തിരുവനന്തപുരം സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തുന്ന പഠനങ്ങളാണ് സംസ്ഥാന ആസൂത്രണ ബോർഡ് അടക്കം പ്രവാസികളുെട ആധികാരിക വിവരങ്ങൾക്ക് ആശ്രയിക്കുന്നത്. 2019 ജനുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 21.22 ലക്ഷം മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ കൃത്യമായ കണക്ക് ഇല്ല. വിദ്യാർഥികൾ, സന്ദർശകവിസയിൽ പോയവർ എന്നിവരെയും കണക്കിലെടുത്തിട്ടില്ല. വിദേശമലയാളികളിൽ 89.1 ശതമാനവും (18.94 ലക്ഷം) ഗൾഫിലാണ്. കൂടുതൽ യു.എ.ഇ.യിൽ; 8.3 ലക്ഷം- ആകെ വിദേശ മലയാളികളുടെ 39 ശതമാനം.
2013ൽ യു.എ.ഇയിൽ 8.9 ലക്ഷം മലയാളി പ്രവാസികൾ ഉണ്ടായിരുന്നെങ്കിൽ 2018ൽ 8.3 ലക്ഷമായി കുറഞ്ഞു; 2013ൽ സൗദി അറേബ്യയിൽ 5.22 ലക്ഷം മലയാളി പ്രവാസികൾ ഉണ്ടായിരുന്നെങ്കിൽ 2018ൽ 4.87 ലക്ഷമായി കുറഞ്ഞു. 2013-2018 കാലത്ത് ഖത്തറിൽ മാത്രമാണ് മലയാളി പ്രവാസികളുടെ വളർച്ചനിരക്ക് കൂടിയത്. 2018ലെ കേരള മൈഗ്രേഷൻ സർവേ അനുസരിച്ച് 12,90,000 മലയാളികൾ ഗൾഫിൽനിന്ന് പ്രവാസ ജീവിതമുപേക്ഷിച്ച് കേരളത്തിലേക്കു വന്നിട്ടുണ്ട്.
മടങ്ങുന്നവരിലേറെയും മലപ്പുറം, കൊല്ലം, കോഴിക്കോട്
തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തിൽ 50 ശതമാനവും മലപ്പുറം, െകാല്ലം, കോഴിക്കോട് ജില്ലക്കാരാണ്. 2018ൽ കൂടുതൽ പ്രവാസികൾ തിരിച്ചുവന്നത് െകാല്ലം താലൂക്കിലാണ്, 82945. രണ്ടാം സ്ഥാനത്ത് തിരൂരും (75664) മൂന്നാമത് കോഴിക്കോട്ടുമാണ് (75102). 2013ൽ അധികം പേർ തിരിച്ചുവന്നത് ചിറയിൻകീഴ് താലൂക്കിലായിരുന്നു -85507. തൊട്ടുപിന്നിൽ കോഴിക്കോടും (70581) തിരൂരും (65915). മലപ്പുറത്തെ പ്രവാസികളിൽ 23.9 ശതമാനമാണ് തിരിച്ചെത്തിയത്, ജില്ല അടിസ്ഥാനത്തിൽ കൂടുതൽ. കുറവ് ഇടുക്കിയിൽ:0.5 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.