അലീഗഢിൽ ഇൗയിടെ മാധ്യമപ്രവർത്തകരെ വിളിച്ചുകൊണ്ടുപോയി യോഗി ആദിത്യനാഥിെൻറ പൊലീസ് നടത്തിയ ഏറ്റുമുട്ടൽ നാടകത്തിെൻറ നിജസ്ഥിതി അറിയാനാണ് കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിൽ പോയത്. നൗഷാദ്, മുസ്തഖീം എന്നീ രണ്ട് ചെറുപ്പക്കാരെ പൊലീസ് വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി നാലു ദിവസം കഴിഞ്ഞ് കൊലപ്പെടുത്തിയശേഷം മാധ്യമങ്ങൾക്ക് മുമ്പാകെ ‘ലൈവ് ഏറ്റുമുട്ടൽ’ നാടകം ഒരുക്കുകയായിരുന്നുവെന്ന് ഇരുവരുടെയും ഉമ്മമാർ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയതിനുശേഷമായിരുന്നു യാത്ര. സംഭവത്തിനുശേഷം വ്യാജ ഏറ്റുമുട്ടൽ നാടകം പൊളിയാതിരിക്കാൻ രണ്ട് കുടുംബങ്ങളെയും വീട്ടുതടങ്കലിലാക്കിയ പൊലീസ് ആരെയും ആ വീട്ടിൽ കടക്കാൻ സമ്മതിക്കാതെ കാവലിരിക്കുകയാണെന്ന വിവരം സത്യമാണെന്ന് ഉറപ്പുവരുത്തണമെന്നുണ്ടായിരുന്നു. 10 ദിവസം കഴിഞ്ഞ് അലീഗഢിൽ എത്തുേമ്പാൾ ഒരു മാധ്യമപ്രവർത്തകനും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കോ കൊല്ലപ്പെട്ടവരുടെ വീടുകളിലേക്കോ തിരിഞ്ഞുനോക്കാൻ തയാറായിട്ടില്ല. ഇൗ രണ്ട് വീട്ടുകാരിൽനിന്നും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അകറ്റിനിർത്താൻ സംഘ്പരിവാർ ആൾക്കൂട്ടത്തെ പൊലീസ് ഉപയോഗിക്കുകയാണ്.
മായാവതിയുടെ ചാഞ്ചല്യം
ഇത് അലീഗഢിലെ മാത്രം സ്ഥിതിയല്ല. അധികാരമേറ്റെടുത്ത ചുരുങ്ങിയ കാലയളവിൽ 1500ലേറെ ഏറ്റുമുട്ടലുകൾ നടന്ന ഉത്തർപ്രദേശ് ശരിക്കും യോഗിയുടെ ‘ജംഗിൾ രാജ്’ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനേറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നതാകെട്ട മുസ്ലിംകളും ദലിതുകളും. എന്നിട്ടും, ഇൗ രണ്ട് സമുദായങ്ങളെ കൂട്ടി തിരിച്ചുവരവ് പ്രഖ്യാപിച്ച പ്രതിപക്ഷത്തെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി പാലിക്കുന്ന മൗനമാണ് എല്ലായിടത്തെയും വലിയ ചർച്ചാവിഷയം. കോൺഗ്രസ് സമാജ്വാദി പാർട്ടി നേതാക്കൾ മാത്രമല്ല, നിഷ്പക്ഷമായി ചിന്തിക്കുന്നവർപോലും മായാവതി ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുെണ്ടന്ന് ഉത്തർപ്രദേശിൽ പരസ്യമായിതന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതും കേട്ട് ഡൽഹിയിൽ വന്നശേഷം മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യത്തിനില്ല എന്ന് മായാവതി വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചതിൽ അമ്പരപ്പ് ഒട്ടും തോന്നിയില്ല.
മായാവതി കറുത്ത കുതിരയാകുമോ എന്ന ഇൗ ആശങ്കയിൽനിന്നാണ് അവരുടെ ബി.ജെ.പി വിധേയത്വത്തെക്കുറിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിെൻറ പരസ്യപ്രസ്താവന വരുന്നത്. സഖ്യമില്ലെന്ന് മായാവതി പറയുന്നതിനും മുമ്പാണതെന്ന് ഒാർക്കണം. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് നൽകാൻ കഴിയാത്തത് മായാവതിയെക്കൊണ്ട് ചോദിപ്പിക്കുന്നത് ബി.െജ.പിയാണെന്നും ഇത്സഖ്യം നടക്കാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നുമുള്ള തിരിച്ചറിവിൽനിന്നാണ് ആ പ്രസ്താവന വരുന്നത്.
സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുകയെന്ന തന്ത്രം രാജ്യമൊട്ടുക്കും പാർട്ടിക്ക് സാന്നിധ്യമുണ്ടാക്കാൻ സഹായിെച്ചങ്കിലും അവ ഒരിക്കലും എം.പിമാരും എം.എൽ.എമാരുമായി പരിവർത്തിപ്പിക്കാൻ ബി.എസ്.പിക്ക് കഴിഞ്ഞില്ല. ഇതിെൻറ ഏറ്റവും ദയനീയമായ ചിത്രമായിരുന്നു 2014ലെ പൊതുതെരെഞ്ഞടുപ്പിൽ ഒരു സീറ്റുപോലും ജയിക്കാനാകാതെ പാർട്ടി സംപൂജ്യരായത്. ഇൗ ഒരു തിരിച്ചടി മായാവതിയെ മാറ്റിചിന്തിപ്പിക്കുമെന്ന ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിെൻറ പ്രതീക്ഷയുടെ കടക്കലാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ കത്തിവെച്ചിരിക്കുന്നത്.
െഞട്ടിച്ചത് ഛത്തിസ്ഗഢിൽ
കോൺഗ്രസ് മായാവതിയുമായി സഖ്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ഛത്തീസ്ഗഢിലായിരുന്നു. ഇവിടെ 2003ലെയും 2008ലെയും 2013ലെയും നിയമസഭ െതരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ബി.എസ്.പിക്കും ലഭിച്ച വോട്ടുവിഹിതം ഒരുമിച്ചുവെച്ചാൽ ബി.ജെ.പി നിലം തൊടില്ല എന്നതായിരുന്നു സത്യം. ഇൗ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഇരുകൂട്ടർക്കും കൂടി യഥാക്രമം 41.16 , 44.74, 44.56 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിക്ക് യഥാക്രമം 39.26, 40.33, 41.04 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഭരണം പിടിക്കാൻ തക്ക വ്യത്യാസം കോൺഗ്രസിെൻറയും ബി.എസ്.പിയുടെയും വോട്ടുകൾ ചേർത്തുവെച്ചാലുണ്ടായിരുന്നു. എന്നാൽ, ഛത്തിസ്ഗഢിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി ഇൗ തരത്തിൽ ബി.ജെ.പിയെ അകറ്റിനിർത്താനല്ല മായാവതി നോക്കിയത്. ദുരൂഹമായ നീക്കങ്ങളിലൂടെ പാർട്ടിക്കുള്ളിൽനിന്ന് കോൺഗ്രസിെൻറ അടിവേരറുത്തതിന് പുറത്തുപോകേണ്ടി വന്ന കോൺഗ്രസ് വിമതൻ അജിത് ജോഗിയുമായി അവർ സഖ്യമുണ്ടാക്കി. ഛത്തിസ്ഗഢിൽ കോൺഗ്രസിെൻറ അവശേഷിക്കുന്ന അടയാളവും എന്നെന്നേക്കുമായി തുടച്ചുനീക്കാനുള്ള ബി.ജെ.പി യജ്ഞത്തിൽ അവരും കൂടി പങ്കാളിയായി. ഇൗ ഞെട്ടലോടെ തന്നെ മായാവതിയിൽനിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് കോൺഗ്രസിന് തോന്നിത്തുടങ്ങിയിരുന്നു. 2019ലേക്കുള്ള ജനലും വാതിലുമൊക്കെ തുറന്നിട്ടുവെന്ന് മായാവതി പറഞ്ഞാലും അത് അപ്പടി വിഴുങ്ങാൻ ഇനിയൊരു കോൺഗ്രസ് നേതാവിനെയും കിട്ടില്ല.
മധ്യപ്രദേശും രാജസ്ഥാനും
മധ്യപ്രദേശിൽ 22 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷവും ഒരു സഖ്യസാധ്യതക്കുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. 15 സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറായ ഘട്ടത്തിൽ മായാവതി ചോദിച്ചതാകെട്ട 50 സീറ്റും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നാേലാ അഞ്ചോ സീറ്റുകളിൽ മാത്രം ജയിച്ചുവരുന്ന ബി.എസ്.പിയുടെ ചോദ്യം യുക്തിസഹമല്ലെന്ന് അവർക്കുതെന്ന അറിയാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മായാവതി ഉത്തർപ്രദേശിൽ അധികാരത്തിലിരുന്ന സമയത്ത് മാത്രമാണ് 1998ൽ 11 സീറ്റിൽ വിജയിച്ചത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അത് രണ്ടിലേക്ക് ചുരുങ്ങുകയും ചെയ്തു. ഏതായാലും സഖ്യത്തിൽ ബി.എസ്.പിയില്ലാത്തതിെൻറ ആശ്വാസം ബി.ജെ.പി നേതാക്കൾ തുറന്നു പ്രകടിപ്പിക്കുന്നുണ്ട്. ഇരുകൂട്ടരും ചേർന്നിരുന്നെങ്കിൽ നിരവധി സീറ്റുകൾ നഷ്െപ്പടുമായിരുന്നുവെന്നും അവർ തുറന്നുപറയുന്നുമുണ്ട്.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോൺഗ്രസ് ഇനിയും ദുർബലമാകാത്ത സംസ്ഥാനമാണ് രാജസ്ഥാൻ. വസുന്ധര രാജെ സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം പരമാവധി ഉപയോഗപ്പെടുത്താൻ ശക്തമായ ചലനങ്ങൾ പ്രചാരണരംഗങ്ങളിൽ കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ട്. രാഹുൽ ബ്രിഗേഡിലുള്ള യുവനേതാവ് സചിൻ പൈലറ്റിനെയും രാഹുലിെൻറ വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിനെയും ഒരു തേരിൽ കൂട്ടിെക്കട്ടിയുള്ള ഇൗ പോക്കിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. ഗെഹ്ലോട്ടിെൻറ ഭരണത്തിലെ നിരാശയാണ് രാജസ്ഥാൻ ഭരണം വസുന്ധരയിലെത്തിച്ചതെങ്കിലും ഭരണത്തിലേറിയാൽ രാഹുൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നല്ലാതെ സചിനാണോ ഗെഹ്ലോട്ടാണോ എന്ന് പറയാൻ രാജസ്ഥാനിലെ ഒരു കോൺഗ്രസ് നേതാവും തയാറല്ല. ബി.ജെ.പിക്കാകെട്ട പാർട്ടി പിടിച്ചടക്കിയ വസുന്ധരയെ അല്ലാതെ മറ്റാരെയും ഉയർത്തിക്കാണിക്കാനും വയ്യ.
കോൺഗ്രസുമായി
കൊമ്പുകോർത്ത് കമീഷൻ
മായാവതി കഴിഞ്ഞാൽ ഇൗ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഏറ്റുമുേട്ടണ്ടി വന്നത് തെരഞ്ഞെടുപ്പ് കമീഷനോടാണ്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വോട്ടർപ്പട്ടികയിൽ പേരുകൾ ഇരട്ടിച്ചുവന്നത് സുപ്രീംകോടതിയിലെത്തിച്ചതാണ് കമീഷനെ ആദ്യമായി പ്രേകാപിപ്പിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടർപ്പട്ടികയിൽ നിരവധി പേരുകൾ ഇരട്ടിെച്ചന്ന് കാണിച്ച് കോൺഗ്രസ് നേതാക്കളായ കമൽനാഥും സചിൻ പൈലറ്റുമായിരുന്നു ഹരജി നൽകിയിരുന്നത്.
വോട്ടുയന്ത്രങ്ങളിൽ കൃത്രിമം ഇല്ലെന്ന് ഉറപ്പുവരുത്താൻ ഒാരോ മണ്ഡലത്തിലെയും എട്ടു ശതമാനമെങ്കിലും വിവിപാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടതും കമീഷന് രുചിച്ചില്ല. തെരഞ്ഞെടുപ്പ് കമീഷെൻറ അധികാരത്തിൽ ഇടപെടുകയാണ് കോൺഗ്രസ് എന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻപോലും കമീഷൻ മുതിർന്നു.
അവിടംകൊണ്ടും നിർത്താതെ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് വ്യാജ വോട്ടർപ്പട്ടികയുണ്ടാക്കി സമർപ്പിച്ചെന്ന് കമീഷൻ ആരോപിച്ചിരിക്കുകയാണിപ്പോൾ. ഇത് ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ ശിക്ഷിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിക്കെതിരെ ഇത്രയും കടുത്ത നിലപാട് സുപ്രീംകോടതിയിൽ സ്വീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. തിങ്കളാഴ്ച ഇക്കാര്യത്തിൽ സുപ്രീംകോടതി അഭിപ്രായം പറയാനിടയുണ്ട്.
എന്നാൽ, ഇത് കൊണ്ടും നിർത്താതെ മധ്യപ്രദേശിനും രാജസ്ഥാനും പുറമെ തെലങ്കാനയിലെയും വോട്ടർപ്പട്ടികയിലെ കൃത്രിമങ്ങളുയർത്തിക്കാണിച്ച് രംഗത്തുവന്നിരിക്കുകയാണ് കോൺഗ്രസ്. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലും കോൺഗ്രസും കമീഷനും കൊമ്പുകോർത്തു.
അജ്മീറിൽ നരേന്ദ്ര മോദിയുടെ റാലിക്കായി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കമീഷൻ മാറ്റിവെെച്ചന്നാണ് കോൺഗ്രസ് ആരോപണം. കമീഷെൻറ നിഷ്പക്ഷതയെ ചോദ്യംചെയ്ത കോൺഗ്രസിനോട് രാഷ്ട്രീയമായി പ്രതികരിക്കാനാവിെല്ലന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ മറുപടി. ഏതായാലും കമീഷനെ ബി.ജെ.പി പക്ഷത്ത് പ്രതിഷ്ഠിച്ച് ഇൗ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടുകയാണ് കോൺഗ്രസ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.