ഇമ്മാനുവൽ മാക്രോൺ 65.1 ശതമാനം വോട്ടുനേടി എലിസി പാലസിൽ ചേക്കേറിയിരിക്കുന്നു. പ്രതീക്ഷിതമെങ്കിലും വിസ്മയകരമായൊരു ജനവിധിയാണിത്. ഒന്നാമതായി, ഇടത്^വലത് രാഷ്ട്രീയ പിന്തുണ തേടാത്ത വ്യക്തിയെന്ന നിലക്ക് മാക്രോണിെൻറ വിജയത്തിനു കൂടുതൽ തിളക്കമുണ്ട്. കാലങ്ങളായി ഫ്രാൻസിൽ സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും മാറിമാറി ഭരണം നടത്തുകയായിരുന്നു. ഇൗ രണ്ടു പാർട്ടികളിലും മാക്രോൺ അംഗമല്ല. മാത്രമല്ല, രണ്ടു പാർട്ടികൾക്കും അവരുടെതന്നെ സ്ഥാനാർഥികളുമുണ്ടായിരുന്നു. ഴാങ് ലൂക് മെലൻഷൻ (65) സോഷ്യലിസ്റ്റുകളുടെയും ഫ്രാങ്സ്വ ഫിയ്യോങ് റിപ്പബ്ലിക്കൻ പാർട്ടിയുടെയും പ്രതിനിധികളാണ്. ഇരുവരും ആദ്യ റൗണ്ടിൽതന്നെ പരാജയപ്പെട്ടു. എന്നാൽ, സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞ^39 വയസ്സ് മാത്രമുള്ള^മാക്രോണിനെ ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നു. ഇതു വിസ്മയംതന്നെ!
രണ്ടാമത്തെ കാര്യം, മാക്രോണിെൻറ തെരഞ്ഞെടുപ്പു പ്രചാരണം ഒരുതരം ബോധവത്കരണമായിരുന്നു എന്നതാണ്. അഴിമതി നിറഞ്ഞ രാഷ്ട്രീയ നേതൃത്വത്തെ അദ്ദേഹം തുറന്നുകാട്ടി. രണ്ടുവർഷക്കാലം പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിെൻറ കീഴിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത മാക്രോണിനു രാഷ്ട്രീയ നേതാക്കളുടെ ഉള്ളുകള്ളികൾ നല്ലവണ്ണം അറിയാമായിരുന്നു. ഭരണകൂടത്തിെൻറ ഉള്ളറകളിൽ അഴിഞ്ഞാടുന്ന അഴിമതിക്കഥകളാകണം സമ്മതിദായകരുടെ മനംമാറ്റിയത്. പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡും മുൻ പ്രസിഡൻറ് സാർകോസിയുമൊക്കെ അഴിമതിയാരോപണങ്ങൾ നേരിടുന്നുണ്ട്. എതിർ കക്ഷികളുടെ രഹസ്യങ്ങൾ ചോർത്താനായി ഒാലൻഡ് സ്വകാര്യ ഏജൻസികളെ ഉപയോഗിക്കുന്നതായും നിയമ നടപടികളിൽ ഇടപെടുന്നതായും ഫ്രാങ്സ്വ ഫിയ്യോനും നാഷനൽ ഫ്രണ്ടിെൻറ സ്ഥാനാർഥിയായ മരീൻ ലീപെന്നും ആരോപിക്കുന്നു. ഒാലൻഡ് രണ്ടാമൂഴം വേണ്ടെന്നുവെച്ചത് ഇതുകൊണ്ടാകണം. എന്നാൽ, രണ്ടുവർഷം ധനകാര്യവും വ്യവസായ വകുപ്പും കൈകാര്യംചെയ്ത ഇമ്മാനുവൽ മാക്രോൺ ഇത്തരം ആരോപണങ്ങൾക്കൊന്നും ഇടം നൽകിയിട്ടില്ല. ഇതാവണം, അദ്ദേഹത്തെ ജനങ്ങൾക്ക് പ്രിയങ്കരനാക്കിയത്. ഇതു ഫ്രാൻസിലെ മാത്രമല്ല, ഇതര രാഷ്ട്രങ്ങളിലെയും നേതാക്കൾക്കൊരു പാഠമാണ്.
‘ഒാൻ മാർഷി’െൻറ നേതാവാണ് ഇമ്മാനുവൽ മാക്രോൺ. ‘ഒാൻ മാർഷ്’ എന്നാൽ മുേന്നാട്ടുള്ള കുതിപ്പാണ്. 2016 ഏപ്രിൽ 16ന് നിലവിൽ വന്ന ഇൗ സംഘടനക്ക് രണ്ടുലക്ഷം അംഗങ്ങളുള്ളതായറിയുന്നു. 2014ലെ സെൻസസ് അനുസരിച്ച് 6.58 കോടി ജനസംഖ്യയുള്ള ഫ്രാൻസിൽ ഒരു വർഷം മാത്രം പൂർത്തിയാക്കിയ ഒരു സംഘടനക്ക് ഇതു മോശമല്ലാത്തൊരു പിന്തുണയാണ്. മാക്രോണിെൻറ ജന്മദേശമായ എയ്മിസിനിൽ കൊട്ടും കുരവയുമില്ലാതെയാണ് ഇൗ പാർട്ടി പിറന്നത്. ഒരു സാധാരണമുറിയിൽ. അവിടെ തോരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ലഘുലേഖകൾ വിതരണം ചെയ്യപ്പെട്ടില്ല. ടി.വി കാമറകളുടെ മിന്നുന്ന കടാക്ഷമുണ്ടായില്ല. അവിടെ ഫ്രാൻസിലെ രാഷ്ട്രീയ രംഗത്തെ സമ്പന്നരുടെ അഴിമതികളും സാധാരണ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളും ചർച്ചാവിഷയമായി. ഫ്രാൻസിനെ സാമ്പത്തികമായി ഉയർത്താനും ജനങ്ങൾക്കിടയിലെ അസമത്വം അവസാനിപ്പിക്കാനും അവർ പ്രതിജ്ഞ ചെയ്തു. ഇത് ജനങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നു. അവർ മാക്രോണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. ഇതാണദ്ദേഹത്തിെൻറ വിജയത്തിനു മാറ്റുകൂട്ടുന്നത്.
മാക്രോണിെൻറ എതിരാളികളിൽ പ്രധാനി മരീൻ ലീപെന്നാണ്. തീവ്രദേശീയതയുടെയും വംശീയതയുടെയും പ്രതിനിധി. രണ്ടാം റൗണ്ടിൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ഹിലരിയെ പരാജയപ്പെടുത്തിയതുപോലെ മരീൻ ലീപെൻ വിജയിക്കുമെന്നു ചിലർ പ്രവചിച്ചിരുന്നു. താൻ വിജയിച്ചാൽ ഫ്രാൻസിലെ പൊതുസ്ഥലങ്ങളിൽ മതചിഹ്നങ്ങൾ നിരോധിക്കുമെന്നവർ പ്രസ്താവിക്കുകയുണ്ടായി. ഇറാഖിൽനിന്നും സിറിയയിൽനിന്നുമുള്ള മുസ്ലിംകളുടെ കുടിയേറ്റങ്ങൾ തടയുമെന്നും പ്രഖ്യാപിച്ചു. ഫ്രാൻസിനെ യൂറോപ്യൻ യൂനിയനിൽനിന്ന് അടർത്തിയെടുക്കുന്നതും (െഫ്രക്സിറ്റ്) അവരുടെ തീരുമാനമായിരുന്നു. മാക്രോൺ സമചിത്തത പാലിക്കുേമ്പാഴെല്ലാം ലീപെൻ ക്ഷുഭിതയായിരുന്നു. മേയ് നാലിന് മാക്രോണുമായി പാരിസിൽ നടന്ന വാഗ്വാദംതന്നെയാണിതിെൻറ തെളിവ്. സദസ്സിൽ 88 വയസ്സുള്ള അവരുടെ പിതാവ് ജീൻ മരീൻ ലീപെന്നും ഉണ്ടായിരുന്നു. അദ്ദേഹമാണ് ഫ്രഞ്ച് നാഷനൽ ഫ്രണ്ട് സ്ഥാപിച്ചത്. 2002ലെ തെരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ടിൽ അദ്ദേഹം ജാക്ഷിറാകിനോട് പരാജയപ്പെട്ടതാണ്. അദ്ദേഹത്തിനു തന്നെയും മരീൻ ലീപെന്നിെൻറ പ്രകടനത്തെക്കുറിച്ച് മതിപ്പുണ്ടായില്ല. ഇത് അദ്ദേഹം തുറന്നുപറഞ്ഞു. തുടർന്നു നടന്ന അഭിപ്രായവോെട്ടടുപ്പിൽ മാക്രോണിനു 63 ശതമാനം വോട്ട് ലഭിച്ചു.
ഇമ്മാനുവൽ മാക്രോൺ തുറന്നുപറഞ്ഞത്, ‘ഞാൻ ഫ്രഞ്ച് രാഷ്ട്രീയത്തിെൻറ ശൂന്യമായ ഉൾവശം അനുഭവിച്ചറിഞ്ഞിട്ടുണ്ടെ’ന്നാണ്. സിവിൽ സർവിസ് സ്കൂളിൽനിന്ന് ബിരുദാനന്തര ബിരുദം േനടിയ മാക്രോൺ ഭരണകൂടത്തിെൻറ ഭാഗമായിരുന്നു. ഫ്രാങ്സ്വ ഒാലൻഡ് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി മന്ത്രിപദം നൽകിയതാണ്. അതിനുമുമ്പ്, അദ്ദേഹം പ്രസിഡൻറിെൻറ ഉപദേശകനായിരുന്നു. ഭരണത്തെക്കുറിച്ച് നന്നായറിഞ്ഞശേഷമാണ് അദ്ദേഹം മന്ത്രിപദവി ഉപേക്ഷിച്ചതും സോഷ്യലിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതും. യൂറോപ്യൻ യൂനിയനെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണദ്ദേഹം. കൂടാതെ, യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് മാത്രമായി ഒരു യൂറോപ്യൻ സെക്യൂരിറ്റി കൗൺസിൽ സ്ഥാപിക്കാനുള്ള നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. മതവിശ്വാസികളുടെ കാര്യത്തിൽ വളരെ തുറന്ന സമീപനമാണദ്ദേഹത്തിേൻറത്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ച നാടാണല്ലോ ഫ്രാൻസ്. ഏതൊരു പൗരനും താൻ ആഗ്രഹിക്കുന്ന വിശ്വാസമുൾക്കൊള്ളാനും അത് ആചരിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. ‘ഇപ്പോൾ ഫ്രാൻസിൽ ഒരു മതവും കുഴപ്പം സൃഷ്ടിക്കുന്നില്ല’ ^അദ്ദേഹം തുറന്നുപറയുന്നു. വിശ്വാസികളെ തമ്മിൽ തല്ലിക്കുന്നതും ഛിദ്രതകളുയർത്തുന്നതും തീവ്രദേശീയതയുടെ രാഷ്ട്രീയ ലക്ഷ്യമാണ്. രാജ്യത്ത് ആഭ്യന്തര കലാപങ്ങൾക്ക് വിത്തിടുന്ന രാജ്യദ്രോഹ നടപടിയാണിതെന്ന് അദ്ദേഹം മരീൻ ലീപെന്നിെൻറ മുഖത്തുനോക്കി തുറന്നടിച്ചു. അതുകൊണ്ടുതന്നെ ഫ്രാൻസിലെ ന്യൂനപക്ഷങ്ങൾ മാക്രോണിൽ വിശ്വാസമർപ്പിക്കുന്നു. യൂറോപ്യൻ യൂനിയനിൽ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ളത് ഫ്രാൻസിലാണ്^ഏതാണ്ട് 50 ലക്ഷം. മാക്രോണിെൻറ സ്വകാര്യ ജീവിതത്തെ പരിഹസിക്കാനും അത് മറയാക്കി അദ്ദേഹത്തിെൻറ രാഷ്ട്രീയ കാഴ്ചപ്പാടുതന്നെ വികലമാക്കി അവതരിപ്പിക്കാനും വലതുപക്ഷ കക്ഷികളും പത്രങ്ങളും ശ്രമിക്കുകയുണ്ടായി. മാക്രോണിെൻറ നല്ലപാതി ബ്രിഗിറ്റ് അദ്ദേഹത്തിെൻറ സ്കൂൾ ടീച്ചറായിരുന്നു. ബ്രിഗിറ്റിെൻറ മകൾ ലോറ, മാക്രോണിെൻറ ക്ലാസ്മേറ്റും. പക്ഷേ, പ്രണയം ഒന്നിപ്പിച്ചത് ടീച്ചറെയും വിദ്യാർഥിയെയുമായിരുന്നു. 15 വയസ്സുള്ള മാക്രോണും 40 വയസ്സിനടുത്ത ബ്രിഗിറ്റും പ്രേമബദ്ധരായി. അവരെ വേർപെടുത്താൻ ഡോക്ടർമാരായ മാക്രോണിെൻറ മാതാപിതാക്കൾ ശ്രമിച്ചുനോക്കി. പക്ഷേ, സാധ്യമായില്ല. നീണ്ട കാത്തിരിപ്പിനുശേഷം 2007ൽ അവർ വിവാഹിതരായി. ഇത് കിംവദന്തികൾക്ക് വകനൽകിയത് സ്വാഭാവികം മാത്രമാണ്.
എന്നാൽ, എല്ലാ വ്യക്തിഗത വിമർശനങ്ങളെയും മറികടക്കുന്ന രാഷ്ട്രീയ നയങ്ങളാണ് മാക്രോൺ ജനസമക്ഷം സമർപിച്ചത്. യൂറോപ്യൻ രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ തൊഴിലില്ലായ്മയിൽ ഫ്രാൻസ് എട്ടാം സ്ഥാനത്താണ്. 25 വയസ്സിൽ താഴെയുള്ള നാലിലൊരാൾക്ക് ജോലിയില്ല. ജർമനിയിലെയും ബ്രിട്ടനിലെയും തൊഴിൽരഹിതരുടെ ഇരട്ടിയാണിത്. ഇതു പരിഹരിക്കേണ്ടതുണ്ട്. അമ്പതു ബില്യൺ യൂറോ നിക്ഷേപമുള്ള ഒരു പഞ്ചവത്സര പദ്ധതി മാക്രോൺ സമർപ്പിക്കുന്നു. യുവാക്കളുടെ തൊഴിൽ പരിശീലനം, കൃഷി, ഗതാഗതം, ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യ പരിപാലനം എന്നിവയെല്ലാം ഇതിെൻറ ഭാഗമാണ്.
എന്തുതന്നെയായാലും മാക്രോണിനു ഭരണം കാര്യക്ഷമമാക്കണമെങ്കിൽ പാർലമെൻറിൽ ഭൂരിപക്ഷമുണ്ടാകേണ്ടതുണ്ട്. ഇപ്പോൾ ഒാൻ മാർഷ് പാർട്ടിക്ക് പാർലമെൻറിൽ ഒരൊറ്റ അംഗവുമില്ല. പിന്നെ, എങ്ങനെയാണ് ഭൂരിപക്ഷ പിന്തുണ ലഭ്യമാക്കുകയെന്നതു കണ്ടറിയേണ്ട കാര്യമാണ്. അടുത്ത ജനുവരിയിൽ നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ 577 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ^പകുതി സ്ത്രീകളെ^ മത്സരിപ്പിക്കുമെന്ന് മാക്രോൺ പ്രസ്താവിച്ചിട്ടുണ്ട്. ചുരുങ്ങിയത് 289 പേരുടെ പിന്തുണയാണ് ആവശ്യം. ഫ്രഞ്ച് ഭരണഘടനയനുസരിച്ച് പ്രസിഡൻറിന് തെൻറ പാർട്ടിയിൽപെടാത്ത ഒരാളെ പ്രധാനമന്ത്രിയാക്കാൻ അവകാശമുണ്ട്. അങ്ങനെ വന്നാൽ ഒാൻ മാർഷിന് മറ്റൊരു പാർട്ടിയുമായുള്ള സഹവാസത്തിനു വഴിവെക്കും. എങ്ങനെയായാലും, കുറ്റമുക്തരായ ആളുകളെ മാത്രമേ ഭരണരംഗത്ത് പ്രതിഷ്ഠിക്കൂവെന്ന് അദ്ദേഹം വാക്കുനൽകുന്നു.
മാക്രോണിെൻറ വിജയം, യൂറോപ്പിെൻറ വിജയമാണ്. 1957ൽ യൂറോപ്യൻ യൂനിയൻ നിലവിൽ വന്നപ്പോൾ അതിെൻറ സ്ഥാപകരായ ആറു രാഷ്ട്രങ്ങളിൽ ഒന്ന് ഫ്രാൻസായിരുന്നു. തീവ്ര ദേശീയതയും വംശീയതയും യുദ്ധങ്ങൾക്കുള്ള വഴിമരുന്നാണെന്നു മാക്രോൺ മുന്നറിയിപ്പു നൽകുന്നു. ഫ്രാൻസിനും യൂറോപ്പിനും മാത്രമല്ല, ലോകരാഷ്ട്രങ്ങൾക്കൊക്കെയും പക്വമതികളായ രാഷ്ട്രീയ നേതാക്കളെയാണ് ആവശ്യം.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.