ഗുണ്ടായിസമില്ലാതെ കണ്ണൂരിൽ രാഷ്​ട്രീയമില്ല

പാർട്ടികൾ, പാർട്ടികൾക്കുവേണ്ടി ഊട്ടി വളർത്തുന്ന പാർട്ടി ഗുണ്ടകൾ. അതാണ്​ കണ്ണൂരിലെ ഗുണ്ടാപ്പട. രാഷ്​ട്രീയ യജമാനന്മാരുടെ വിരലനക്കങ്ങൾക്കനുസരിച്ച്​ മാത്രം ചലിച്ചിരുന്ന അവരിൽ ചിലർ പിടിവിട്ടു വളർന്ന്​ സ്വന്തം മാഫിയ സാമ്രാജ്യം സ്ഥാപിച്ചിരിക്കുന്നുവെന്നതാണ്​ ഏറ്റവും പുതിയ സാഹചര്യം. രാഷ്ട്രീയേതര ഗുണ്ടാസംഘം കണ്ണൂരിൽ ഇല്ല. കാരണം, സർവ പ്രതാപികളായ രാഷ്ട്രീയ ഗുണ്ടാസംഘങ്ങൾക്ക് മുന്നിൽ അങ്ങനെയല്ലാത്ത മറ്റു സംഘങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല. ജില്ലയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാം സ്വന്തമായി ഗുണ്ടാസംഘങ്ങളുണ്ട്. പാർട്ടികളു​ടെ വലുപ്പത്തിനും സ്വാധീനവുമനുസരിച്ച്​ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്നു മാത്രം. സംസ്ഥാനത്തെ ഗുണ്ടകളിൽ ഏറ്റവും കുപ്രസിദ്ധരായ കൊടി സുനിയും സംഘവും കണ്ണൂരി‍െൻറ സ്വന്തമാണ്​. ഒഞ്ചിയത്ത് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുകളാൽ ക്രൂരമായി കൊലപ്പെടുത്തി ജയിലിലെത്തിയിട്ടും അവിടെ കിടന്നുപോലും മാഫിയ സാമ്രാജ്യം ഭരിക്കുകയാണ്​ അവർ. ജയിലിൽ ഏറ്റവുമധികം നക്ഷത്ര സൗകര്യങ്ങൾ ലഭിക്കുന്ന കേരളത്തിലെ വി.ഐ.പി തടവുകാർ. ജയിലിലും ഭരണം ഇത്തരം ഗുണ്ടകൾ തന്നെയാണ്. ഇത്തരം വി.ഐ.പി ഗുണ്ടകൾ ജയിലിനകത്തേക്കാൾ പുറത്താണ് പലപ്പോഴും.

പാർട്ടി ഗ്രാമങ്ങളിൽ കുറി - പലിശ ഇടപാടുകളിൽ അടവ്​ മുടക്കുന്നവരെ ​ൈകകാര്യം ചെയ്തു തുടങ്ങി മണൽക്കടത്ത്​, ക്വാറി മാഫിയകളുടെ സംരക്ഷണം ഏറ്റെടുത്ത്​ വളർന്ന ഇവരുടെ ഇപ്പോഴത്തെ പ്രധാന മേഖല സ്വർണക്കടത്ത്​, കുഴൽപ്പണ ഇടപാടുകളാണ്​. സ്വർണവുമായി മുങ്ങുന്ന കാരിയർമാരെ പൊക്കാൻ സ്വർണക്കടത്ത്​ സംഘത്തെ സഹായിക്കുന്ന ഇവർ കാരിയറെ ആക്രമിച്ച്​ അല്ലെങ്കിൽ കാരിയറുമായി ഒത്തുകളിച്ച്​ സ്വർണം അടിച്ചുമാറ്റുന്ന 'പൊട്ടിക്കൽ' ഓപറേഷനും നടത്തുന്നു. അതിൽ പ്രധാനിയാണ്​ കരിപ്പൂർ സ്വർണക്കടത്തിൽ അകത്തായ അർജുൻ ആയങ്കിയും സംഘവും. 200 കിലോയിലേറെ സ്വർണത്തി​െൻറ 'പൊട്ടിക്കൽ' ഓപറേഷൻ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഈ മേഖലയിൽ നടന്നിട്ടുണ്ടെന്നാണ്​ കണക്ക്​.

ഓൺലൈനിൽ 'സൈബർ പോരാളിയായി പാർട്ടിക്കു​ വേണ്ടി പൊരുതുന്ന ചിലരും ഓഫ്​ലൈനിൻ ക്വ​ട്ടേഷൻ നേതാക്കളാണ്​. സമൂഹ മാധ്യമങ്ങളിൽ പാർട്ടിക്കുവേണ്ടി വാദിച്ചും കാപ്​സ്യൂൾ വിളമ്പിയും കെട്ടിപ്പൊക്കിയ പോരാളി പ്രതിച്ഛായയുടെ ബലത്തിലാണ്​ ക്വ​ട്ടേഷൻ ഇടപാടുകൾ. കരിപ്പൂർ സ്വർണക്കടത്ത്​ കേസിൽ അന്വേഷണം അർജുൻ ആയങ്കി, ആകാശ്​ തില്ല​ങ്കേരി തുടങ്ങിയവരിലേക്ക്​ നീണ്ടതോടെയാണ്​ ഈ വിവരം പുറത്തായത്​. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖ​െൻറ സഹോദരൻ കണ്ണൂരിലെ ക്വ​ട്ടേഷൻ നേതാവാണെന്ന ആക്ഷേപവും പാർട്ടി കേന്ദ്രങ്ങളിൽനിന്നു​തന്നെ ഉയർന്നതാണ്​. കടത്തികൊണ്ടുവരുന്ന സ്വർണം 'പൊട്ടിച്ച്​' കടത്തി മൂന്നായി വീതം വെക്കുമെന്നും അതിൽ ഒരു പങ്ക്​ പാർട്ടിക്ക്​ നൽകാറാണെന്നും വെളിപ്പെടുത്തുന്ന ക്വ​ട്ടേഷൻ സംഘാംഗത്തി‍െൻറ ഫോൺ സന്ദേശം നേരത്തേ പുറത്തുവന്നിരുന്നു. ജയിലിലിരുന്നും കൊടി സുനിയും മുഹമ്മദ്​ ഷാഫിയും ഇത്തരം കടത്തുകൾ നിയന്ത്രിക്കുന്നു.

ജയിലിനുള്ളിൽ ഇവർക്ക്​ ഉപയോഗിക്കനുള്ള ലഹരി മാത്രമല്ല സ്​മാർട്ട്​ ഫോണും ഇൻറർ​െനറ്റുമുൾപ്പെടെ സൗകര്യങ്ങളെല്ലാമുണ്ട്​. ചില ഓപറേഷനുകൾ പ്ലാൻ ചെയ്​ത രീതി പരിശോധിക്കു​േമ്പാൾ ജയിലിൽ സാറ്റലൈറ്റ്​ ഫോണുകൾപോലും ഉപയോഗിക്കുന്നതായും സംശയമുണ്ട്​. മട്ടന്നുരിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകൻ ഷുഹൈബ്​ വധക്കേസിലെ മുഖ്യപ്രതിയായ ആകാശ്​ തില്ല​ങ്കേരി റിമാൻഡിൽ കിടന്നത്​ കണ്ണൂർ സെ​ൻ​ട്രൽ ജയിലിലാണ്​. ഒരു പകൽ മുഴുവൻ കാമുകിയും ഒപ്പമുണ്ടായിരുന്നു. അവർക്കു​ വേണ്ട പരിചരണവും കാവലുമൊരുക്കിയത്​ ജയിൽ വാർഡന്മാരും. എല്ലാം നടന്നത്​ ഉന്നത നേതാവി​െൻറ നിർദേശപ്രകാരമാണത്രെ. സിവിൽ ​വേഷത്തിൽ ഇവർ ജയിലിനുള്ളിൽ നിൽക്കുന്ന ഫോ​ട്ടോ​ ഫേസ്​ബുക്കിൽ വന്നത്​ വിവാദമായതാണ്​. കൊടിസുനിയും സംഘവും ജയിലിൽ കഴിയുന്നതിനേക്കാൾ കാലം പുറത്താണെന്നു​ പറഞ്ഞാൽ അതിശയോക്​തിയല്ല. കോവിഡ്​ കാലമായതിൽ പിന്നെ ഇവരിൽ മിക്കവരും പരോളിലാണ്​. അങ്ങനെ പുറത്തുണ്ടായിരുന്ന ടി.പി കേസ്​ പ്രതി കിർമാനി മനോജ്​ വയനാട്ടിലെ റിസോട്ടിൽ നടന്ന ഗുണ്ട-ലഹരിപാർട്ടിക്കിടെ പിടിയിലായി ജയിലി​െൻറ ലക്ഷ്വറി സൗകര്യങ്ങളിലേക്ക്​ തിരിച്ചുവന്നിട്ടുണ്ട്​.

ആലപ്പുഴയിലെ ലഹരി, രാഷ്​ട്രീയ ക്രിമിനലുകൾ

​ആലപ്പുഴ-കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച്​ കായംകുളത്ത്​ അക്രമം ആസൂത്രണം ചെയ്യുന്നതിനിടെ ഈ അടുത്ത ദിവസം കായംകുളത്ത്​ പിടിയിലായ ഗുണ്ടാസംഘത്തി​െൻറ ചിത്രം കണ്ട്​ പലരും അദ്​ഭുതപ്പെട്ടു. 35 ന്​ താഴെ പ്രായമുള്ള ഒമ്പത്​ ചെറുപ്പക്കാർ. അവർ കാമറക്ക്​ മുന്നിൽ പോസ്​ ചെയ്​തത്​ ചിരിച്ചും കളിച്ചും ജേതാക്കളുടെ ഭാവത്തിൽ. ഇതൊക്കെ എന്ത്​ എന്ന മനോഭാവം പ്രകടമാക്കുന്ന ഗുണ്ടകളുടെ ഈ ശരീര ഭാഷ തന്നെ ഏറെ അപകടംപിടിച്ചതാണ്​.

ലഹരി-ക്വട്ടേഷൻ സംഘങ്ങളും രാഷ്​ട്രീയ ഗുണ്ടകളും ആലപ്പുഴയിൽ കൊലപാതക പരമ്പരകളാണ്​ നടത്തിയിരിക്കുന്നത്​. കഴിഞ്ഞ നവംബർ 18 ന് ഗുണ്ടാതലവൻ അരുൺകുമാർ (ലേ കണ്ണൻ-30) നഗരത്തിൽ ചാത്തനാട് ഭാഗത്തുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. കണ്ണനെ ആക്രമിക്കാൻ എതിരാളികൾ പുറത്തുനിന്നുള്ള ഗുണ്ടാ സംഘത്തെയാണ്​ ഇറക്കിയത്​. പത്തിലേ‍റെപ്പേരുള്ള ഈ സംഘം മാരകായുധങ്ങളുമായി തമ്പടിച്ചു. ഇവരും കണ്ണനും നേർക്കുനേർ വന്നതിനു പിന്നാലെ കണ്ണ​െൻറ കൈവശമുണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പൂർത്തിയായിട്ടില്ല. ചാത്തനാട് ശ്മശാനം കേന്ദ്രീകരിച്ച് വളർന്ന ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണികളായിരുന്നു ലേ കണ്ണനും രാഹു‍ൽ രാധാകൃഷ്ണനും. ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ കൊടും ശത്രുക്കളായി.

ആലപ്പുഴയിലെ ക്രിമിനൽ-രാഷ്ട്രീയ കൂട്ടുകെട്ട് അടക്കം ഇത്തരം സംഘങ്ങൾക്ക് വളമാണ്. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മുൻ മന്ത്രി ജി.സുധാകരൻ ഉയർത്തിയ 'രാഷ്ട്രീയ ക്രിമിനലുകൾ' ആരോപണം വിവിധ പാർട്ടികളിലെ ഒത്താശക്കാരെയാണ് പ്രതിക്കൂട്ടിലാക്കിയത്. ആലപ്പുഴ നഗരം, തോട്ടപ്പള്ളി, ചേർത്തല, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘങ്ങൾ വിലസുന്നത്.

എട്ടു വർഷം മുമ്പ് തുേമ്പാളി കള്ളുഷാപ്പ് ജീവനക്കാരൻ മധുവിനെ ലഹരിമരുന്ന് സംഘം കുത്തിക്കൊലപ്പെടുത്തിയതോടെ കൊലപാതക പരമ്പര തന്നെയാണ് പിന്നീടുണ്ടായത്. തുടർന്ന് തുേമ്പാളി പടിഞ്ഞാറ് ബെന്നിയെ ഗുണ്ടാസംഘം കൊമ്മാടിയിൽ കൊലപ്പെടുത്തി. തുേമ്പാളി റെയിൽവേ സ്റ്റേഷന് സമീപം സോണിയെ മാട്ടം മനോജ് എന്ന ഗുണ്ടാനേതാവിന്‍റെ നേതൃത്വത്തിലും കൊലപ്പെടുത്തി. മൂന്നു വർഷം മുമ്പ് തീർഥശേരി കള്ളുഷാപ്പിൽ കൂട്ടുകാർക്കൊപ്പമെത്തിയ സാബുവിനെ (22) കുത്തി കൊലപ്പെടുത്തിയതും പഴയ പകയുടെ ഭാഗം. സാബു കൊലക്കേസുമായി ബന്ധപ്പെട്ട് തുേമ്പാളി പള്ളിപെരുനാൾ ദിവസം വികാസ്(27), ജസ്റ്റിൻ (25) എന്നിവർ 2019 ൽ കൊല്ലപ്പെട്ടു. കാപ്പ കേസ് പ്രതി മനുവിനെ പതിനഞ്ചു പേർ ചേർന്ന് കൊലപ്പെടുത്തി കടൽ തീരത്ത് കുഴിച്ചിട്ടത് മൂന്നു വർഷം മുമ്പാണ്. കായംകുളം എം.എസ്​.എം സ്​കൂളിനടുത്ത്​ തമ്പടിക്കുന്ന ലഹരി മാഫിയയെ ചോദ്യം ചെയ്​തതിന്​ സി.പി.എം പ്രവർത്തകൻ സിയാദ് (35), വെറ്റമുജീബിെൻറയും സംഘത്തിെൻറയും ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2020 ഒക്ടോബറിൽ. കഞ്ചാവ് ലഹരിക്കടിപ്പെട്ട് ക്രിമിനലുകളായവരുടെ ക്രൂരതകളിൽ കരീലക്കുളങ്ങര കരുവറ്റംകുഴി പുത്തൻപുരയിൽ താജുദ്ദീൻറ മകൻ ഷമീർഖാൻ (24) കായംകുളത്തെ ബാർ ഹോട്ടലിന് മുന്നിൽ കൊല്ലപ്പെട്ടത് 2019 ആഗസ്റ്റിലാണ്​​. സൗദിയിൽ നിന്ന് വിവാഹത്തിനായി അവധിക്ക് നാട്ടിലെത്തിയ ഷമീറിനെ കഞ്ചാവ് ലഹരിയിലായിരുന്ന കൗമാര സംഘം കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ടാണ്‌ നേരത്തേ ക്വട്ടേഷൻ സംഘങ്ങൾ സജീവമായിരുന്നത്. കായംകുളം, ഹരിപ്പാട് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇത് ഏറെയും. ഇപ്പോഴാകട്ടെ മയക്കുമരുന്ന്-കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ടാണ്‌ ക്വട്ടേഷൻ സംഘങ്ങളുടെ വളർച്ച. ആലപ്പുഴ, ചേർത്തല കേന്ദ്രീകരിച്ചാണ് അധികം. തോട്ടപ്പള്ളി, പല്ലന, പാനൂർ ഭാഗത്തും തകഴിയിലും അടുത്തകാലത്ത് ക്വട്ടേഷൻ ആക്രമണം നടന്നു. എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാ​െൻറയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസ​െൻറയും കൊലപാതകങ്ങൾ ആസൂത്രണം ചെയ്​ത്​ നടപ്പാക്കപ്പെട്ട രീതി ഗുണ്ടാസംഘങ്ങളെയും കവച്ചുവെക്കും വിധത്തിലായിരുന്നു.

(അവസാനിച്ചു)

Tags:    
News Summary - goonda attacks in kannur and alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.