എന്നിട്ടെന്തായി വിജയാ?

കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും, 1987 ലെ നിയസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം മുഴങ്ങികേട്ട ഇടതു മുന്നണിയുടെ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടി ഇടതുപക്ഷം അധികരമേറ്റു. എന്നാൽ ഭരണചക്രം ഗൗരിയമ്മക്ക് ലഭിച്ചില്ല. പലവിധ ന്യായീകരണങ്ങൾ നൽകാമെങ്കിലും അതിെൻ്റ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഗൗരിയമ്മയിൽ നിന്നുതന്നെ ഈ മുദ്രാവാക്യം ഒരിക്കൽ കൂടി കേരളം ശ്രദ്ധിച്ചത്. എന്നിട്ടെന്തായി വിജയാ? എന്ന ഗൗരിയമ്മയുടെ നേരിട്ടുള്ള ചോദ്യം ഒരിടിമുഴക്കമായി. 

2019 ജൂൺ മാസം 21 ന് ആലപ്പുഴ ശകതി ആഡിറ്റോറിയത്തിൽ നടന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ജൻമശതാബ്ദി മഹാമഹത്തിന്‍റെ ഉദ്ഘാടന വേദിയിൽ മറുപടി പറയുകയായിരുന്നു ഗൗരിയമ്മ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു ഗൗരിയമ്മയുടെ നേരിട്ടുള്ള ചോദ്യം എന്നിട്ടെന്തായി വിജയാ? 

പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ ചോദ്യം ഒടുവിൽ നേരിട്ട് ഗൗരിയമ്മ ചോദിച്ചെങ്കിലും ആരിൽ നിന്നും മതിയായ ഉത്തരം ലഭിച്ചിട്ടില്ല. ഈ അവസരത്തിൽ തന്നെ പ്രസകതമായ മറ്റൊരു ചോദ്യം കൂടി കേരള രാഷ്ട്രീയത്തിലെ തല മുതിർന്ന മുഴുവൻ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഗൗരിയമ്മ ആ മഹാസദസ്സിനെ ഓർമ്മിപ്പിച്ചു. എന്നെ പാർട്ടിയിൽ നിന്നു എന്തിനാ പുറത്താക്കിയത്? 

പാർട്ടി ആലപ്പുഴ ബ്രാഞ്ചു തലം മുതൽ പോളിറ്റ്ബ്യൂറോ വരെ കാൽ നൂറ്റാണ്ടിലധികമായി  ഈ ചോദ്യം ഗൗരിയമ്മയിൽ നിന്നും കേൾക്കുന്നെങ്കിലും യുകതിസഹമായ മറുപടിലഭിച്ചിട്ടില്ല. ഒരു നൂറ്റാണ്ടിെൻ്റ പഴക്കമുള്ള തെൻ്റ രാഷ്ട്രീയ ജീവിതത്തിൽ ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത രണ്ടുചോദ്യങ്ങളുമായി കേരളത്തിെൻ്റ ഗൗരിയമ്മ ജൂലൈ മാസം 7 ന് 102–ാം വയസ്സിലേക്ക് കടക്കുന്നു. കേരളം എക്കാലവും ഓർത്തുവച്ച കുഞ്ഞമ്മയുടെ (ഗൗരിയമ്മ) ജൻമദിനം കോവിഡ് പശ്ചാത്തലത്തിൽ ആർഭാടവും ആഘോഷവുമില്ലാതെ കടന്നുപോകുന്നു. രാഷ്ട്രീയം ജനസേവനത്തിന് എന്ന ആപ്തവാക്യവുമായി ജനങ്ങളുടെയും പാർട്ടിയുടെയും നടുവിലൂടെയുള്ള ജീവിതയാത്രയിലെ സജീവമായ മറ്റൊരു ദിനം മാത്രമാണ് 102–ാം ജൻമദിനവും.

കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ആലപ്പുഴയിലെ പട്ടണക്കാട്ടുള്ള പുരാതനമായ ഈഴവ കുടുംബത്തിൽ 1919 ജൂലൈ മാസം 14–ാം തീയതിയാണ് ഗൗരിയമ്മ ജനിച്ചത്. മിഥുനമാസത്തിലെ തിരുവോണം നക്ഷത്രം. അന്ന് അവിടുള്ള ഈഴവ പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികളുടെ ദുരവസ്​ഥ ഗൗരിയമ്മക്കുണ്ടായില്ല. ജനിച്ച തറവാടിെൻ്റ പ്രതാപവും സാമ്പത്തികവും മൂലം ആ ബാലികയ്ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു. എറണാകുളം മഹാരാജാസ്​ കോളേജിലും സെൻ്റ് തേരാസ്സസ്​ കോളേജിലുമായി ബിരുദപഠനം പൂർത്തിയാക്കി. 

ഉന്നത വിദ്യഭ്യാസത്തിനായി ഗൗരിയമ്മ തിരുവനന്തപുരം ലോകോളെജിലെത്തി. പുന്നപ്ര വയലാർ ഇതിനകം തന്നെ ചുവന്നുതുടങ്ങിയിരുന്നു. അതിെൻ്റ കിരണങ്ങൾ ഗൗരിയമ്മയിലുമെത്തി. ക്വിറ്റ് ഇന്ത്യ സമരനാളുകളിൽ നിയമവിദ്യഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മ ചേർത്തല കോടതികളിൽ അഭിഭാഷകയായി എത്തുന്നത് പുന്നപ്ര വയലാറിെൻ്റ ചോരവീണ മണ്ണിലൂടെയാണ്.

1952ൽ തിരു–കൊച്ചി നിയമസയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സ്​ഥാനാർത്ഥിയാക്കിയത് ഗൗരിയമ്മയെയാണ്. അന്ന് നേടിയ വൻഭൂരിപക്ഷം 1954 ലെ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. ഐക്യകേരള രൂപീകരണശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിലും ചേർത്തല മണ്ഡലത്തിൽ മറ്റൊരു പേരും പാർട്ടിക്ക് നിർദേശിക്കാനില്ലായിരുന്നു. അന്നുമുതൽ അരനൂറ്റാണ്ടുകാലം ചേർത്തല അരൂർ മണ്ഡലങ്ങളിൽ നിന്നായി വൻഭൂരിപക്ഷത്തിൽ ഗൗരിയമ്മ തെരഞ്ഞെടുക്കപ്പെട്ടു.

സംഭവബഹുലമായ 16345 ദിവസത്തെ നിയമസാപ്രവർത്തനം കേരളത്തിൽ 1957 മുതൽ 2001 വരെ 5 മന്ത്രിസകളിൽ മന്ത്രിയായി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുറ്റ ഭരണം കാഴ്ചവച്ചു. 1991 ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു. കെ.കരുണാകരൻ വീണ്ടും കേരള മുഖ്യമന്ത്രിയായി. കാലാവിധി തീരുംമുമ്പ് നിയമസാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പാർട്ടിയിൽ തർക്കവിഷയമായി. 

അന്ന് വി.എസ്​ പാർട്ടി സെക്രട്ടറിയായിരുന്നു. ഗൗരിയമ്മയുടെ നിലപാട് വി.എസ്സിനെതിരായിരുന്നു. വി.എസ്സിനൊപ്പം നിന്ന ഗൗരിയമ്മയും ഈ വിഷയത്തിൽ നിലപാട് മാറ്റിയത് പാർട്ടിക്കുള്ളിൽ ആ കാലത്ത് സജീവചർച്ചയായിരുന്നു. ഗൗരിയമ്മയെ പിന്തുണക്കാൻ പാർട്ടിയിലെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് അന്ന് കഴിയാതെ പോയി. 1994 ജനുവരി മാസം ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്തായി. ഈ പുറത്താക്കലിനെതിരെയുള്ള കേരളത്തിലെ പ്രതികരണം ചരിത്രത്തിെൻ്റ ഭാഗം അതിൻ്റ ഭാഗമായി 1994ൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്​ഥാനമാണ് ജനാധിപത്യസംരക്ഷണ സമിതി (ജെ.എസ്​.എസ്​) 1996 ൽ കേരളത്തിൽ ഇടതുമന്ത്രിസഭാ രൂപീകരിക്കുമ്പോൾ ഗൗരിയമ്മയുടെ അസാന്നിദ്ധ്യവും പ്രതിപക്ഷത്തെ ഗൗരിയമ്മയുടെ സാന്നിദ്ധ്യവും എറെ ശ്രദ്ധിക്കപ്പെട്ടു.

അതിന്‍റെ തുടർച്ചയാണ് 2001ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് മന്ത്രിസയിൽ ഗൗരിയമ്മയെ അംഗമാക്കിയത്. കാൽനൂറ്റാണ്ടോളം നീണ്ട ഈ സഹയാത്രക്കിടയിലും തികഞ്ഞ കമ്മ്യൂണിസ്റ്റായ ഗൗരിയമ്മക്ക് വലതുപക്ഷ രാഷ്ട്രീയവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഒടുവിൽ വലതു രാഷ്ട്രിയത്തോട് വിടപറഞ്ഞ് 2014 ൽ ഇടതുരാഷ്ട്രിയത്തിെൻ്റ ഭാഗമാകുകയും ചെയ്തു. ഗൗരിയമ്മയുടെ പുതിയ രാഷ്ട്രീയ നിലപാടിനെ ഇടതുനേതൃത്വം വിനയപൂർവ്വം സ്വാഗതം ചെയ്തു. എന്നാൽ ഗൗരിയമ്മയെ പൂർണ്ണമായി ഉൾകൊള്ളാൻ ഇപ്പോഴും ഇടതുപക്ഷത്തിന് ആയിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു.  

കേരളത്തിന്‍റെ രാഷ്ട്രീയവിദ്യാർത്ഥികൾക്ക് എക്കാലും ഒരുപാഠപുസ്​തകമാണ് ഗൗരിയമ്മ രാഷ്ട്രീയം. ജാതിമതബദ്ധമായിരുന്ന കാലഘട്ടത്തിലാണ് ഗൗരിയമ്മ തന്‍റെ പൊതുജീവിതത്തിന് തുടക്കം കുറിച്ചത്. പതിറ്റാണ്ടുകൾ നീളുന്ന ആ വെല്ലുവിളയ കുറിച്ച് പ്രബുദ്ധകേളത്തോട് വിശദീകരിക്കേണ്ടതില്ല. ഗൗരിയമ്മയെ പൂർണ്ണമായും ഉൾകൊള്ളുവാൻ ഇന്നും ഇടതുപക്ഷത്തിന് ആയിട്ടില്ല. എവിടെയാണ്? ആർക്കൊക്കെയാണ്? ആ പിഴവ് പറ്റിയതെന്ന ചോദ്യം ഇന്നും പ്രസകതമാണ്. 102–ാം ജൻമവാർഷിക ദിനത്തിലും പ്രസകതമായ ഈ ചോദ്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം.  ഗൗരിയമ്മയ്ക്ക് മനം നിറഞ്ഞ ജൻമദിനാശംസകൾ...

ജനാധിപത്യ സംരക്ഷണസമിതിയുടെ സംസ്​ഥാന സെക്രട്ടറിയാണ് ലേഖകൻ


 

LATEST VIDEO

Full View
Tags:    
News Summary - KR Gowri Amma Birthday-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT