കൊടുങ്കാറ്റുകൾ അടിച്ചുവീശാനുള്ള സാധ്യത മുൻകൂട്ടി ഗ്രഹിച്ച് മത്സ്യത്തൊഴിലാളികൾക്കും മറ്റും മുന്നറിയിപ്പ് നൽകാൻ രാജ്യത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അഹോരാത്രം പരിശ്രമിക്കുന്നു. എന്നാൽ, വർഗീയ കൊടുങ്കാറ്റുകൾ പ്രവചിക്കാനാകുമോ? അല്ലെങ്കിൽ വർഗീയ ചുഴലിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പ്രത്യേക വകുപ്പ് രാജ്യത്ത് ഏർപ്പെടുത്തേണ്ടിവരുമോ? ആർ.എസ്.എസും ഇതര സംഘ്പരിവാര ശക്തികളും ആവിഷ്കരിക്കുന്ന പുതിയ ഉപായങ്ങൾ നിരീക്ഷിക്കെയാണ് ഇത്തരമൊരു ആലോചന കടന്നുവന്നത്. ഹീനമായ അജണ്ടകൾ നടപ്പാക്കാൻ ഏത് കുടില കർമങ്ങൾ ചെയ്യാനും ഇൗ സംഘടനകൾക്ക് മടിയില്ല. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകൾക്കിടയിൽ ഭീതിയും അസ്വാസ്ഥ്യവും വിതക്കാനാണ് ഇവർ കിണഞ്ഞ് ശ്രമിക്കുന്നത്. രണ്ടാഴ്ചയായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തിവരുകയാണ് ഞാൻ. വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന വിദ്വേഷ പ്രഭാഷണങ്ങളും കമൻറുകളും എനിക്ക് യാത്രാമധ്യേ കേൾക്കാൻ സാധിച്ചു. ഇതിനെതിരെ ‘അപരന്മാരുടെ’ ബദൽ പ്രതികരണം കാത്തിരിക്കുകയാണ് വർഗീയവാദികൾ. ബദൽ പ്രതികരണമുണ്ടായാൽ വർഗീയാക്രമണങ്ങൾ അഴിച്ചുവിടാൻ അത് മതിയായ നിമിത്തമായി കലാശിക്കുന്നു.
ഇൗയിടെ അലീഗഢ് മുസ്ലിം സർവകലാശാല കാമ്പസിനുനേരെ നടന്ന കൈയേറ്റം ശ്രദ്ധിക്കുക. ‘മുഹമ്മദലി ജിന്നയുടെ ഛായാചിത്രം കാമ്പസ് ഹാളിൽ തൂങ്ങുന്നു എന്ന പരാതിയാണ് ആദ്യം ഉയർത്തിയത്. ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യത്തിന് ശക്തി ലഭിക്കാൻ ഹൈന്ദവ വർഗീയശക്തികൾ തോക്കുകളേന്തി കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുമുേമ്പ തൂക്കിയ ജിന്നാചിത്രം ഇതുവരെ ആർക്കും പ്രകോപനം സൃഷ്ടിച്ചിരുന്നില്ല.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അനുകൂലികളായ ഹിന്ദു യുവവാഹിനി സംഘമാണ് കാമ്പസിൽ അഴിഞ്ഞാടിയത്. അലീഗഢ് കാമ്പസിൽ ആർ.എസ്.എസ് ശാഖ രൂപവത്കരിക്കണമെന്ന ആവശ്യവും വർഗീയവാദികൾ ഉന്നയിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാഖകൾ എന്തിന് സ്ഥാപിക്കണം. ഇതര വിദ്യാർഥികളെ അനായാസം കൊലപ്പെടുത്താനോ? അക്കാദമിക സ്വാതന്ത്ര്യത്തിെൻറ ഇടം അപഹരിക്കുന്നതിനോ?
അലീഗഢ് സർവകലാശാലയിൽ പഠിക്കാൻ എനിക്ക് അവസരം ലഭ്യമായിട്ടില്ല. എന്നാൽ, പലപ്പോഴും അലീഗഢ് കാമ്പസ് സന്ദർശിക്കാൻ എനിക്ക് സാധിച്ചു. ശാന്തവും പ്രസന്നവുമായ ഇടമാണ് അലീഗഢ്. വിദ്യാർഥികൾ അച്ചടക്കത്തോടെ ഒരുമയോടെ നീങ്ങുന്ന സ്ഥലം. പഴയകാല കെട്ടിടങ്ങൾ ചിലത് പൊളിച്ചുനീക്കിയിരിക്കുന്നു. എങ്കിലും, മഹത്തായ ഒരു പാരമ്പര്യത്തിെൻറ സ്മരണ ആ ദിക്കുകളിൽ തിങ്ങിനിൽക്കുന്നു. വർഗീയവിദ്വേഷമില്ലാതെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരുമിച്ച് അധ്യയനം നടത്തിയിരുന്ന പഴയകാലം. യഥാർഥത്തിൽ മുസ്ലിംകളല്ലാത്ത അധ്യാപകരും വിദ്യാർഥികളും അലീഗഢിൽ അധ്യാപനവും അധ്യയനവും നടത്തിവരുന്നു.
അലീഗഢിലെ എെൻറ ആദ്യകാല സന്ദർശനങ്ങളിലൊരിക്കൽ നിരവധി പ്രഗല്ഭവ്യക്തികളുമായി ആശയവിനിമയം നടത്താൻ സാധിച്ചത് ഒാർമിക്കുന്നു. പ്രഫസർ ജമാൽ ഖ്വാജയും ഭാര്യ ഹമീദ ദറെശ്വാറും പ്രത്യേകം പരാമർശമർഹിക്കുന്ന ദമ്പതികളാണ്. മഹാത്മഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിെൻറയും മതേതര ആഹ്വാനങ്ങളിൽ ആകൃഷ്ടരായി കുട്ടികൾക്ക് പേരിടുന്നതിൽപോലും മതേതരത്വം ദീക്ഷിച്ച അപൂർവവ്യക്തികൾ. ജമാൽ ഖ്വാജയുടെ പിതാവ് അബ്ദുൽ മജീദ് ഖ്വാജ മഹാത്മജിയുമായി ഉറ്റബന്ധം പുലർത്തിയിരുന്നതായി ഹമീദ സംഭാഷണത്തിൽ വ്യക്തമാക്കി.
അക്കാലത്ത് പേരുകൾ സ്വീകരിക്കുേമ്പാൾ മുസ്ലിംകൾ പ്രദേശനാമം കൂടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പേരുകളിലൂടെ മതേതരചിന്ത കൈമാറാൻ ആഗ്രഹിച്ച ദമ്പതികൾ സ്വന്തം കുട്ടികൾക്ക് പാതി മുസ്ലിം നാമവും പാതി ഹിന്ദുനാമവും ചാർത്തുകയായിരുന്നു. അവരുടെ സീമന്തപുത്രൻ ജവഹർ കബീർ ആയി. മകൾ ഗീത അൻജും. രാജൻ ഹബീബ്, നാസിർ നവീൻ എന്നിവരാണ് മറ്റ് രണ്ടുപേർ. ഗീത അൻജുമിന് ഗീതയുടെ വിശുദ്ധിയും അൻജും നക്ഷത്രത്തിെൻറ തിളക്കവും ലഭിക്കെട്ട എന്ന് മിത്രങ്ങൾ ആശംസ നേർന്നു. ന്യൂഡൽഹിയിലെ പ്രഗല്ഭ ന്യൂറോളജിസ്റ്റാണ് ഗീത. പ്രശാന്തമായ അന്തരീക്ഷം കളിയാടുന്ന അലീഗഢിൽ വർഗീയ വിദ്വേഷത്തിെൻറ വിഷം പടർത്താനുള്ള ഹീനമായ അജണ്ടകളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അലീഗഢ് കാമ്പസിലെ വിദ്യാർഥികൾ ഇതിനകം വ്യക്തമാക്കുകയുണ്ടായി.
അലീഗഢിൽ െഗസ്റ്റ് െലക്ചററായി വിദ്യാർഥികളുമായി സംവദിക്കാൻ 2002ൽ എനിക്ക് അവസരം ലഭ്യമായി. ഗുജറാത്തിലെ വംശീയലഹളയുടെ പശ്ചാത്തലത്തിലായിരുന്നു ഞാൻ അവിടെ എത്തിച്ചേർന്നത്. അന്ന് ഫാഷിസത്തിെൻറ വിപത്തുകളെ സംബന്ധിച്ച് ഞാൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. ഇപ്പോഴിതാ ഫാഷിസം നമ്മെ ഒാരോരുത്തരെയും വിഴുങ്ങാൻ വാ പിളർന്നുനിൽക്കുന്നു. ഭരണസിരാകേന്ദ്രങ്ങളെയും രാജ്യത്തിെൻറ മുക്കുമൂലകളെയും ഇപ്പോൾ ഫാഷിസം വരുതിയിൽ നിർത്തിയിരിക്കുന്നു. മുസ്ലിം ആചാരാനുഷ്ഠാനങ്ങൾ പിൻപറ്റുേമ്പാഴും ഇൗ കുടുംബം സെക്കുലർ മൂല്യങ്ങൾ കൈവെടിയുന്നില്ല. ഒരു ദശകത്തോളം പാർലമെൻറംഗമായി സേവനമനുഷ്ഠിച്ച ജമാൽ ഖ്വാജയും പത്നിയും ഇപ്പോൾ റിട്ടയർമെൻറ് ജീവിതം ആസ്വദിക്കുന്നു.
ലാൽഖാനി മുസ്ലിം ഗോത്രക്കാർ നിരവധിയുണ്ട് അലീഗഢ് നഗരത്തിൽ. അക്ബർ ചക്രവർത്തിയുടെ ദർബാറിലെ അംഗമായിരുന്നു രജപുത്ര വംശജനായ ലാൽഖാൻ. ഇദ്ദേഹത്തിെൻറ ഒരു പുത്രൻ ഇസ്ലാം സ്വീകരിച്ചു. അദ്ദേഹത്തിെൻറ സന്തതിപരമ്പരകളാണ് പിന്നീട് ലാൽഖാനി മുസ്ലിംകൾ എന്ന പേരിൽ അറിയപ്പെട്ടത്. തങ്ങളുടെ രജപുത്ര വംശരക്തത്തിൽ അഭിമാനം കൊള്ളുന്നവരാണ് ഇവരിൽ പലരും. പഴയ ഹൈന്ദവ കുടുംബപ്രതാപം സൂചിപ്പിക്കാൻ പേരിനോടൊപ്പം റാവു എന്ന് ചേർക്കുന്ന കുടുംബങ്ങളെയും പരിചയപ്പെടാൻ സാധിച്ചു. മുസ്ലിംകളായിരിക്കെതന്നെ രജപുത്ര ആചാരങ്ങൾ തുടരുന്ന കുടുംബങ്ങളും നിരവധി. ഇങ്ങനെ സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും പാരമ്പര്യം നിലനിർത്തുന്ന നഗരമാണിത്.
ഇപ്പോൾ ഇരുട്ടിെൻറ ശക്തികൾ സ്പർശിക്കാത്ത ഒരിടവും ഇല്ലെന്നായിരിക്കുന്നു. ഹരിയാനയുടെ വാണിജ്യ സിരാകേന്ദ്രമായ ഗുരുഗ്രാമിൽപോലും സംഘ്പരിവാരം പിടിമുറുക്കിയിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ ജുമുഅ പ്രാർഥന നിർവഹിക്കുന്ന മുസ്ലിംകളെ ശാരീരികമായി ആക്രമിച്ചാണ് ഇവിടെ വലതുപക്ഷം സ്വന്തം മേധാവിത്വത്തിന് ശക്തിപകരുന്നത്. ഹിന്ദു സേന, ശിവസേന, ബജ്റംഗ്ദൾ, അഖിൽ ഭാരതീയ ഹിന്ദുക്രാന്തിദൾ തുടങ്ങിയ സംഘടനകളാണ് ആക്രമണങ്ങൾ അഴിച്ചുവിട്ടത്. മുസ്ലിം ജനസംഖ്യ 50 ശതമാനത്തിൽ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ മാത്രമേ നമസ്കാരം അനുവദിക്കൂ എന്ന നിലപാടിലാണവർ. റോഡരികിലും മരങ്ങൾക്കുകീഴിലും മുസല്ലയിട്ട് വർഷങ്ങളായി നമസ്കാരം നടത്തുന്നവരെ ഇപ്പോൾ വലതുപക്ഷ ഗുണ്ടകൾ ആക്രമിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നു. പുതിയ പള്ളികൾ നിർമിക്കാൻ അവർക്ക് അനുമതിയും ലഭ്യമല്ല. മനുഷ്യജീവിതങ്ങൾക്കുമേൽ നടുക്കമുളവാക്കുംവിധമാണ് ഫാഷിസത്തിെൻറ വിളയാട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.