സർക്കാർ മാനേജ്​മെൻറ്​ തോഴരോ? 

ഇത്തവണത്തെ സ്വാശ്രയ മെഡിക്കൽ^ഡ​െൻറൽ പ്രവേശനത്തിൽ കടുത്ത അനിശ്ചിതത്വവും ആശയക്കുഴപ്പവും സൃഷ്​ടിച്ചതിനു പിന്നിലെ സർക്കാറി​​െൻറ കള്ളക്കളി പ്രവേശന പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മറനീക്കി പുറത്തുവരുകയാണ്. അലോട്ട്മ​െൻറിനുശേഷം അവശേഷിക്കുന്ന സീറ്റുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും സ്​പോട്ട് അഡ്മിഷനിലൂടെ തങ്ങൾ അത് നികത്തുമെന്നും മാനേജ്മ​െൻറുകൾ ഉന്നയിച്ചിരിക്കുന്ന വാദം ചാക്കിലെ പൂച്ചയെ പുറത്തുചാടിച്ചിരിക്കുന്നു. ഇത്തവണ സ്വാശ്രയ പ്രവേശനത്തിൽ തുടക്കം മുതൽ ബോധപൂർവം സൃഷ്​ടിച്ച കൂട്ടക്കുഴപ്പം മാനേജ്മ​െൻറുകൾക്ക് ഇങ്ങനെയൊരു അവസരം സൃഷ്​ടിച്ചുനൽകാനായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ തുടക്കം മുതലേ ഞാനിത് പറയുന്നതാണ്. 

സർക്കാർ മെഡിക്കൽ കോളജുകളിൽ മൂന്ന് അലോട്ട്​മ​െൻറുകളാണ് നടത്തുന്നതെങ്കിലും സ്വകാര്യ സ്വാശ്രയ കോളജുകളിൽ ഒരൊറ്റ അലോട്ട്മ​െൻറ് മാത്രം മതിയെന്ന് സർക്കാർ നിശ്ചയിച്ചത് മാനേജ്മ​െൻറുകൾക്ക് കൊള്ള നടത്താൻ അവസരം സൃഷ്​ടിക്കാനല്ലെങ്കിൽ പിന്നെ മറ്റെന്തിനാണ്? ആദ്യ അലോട്ട്മ​െൻറിനുശേഷം കുറഞ്ഞത് 40 സീറ്റുകളെങ്കിലും ഒഴിഞ്ഞുകിടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അത്രയും സ്​പോട്ട് അഡ്മിഷനിലേക്ക് മാറുമ്പോൾ മാനേജ്മ​െൻറുകൾക്ക് ഇഷ്​ടമുള്ളവർക്ക് പ്രവേശനം നൽകാനാവും. വൻ ലേലംവിളിയായിരിക്കും നടക്കാൻ പോവുന്നത്. സ്​പോട്ട് അഡ്മിഷൻ തങ്ങൾതന്നെ നടത്തുമെന്ന് സർക്കാറും പ്രവേശന കമീഷണറും പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ടറിയണം. സുപ്രീംകോടതി വിധി അതിന് അനുകൂലമല്ല. അലോട്ട്​മ​െൻറിനു ശേഷമുള്ള ഒഴിവുകളുടെ പത്തിരട്ടി വിദ്യാർഥികളുടെ പട്ടിക മാനേജ്മ​െൻറുകൾക്ക് കൈമാറുകയും അതിൽനിന്ന് മാനേജ്മ​െൻറുകൾ പ്രവേശനം നടത്തുകയും വേണമെന്നാണ് സുപ്രീംകോടതി നിർദേശം. ആകെ കലങ്ങിമറിയാൻ പോവുകയാണ്. ആ കലക്കുവെള്ളത്തിൽനിന്ന് മാനേജ്മ​െൻറുകൾ മീൻ പിടിക്കും. 

വൻ അനിശ്ചിതത്വമാണ് ഇത്തവണ സൃഷ്​ടിച്ചിരിക്കുന്നത്. സ്വാശ്രയ മെഡിക്കൽ കോഴ്സിന് ഇത്തവണ എത്ര രൂപയാണ് ഫീസ്​ എന്ന് ഈ അവസാന ഘട്ടത്തിലെത്തുമ്പോഴും നിശ്ചയമില്ല. അഞ്ചര ലക്ഷമായിരുന്നു ആദ്യം നിശ്ചയിച്ച ഫീസ്​. പിന്നീട് അഞ്ചു ലക്ഷമാക്കി.കുട്ടികൾ ഓപ്ഷൻ നൽകിത്തുടങ്ങിയ ശേഷം കഴിഞ്ഞ വർഷത്തെ ഫീസ്​ ഘടന നടപ്പാക്കാനായി മാനേജ്മ​െൻറുകളുമായി ചർച്ച തുടങ്ങി. കുറെ കോളജുകൾ കഴിഞ്ഞ വർഷത്തെ ഫീസ്​ ഘടനയിൽ അഡ്മിഷൻ നടത്താൻ തയാറായെന്ന് സർക്കാർ പറയുന്നു. അപ്പോൾ ഏത് ഫീസാണ് ശരിയായുള്ളത്? ഏത് നിലനിൽക്കും? 

സ്വാശ്രയ വിദ്യാഭ്യാസ കാര്യത്തിൽ തത്ത്വാധിഷ്ഠിത നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷത്തിരിക്കുമ്പോഴൊക്കെ മേനിനടിക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും ഭരണത്തിലേറുമ്പോൾ മാനേജ്മ​െൻറുകളുടെ തോഴന്മാരായി നിറംമാറുന്നത് വിചിത്രമായ കാഴ്ചയാണ്. കഴിഞ്ഞ വർഷം സ്വാശ്രയ മാനേജ്മ​െൻറുകൾ പോലും പ്രതീക്ഷിക്കാത്തത്ര ഉയർന്ന ഫീസ്​ നിശ്ചയിച്ചുനൽകി അവർക്ക് കൊള്ളലാഭം സമ്മാനിച്ച ഇടതുമുന്നണി സർക്കാർ ഇത്തവണ പാവപ്പെട്ടവരെയും സാധാരണക്കാരെയും പൂർണമായി സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുനിന്ന് അടിച്ചുപുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വാശ്രയ മെഡിക്കൽ കോഴ്സുകൾക്ക് ഏർപ്പെടുത്തിയ കനത്ത ഫീസ്​ കാരണം സാധാരണക്കാർ പുറത്തുനിൽക്കേണ്ടിവരും. എം.ബി.ബി.എസ്​ കോഴ്സിന് അഞ്ചര ലക്ഷം രൂപയാണ് ആദ്യം നിശ്ചയിച്ചത്. അത് കൂടിപ്പോയെന്ന് പ്രതിപക്ഷം മാത്രമല്ല, സ്വന്തം മുന്നണിയിലെ കക്ഷികൾപോലും മുറവിളി കൂട്ടിയപ്പോൾ അരലക്ഷം കുറച്ച് അഞ്ചു ലക്ഷമാക്കി. ഈ കുറച്ച ഫീസ്​ ​െവച്ചുനോക്കിയാൽ തന്നെ ഒരു കുട്ടി എം.ബി.ബി.എസ്​ പഠനം പൂർത്തിയാക്കാൻ ഫീസിനത്തിൽ മാത്രം കാൽ കോടി രൂപ വേണ്ടിവരും. ഹോസ്​റ്റൽ ഫീസ്​, പുസ്​തകങ്ങൾ, പഠന സാമഗ്രികൾ തുടങ്ങി മറ്റു ചെലവുകൾക്കായി 15^20 ലക്ഷമെങ്കിലും വേറെ വേണം. അതായത് എം.ബി.ബി.എസ്​ പഠനത്തിന് അരക്കോടി രൂപയെങ്കിലും മുടക്കേണ്ടിവരുമെന്നർഥം. 

പാവപ്പെട്ടവരെ അടിച്ചുപുറത്താക്കിയ സർക്കാർ നല്ല സാമ്പത്തിക ശേഷിയുള്ളവരെ കാര്യമായി സഹായിച്ചു. കഴിഞ്ഞ വർഷം ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർക്ക് 11 ലക്ഷമായിരുന്നു ഫീസ്​. അത് ഇത്തവണ അഞ്ചു ലക്ഷമാക്കി കുറച്ചുകൊടുത്തിരിക്കുകയാണ്. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കരുതേണ്ട കാര്യമില്ല. കാലാകാലങ്ങളായി ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്. 

മെഡിക്കൽ^എൻജിനീയറിങ്​ വിദ്യാഭ്യാസം മലയാളികളുടെ കുട്ടികൾക്ക് ദിവാസ്വപ്നം മാത്രമായിരുന്ന കാലത്ത് കോൺഗ്രസി​െൻറ സമുന്നതനായ നേതാവ് എ.കെ. ആൻറണിയുടെ ദീർഘവീക്ഷണത്തി​െൻറ ഫലമായാണ് കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മേഖല മുളപൊട്ടിയത്. രണ്ടു സ്വാശ്രയ കോളജുകൾ സമം ഒരു സർക്കാർ കോളജ് എന്ന സാമൂഹിക വീക്ഷണവുമായിട്ടായിരുന്നു 2001ൽ എ.കെ. ആൻറണി സ്വാശ്രയ കോളജുകൾക്ക് അനുമതി നൽകിയത്. അന്ന് വിനാശകരമായ സമരമുറകളിലൂടെ അതിനെ എതിർക്കുകയും ആൻറണിയെ കളിയാക്കുകയുമാണ് ഇടതുമുന്നണി ചെയ്തത്. ഇടതുമുന്നണി എന്തൊക്കെ പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വർഷം വരെ 25,000 രൂപ വാർഷിക ഫീസിൽ പാവപ്പെട്ടവരായ 20 കുട്ടികൾക്ക് സ്വാശ്രയ കോളജുകളിൽ മെഡിസിന് പഠിക്കാൻ കഴിഞ്ഞിരുന്നുവെന്ന വസ്​തുത നിലനിൽക്കുന്നു. സമർഥരായ മറ്റൊരു 30 കുട്ടികൾക്ക് ഇടതുമുന്നണി സർക്കാർ കൂട്ടി​െവച്ച രണ്ടര ലക്ഷം രൂപക്കും പഠിക്കാമായിരുന്നു. പാവങ്ങളെ പിടിച്ച് ആണയിടുന്ന ഇടതുമുന്നണി സർക്കാർ പാവങ്ങൾക്കും സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ പഠിക്കാൻ കഴിയുന്ന ആ അവസരമാണ് തട്ടിത്തെറിപ്പിച്ചത്. 

ഇത്തവണ ഒരു ഓർഡിനൻസ്​ കൊണ്ടുവന്നു. മൂന്നു തവണയാണ് അത് പുതുക്കി പുറപ്പെടുവിച്ചത്. മൂന്നാം തവണ വെട്ടിത്തിരുത്തുകയും ചെയ്തു. ഇത്രയും പ്രധാനപ്പെട്ട കാര്യത്തിൽ ഓർഡിനൻസ്​ പുറപ്പെടുവിക്കുമ്പോൾ അതിൽ എന്താണ് എഴുതി​െവച്ചിരിക്കുന്നതെന്ന് ചുരുങ്ങിയത് മന്ത്രിയെങ്കിലും വായിക്കണ്ടേ? അതുണ്ടായില്ല. അതുകാരണം ഒാർഡിനൻസ്​ ഒരു വഴിക്കും നടപടികൾ മറ്റൊരു വഴിക്കും പോയി. ഓർഡിനൻസിൽ പറയുന്നത് പത്തംഗ ഫീസ്​ നിർണയ സമിതി രൂപവത്​കരിക്കണം എന്നാണ്. പക്ഷേ, രൂപവത്​കരിച്ചത്​ അഞ്ചംഗ കമ്മിറ്റി. അത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്ന് ഓർഡിനൻസിൽ എഴുതി​െവച്ചു. പക്ഷേ, എക്സിക്യൂട്ടിവ് ഉത്തരവായി അത് പുറപ്പെടുവിച്ചു. അതുകൊണ്ടുതന്നെ ഫീസ്​ നിർണയ സമിതിയും അത് നിർണയിച്ച ഫീസ്​ ഘടനയും അസാധുവായി. ഈ അപാകതകളെല്ലാം പ്രതിപക്ഷ നേതാവെന്നനിലക്ക്​ എണ്ണിയെണ്ണി നിരത്തിയപ്പോഴാണ് ഓർഡിനൻസ്​ തന്നെ വെട്ടിത്തിരുത്തിയത് ഇതാണോ കാര്യക്ഷമത?  

ഇനിയുമുണ്ട് കാര്യങ്ങൾ. ഓരോ കോളജി​െൻറയും പ്രത്യേകത കണക്കിലെടുത്ത് പ്രത്യേകം പ്രത്യേകം ഫീസ്​ നിശ്ചയിക്കണമെന്നാണ് ഓർഡിനൻസിലെ വ്യവസ്​ഥ. പക്ഷേ, നിശ്ചയിച്ചത് എല്ലാവർക്കും ഒരൊറ്റ ഫീസ്​. അതുകൊണ്ടുതന്നെ അത് നിലനിൽക്കുമെന്നും തോന്നുന്നില്ല. 
പാവപ്പെട്ടവ​​െൻറയും പണിയെടുക്കുന്നവ​​െൻറയും വിയർപ്പിൽ നിന്നുയർന്നുവന്നെന്ന് വീമ്പിളക്കുന്നവരാണ്  കമ്യൂണിസ്​റ്റ്​ പാർട്ടികളും ഇടതുമുന്നണിയും. അവർ തന്നെയാണ് സാധാരണക്കാരെയും പാവങ്ങളെയും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽനിന്ന് ആട്ടിപ്പായിക്കുകയും മാനേജ്മ​െൻറുകൾക്ക് കൊള്ള നടത്താൻ കൂട്ടുനിൽക്കുകയും ചെയ്യുന്നത്. 

Tags:    
News Summary - Is gonement friend of management -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.