അഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തെ അവർ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഭയത്തോ ടെ കാണാൻ തുടങ്ങി എന്നിടത്താണ് 2019 ലോക്സഭാ െതരഞ്ഞെടുപ്പിെൻറ പ്രേത്യകത. ഇൗ ആശങ്കക്ക് കാരണം മോദി സർക്കാർ നടപ്പാക്കിയ അധികാര കേന്ദ്രീകരണമായിരുന്നു. ഇതിെൻറ മറുവശത്ത്, ജനാധിപത്യത്തിെൻറ നിലനിൽപിനായി പൗരന് നാമമാത്രമാണെങ്കിലും കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക-സാമൂഹിക സുരക്ഷാ പദ്ധതികളുടെ പിൻവലിയലുണ്ട്. അതോടൊപ്പം ന്യൂനപക്ഷങ്ങ ളിലും പാർലമെൻററി ഇടതുപക്ഷത്തിന് പുറത്തുള്ള ഇടതുചിന്തകർക്കും, സാമൂഹിക പ്രവർത് തകർക്കും ഒക്കെ നിലനിൽപിനായുള്ള ജനാധിപത്യ സുരക്ഷയില്ല എന്നും തോന്നുന്നു. ഇത്തരം ചി ന്തകൾ വലിയതോതിൽ വ്യാപിക്കുേമ്പാഴും പല പദ്ധതികളും നടപ്പാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. പാർലമെൻറിനെ മറികടന്ന് സാമ്പത്തിക നയങ്ങൾ നടപ്പാക്കാം എന്ന് ബി.ജെ.പി കാണിച്ചുതന്നു. അതോടൊപ്പം പാർലമെൻററി അധികാരത്തെ, പ്രത്യേകിച്ചും നവ-മുതലാളിത്ത/ മത-കേന്ദ്രീകൃത അധികാരത്തെ ജനാധിപത്യമായി അംഗീകരിപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ഇതുവഴി രാജ്യത്തെ മറ്റു പാർട്ടികളുടെ അജണ്ടകളെയും സ്വാധീനിക്കാൻ അവർക്ക് കഴിയുന്നു. ദരിദ്രർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം ഫലത്തിൽ ബി.ജെ.പി കൊണ്ടുവന്ന അധികാര കേന്ദ്രീകരണത്തിെൻറ പ്രതിഫലനം കൂടിയാണ്. വ്യക്തിക്ക് വിപണിയിൽ ഇടപെടാനും പങ്കാളിയാകാനും ഉള്ള കുറഞ്ഞ വരുമാനം സർക്കാർ നേരിട്ട് എത്തിക്കുന്നു എന്നത് ഒരു വലിയ വാഗ്ദാനമായി ദരിദ്ര വോട്ടർമാർക്ക് തോന്നിയാൽ അതിനു കാരണം ഇൗ സർക്കാർ അവരുടെ ജീവിതത്തിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ്. നേരിട്ടുള്ള സാമ്പത്തിക സഹായം എന്നത് ഉൽപാദനപരമായ ഒന്നല്ല എങ്കിലും പൗരന് അതൊരു വിപണി സുരക്ഷ നൽകുന്നു. ഇതു തെന്നയാണ് മോദി സർക്കാറിെൻറ വിജയവും.
സർക്കാർ നയങ്ങൾക്കെതിരെ രാഷ്ട്രീയമായി സംഘടിക്കുക എന്നത് അപ്രസക്തമായ ഒരു ഘട്ടത്തിലാണ് ഈ െതരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു വർഷത്തിനിങ്ങോട്ട്, പശുക്കടത്തിെൻറ പേരിൽ മനുഷ്യരെ കൊന്നവർ കൊണ്ടാടപ്പെടുന്നു, അവരെ ഭരണകക്ഷിയുടെ സമ്മേളനങ്ങളിൽ ആദരിക്കുന്നു, ദലിതർക്കും മുസ്ലിംകൾക്കും വോട്ടവകാശം നഷ്ടപ്പെടുന്നു. ഇവയൊന്നും തന്നെ ഉന്നയിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാകുന്നില്ല.
സംഘടിത രാഷ്ട്രീയത്തിെൻറ അതിപ്രസരത്തിൽ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ കഴിയില്ല എന്നത് തെളിയിക്കപ്പെട്ടതാണ്. ഇതിനെതിരായ ചില മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്രയിൽ ഉണ്ടായ വഞ്ചിത് ബഹുജൻ അഗാഡി. പ്രകാശ് അംബേദ്കർ നയിക്കുന്ന ദലിത് സംഘടനയും-അസദുദ്ദീൻ ഉെവെസി നയിക്കുന്ന മുസ്ലിം പാർലമെൻററി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ സഖ്യം വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില ഒാർമപ്പെടുത്തലുകൾ ആണ്.
ഭീമ കൊറേഗാവ് മുന്നേറ്റത്തിെൻറ അനുസ്മരണത്തെ തുടർന്ന് ഉണ്ടായ പൊലീസ് നടപടികളിലും അറസ്റ്റിലും പ്രതിഷേധിച്ച് ദലിത് സംഘടനകൾ പ്രഖ്യാപിച്ച മഹാരാഷ്ട്ര ബന്ദ്, പൊതുവിൽ ബന്ദിനോട് പുറംതിരിഞ്ഞു നിൽക്കുന്ന മുംബൈയെപോലും നിശ്ചലമാക്കിയിരുന്നു. ഈ കേസിൽ ജയിലിൽ അടക്കപ്പെട്ട ദലിത് പാന്തേഴ്സ് പാർട്ടി നേതാവും എഴുത്തുകാരനും ആയ സുധീർ ദൗല അടക്കമുള്ളവർ ഇന്നും പുറത്തിറങ്ങിയിട്ടില്ല. എന്നാൽ, മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ സംഭവത്തെ കുറിച്ച് സംസാരിക്കാൻ തയാറാകുന്നില്ല.
കോൺഗ്രസും, ബി.ജെ.പിയും, ശിവസേനയും ഇതിൽ മൗനം പാലിക്കുകയാണ്. എന്നാൽ, പ്രകാശ് അംബേദ്കർ-ഉവൈസി സഖ്യം ഈ വിഷയം ഗൗരവമായി തന്നെ പൊതുചർച്ചക്ക് വെക്കുന്നുണ്ട്. എന്നാൽ, ഈ സഖ്യത്തിലൂടെ വിഷയം ചർച്ചചെയ്യെപ്പടുന്നത് ഉൾക്കൊള്ളാൻ മുഖ്യധാര പാർട്ടികൾ തയാറുമല്ല. ദലിത്-മുസ്ലിം രാഷ്ട്രീയം ഇത്തരത്തിൽ ചർച്ച ചെയ്യുന്നത് നിലവിലുള്ള പല അധികാര കേന്ദ്രങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. മുസ്ലിംപ്രാതിനിധ്യം എങ്ങനെ ആകണം എന്ന വാർപ്പ് മാതൃകകളെ ഈ സഖ്യത്തിന് ചോദ്യംചെയ്യാൻ കഴിയുന്നുണ്ട്. മുസ്ലിം രാഷ്ട്രീയമെന്നാൽ അത് രാഷ്ട്രീയ ഇസ്ലാമാണ് എന്നുള്ള ചിന്തക്കാണ് ഇപ്പോൾ പ്രാമുഖ്യം കിട്ടുന്നത്. രാഷ്ട്രീയ ഇസ്ലാം തീവ്രവാദമായി അതിവേഗം പരിഗണിക്കപ്പെടുന്ന ഒരു കാലത്താണ് ഈ ഐക്യം ഉണ്ടാക്കുന്നത് എന്നതാണ് ഇതിെൻറ പ്രസക്തി.
ദലിത്-മുസ്ലിം െഎക്യത്തിെൻറ സന്ദേശം
നിലവിൽ ഉവൈസിയുടെ മജ്ലിസ് പാർട്ടിക്ക് മഹാരാഷ്ട്രയിൽ രണ്ട് എം.എൽ.എ മാരാണ് ഉള്ളത്. എന്നാൽ, സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തുന്നുണ്ട്. ഇവിടെ വിജയ-പരാജയത്തേക്കാൾ മഹാരാഷ്ട്രയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന രണ്ടു വിഭാഗത്തിെൻറ പ്രാതിനിധ്യം എന്ന രീതിയിലാണ് കാണേണ്ടത്. ദലിത് പ്രാതിനിധ്യത്തിന് ഭരണഘടന സംരക്ഷണമുണ്ട്. എന്നാൽ, മുസ്ലിം ന്യുനപക്ഷത്തിന് അത്തരത്തിൽ ഒരു സംരക്ഷണമില്ല. അതുകൊണ്ടു തന്നെ മുസ്ലിം പ്രാതിനിധ്യം ഉണ്ടാകണമെങ്കിൽ രാജ്യത്തെ മുഖ്യധാരാ പാർട്ടികൾ മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കേണ്ടിവരും. എന്നാൽ, അത്തരത്തിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കേണ്ട ബാധ്യത ഒരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല. അതുകൊണ്ടു തന്നെ പാർലമെൻറിൽ ഏറ്റവും കുറവ് മുസ്ലിം പ്രാതിനിധ്യം ഉണ്ടാകുേമ്പാഴും അതൊരു രാഷ്ട്രീയ പ്രശ്നമായി തോന്നുന്നില്ല. കൂടാതെ, ഇത്തരം പങ്കാളിത്തം നേരത്തേ സൂചിപ്പിച്ചപോലെ രാഷ്ട്രീയ ഇസ്ലാമിെൻറ പ്രാതിനിധ്യമായി കണക്കാക്കപ്പെടുന്നതു കൊണ്ടു കൂടിയാണ് മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാകാത്തത്.
അതുകൊണ്ടു തന്നെ മുസ്ലിം പ്രാതിനിധ്യം മുസ്ലിം രാഷ്ട്രീയ പാർട്ടികളിലേക്ക് ചുരുക്കപ്പെട്ടു. ഇൗ ചുരുക്കപ്പെടലിലൂടെ ഈ രാഷ്ട്രീയ പാർട്ടികളെ വർഗീയ കക്ഷികളായി മുദ്രകുത്തുന്നതിന് കാരണമായി തീരുന്നുണ്ട്. ഈ രാഷ്ട്രീയ പാർട്ടികൾക്ക് മുഖ്യധാരാ ജനാധിപത്യ സംവിധാനത്തിലെ പ്രചാരണ രീതികളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കാൻ പരിമിതികൾ ഉണ്ട്. മുസ്ലിം ലീഗിെൻറ കൊടിയെ കുറിച്ചുള്ള പരാമർശങ്ങൾ ഇതിനുദാഹരണമാണ്. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും ഈ പാർട്ടികൾക്ക് പരിമിതികൾ ഉണ്ട്.
ഉെവെസിയുടെ പാർട്ടി പ്രത്യക്ഷത്തിൽ തന്നെ മുസ്ലിം പ്രാതിനിധ്യത്തിൽ ഊന്നിയാണ് പ്രവർത്തിക്കുന്നത്. അത്തരമൊരു പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടാൻ ദേശീയ കക്ഷികൾ തയാറാകില്ല. ഇത്തരം ഒരു സഖ്യം തങ്ങളുടെ ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുത്തുമോ എന്ന ഭയം എല്ലാ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്. അതുകൊണ്ടാണ് മഹാരാഷ്ട്രയിലെ ഈ സഖ്യത്തിന് പ്രത്യേക പ്രാധാന്യമുള്ളത്. ജയ-പരാജയ സാധ്യതകളേക്കാൾ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില ദുഷിച്ച പ്രവണതകളെ ഇതു ചോദ്യം ചെയ്യുന്നുണ്ട്. സർക്കാർ പിന്തുടരുന്ന രാഷ്ട്രീയ ആശയത്തെ തന്നെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. ഒഴിവാക്കപ്പെടുന്ന മുസ്ലിം പ്രാതിനിധ്യവും ചോദ്യം ചെയ്യുന്ന ദലിത് രാഷ്ട്രീയവും ഇത്തരത്തിൽ അടയാളപ്പെടുന്നത് നല്ല സൂചന തന്നെയാണ്.
(ലേഖകൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ അധ്യാപകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.