ആക്രമിക്കപ്പെടുന്ന ജെ.എൻ.യു

ഇന്ത്യയിൽ നടക്കുന്ന ഫാഷിസ്​റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യ, അലീഗഢ്​ മുസ്​ലിം യൂനി വേഴ്സിറ്റി, ലഖ്​നോ ദാറുൽ ഉലൂം നദ്​വത്തുൽ ഉലമ, ജെ.എൻ.യു തുടങ്ങിയ ഇടങ്ങളിലെ വിദ്യാർഥികൾ വഹിച്ച പങ്ക് വലുതാണ്. ഇത് തരം സമരപോരാട്ടങ്ങളെ എ.ബി.വി.പി തീവ്രവാദികളെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമമായിരുന്നു അമി ത്​ ഷായുടെ ആഭ്യന്തരവകുപ്പ്​ ചെയ്തത്. ജാമിഅയിലെയും അലീഗഢിലെയും വിദ്യാർഥികൾക്കുനേരെ ഗുണ്ടാ ആക്ട് അടക്കമുള്ള വ കുപ്പുകൾ നൽകി കേസെടുക്കുക, ഗ്രനേഡുകളും മാരകായുധങ്ങളും ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിക്കുക എന്ന രീതിയാണ് നടന ്നത്.

കാഴ്ചനഷ്​ടപ്പെട്ട വിദ്യാർഥികളുണ്ട്. എന്നാൽ, ജെ.എൻ.യുവിൽ നടന്ന എ.ബി.വി.പി അക്രമത്തിലാവട്ടെ, പൊലീസ് എ.ബി. വി.പി അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത്. വിദ്യാർഥികൾ പൊലീസ് സഹായം ആവശ്യപ്പെട്ടപ്പോൾ പ്രതികരിക്കാതിര ിക്കുകയും എ.ബി.വി.പിയുടെ അതിക്രമം ഷൂട്ട് ചെയ്ത വിദ്യാർഥികളുടെ മൊബൈലുകൾ അടക്കം നശിപ്പിക്കുകയുമാണ് പൊലീസ് ചെയ ്തത്. മാത്രമല്ല, സമരക്കാരായ വിദ്യാർഥികൾക്കെതിരെ കേസെടുക്കാനും അക്രമികൾക്കെതിരെ നടപടിയെടുക്കാതിരിക്കാനുമാണ ് പൊലീസ് ശ്രമിച്ചത്​. ജാമിഅ, അലീഗഢ് എന്നീ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പൊലീസ് നേരിട്ട് അക്രമത്തിനു നേ തൃത്വം നൽകിയെങ്കിൽ ജെ.എൻ.യുവിൽ അവർ മൗനസാക്ഷികളായിരുന്നു.

ഹിംസയുടെ ചരിത്രം
ജെ.എൻ.യുവിൽ എ.ബി.വി.പിയു ടെ ചരിത്രം സായുധ അതിക്രമങ്ങളുടേതു തന്നെയായിരുന്നു. മുമ്പൊരു ഇന്ത്യ-പാകിസ്​താൻ ക്രിക്കറ്റ് ദിനം അക്രമം അഴിച്ചുവിടാൻ ഇവർ ശ്രമിച്ചിരുന്നു. ‘മുസഫർ നഗർ ബാഖീ ഹേ’ അടക്കം നിരവധി ഡോക്യുമ​െൻററി പ്രദർശനങ്ങൾ തടഞ്ഞ എ.ബി.വി.പി, വിദ്യാർഥികളുടെ നിരവധി സമരപ്രക്ഷോഭങ്ങളെ സായുധമായി എതിരിടാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ പല യൂനിയൻ തെരഞ്ഞെടുപ്പുകളിലായി ഇലക്​ഷൻ ഭാരവാഹികളെ അടക്കം മർദിക്കുക, സ്ഥാപന സാമഗ്രികൾ അടിച്ചുപൊളിക്കുക, അധ്യാപകരെ മർദിക്കുക എന്നിവ എ.ബി.വി.പിയുടെ പ്രവർത്തനരീതിയായിരുന്നു.

നജീബ് അഹ്​മദ്​ എന്ന മുസ്​ലിം വിദ്യാർഥിയെ ക്രൂരമായി മർദിച്ച് കാണാതാക്കിയതിനു പിന്നിലും അവരായിരുന്നു. മുസ്​ലിം വിദ്യാർഥികളോട്​, ‘നിങ്ങൾ പാകിസ്​താനിലേക്ക് പോവുക’ തുടങ്ങിയ വംശീയപ്രയോഗങ്ങൾ നിരന്തരം നടത്തുക ഇവരുടെ പതിവായിരുന്നു. ഇതി​​െൻറ തുട​ർച്ചയാണ് ഞായറാഴ്​ച രാത്രി നടന്ന അക്രമസംഭവങ്ങൾ. പുറത്തുനിന്നടക്കം ക്രിമിനലുകളെ കാമ്പസിൽ പ്രവേശിപ്പിച്ച് നടത്തിയ അതിക്രമം സവിശേഷമായും സമരപ്രവർത്തകരെയും കശ്മീരികളെയും ഉന്നംവെച്ചുള്ളതായിരുന്നു. കശ്മീരിവിദ്യാർഥികളുടെ റൂമുകൾ പ്രത്യേകം തിരഞ്ഞുപിടിച്ചാണ് അക്രമം.

വിദ്യാഭ്യാസരംഗത്തെ തിരിച്ചടികൾ
ജെ.എൻ.യു എന്ന പൊതു വിദ്യാഭ്യാസ സ്ഥാപനം ഇന്ത്യയിലെ പിന്നാക്ക -ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുള്ള പരിമിതമായ അവസരങ്ങളിൽ ഒന്നാണ്. ഉന്നത യോഗ്യതയുള്ള അധ്യാപകരും നിലവാരമുള്ള സൗകര്യങ്ങളും ഉള്ള ഈ യൂനിവേഴ്സിറ്റി, സംഘ്​പരിവാർ രാഷ്​ട്രീയത്തിന് എന്നും കണ്ണിലെ കരടാണ്. 2006 നു ശേഷം നടപ്പിലാക്കിയ രണ്ടാം മണ്ഡൽ സംവരണ (ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കുള്ള ഒ.ബി.സി. സംവരണം)ത്തിനു ശേഷം ജെ.എൻ.യുവിലേക്കുള്ള എസ്​.സി-എസ്.ടി, ഒ.ബി.സി വിദ്യാർഥികളുടെ വരവ് വർധിച്ചതായി കാണാം. സംവരണവിരുദ്ധരും ദലിത് പിന്നാക്കവിദ്യാർഥികൾ വിദ്യാഭ്യാസരംഗത്തേക്കു കടന്നുവരുന്നത്​ ഇഷ്​ടമില്ലാത്തവരുമായ സംഘ്​പരിവാറിന്​ ഇത്തരം ഇടങ്ങൾ നിലനിൽക്കുന്നതുതന്നെ അവരുടെ സവർണ ഫാഷിസ്​റ്റ്​ അജണ്ടകൾക്ക് ഭീഷണിയാണ്.

അതുകൊണ്ടാണ് ജെ.എൻ.യുവിലേക്കുള്ള പിന്നാക്ക വിദ്യാർഥികളുടെ വരവിനെ തടയാൻ കുത്തനെ ഫീസ് വർധിപ്പിച്ചതടക്കമുള്ള പദ്ധതികൾക്ക് സംഘ്​പരിവാർ നോമിനികളായ ജെ.എൻ.യു അധികാരികൾ തുടക്കം കുറിച്ചത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് എന്നന്നേക്കുമായി അവസരം നിഷേധിക്കുന്ന നടപടിയാണ് ഫീസ് വർധന. അലി ജാവേദ് എന്ന ജെ.എൻ.യു ഗവേഷകവിദ്യാർഥി നടത്തിയ പഠനം പറയുന്നത് ഈ ഫീസ് വർധന ഏറ്റവും കൂടുതൽ ബാധിക്കുക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രത്യേകിച്ചും, മതകലാലയങ്ങളിൽനിന്ന് കടന്നുവരുന്ന മുസ്​ലിം വിദ്യാർഥികളെയാണ്.

ജെ.എൻ.യുവിലെ 40 ശതമാനത്തോളം വിദ്യാർഥികൾ അതീവ ദാരിദ്ര്യാവസ്ഥയിൽ ഉള്ളവരാണ്. ജെ.എൻ.യുവിലെ ഫീസ് വിരുദ്ധസമരത്തിന് നേതൃത്വം നൽകുന്നത് ഇവരടക്കമുള്ള വിദ്യാർഥികളാണ്. ഈ ഫീസ് വർധന നടപ്പിലാക്കിയാൽ ദലിത്, പിന്നാക്ക, ന്യൂനപക്ഷവിദ്യാർഥികൾക്ക് സവിശേഷമായും അതിജീവനം ബുദ്ധിമുട്ടാകും.
മാത്രമല്ല, ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാസ്​ കമ്യൂണിക്കേഷൻ, എയിംസ്, ഐസർ, ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് സോഷ്യൽ സയൻസ്, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി തുടങ്ങി മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഫീസ് വർധന ശക്തമാണ്.

കേന്ദ്രഗവൺമ​െൻറ്​ വിദ്യാഭ്യാസരംഗത്തേക്കുള്ള ബജറ്റ് വിഹിതം കുത്തനെ കുറച്ചതി​​െൻറയും വിദ്യാഭ്യാസസ്ഥാപനങ്ങൾ സാമ്പത്തിക സ്വയം പര്യാപ്തത വിദ്യാർഥികളിൽ നിന്നുതന്നെ കണ്ടെത്തണമെന്നുമുള്ള ഗവൺമ​െൻറ്​ നിർദേശങ്ങൾ പ്രതിസന്ധിയിലാക്കുന്നത് ഇനിയും വിദ്യാഭ്യാസരംഗത്തേക്ക് എത്തിച്ചേരാൻ പ്രയാസമനുഭവിക്കുന്ന സാമൂഹികവിഭാഗങ്ങളെയാണ്. യു.ജി.സി ഗ്രാൻഡ്​ അനുവദിക്കുന്ന രീതി മാറി, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഗവൺമ​െൻറിൽ നിന്നു ലോണെടുത്ത് സ്ഥാപനങ്ങൾ നടത്തണമെന്നും കേന്ദ്ര ഗവൺമ​െൻറി​​െൻറ പുതിയ വിദ്യാഭ്യാസ നയരേഖ വ്യക്തമാക്കുന്നു. ലോൺ തിരിച്ചടക്കാനുള്ള വഴി കണ്ടെത്തേണ്ടത് ഫീസ്, ഫൈൻ അടക്കമുള്ള വിദ്യാർഥി പിരിവുകളിലൂടെയാണ്.

എന്തുതന്നെയായാലും സംഘ്​പരിവാർ അധികാരകേന്ദ്രങ്ങൾക്കെതിരെയുള്ള സമര പോരാട്ടങ്ങൾ വിവിധ തലങ്ങളിൽ ശക്തി പ്രാപിക്കുമെന്നു തന്നെയാണ് വിദ്യാർഥി പ്രക്ഷോഭങ്ങൾ കാണിച്ചുതരുന്നത്. സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്ര​േക്ഷാഭങ്ങളിൽ മറ്റു കാമ്പസുകളെപ്പോലെ ജ്വലിച്ചുയർന്നില്ലെങ്കിലും ഫീസ് വർധനവിനെതിരെ മാത്രമുള്ളതാണ് ജെ.എൻ.യു സമരം എന്നു കാണാം. വിവിധ കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥി ഐക്യദാർഢ്യങ്ങൾ ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടത്തിലെ ഉജ്വലമായ ഐക്യപ്പെടലുകളാണ്. അത് ജെ. എൻ.യുവിനെ പൗരത്വപ്രക്ഷോഭത്തിൽ അണിനിരക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കാമ്പസ് പൂർണമായും തുറന്നാൽ വരുംദിനങ്ങളിൽ ദലിത്-ബഹുജൻ-മുസ്​ലിം വിദ്യാർഥി കൂട്ടായ്മകൾ പൗരത്വപ്രശ്നം കാമ്പസുകളിൽ ഉയർത്തുന്നതോടെ ജെ.എൻ.യുവിലെ പ്രക്ഷോഭം മറ്റൊരു ദിശയിലെത്തുമെന്നുറപ്പാണ്.

(ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റിയിൽ ഗവേഷകനാണ്​ ലേഖകൻ)

Tags:    
News Summary - JNU Protest -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.