പ്രചാരവേല കൊണ്ട്​ പിന്തിരിപ്പിക്കാനാവില്ല

ഏപ്രിൽ 17ന്​ സീ ടി.വി സംപ്രേഷണം ചെയ്​ത ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു. അതിൽ ഭട്ടി എന്നൊരാൾ അവതാരകനായ സുധീർ ചൗധരിയോട്​ പറയുന്നു, കഴിഞ്ഞ ഏതാനും നാളുകൾ ഡൽഹിയിൽ ഞാൻ ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റിയിലാണ്​ കഴിഞ്ഞതെന്ന്​. ആ പ്രസ്​താവന ഞാൻ പൂർണമായും നിഷേധിക്കുന്നു. ജെ.എൻ.യുവിൽ ഞാൻ കാലുകുത്തിയിട്ടില്ല. ഇൗ വ്യാജപ്രസ്​താവന എന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്​. 
കഠ്​വ ഇരയുടെ പേരിൽ ഭീമമായൊരു സംഖ്യ പിരിച്ചെടുത്തെന്നും അത്​ ഇരയു​ടെ കുടുംബത്തി​​​​െൻറ കൈകളിൽതന്നെ എത്തിയോ എന്നു തിട്ടമില്ലെന്നും അയാൾ പറയുന്നു. എ​​​​െൻറ പേരു പരാമർശിച്ച ശേഷം നടത്തിയ ഇൗ പ്രസ്​താവനയുടെ വ്യംഗ്യം പണം എനിക്കു കിട്ടിയെന്നാണല്ലോ. കഠ്​വ ഇരക്കുവേണ്ടി നീതിപീഠത്തിനു മുന്നിലെത്താൻ ഞാൻ ഇതുവരെ ഒരു നയാ ​ൈപസയും വാങ്ങിയിട്ടില്ല. അഡ്വക്കറ്റ്​ ഒാൺ റെക്കോഡ്​ സുനിൽ ഫെർണാണ്ടസ്, സീനിയർ കോൺസൽ ഇന്ദിര ജയ്​സിങ്​ എന്നിവരടങ്ങുന്ന എ​​​​െൻറ നിയമസഹായസംഘത്തിൽപെട്ട എല്ലാവരും വ്യക്​തമാക്കിയിട്ടുണ്ട്​, ഇൗ കേസി​െല നിയമസഹായം പൂർണമായും സൗജന്യമായിരിക്കുമെന്ന്​. 

‘ദീ​പി​ക സി​ങ്​’ എ​ന്ന പേ​രി​ൽ @DeepikaSRajawat എ​ന്ന ട്വി​റ്റ​ർ ഹാ​ൻ​ഡ്​​ലി​ൽ ക​ഠ്​​വ ഇ​ര​യു​ടെ ഒ​രു ബാ​ന​ർ ഫോ​​േ​ട്ടാ ഉ​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ആ ​അ​ക്കൗ​ണ്ട്​ റീ ​ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​നാ​യി ഹാ​ക്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി പൊ​ലീ​സി​ലെ സൈ​ബ​ർ​ സെ​ല്ലി​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഏതാനും വർഷംമുമ്പ്​ ഇങ്ങനെയൊരു അക്കൗണ്ട്​ ആരംഭിച്ചെങ്കിലും അന്നേ ഇത്​ ഞാൻ ഉപയോഗിച്ചിരുന്നില്ല. ഇൗ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്ന ട്വീറ്റുകളൊന്നും ഞാൻ കുറിക്കുന്നതല്ലെന്നും ഇക്കാര്യത്തിൽ കബളിപ്പിക്കപ്പെടരുതെന്നും അറിയിക്കുകയാണ്​. ഇതിലെ ചില ട്വീറ്റുകൾ എ​​​​െൻറ ഫേസ്​ബുക്ക്​ അ​ക്കൗണ്ടിലെ പോസ്​റ്റുകൾക്കു സമാനമായതിനാൽ ഫേസ്​ബുക്കിലെ എ​​​​െൻറ ഡാറ്റകൾ മോഷ്​ടിച്ച്​ ട്വിറ്ററിൽ എ​​​​െൻറ അറിവോ സമ്മ​തമോ കൂടാതെ ഉപയോഗിക്കുകയാണെന്നു സംശയമുണ്ട്​. ഇത്​ എന്നെ കരുവാക്കിക്കൊണ്ടുള്ള ഒരു ​െഎഡൻറിറ്റി​ മോഷണക്കേസ്​ ആയതിനാൽ വ്യക്​തമായ കുറ്റകൃത്യമാണ്​. ഞാൻ ഇ​േപ്പാൾ ഉപയോഗിക്കുന്ന ട്വിറ്റർ അക്കൗണ്ട്​ @DeepikaSinghR15 എന്നതാണ്​. അതും ഇപ്പോൾ ഡീ ആക്​ടിവേറ്റ്​ ചെയ്​തതിനാൽ നിലവിൽ ട്വിറ്റർ അക്കൗണ്ട്​ ഇല്ല.

ഇൗ വിഷയത്തിൽ @DeepikaSRajawat എന്ന അക്കൗണ്ട്​ ഡീ ആക്​ടിവേറ്റ്​ ചെയ്യുകയോ സസ്​പെൻഡ്​ ചെയ്യുകയോ വേണമെന്ന്​ ആവശ്യപ്പെട്ട്​ ട്വിറ്ററിനും പരാതി നൽകിയിട്ടുണ്ട്​. കഠ്​വ ഇരയുടെ ഫോ​േട്ടാ എ​​​​െൻറ ബാനറിൽ പതിച്ച്​ എനിക്കെതിരെ കേസ്​ കെട്ടിച്ചമക്കുകയായിരുന്നു പ്രതിയോഗികളുടെ പരിപാടി. ന്യൂഡൽഹി പ​േട്ടൽ നഗർ പൊലീസ്​ സ്​റ്റേഷനിൽ അത്തരത്തിലൊരു പരാതി അഭിഭാഷകനെന്നു പറയുന്ന​ വിഭുർ ആനന്ദ്​ എന്നയാളുടെ പേരിൽ നൽകിയിട്ടുണ്ട്​ എന്ന്​ പിന്നീട്​ അറിവായി. ജാതി, മത, സമുദായ പരിഗണനകളെ മറികടന്ന്​ രാജ്യത്തുടനീളമുള്ള നല്ലവരായ ആളുകൾ പിന്തുണയുമായെത്തിയത്​ എനിക്ക്​ എന്തെന്നില്ലാത്ത ആവേശമാണ്​ നൽകിയത്​. കഠ്​വ ഇരക്ക്​ ​െഎക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ച്​ സ്വതന്ത്രവും നീതിനിഷ്​ഠവുമായ അന്വേഷണം ആവശ്യപ്പെട്ട്​ അവർ രംഗത്തുവരുകയായിരുന്നു. അപരാധത്തിന്​ മതമില്ല. അതുപോലെ നീതിയും ജാതി, മത, സമുദായ പരിഗണനകൾക്കുനേരെ കണ്ണടക്കുകയാണ്​ ചെയ്യുക. രാജ്യത്തെ നീതിന്യായസംവിധാനത്തിൽ എനിക്ക്​ പൂർണവിശ്വാസമുണ്ട്​. നീതി ഏതുവിധേനയും ലഭ്യമാകുമെന്ന്​ എനിക്കുറപ്പുണ്ട്​. വ്യാജ, അസത്യ​ പ്രചാരവേല കൊണ്ട്​ എന്നെ പിന്തിരിപ്പിക്കാനാവില്ല. ഭീതിയോ പ്രീതിയോ കൂടാതെ എ​​​​െൻറ തൊഴിൽപരമായ ബാധ്യത ഏറ്റെടുത്ത്​ ഞാൻ മുന്നോട്ടുപോ കും. 

Tags:    
News Summary - Kathuva rape case advocate-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.