിത്. കൂടിയ തുക പെൻഷനായി നൽകുന്നത് പെൻഷൻ ഫണ്ട് കുറക്കുമെന്ന വിചിത്രമായ വാദമാണ് ഇ.പി.എഫ് അധികൃതർ ഉന്നയിക്കുന്നത്. ഇതിെൻറ പേരിൽ അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കാനാവില്ല. പെൻഷൻ തുക കണക്കാക്കാൻ വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളമാണ് കണക്കിലെടുത്തിരുന്നതെങ്കിൽ ഭേദഗതി വന്നതോടെ ഇത് അവസാനത്തെ അഞ്ചു വർഷത്തെ ശമ്പളത്തിെൻറ ശരാശരി കണക്കിലെടുക്കുന്ന സ്​ഥിതിയിലായി. ഇതും സ്വേച്ഛാപരമായ നടപടിയാണ്.

സർക്കാറിന് ഒരു ബാധ്യതയും ഇല്ലാതിരുന്നിട്ടും വാർധക്യകാലത്ത് മാന്യമായി ജീവിക്കാൻ കഴിയാത്തത്ര തുച്ഛമായ തുക ഇ.പി.എഫ് പെൻഷനായി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. വിരമിക്കുന്നവർക്ക് ഗുണകരമായ പദ്ധതിയെ നഗ്​നമായി അട്ടിമറിക്കലാണിത്. പെൻഷൻ കണക്കാക്കാനുള്ള പരമാവധി ശമ്പളമായി ഇത്രയും കുറഞ്ഞ തുക നിശ്ചയിച്ചത് സമൂഹത്തിലെ മാറ്റങ്ങൾ കാണാതെയാണ്. കൂടിയ തുക പെൻഷനായി നൽകുന്നത് പെൻഷൻ ഫണ്ട് കുറക്കുമെന്ന ഇ.പി.എഫ് വാദം വളരെ വിചിത്രമാണ്.

പ്രവർത്തനക്ഷമമല്ലാത്ത വിവിധ അക്കൗണ്ടുകളിലായി അവകാശപ്പെടാത്ത പെൻഷനായി 32,000 കോടി രൂപ കെട്ടിക്കിടപ്പുണ്ടെന്ന് സെൻട്രൽ േപ്രാവിഡൻറ് ഫണ്ട് കമീഷണർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഉയർന്ന പെൻഷൻ നൽകുന്നത് പെൻഷൻ ഫണ്ട് ചുരുക്കുമെന്ന വാദത്തിന് അടിസ്​ഥാനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യഥാർഥ ശമ്പളത്തിെൻറ അടിസ്​ഥാനത്തിൽ നൽകുന്ന വിഹിതം പെൻഷൻ ഫണ്ടിെൻറ അടിത്തറ വികസിപ്പിക്കുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് തൊഴിലാളികൾ കേരള ഹൈകോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും േപ്രാവിഡൻറ് ഫണ്ട് അവകാശം പിടിച്ചുപറ്റിയത്. േപ്രാവിഡൻറ് ഫണ്ടിൽനിന്നു നേര​േത്ത നൽകിവന്നിരുന്ന 1000 രൂപ മുതൽ 3000 രൂപവരെയുള്ള തുച്ഛമായ തുകക്കു പകരം ശമ്പളത്തിന് ആനുപാതികമായി എല്ലാവർക്കും പെൻഷൻ കിട്ടുമെന്നത് ഈ കോടതിവിധിയുടെ വലിയ നേട്ടമായിരുന്നു. സംസ്​ഥാനത്ത് തൊഴിലാളികളാകെ ഈ വിധി നടപ്പാക്കിക്കിട്ടുമെന്നുള്ള പ്രതീക്ഷയിലുമായിരുന്നു.

ഇ.പി.എഫ് അംഗങ്ങൾക്ക് മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കുന്ന കേരള ഹൈകോടതിവിധിക്കെതിരെ ഇ.പി.എഫ്.ഒ നൽകിയ പുനഃപരിശോധന ഹരജി സുപ്രീംകോടതി കേൾക്കാൻ പോകുകയാണ്. സുപ്രീംകോടതി വിധിക്ക് വഴി​െവച്ച കേരള ഹൈകോടതി വിധി മറ്റുകക്ഷികളെ കേൾക്കാതെയായതിനാൽ സ്​റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ കേന്ദ്ര സർക്കാറും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

21 മാസത്തിനുശേഷം ഈ അപ്പീൽ ഹരജി കഴിഞ്ഞ തിങ്കളാഴ്ച ജസ്​റ്റിസ്​ യു.യു. ലളിത് അധ്യക്ഷനായ ​െബഞ്ചിെൻറ പരിഗണനക്കു വന്നു. ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയാണ് തൊഴിൽമന്ത്രാലയം പുതിയ അപേക്ഷ നൽകിയത്. അതിനു രേഖകൾ സമർപ്പിക്കാൻ മന്ത്രാലയം അനുമതി തേടിയിട്ടുമുണ്ട്. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന വിധി 2018 ഒക്ടോബർ 12നാണ് കേരള ഹൈകോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി 2019 ഏപ്രിൽ ഒന്നിന് ഈ വിധി ശരിവച്ചു.

ഹൈകോടതിയും സുപ്രീംകോടതിയും തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചിട്ടും അപ്പീലും പുനഃപരിശോധന ഹരജിയും നിലനിൽക്കുന്നു എന്നു കാട്ടി ഇ.പി.എഫ്.ഒ തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ നിഷേധിച്ചിരിക്കുകയാണ്. ഇ.പി.എസി (എംപ്ലോയീസ്​ പെൻഷൻ സ്​കീം)ലേക്കുള്ള തൊഴിലാളികളുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് പരമോന്നത കോടതി എടുത്തുകളഞ്ഞിരിക്കുകയാണ​േല്ലാ. ഇതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കുന്നതായിരുന്നു ആ വിധി.

സുപ്രീംകോടതി 2019 ഏപ്രിൽ ഒന്നിന് ഈ വിധി ശരി​െവച്ചതോടെ േപ്രാവിഡൻറ് ഫണ്ട് ബോർഡ് ഇത് നടപ്പാക്കാൻ ബാധ്യസ്​ഥരാകുകയും ചെയ്തു. ഇതിനെതിരെയാണ് ഇ.പി.എഫ്.ഒ അപ്പീലും പുനഃപരിശോധന ഹരജിയും നൽകി രാജ്യത്തെ ജീവനക്കാരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കാൻ കരുനീക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ​െബഞ്ചിൽ വിചാരണക്കു വന്ന ഈ അപ്പീൽ ഹരജി വാദം കേൾക്കാനായി മറ്റൊരു ​െബഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. അടുത്തയാഴ്ച സുപ്രീംകോടതിയുടെ പുതിയ ​െബഞ്ചിൽ ഈ കേസ്​ വാദംകേൾക്കും.

തൊഴിലാളികളുടെ ഇ.പി.എഫ് പെൻഷൻപോലുള്ള മൗലികമായ അവകാശങ്ങൾ ബോധപൂർവം അനുസ്യൂതമായി കോടതി വിചാരണക്ക്​ തള്ളിവിട്ട്​ അവരുടെ അവകാശങ്ങൾ അനിശ്ചിതമായി നിഷേധിക്കാനാണ് േപ്രാവിഡൻറ് ഫണ്ട് ബോർഡും കേന്ദ്ര സർക്കാറും ശ്രമിക്കുന്നത്. ഒരു നീതീകരണവുമില്ലാത്ത ഇത്തരം തൊഴിലാളിവിരുദ്ധ നീക്കങ്ങളിൽനിന്ന്​ ഇ.പി.എഫ് ബോർഡും കേന്ദ്ര സർക്കാറും പിന്തിരിയേണ്ടതാണ്.

Tags:    
News Summary - EPF Pension and Central Government Appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.