ചോദ്യം ചെയ്ത് ശിവസേന^എൻ.സി.പി^കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. രാഷ്ട്രപതി ഭര ണം അവസാനിപ്പിക്കാൻ സ്വീകരിച്ച രീതിയുടെ സാധുതയും ഗവർണറുടെ നടപടിയുമാകും മഹാരാ ഷ്ട്ര സംഭവവികാസങ്ങളിൽ സുപ്രീംകോടതിക്ക് പരിഗണിക്കേണ്ടിവരിക. കേന്ദ്ര മന്ത്രിസഭ ചേർന്ന് ശിപാർശ ചെയ്താലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാകൂ. പിൻവലിക്കാനും ഇതേ രീതി പിന്തുടരണം. എന്നാൽ, പ്രധാനമന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ് ട്രയിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. പിന്നാലെ തന്നെ ഗവർണർ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു.
അങ്ങേയറ്റം അടിയന്തര സാഹചര്യം നിലനിൽക്കുേമ്പാഴോ മുൻകൂട്ടി കാണാനാവാത്ത വിധമുള്ള അടിയന്തര സാഹചര്യങ്ങൾക്ക് സാധ്യതയുള്ളപ്പോഴോ മാത്രമാണ് മന്ത്രിസഭ യോഗം ചേരാതെ പ്രധാനമന്ത്രിക്ക് നേരിട്ട് ശിപാർശ നൽകാൻ സ്വാതന്ത്ര്യമുള്ളത്. എന്നാൽ, ഇത്തരമൊരു ശിപാർശയുണ്ടായാൽ മന്ത്രിസഭ ചേരാതെ ശിപാർശക്ക് മതിയായ കാരണങ്ങളുണ്ടോയെന്ന് രാഷ്ട്രപതിക്ക് വിലയിരുത്താം.
ശിപാർശ നിരസിക്കാതെതന്നെ മന്ത്രിസഭ തീരുമാനത്തിന് കാത്തിരിക്കുകയോ മന്ത്രിസഭ തീരുമാനം സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചു വാങ്ങാവുന്നതോ ആണ്. രാഷ്ട്രപതിയുടെ തീരുമാനത്തിന് ഭരണഘടനാപരമായ സംരക്ഷണമുള്ളതിനാൽ പ്രധാനമന്ത്രിയുടെ ശിപാർശ കാര്യത്തിലാകും സുപ്രീംകോടതി പരിശോധനയുണ്ടാവുക.
കോടതി പരിഗണിക്കേണ്ടിവരുന്ന മറ്റൊന്ന് ഗവർണറുടെ നിലപാടാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഒറ്റ കക്ഷിയേയോ കൂട്ടുകക്ഷിയേയോ വിളിക്കാം. എം.എൽ.എമാരുടെ മതിയായ പിന്തുണയടക്കം രേഖകളുെട അടിസ്ഥാനത്തിലാവണം ഗവർണറുടെ നടപടി. അങ്ങനെ തന്നെയായിരിക്കുമെന്നാണ് വിശ്വാസവും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി പരിശോധിക്കേണ്ടതാണ്.
എന്നാൽ, രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനത്ത് നേരം പുലരും മുേമ്പ അത് അവസാനിപ്പിച്ച് മന്ത്രിസഭയുണ്ടാക്കാൻ മാത്രമുള്ള അനിവാര്യ സാഹചര്യം നിലനിന്നിരുന്നോ എന്നതും കോടതി തീർച്ചയായും പരിഗണിക്കേണ്ടിവരും.
(ഹൈകോടതി അഭിഭാഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.