മ​ണ്ണി​നും ദ്രോഹം മ​നു​ഷ്യ​നും ദോഷം

മ​രു​ന്നി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും ദു​രു​പ​യോ​ഗ​വും കൂ​ടു​ത​ൽ രോ​ഗാ​തു​ര​മാ​യ സ​മൂ​ഹ​ത്തി​ലേ​ക്കാ​കും ന​യി​ക്കു​ക. മ​നു​ഷ്യ ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യെ​യും ന​മ്മ​ൾ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളെ​യു​മെ​ല്ലാം അ​ത് ബാ​ധി​ക്കു​ന്നു.

ആ​വ​ശ്യ​മി​ല്ലാ​തെ​യും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കാ​തെ​യും വാ​ങ്ങി​ക്കൂ​ട്ടി​യ മ​രു​ന്നു​ക​ൾ കൊ​ണ്ട് ഓ​രോ വീ​ടും മി​നി ഫാ​ർ​മ​സി​ക​ളാ​യി മാ​റു​ന്ന​തി​ന്‍റെ അ​പ​ക​ടം ഇ​നി​യും കാ​ണാ​തി​രു​ന്നു​കൂ​ടാ. പു​തി​യ കാ​ല​ത്തെ മ​ല​യാ​ളി വീ​ടു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ പാ​ഴ്വ​സ്തു മ​രു​ന്ന് സ്ട്രി​പ്പു​ക​ളാ​ണ്. അ​വ അ​ല​ക്ഷ്യ​മാ​യി പ​റ​മ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മ്പോ​ൾ ആ ​മ​ണ്ണും ജ​ലാ​ശ​യ​ങ്ങ​ളും വി​ഷ​മാ​കു​ന്നു.

ശേ​ഖ​രി​ച്ച​ത് 18,000 കി​ലോ സ്ട്രി​പ്

കേ​ര​ള​ത്തി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന വ​ഴി 2023-24ൽ 8,171 ​കി​ലോ​യും 2024-25 ഒ​ക്ടോ​ബ​ർ വ​രെ 18,013 കി​ലോ​യും മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ ശേ​ഖ​രി​ച്ച​താ​യി ക്ലീ​ൻ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ പ​റ​യു​ന്നു. ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റാ​തെ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ച​വ ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി​വ​രും. മ​രു​ന്നു​ക​ൾ പ്ര​കൃ​തി​ക്ക് വ​രു​ത്തു​ന്ന ദൂ​ഷ്യ​ങ്ങ​ൾ മു​ന്നി​ൽ​ക്ക​ണ്ട് സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം മു​മ്പ് ആ​വി​ഷ്ക​രി​ച്ച​താ​ണ് പ്രൗ​ഡ് (പ്രോ​ഗ്രാം ഫോ​ർ റി​മൂ​വ​ൽ ഓ​ഫ് അ​ൺ​യൂ​സ്ഡ് ഡ്ര​ഗ്സ്) പ​ദ്ധ​തി.

ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്ന് കോ​ടി​യും നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ര​ണ്ട് കോ​ടി​യും ന​ൽ​കി. ഉ​പ​യോ​ഗി​ക്കാ​തെ വീ​ട്ടി​ൽ ബാ​ക്കി​വ​രു​ന്ന മ​രു​ന്നു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പെ​ട്ടി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും ഇ​വ പി​ന്നീ​ട് ബ​യോ വേ​സ്റ്റ്​ മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ വ​ഴി സം​സ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി പി​ന്നീ​ട് കാ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​യി​ല്ല.

ല​ഹ​രി​യാ​യും മ​രു​ന്ന്

വി​വി​ധ​ത​രം ചി​കി​ത്സ​ക​ൾ​ക്ക് ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കേ​ണ്ട പ​ല മ​രു​ന്നു​ക​ളും ല​ഹ​രി​ക്കാ​യും മ​റ്റും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു. ഇ​ത്ത​രം മ​രു​ന്നു​ക​ൾ ല​ഹ​രി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​മ്പ് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ചീ​ട്ടു​ക​ളി​ൽ ഇ​വ​യു​ടെ പേ​ര് എ​ഴു​തി​ച്ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന് വാ​ങ്ങു​ന്ന​താ​യി ചി​ല​യി​ട​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം മാ​ത്രം വി​ൽ​ക്കേ​ണ്ട, അ​ർ​ബു​ദ​ത്തി​നും മ​നോ​രോ​ഗ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളും ഉ​റ​ക്ക​ഗു​ളി​ക​ക​ളും ചി​ല വേ​ദ​നാ സം​ഹാ​രി​ക​ളും ല​ഹ​രി​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ല​ഹ​രി​ക്ക​ടി​പ്പെ​ട്ട യു​വാ​ക്ക​ളി​ൽ 30 ശ​ത​മാ​ന​വും അ​മി​ത​മാ​യി അ​ലോ​പ്പ​തി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഇ​ത്ത​രം മ​രു​ന്ന് വി​ൽ​പ​ന​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന ചി​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഇ​വ ആ​വ​ശ്യ​ക്കാ​ർ​ക്ക് ര​ഹ​സ്യ​മാ​യി കൈ​മാ​റു​ന്ന​വ​രു​മു​ണ്ട്. നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന​ക്ക് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്കു​മേ​ൽ കൊ​ണ്ടു​വ​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണം ആ​ശാ​വ​ഹ​മാ​യ നീ​ക്ക​മാ​ണ്.

ഡോ​ക്ട​ർ തീ​രു​മാ​നി​ക്ക​ട്ടെ

പേ​ര് അ​റി​യാം എ​ന്ന​തു​കൊ​ണ്ടോ കൈ​യി​ൽ പ​ണം ഉ​ള്ള​തു​കൊ​ണ്ടോ തോ​ന്നു​ന്ന​തു​പോ​ലെ വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട ഒ​ന്ന​ല്ല മ​രു​ന്ന് എ​ന്ന തി​രി​ച്ച​റി​വാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. അ​ലോ​പ്പ​തി​യാ​യാ​ലും ആ​യു​ർ​വേ​ദ​മാ​യാ​ലും ഹോ​മി​യോ​പ്പ​തി​യാ​യാ​ലും ഏ​ത് ക​ഴി​ക്ക​ണ​മെ​ന്ന് രോ​ഗി സ്വ​യം തീ​രു​മാ​നി​ക്ക​രു​ത്. അ​തി​ന് യോ​ഗ്യ​ത​യു​ള്ള ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് കൃ​ത്യ​മാ​യ ഉ​പ​ദേ​ശം തേ​ടു​ക​ത​ന്നെ വേ​ണം.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം മ​രു​ന്ന് അ​ള​വ് കൂ​ട്ടു​ന്ന​തും കു​റ​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്. ചി​ല രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ശ​രീ​ര​ത്തി​ന് സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ട്. എ​ന്നാ​ൽ, അ​തി​ന് രോ​ഗി സ​മ​യം അ​നു​വ​ദി​ക്ക​ണം. വൈ​റ്റ​മി​ൻ ഗു​ളി​ക​ക​ൾ പോ​ലും ആ​വ​ശ്യ​മി​ല്ലാ​തെ ക​ഴി​ക്ക​രു​തെ​ന്നും കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്ന് കൊ​ടു​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ബി​പി​ൻ ഗോ​പാ​ൽ പ​റ​യു​ന്ന​ത്.

പാ​ര​സെ​റ്റാ​മോ​ളും വേ​ദ​നാ​സം​ഹാ​രി​ക​ളും അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കും. പ്ര​മേ​ഹം പോ​ലെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ള്ള​വ​ർ അ​നാ​വ​ശ്യ​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് ക​ര​ൾ, വൃ​ക്ക രോ​ഗ​ങ്ങ​ളും അ​സി​ഡി​റ്റി​യും അ​ൾ​സ​റു​മെ​ല്ലാം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ കൂ​ടു​ന്നു

സം​സ്ഥാ​ന​ത്ത് വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഒ​രു​പാ​ട് കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​തി​ലൊ​ന്ന് മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​മാ​ണ്. 2020ൽ 43,720 ​രോ​ഗി​ക​ളാ​ണ് ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​യ​ത്. 2021ൽ ​ഇ​ത് 91759ഉം 2022​ൽ 1,30,633ഉം 2023​ൽ 1,93,281ഉം ​ആ​യി. ഇ​തി​ലേ​റെ രോ​ഗി​ക​ൾ വെ​യ്റ്റി​ങ് ലി​സ്റ്റി​ലു​മു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ൽ മാ​ത്രം 105 ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്.

അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്രം മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും അ​ല്ലാ​ത്ത​പ്പോ​ൾ രോ​ഗ​കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കി ന​ല്ല ശീ​ല​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലൊ​ഴി​കെ ഏ​റ്റ​വും വീ​ര്യം കു​റ​ഞ്ഞ മ​രു​ന്നു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

‘പ്ര​മേ​ഹ​വും ര​ക്താ​ദി​സ​മ്മ​ർ​ദ​വും തൈ​റോ​യ്ഡും വൃ​ക്ക​രോ​ഗ​വു​മൊ​ക്കെ​യു​ള്ള​വ​ർ ഡോ​ക്ട​റെ കാ​ണാ​തെ മ​രു​ന്ന് വാ​ങ്ങി​ക്ക​ഴി​ക്കു​ന്ന​ത് വ​ള​രെ ദോ​ഷം ചെ​യ്യും. ഇ​ങ്ങ​നെ വാ​ങ്ങു​ന്ന​ത് രോ​ഗ​ത്തി​ന​ല്ല, രോ​ഗ ല​ക്ഷ​ണ​ത്തി​നാ​ണ്. ല​ക്ഷ​ണം പ​ല​തും കൊ​ണ്ടാ​കും. വേ​ദ​നാ സം​ഹാ​രി​ക​ളാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. ചി​ല​ർ​ക്ക് ഗു​രു​ത​ര അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ളും ക​ര​ൾ വീ​ക്ക​വും ക​ണ്ടു​വ​രു​ന്നു. മ​രു​ന്ന് എ​ങ്ങ​നെ​യും ക​ഴി​ക്കാം എ​ന്ന ചി​ന്ത ന​ല്ല​ത​ല്ല-​ക​ര​ൾ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​അ​ബി ഫി​ലി​പ്പി​ന്‍റെ വാ​ക്കു​ക​ൾ.

ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ മ​രു​ന്ന് കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗ​ത്തെ​ക്കു​റി​ച്ച അ​മി​ത ഉ​ത്ക​ണ്ഠ​യാ​ണ് അ​നാ​വ​ശ്യ ചി​കി​ത്സ തേ​ടാ​ൻ പ​ല​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് മു​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഡോ. ​ര​വി എ​സ്. മേ​നോ​ൻ പ​റ​യു​ന്ന​ത്.

ആ​രോ​ഗ്യ​രം​ഗ​ത്ത് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യാ​ണ് കേ​ര​ളം ഉ​യ​ർ​ത്തി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, മ​രു​ന്നി​ൽ മ​ല​യാ​ളി​യു​ടെ സാ​ക്ഷ​ര​ത ഉ​യ​ര​രേ​ണ്ട​തു​ണ്ട്. രോ​ഗ​ത്തി​ന് കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ട​ണം. അ​തി​ന് ആ​ശ്ര​യി​ക്കേ​ണ്ട​ത് വാ​ട്സ്​​ആ​പ് യൂ​നി​വേ​ഴ്സി​റ്റി​ക​ളെ​യ​ല്ല, യോ​ഗ്യ​ത​യു​ള്ള ഡോ​ക്ട​ർ​മാ​രെ​യാ​ണ്.

(അ​വ​സാ​നി​ച്ചു)

വേ​ണ്ട, സ്വ​യം ചി​കി​ത്സ

സ്വ​യം ചി​കി​ത്സ ഒ​രി​ക്ക​ലും പാ​ടി​ല്ല. എ​ന്തി​നും സ്പെ​ഷ​ലി​സ്റ്റു​ക​ളെ കാ​ണു​ന്ന ശീ​ലം മാ​റ​ണം. ഫാ​മി​ലി ഡോ​ക്ട​ർ എ​ന്ന സ​ങ്ക​ൽ​പ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. പ​ഴ​യ കു​റി​പ്പ​ടി വെ​ച്ച് മ​രു​ന്ന് വാ​ങ്ങു​ക, പ​ഴ​യ മ​രു​ന്നി​ന്‍റെ ബാ​ക്കി ക​ഴി​ക്കു​ക, അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക എ​ന്നീ പ്ര​വ​ണ​ത​ക​ളൊ​ന്നും ന​ന്ന​ല്ല. ആ​ന്‍റി​ബ​യോ​ട്ടി​ക് അ​മി​ത ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​യും ത​ട​യ​ണം. ആ​ന്‍റി​ബ​യോ​ട്ടി​ക് എ​ഴു​തു​ന്ന​തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കാ​ൻ ഐ.​എം.​എ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്ന് മാ​ത്ര​മേ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ന​ൽ​കൂ എ​ന്നൊ​രു ന​യം ഉ​ണ്ടാ​ക​ണം. നൂ​റ് രൂ​പ​ക്ക് ആ​യി​രം പേ​ർ​ക്ക് മ​രു​ന്ന് ന​ൽ​കു​ക​യ​ല്ല, പ​ത്ത് പേ​ർ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്ന് ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്.

ഡോ. ​സു​ൾ​ഫി നൂ​ഹു (ഐ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്)

മ​രു​ന്നി​ന്‍റെ മ​നഃ​ശാ​സ്ത്രം

ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വാ​യി​ച്ച​റി​വു​ക​ളും ഗൂ​ഗ്​​ൾ അ​റി​വു​ക​ളും വി​ഡി​യോ അ​റി​വു​ക​ളും മ​ല​യാ​ളി​ക്ക് കൂ​ടു​ത​ലാ​ണ്. ഇ​തി​ന്‌ ഗു​ണ​വും ദോ​ഷ​വു​മു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ലും രോ​ഗ​ങ്ങ​ൾ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​ലും ഈ ​അ​റി​വ് ഗു​ണം ചെ​യ്യും. എ​ന്നാ​ൽ, വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് പ​ക്വ​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​തി​നു​പ​ക​രം പ​ല​രും മു​റി വൈ​ദ്യ​ന്മാ​രു​ടെ കു​പ്പാ​യ​മ​ണി​യു​ന്നു.

ഈ ​കൂ​ട്ട​രാ​ണ് സ്വ​യം രോ​ഗം നി​ർ​ണ​യി​ച്ച്, സ്വ​യം നി​ശ്ച​യി​ക്കു​ന്ന മ​രു​ന്നു​ക​ൾ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്ന് വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. സ്വ​യം തോ​ന്ന​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ല പ​രി​ശോ​ധ​ന​ക​ളൊ​ക്കെ ചെ​യ്യാ​ൻ ഡോ​ക്ട​ർ​മാ​രെ ഇ​ക്കൂ​ട്ട​ർ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യും. അ​റി​വു​ക​ൾ ആ​രോ​ഗ്യ സാ​ക്ഷ​ര​ത​യെ​യാ​ണ് രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത്. അ​ല്ലാ​തെ സ്വ​യം ചി​കി​ത്സി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന മു​റി​വൈ​ദ്യ​നെ​യ​ല്ല. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ കൗ​ണ്ട​റി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ൻ വ​രു​ന്ന​വ​രെ തി​രു​ത്താ​ൻ പ​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും മു​തി​രാ​റു​മി​ല്ല. ഈ ​പ്ര​വ​ണ​ത കേ​ര​ള​ത്തി​ൽ കൂ​ടി​വ​രു​ക​യാ​ണ്.

ഡോ. ​സി.​ജെ. ജോ​ൺ (സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്യാ​ട്രി​സ്റ്റ്, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്, എ​റ​ണാ​കു​ളം)

Tags:    
News Summary - Harm to the soil and harm to man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.