നാ​ട്യ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു രാ​ജ്യ​ത​ന്ത്ര​ജ്ഞ​ന്റെ ഓ​ർ​മ​യി​ൽ

താനും മാസങ്ങളായി, അനാരോഗ്യം മൂലം യോ​ഗ​ങ്ങ​ളിൽനിന്നും മറ്റും മാറിനിൽക്കുകായിരുന്നു മൻമോഹൻ. എങ്കിലും, എ​ല്ലാ ഇ-​മെ​യി​ലു​ക​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ അ​ദ്ദേ​ഹം സൂ​ക്ഷ്മ​ത കാ​ണി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഒ​രു അ​ഭി​മു​ഖ​ത്തി​ന് അ​നു​മ​തി തേ​ടി ഞാ​ൻ ഇ- ​മെ​യി​ൽ അ​യ​ച്ചി​രു​ന്നു. ‘അ​നാ​രോ​ഗ്യം മൂ​ലം ത​ൽ​ക്കാ​ലം എ​നി​ക്ക് ഒ​രു അ​ഭി​മു​ഖം റെ​ക്കോ​ഡ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ന്ന​തി​ൽ ഖേ​ദ​മു​ണ്ട്.’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ തി​ര​ക്കി​ൽ അ​ക്ഷ​മ​രാ​യ, അ​പ​ര​ന്റെ വി​ഷ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലും സ​മ​യ​മി​ല്ലാ​ത്ത നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ ജി 20 ​ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​രാ​വു​ന്ന സ​മ​യം കോ​ൺ​ഗ്ര​സി​ലെ വ​ലി​യൊ​രു​വി​ഭാ​ഗം അ​തി​നെ കെ​ട്ടു​കാ​ഴ്ച​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കി. ഉ​ച്ച​കോ​ടി​ക്ക് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ സൗ​മ്യ​നാ​യി എ​ന്നാ​ൽ, ആ​ധി​കാ​രി​ക​മാ​യി മ​​ൻ​മോ​ഹ​ൻ സി​ങ് ഉ​ച്ച​കോ​ടി​യു​ടെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു. റ​ഷ്യ-​യു​ക്രെ​യ്​​ൻ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ ആ വാ​ക്കു​ക​ൾ കുടുതൽ പ്രസക്തമാകുന്നു.

2004 മേ​യ് 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ്, പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച സ​മ​യം ഓ​ർ​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​ക്കു പു​റ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ ഗു​ർ​ശ​ര​ൺ കൗ​റി​നെ ദി ​ഇ​ന്ത്യ​ൻ എ​ക്‌​സ്പ്ര​സ് അ​ഭി​മു​ഖ​ത്തി​നാ​യി സ​മീ​പി​ച്ചി​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കു​റ​ച്ച് സ​മ​യം ല​ഭി​ച്ചു. ‘ഈ ​ദൗ​ത്യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം എ​നി​ക്ക് ആ​വ​ശ്യ​മാ​ണ്’ അ​ദ്ദേ​ഹം കൈ​ക​ൾ കൂ​പ്പി പ​റ​ഞ്ഞു. ഗു​ർ​ശ​ര​ൺ കൗ​ർ അ​വ​രു​ടെ കു​ടും​ബ ആ​ൽ​ബ​ത്തി​ൽ നി​ന്നു​ള്ള ചി​ല ചി​ത്ര​ങ്ങ​ൾ ഞ​ങ്ങ​ളു​മാ​യി പ​ങ്കി​ട്ടു. അ​ടു​ത്ത ദി​വ​സം, രാ​ജ്യ​ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​വും പ്ര​ക്ഷു​ബ്ധ​വു​മാ​യ ഒ​രു​പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു.

2009ൽ ​ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി എ​യിം​സി​ൽ കൊ​റോ​ണ​റി ബൈ​പാ​സ് സ​ർ​ജ​റി (ര​ണ്ടാം​ത​വ​ണ) ന​ട​ത്തേ​ണ്ടി വ​ന്നു. ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​നി​ല​യി​ലു​ണ്ടാ​യി​രു​ന്ന സ​ങ്കീ​ർ​ണ​ത​ക​ളെ​ക്കു​റി​ച്ച് മൂ​ത്ത മ​ക​ൾ ഉ​പീ​ന്ദ​ർ ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പ്ര​സി​നോ​ട് ആ​ശ​ങ്ക പ​ങ്കു​വെ​ച്ച​ത് ഓ​ർ​ക്കു​ന്നു. തി​ക​ച്ചും ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ആ ​ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ, ഓ​ഫി​സി​ലെ പ​ല​രും ‘ഡോ ​സാ​ഹെ​ബ്’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്ന​ത്. യു.​എ​സി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക പ​ര്യ​ട​ന​ങ്ങ​ളൊ​ഴി​കെ അ​ദ്ദേ​ഹം നീ​ണ്ട വി​ദേ​ശ യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​യി യു.​എ​സി​ൽ എ​ത്തു​ന്ന വേ​ള​ക​ളി​ൽ മി​ക്ക​പ്പോ​ഴും അ​ദ്ദേ​ഹം, ന്യൂ​യോ​ർ​ക്കി​ൽ അ​റ്റോ​ർ​ണി​യാ​യി ജോ​ലി ചെ​യ്യു​ന്ന മ​ക​ൾ അ​മൃ​തി​നൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​യി സ​ന്ദ​ർ​ശ​നം ഒ​രു ദി​വ​സ​ത്തേ​ക്ക് നീ​ട്ടു​മാ​യി​രു​ന്നു.

2011ൽ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​ക്ക് ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര സെ​പ്റ്റം​ബ​ർ 26നാ​യി​രു​ന്നു. അ​​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന്മ​ദി​നം. അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​മേ​ഹം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഷു​ഗ​ർ ഫ്രീ ​കേ​ക്ക് ​കാ​ലേ​ക്കൂ​ട്ടി വി​മാ​ന​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​മാ​ന​ത്തി​ൽ വെ​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ന​യ​പൂ​ർ​വം നി​ര​സി​ച്ചു. ടേ​ക്ക് ഓ​ഫി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ അ​ദ്ദേ​ഹം മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ലേ​ക്ക് എ​ത്തി. ഇ​തി​നി​ടെ, അ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ലെ ഒ​രു അം​ഗം എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്, പ്ര​ധാ​ന​മ​ന്ത്രി നാ​ണ​ത്തോ​ടെ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന്മ​ദി​ന കേ​ക്ക് പ​ങ്കു​വെ​ച്ച് ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു​പി​ന്നാ​ലെ മൻമോഹൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി ഒ​ഴി​യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന സ​മ​യം. മകൾ ഉ​പീ​ന്ദ​റോ​ട് ഇ​നി​യെ​ന്താ​വും പി​താ​വി​ന്റെ പ​ദ്ധ​തി​യെ​ന്ന് ചോ​ദ്യ​മു​യ​ർ​ന്നു. ​താ​ൻ ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന ത​ന്റെ പു​സ്ത​ക ശേ​ഖ​രം പു​തി​യ വീ​ട്ടി​ലെ​ത്തി​ക്കാ​നാ​യി അ​ടു​ക്കി​പ്പെ​റു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹ​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

ക​ട​പ്പാ​ട് : ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പ്ര​സ്

Tags:    
News Summary - In memory of a statesman without drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.