ഇടതു മുന്നണി ആത്മവിശ്വാ​സത്തോടെ

എ. വിജയരാഘവൻ/ കെ.എസ്. ശ്രീജിത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്ന പ്രകടനപത്രിക എന്താണ്?

◆എൽ.ഡി.എഫ് സർക്കാർ ലക്ഷ്യബോധത്തോടെ അധികാര വികേന്ദ്രീകരണം പ്രാവർത്തികമാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. വികസനത്തിെൻറ വേഗം വർധിപ്പിക്കാനും സാമൂഹിക സുരക്ഷ സൗകര്യങ്ങൾ സാധാരണക്കാരന് വിപുലമായ അളവിൽ ലഭ്യമാക്കാനും കഴിയുന്ന തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് കാഴ്ചപ്പാട് ചർച്ച ചെയ്ത് ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കും.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാവുമെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുേമ്പാഴും അവസാന വർഷം നിരവധി ആരോപണങ്ങളുയർന്ന ഭരണവും ഒരു പ്രചാരണവിഷയമാവും. അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലേ?

◆സർക്കാറിെൻറ ഭരണം ചർച്ചവിധേയമായാൽ അത് എൽ.ഡി.എഫിന് നേട്ടമാവും. ഇന്ത്യയിൽ മറ്റേതെങ്കിലും സർക്കാർ ഇത്ര കാര്യക്ഷമതയോടെ വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ച അനുഭവമില്ല. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യ സംവിധാനവും മറ്റു സംസ്ഥാനങ്ങളിൽ തകർന്നുകഴിഞ്ഞു. കോവിഡ് കാലത്ത് എല്ലാ ചികിത്സയും ഇവിടെ സൗജന്യമായി നൽകുന്നു. കിഫ്ബി വഴി 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നു. പ്രകടനപത്രികയിലെ 99 ശതമാനവും പൂർത്തീകരിച്ചു. രാഷ്​ട്രീയത്തിൽ സ്വാഭാവികമായും എതിരാളികൾ ഗവൺമെൻറി​െൻറ ഏതു ചെറിയ പരിമിതിയെയും വലുതാക്കിക്കാണിക്കും. സി.പി.എം വിരുദ്ധമായ മാധ്യമ മേഖല കോർപറേറ്റ് പിന്തുണയോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് അവയെ വലിയ തോതിൽ ഇകഴ്ത്തിക്കാണിക്കും. അതിനെ എൽ.ഡി.എഫ് ഭയപ്പെടുന്നില്ല. ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്ന സാഹചര്യം ഇടതുപക്ഷത്തിന് കേരളത്തിലുണ്ട്.

ഭരണത്തിനും മുന്നണിക്കും നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിെൻറ കീഴിലുള്ള വകുപ്പുകളും പദ്ധതികളും ആരോപണ കരിനിഴലിൽ നിൽക്കുേമ്പാൾ തെരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമോ?

◆തികച്ചും സുതാര്യമായി പ്രവർത്തിച്ച സർക്കാറാണിത്. അതിന് ഏറ്റവും മാതൃകപരമായ നേതൃത്വമാണ് മുഖ്യമന്ത്രി പിണറായി വിജയ​േൻറത്. യു.ഡി.എഫ് സർക്കാറോ മറ്റു സർക്കാറുകളോ ചെയ്യുന്നതിനേക്കാൾ മികവാർന്ന പ്രവർത്തനം നടത്തിയ ഇൗ സർക്കാറിെൻറ പ്രവർത്തനങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തണമെങ്കിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിെൻറ വകുപ്പുകളെയും ആക്രമിക്കണം. രാഷ്​ട്രീയ ലാഭത്തിന് എന്ത് ഹീനമായ ആക്ഷേപവും ഉന്നയിക്കാൻ യു.ഡി.എഫിന് ഒരു മടിയുമില്ല. അവരാണ് മുഖ്യപ്രതിപക്ഷം. ബി.ജെ.പിയാവ​െട്ട, യു.ഡി.എഫിനേക്കാൾ താഴ്ന്ന നിലവാരത്തിലാണ്​.

പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുന്നത് അദ്ദേഹം അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും കേരളത്തിലെ പ്രതിപക്ഷം ചെയ്തുവന്നിട്ടുള്ളതാണ്. ഞങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടുപോയി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഏറ്റവും പ്രധാന ജോലി.

പ്രധാന ആക്ഷേപം എൽ.ഡി.എഫിനും സി.പി.എമ്മിനും  മുഖ്യമന്ത്രിക്കുമേൽ ഒരു മേൽനോട്ടം ഇല്ലെന്നതാണ്?

◆സർക്കാറിെൻറ പ്രവർത്തനങ്ങളുടെ നേതാവാണ് മുഖ്യമന്ത്രി. പിണറായി വിജയ​െൻറ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം എല്ലാ സന്ദർഭത്തിലും പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചുപോരുന്നു എന്നതാണ്. ഇത്തരം ഒരു ആക്ഷേപം സി.പി.എമ്മിനെ വിമർശിക്കുന്നവരും മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം നടത്തുന്നവരുമാണ് ഉന്നയിച്ചത്.

കഴിഞ്ഞ നാലു വർഷത്തിനിടെയുണ്ടായ മുന്നണി വികസനം തദ്ദേശ തെരഞ്ഞെടുപ്പിൽ എങ്ങനെ എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്?

◆കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് എൽ.ഡി.എഫിനാണ്. ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ നിയന്ത്രിച്ചതും ഇടതുമുന്നണിതന്നെ. ദേശീയതലത്തിൽ കോൺഗ്രസ് ദുർബലമായി. അവരാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നത്. യു.ഡി.എഫിൽ ബഹുജന പിന്തുണയുള്ള കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് വന്നതോടെ ആ മുന്നണി ഫലത്തിൽ മുസ്​ലിം ലീഗും ദുർബലമായ കോൺഗ്രസും തമ്മിലുള്ള കൂട്ടായ്മയായി മാറി. അവസരവാദപരവും അപകടകരവുമായ രാഷ്​ട്രീയ സഖ്യ നിർമിതിയിലേക്ക് യു.ഡി.എഫ് പോകുന്നു. എല്ലാ മതമൗലികവാദവുമായി സന്ധിചെയ്താണ് ഇൗ പോക്ക്. മുസ്​ലിം മതമൗലിക, തീവ്രവാദ സ്വഭാവമുള്ളവരും ഹിന്ദു തീവ്രവാദ സ്വഭാവമുള്ളവരുമായി െഎക്യപ്പെടാനാണ് യു.ഡി.എഫ് തയാറായിരിക്കുന്നത്. കേരള കോൺഗ്രസ് മുന്നണി വിട്ടത് വലിയ പ്രഹരമാണ് യു.ഡി.എഫിനുണ്ടാക്കാൻ പോകുന്നത്. എൽ.ഡി.എഫി​െൻറ വിജയ പ്രതീക്ഷയുടെ അളവ് വർധിപ്പിക്കുന്ന പ്രധാനഘടകമാണ് അത്.

കേരള കോൺഗ്രസ് വഴി സ്വാധീനം കുറഞ്ഞ മേഖലയിൽ ഇടം ലഭിക്കുന്നതുപോലെ മുസ്​ലിം സമുദായത്തിൽ ഉയർന്നുവന്ന വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ പോലുള്ളവയുണ്ട്. അവരെ ആകർഷിക്കാൻ ഇടതു മുന്നണിയും തയാറാവാത്തത് എന്തുകൊണ്ടാണ്?

◆സി.പി.എമ്മും ഇടതുപക്ഷവ​ും ഇന്നത്തെ രാഷ്​ട്രീയ സാഹചര്യത്തിൽ ഹിന്ദു തീവ്രവാദത്തെ മുഖ്യശത്രുവായി കണ്ട് വലിയ വിട്ടുവീഴ്ച ചെയ്ത് ജനങ്ങളെ യോജിപ്പിക്കുകയാണ്. ആ സന്ദർഭത്തിൽ മതന്യൂനപക്ഷ വിഭാഗത്തിൽ വർഗീയത ശക്തിപ്പെടുന്നത് ഹിന്ദു തീവ്രവാദത്തെ ശക്തിപ്പെടുത്തും. ലീഗ് അധികാരം ഉപയോഗിച്ച് വർഗീയത വളർത്തിയ രാഷ്​ട്രീയ പാർട്ടിയാണ്. മതന്യൂനപക്ഷ താൽപര്യത്തിന് അടിയുറച്ച നിലപാടാണ് സി.പി.എമ്മിന്. സി.എ.എ ഉൾപ്പെടെ മുസ്​ലിം വിരുദ്ധമായ എല്ലാ സമീപനത്തെയും ശക്തമായി എതിർത്തത് എൽ.ഡി.എഫ് സർക്കാറാണ്. പക്ഷേ, ന്യൂനപക്ഷ വർഗീയ ശക്തികളുമായി തെരഞ്ഞെടുപ്പ് രാഷ്​ട്രീയ സഖ്യം ഉണ്ടാക്കുക എന്ന സമീപനത്തിലേക്ക് സി.പി.എം പോവില്ല. ന്യൂനപക്ഷങ്ങൾക്കിടയിലെ ഇടതുപക്ഷസ്വാധീനം മുേമ്പതു കാലത്തേക്കാളും വിപുലമാണിപ്പോൾ. ന്യൂനപക്ഷ സംഘടനകൾ ഒന്നാകെ ലീഗ് ചലിക്കുന്ന വഴിക്കല്ല കേരളത്തിൽ സഞ്ചരിക്കുന്നത്. ധാരാളം സംഘടനകൾ ഇടതുപക്ഷ നിലപാടുകളോട് താൽപര്യം കാണിക്കുന്നുണ്ട്.

സി.പി.എമ്മിെൻറ ലക്ഷ്യം ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണെന്ന ആക്ഷേപം മുസ്​ലിം സംഘടനകൾ തിരിച്ചും ഉന്നയിക്കുന്നുണ്ട്?

◆സി.പി.എം രാഷ്​ട്രീയ നിലപാടുകൾ സ്വീകരിക്കുന്നത് വോട്ടുബാങ്കിലേക്ക് നോക്കിയല്ല, സമൂഹതാൽപര്യം കണക്കാക്കിയാണ്. സംവരണ പ്രശ്നത്തിൽ 1995ൽ സി.പി.എം, ഇന്ന് ഇന്ത്യ അംഗീകരിച്ച നിലപാട് ഉയർത്തിപ്പിടിച്ചു. അന്ന് കേരള നിയമസഭയിൽ സി.പി.എം ഒറ്റപ്പെട്ടു. പക്ഷേ, പിന്നീട് കാലം അതിലേക്കു നീങ്ങി. ഒരു ജാതി, ഒരു വോട്ടുബാങ്ക് എന്നതാണ് ആക്ഷേപം ഉന്നയിക്കുന്നവർ ആഗ്രഹിക്കുന്നത്. ആ നിലപാടിൽനിന്നാണ് ഇൗ ചോദ്യംപോലും ഉയരുന്നത്. അതിൽ ഞങ്ങൾ ഭയപ്പെടുന്നില്ല. ഏതെങ്കിലും മതപാർട്ടിയുമായി രാഷ്​ട്രീയസഖ്യം ഉണ്ടാക്കി അവരുടെ വർഗീയ കാഴ്​ചപ്പാടിന് ഒരു രാഷ്​ട്രീയ ലാഭം ഉണ്ടാക്കുന്ന എളുപ്പവഴി സി.പി.എം അന്വേഷിക്കുന്നില്ല.

സി.പി.എമ്മിെൻറ പിന്നിൽ വലിയ ശക്തിയായി നിന്നവരാണ് ഇൗഴവാദി പിന്നാക്ക ജാതി വിഭാഗങ്ങളും ദലിതരും. ഇപ്പോൾ എസ്.എൻ.ഡി.പി മുന്നാക്ക സംവരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്?

◆ഇൗ പറഞ്ഞ എല്ലാ ജനവിഭാഗങ്ങൾക്കും സംവരണം ലഭിക്കാൻ മുൻകൈയെടുത്തത് സി.പി.എമ്മാണ്. മുസ്​ലിംകൾക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണ്. ഒന്നാമത്തെ ഇ.എം.എസ് ഗവൺമെൻറാണ്. അതിനാൽ സംവരണത്തിലെ സി.പി.എം നിലപാടിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല.

പക്ഷേ, സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപമുണ്ടല്ലോ?

◆ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പാർട്ടിയല്ല കമ്യൂണിസ്​റ്റ്​ പാർട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. ജാതികൾ തമ്മിലുള്ള സംഘർഷമല്ല നമ്മുടെ നാട്ടിൽ നടക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗം അതിൽ വേറെയാണ്. അവർ സഹസ്രാബ്​ദങ്ങളുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അവർക്കുള്ള സംവരണം അഭംഗുരം തുടരണം. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച അളവിൽ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണ്. പട്ടികജാതി/വർഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഇൗ ദരിദ്ര ജനവിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങൾ നടത്തുന്നത്.

സംവരണത്തിലൂടെ ജോലി ലഭിക്കുന്ന ആളുകൾക്ക് ഇന്ന് കോൺഗ്രസും ബി.ജെ.പിയും നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളിലൂടെ സംവരണത്തിെൻറ അളവ് എത്ര ചുരുങ്ങിപ്പോയി? അടച്ചുപൂട്ടുന്ന ഒാരോ പൊതുമേഖല സ്ഥാപനവും സംവരണ തൊഴിൽ അവസരമല്ലേ നഷ്​ടപ്പെടുത്തുന്നത്? സംവരണം വഴി ജോലി ലഭിക്കുന്നതിെൻറ അളവ് വലിയ തോതിൽ കുറഞ്ഞു. റെയിൽവേ പോലുള്ള സ്ഥാപനങ്ങളിൽ റിക്രൂട്ട്മെൻറ് നിശ്ചലമായി. റിക്രൂട്ട്മെൻറ് ഇല്ലെങ്കിൽ സംവരണം ലഭിക്കുമോ? അതല്ലേ മൗലിക വിഷയം? ഇൗ സാമ്പത്തിക നയത്തിന് എതിരായി സമരം രൂപപ്പെട്ടുവരേണ്ടതല്ലേ? സംവരണം എന്നൊരു വിഷയത്തെ മാത്രം വെച്ചുകൊണ്ടല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ഇതിനോടൊപ്പംതന്നെ സംവര​േണതര വിഭാഗത്തിലെ വളരെ പാവപ്പെട്ടവർക്കും സംവരണം കൊടുക്കണം. അവരിലെ സാമ്പത്തികമായ ക്രീമിലെയർ പരിശോധിച്ച് അതിദരിദ്രർക്ക് കിട്ടുമെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് സംവരണം നടപ്പാക്കേണ്ടത്. ദരിദ്ര ജനവിഭാഗങ്ങളുടെ ആകെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന തരത്തിൽ സംവരണത്തിെൻറ പേരിൽ തർക്കം ഉണ്ടാക്കുക എന്നത് മത-ജാതി വർഗീയതയുടെ ഒരു രാഷ്​ട്രീയശൈലിയാണ്. അതിനോട് സി.പി.എമ്മിന് യോജിക്കാൻ പറ്റില്ല.

ഇത് തെരഞ്ഞെടുപ്പിൽ ഒരു തിരിച്ചടി ഉണ്ടാക്കില്ലേ?

◆ഒരു തിരിച്ചടിയും ഉണ്ടാക്കില്ല. ഇൗ ആക്ഷേപമൊക്കെ ഉന്നയിക്കുന്നത്​ സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണ്. വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിൽ ഇതിന് മുൻകൈയെടുത്തിരിക്കുന്നത്. സംവരണ വിഷയത്തിൽ തർക്കമുണ്ടാക്കി ഇടതുപക്ഷത്തിന് എതിരായി പുതിയ ചേരിതിരിവ് സൃഷ്​ടിക്കാനാവുമോ എന്ന് ശ്രമിക്കുന്നവരുടെ സൃഗാലബുദ്ധിയാണ് അത്​. പരമാവധി സംവരണത്തിെൻറ ആനുകൂല്യം കിട്ടി ജീവിതനിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ. ആ ജനവിഭാഗങ്ങളിൽ നല്ല ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി.പി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.