ഇനിയും അന്തിമ വിജയിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഇൗ കളി തുടങ്ങിയത് 25 വർഷം മുമ്പായി രുന്നു; കൃത്യമായി പറഞ്ഞാൽ, 1994 ഫെബ്രുവരി 11ന്. കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാനാബാൽ എന്ന കുഞ്ഞുപട്ടണത്തിൽനിന്ന് തുടങ്ങിവെച്ച കളിയിേപ്പാൾ എത്തിനിൽക്കുന്നത് െഎക്യരാഷ്ട്രസഭയിലാണ്; അതും വൻശക്തികൾക്കു മാത്രം പ്രവേശനമുള്ള രക്ഷാസമിതിയിൽ. സംഗതി ക്ലൈമാക്സിെൻറ വക്കിലെത്തിയിട്ടും ആരാണ് വിജയിയെന്ന് തുറന്നുപറയാൻ സംഘാടകർ തയാറായില്ല. കാഴ്ചക്കാരേക്കാൾ പതിന്മടങ്ങാണ് കളിയിൽ പെങ്കടുത്തവരുടെ എണ്ണമെന്നതാണ് സംഘാടകരെ കുഴക്കുന്ന പ്രശ്നം. സാക്ഷാൽ ട്രംപ് മുതൽ ഇംറാൻ ഖാൻ, മോദി മുതൽ പേർ തൊട്ട് ചൈനീസ് പ്രസിഡൻറ് വരെയുണ്ട് അവകാശവാദവുമായി. ആരെയും പിണക്കാതെ രക്ഷാസമിതി മസ്ഉൗദ് അസ്ഹറിന് ‘ആഗോള ഭീകരപ്പട്ടം’ ചാർത്തി കളിയവസാനിച്ചതായി പ്രഖ്യാപിച്ചു. വിജയിയെ മത്സരാർഥികൾ തമ്മിൽ തല്ലി തീരുമാനിക്കെട്ടയെന്നതാണ് പുതിയ നയം. ആ പുതിയ ‘കളി’ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ചൈന-യു.എസ് വാക്പോര് കളിയുടെ അന്താരാഷ്ട്ര കാഴ്ചയാണെങ്കിൽ, ആഭ്യന്തര പതിപ്പായി ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പൊരിഞ്ഞ തല്ല് പുരോഗമിക്കുകയാണ്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: മസ്ഉൗദ് അസ്ഹർ ഇപ്പോൾ എവിടെയുണ്ട്?
ഇൗ കളി തുടങ്ങുേമ്പാൾ മസ്ഉൗദ് അസ്ഹറിന് 25 വയസ്സ് കാണും. ഖാനാബാലിലെ തെരുവിലൂടെ ബൈക്കോടിച്ചുവരുകയായിരുന്നു മസ്ഉൗദ്. കൂടെ, സജ്ജാദ് അഫ്ഗാനിയും. പതിവ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ ബൈക്കിന് കൈ കാണിച്ചു. യാത്രികരുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് മണത്ത ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടി. കുറച്ചുകാലമായി ഇൻറലിജൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന രണ്ടു ചെറുപ്പക്കാരാണ് യാദൃച്ഛികമായി മുന്നിൽ വന്നുപെട്ടിരിക്കുന്നത്. രണ്ടുപേരും ഹർകത്തുൽ മുജാഹിദീൻ എന്ന തീവ്രവാദി സംഘത്തിെൻറ അമരത്തുള്ളവരാണ്. പോർചുഗീസ് വിസയിലാണ് മസ്ഉൗദ് ധാക്ക വഴി ഇന്ത്യയിലെത്തിയത്. ഡൽഹിയിലെയും യു.പിയിലെയും ചില സ്ഥലങ്ങൾ സന്ദർശിക്കുകയും സഹപ്രവർത്തകരുമായി സംസാരിക്കുകയുെമാക്കെ ചെയ്തശേഷമായിരുന്നു കശ്മീരിലേക്കുള്ള യാത്ര. പേക്ഷ, പിടിക്കപ്പെട്ടു. അനന്ത്നാഗിലെ ജയിലിലുമായി. അവിടെനിന്ന് രക്ഷപ്പെടാൻ പല ശ്രമങ്ങളും നടത്തി. അൽഫറാൻ എന്ന ഗ്രൂപ് മസ്ഉൗദിനുവേണ്ടി ചില ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയി വിലപേശി വരെ നോക്കി. ഒന്നും ഫലിച്ചില്ല.
അതിനിടയിൽ, സജ്ജാദ് ജയിൽ ചാടാൻ ശ്രമിക്കുന്നതിനിടെ, വെടിയേറ്റു മരിക്കുകയും ചെയ്തു. അങ്ങനെ ശിഷ്ടകാലം ജയിലിൽതന്നെ കഴിയേണ്ടിവരുമെന്ന ഘട്ടത്തിലാണ്, ഇൗ കളിയിെല ഏറെ സുപ്രധാനമായ മറ്റൊരു ഘട്ടത്തിന് തിരശ്ശീല ഉയർന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ക്രിസ്മസ് രാവിലായിരുന്നുവല്ലോ ആ വിമാനറാഞ്ചൽ നടന്നത്. കാഠ്മണ്ഡുവിൽനിന്ന് ന്യൂഡൽഹിയിലേക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം മസ്ഉൗദിെൻറ ആളുകൾ റാഞ്ചിക്കൊണ്ടുപോയി, അഫ്ഗാനിലെ കാന്തഹാറിൽ കൊണ്ടിറക്കി. വിമാനത്തിലെ 154 യാത്രക്കാരുടെ ജീവന് പകരമായി അവർ ആവശ്യപ്പെട്ടത് മസ്ഉൗദ്, മുഷ്താഖ് അഹ്മദ് സർഗാർ, അഹ്മദ് ഉമർ എന്നീ തീവ്രവാദികളുടെ മോചനമായിരുന്നു. ഒരു ‘നയതന്ത്ര പരാജയ’ത്തിന് വഴങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത സന്ദർഭം. ഒടുവിൽ അത് സംഭവിച്ചു; പുതുനൂറ്റാണ്ടിെൻറ ആദ്യ ദിനം മസ്ഉൗദും സംഘവും സ്വദേശമായ പാകിസ്താനിലേക്കു കടന്നു. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ, ആഴ്ചകൾക്കകംതന്നെ അയാൾ വിവാഹം ചെയ്ത് കുടുംബജീവിതവും തുടങ്ങിയെന്നാണ് കഥ.
പാകിസ്താനിൽവെച്ച് വീണ്ടും മസ്ഉൗദ് പിടിയിലാകുമെന്നായിരുന്നു സർവരും പ്രതീക്ഷിച്ചിരുന്നത്. തീവ്രവാദികളെ വിട്ടയച്ചതിെൻറ പേരിൽ പഴികേട്ടുകൊണ്ടിരുന്ന വാജ്പേയിയും സംഘവും ആ വകയിൽ ചെറിയൊരു പ്രതിരോധം തീർക്കാനും ശ്രമിച്ചു. മസ്ഉൗദിെൻറ പേരിൽ സ്വന്തം രാജ്യത്ത് കേസൊന്നും നിലവിലില്ലാത്തതിനാൽ അകത്തിടാൻ വകുപ്പില്ലെന്ന് പ്രസിഡൻറ് പർവേസ് മുശർറഫ് അറിയിച്ചതോടെ അത് പാളി. മസ്ഉൗദിനും ചില്ലറ മാറ്റങ്ങളൊക്കെ അക്കാലത്ത് സംഭവിച്ചു. വിവാഹം ചെയ്തതു മാത്രമായിരുന്നില്ല ആ മാറ്റം. ഹർകത്തുൽ മുജാഹിദീന് ജീവൻ പോരെന്ന് പറഞ്ഞ് പുതിയൊരു സംഘടനതന്നെ ഉണ്ടാക്കി. അതാണ് ജയ്ശെ മുഹമ്മദ്. കൂട്ടിന് സർഗാറും ഉണ്ടായിരുന്നു. െഎ.എസ്.െഎയുടെ ഉൽപന്നമാണ് ഇൗ സംഘമെന്ന് പറയുന്നവരുണ്ട്. ഏതായാലും 2002 മുതൽ പാകിസ്താനിൽ ഇക്കൂട്ടർക്ക് ഇൗ പേരിൽ പ്രവർത്തനാംഗീകാരമില്ല. വേറെ പല പേരുകളിൽ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നർഥം. പേക്ഷ, സ്വന്തം െഎഡൻറിറ്റിയിലാണ് ഇന്ത്യയിൽ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചത്. ഇക്കാലമത്രയും വെറുതെ ഇരുന്നിട്ടില്ലെന്നാണ് അവരുടെ ട്രാക് റെക്കോഡ് പരിശോധിച്ചാൽ വ്യക്തമാകുക. ജമ്മു-കശ്മീർ നിയമസഭ മന്ദിരം ആക്രമണം (2001), പാർലമെൻറ് ഭീകരാക്രമണം (2001), പത്താൻകോട്ട് വ്യോമതാവളം ആക്രമണം (2016), ഉറി തീവ്രവാദി ആക്രമണം (2016), പുൽവാമ ഭീകരത (2019) തുടങ്ങി എത്രയോ ‘ഇടപെടലു’കൾ മസ്ഉൗദും സംഘവും കശ്മീരിലും മറ്റുമായി നടത്തി. ഇതിനുപുറെമ, കശ്മീരിൽ മറ്റു ചെറിയ പൊട്ടിത്തെറികൾക്കും നേതൃത്വം നൽകി. അങ്ങനെയാണ് മസ്ഉൗദിനും സംഘടനക്കുമെതിരെ ശക്തമായ അന്താരാഷ്ട്ര നടപടിതന്നെ വേണമെന്ന് കേന്ദ്രം ശാഠ്യംപിടിച്ചത്.
ജയ്ശെ മുഹമ്മദിെൻറയും മസ്ഉൗദിെൻറയും സകല പൈശാചികവൃത്തികൾക്കുമുള്ള പരിഹാരം അയാളെയും സംഘടനയെയും ആഗോള ഭീകരരായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ഇന്ത്യക്ക് സ്വന്തംനിലയിൽ അത് ചെയ്യാനാവില്ല. വേണമെങ്കിൽ, ഇന്ത്യക്ക് സംഘടനയെ ‘ഭീകര’മാക്കി പ്രഖ്യാപിക്കാം. മസ്ഉൗദിനെ ‘ഭീകരൻ’ എന്നു വിളിക്കാൻ കഴിയില്ല. നമ്മുടെ നിയമത്തിൽ അതിന് വകുപ്പില്ലത്രെ. അങ്ങനെയൊരു ചട്ട ഭേദഗതി കുറച്ചുകാലമായി കാബിനറ്റിെൻറ മേശപ്പുറത്തുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം പേടിച്ചാവണം, ഇപ്പോഴും അവിടെതന്നെ കിടക്കുകയാണ്. ഇനിയിപ്പോൾ, അതൊക്കെ ശരിയാക്കിയെടുത്ത് മസ്ഉൗദിനെ ‘ഭീകരാ...’ എന്നു നീട്ടിവിളിച്ചാൽ നമ്മുടെ അതിർത്തിക്കപ്പുറം ആ ഒച്ച ആരു കേൾക്കാനാണ്. അതുകൊണ്ടാണ് യു.എന്നിലേക്ക് പാഞ്ഞത്. ആദ്യമൊക്കെ ചൈന ഉടക്കിയെങ്കിലും, ഇപ്പോൾ അവർ അയഞ്ഞതോടെ കാര്യങ്ങൾ ശരിയായി. മസ്ഉൗദിനെ രക്ഷാസമിതി ‘ആഗോള ഭീകരൻ’ എന്ന് പുനർനാമകരണം ചെയ്തു. എല്ലാവർക്കും സന്തോഷമായി. ആ സന്തോഷം അതിരുകടന്നേപ്പാഴാണ് പേരുമാറ്റത്തിെൻറ അവകാശവാദവുമായി കുറെ നേതാക്കൾ ഗോദയിലെത്തിയത്. ഏതായാലും ഇക്കഴിഞ്ഞ തൊഴിലാളിദിനംതൊട്ട്, മസ്ഉൗദ് അസ്ഹർ ആഗോള ഭീകരൻ തന്നെയാണ്. ആ പ്രഖ്യാപനംകൊണ്ട് കശ്മീരിൽ സമാധാനം പുലരുമെങ്കിൽ അങ്ങനെ സംഭവിക്കെട്ട!
1968 ജൂലൈയിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുരിൽ ജനനം. അവിടെ ഒരു സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകെൻറ 11 മക്കളിൽ മൂന്നാമൻ. എട്ടുവരെ ആ സ്കൂളിൽതന്നെയായിരുന്നു മസ്ഉൗദും. പിന്നെ, ജാമിഅ ഉലൂം എന്ന മതപഠനകേന്ദ്രത്തിൽ ചേർന്നു പഠിച്ചു. പഠനം പൂർത്തിയാക്കി മതസ്ഥാപനങ്ങളിൽ അധ്യാപകവൃത്തി തുടങ്ങി. അതിനിടയിലെപ്പോഴോ ആണ് ഹർകത്തുൽ അൻസാറിലേക്കും പിന്നീട് മുജാഹിദീനിലേക്കുെമാക്കെ മാറിയത്. ഇൗ സംഘടനകളെ വളർത്താനായി കെനിയ, സാംബിയ, ബ്രിട്ടൻ, അൽബേനിയ, സൗദി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് പണ്ട് ബൈക്ക് റൈഡിനിടെ പിടിച്ച് അകത്തുകിടന്ന കാലത്ത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേക്ഷ, അന്ന് പിടിക്കപ്പെട്ടപ്പോൾ മസ്ഉൗദിെൻറ കുടുംബം പറഞ്ഞത് അയാളൊരു പത്രപ്രവർത്തകനാണെന്നായിരുന്നു. അതിലൊരു ശരിയുണ്ട്. ഒന്നുരണ്ട് മാസികകളുടെ പത്രാധിപ സ്ഥാനത്തിരുന്നിട്ടുണ്ട്. ഏതാനും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.