ദേശീയ രാഷ്ട്രീയരംഗത്തേക്ക് കോട്ടയം ജില്ല നൽകിയ വലിയ സംഭാവനയാണ് പ്രിയങ്കരനായ ജേക്കബ് സാർ. സംസ്ഥാന തലത്തിൽ ഒൗദ്യോഗിക സ്ഥാനങ്ങൾ വഹിച്ചില്ലെങ്കിലും രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, കേന്ദ്ര ആഭ്യന്തര ധനമന്ത്രി, മേഘാലയ ഗവർണർ പദവികളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.
വ്യക്തിപരമായി ഞങ്ങൾക്കെല്ലാം ജ്യേഷ്ഠസഹോദരനായിരുന്നു ജേക്കബ് സാർ. വിദ്യാർഥി യൂനിയൻ പ്രവർത്തനത്തിൽ സജീവ നേതൃത്വംവഹിച്ചശേഷം ഭാരത് സേവക് സമാജിെൻറ സംസ്ഥാന അധ്യക്ഷനായി സാമൂഹികരംഗത്ത് പ്രവർത്തിക്കാനാണ് അദ്ദേഹം സമയം നീക്കിവെച്ചത്. വിദ്യാർഥിയായി തിരുവനന്തപുരത്ത് പഠിക്കുന്ന അവസരങ്ങളിൽ പല കാര്യങ്ങളിലും ജേക്കബ് സാറിെൻറ ഉപദേശം തേടാൻ ഞങ്ങൾ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.
കോൺഗ്രസിനോട് അചഞ്ചലമായ കൂറ് പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. 1970ൽ പാലായിൽ കോൺഗ്രസ് സ്ഥാനാർഥിയായി കെ.എം. മാണിക്കെതിരെ മത്സരിച്ചു. അത്യന്തം വാശിയേറിയ മത്സരത്തിൽ 364 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ആ തെരഞ്ഞെടുപ്പ് ഫലം ജേക്കബ് സാറിനെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെയും ഒരു വഴിത്തിരിവായിരുന്നു. 1980ൽ വീണ്ടും പാലായിൽ പരാജയപ്പെട്ടു. 1978ൽ കോൺഗ്രസിൽ കലഹ മുണ്ടായപ്പോൾ അദ്ദേഹം ഇന്ദിര ഗാന്ധിയുടെ പക്ഷത്ത് നിലയുറപ്പിച്ച് വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമായി. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം കെ. കരുണാകരനും പ്രഫ. കെ.എം. ചാണ്ടിക്കും ഉറച്ച പിന്തുണ നൽകി. കോൺ. െഎ കെട്ടിപ്പൊക്കാൻ കഠിനാധ്വാനം ചെയ്തു.
1982 മുതൽ 88വരെ രാജ്യസഭാംഗമായി. രാജീവ്ഗാന്ധി, നരസിംഹ റാവു ഗവൺമെൻറിൽ ആഭ്യന്തര ധനമന്ത്രിയായും 1986 ൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. 1995 മുതൽ 2007വരെ മേഘാലയ ഗവർണറായി. അക്കാലത്ത് കേരള നിയമസഭയുടെ വിവിധ കമ്മിറ്റികളിൽ അഖിലേന്ത്യ ടൂറിനു പോകുേമ്പാൾ േജക്കബ് സാർ മേഘാലയയിൽ ഉള്ളതിനാൽ എല്ലാ കമ്മിറ്റികളും മേഘാലയ കൂടി ടൂർ പ്രോഗ്രാമിൽ ഉൾപ്പെടുത്തുമായിരുന്നു. എല്ലാ നിയമസഭാ കമ്മിറ്റികളെയും രാജ്ഭവനിൽ സ്വീകരിച്ച് അവർക്ക് ഹൃദ്യമായ വരവേൽപ് നൽകാൻ ജേക്കബ് സാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരവസരത്തിൽ അങ്ങനെ അദ്ദേഹത്തിെൻറ അതിഥിയായി ഷില്ലോങ്ങിലെ രാജ്ഭവനിൽ താമസിക്കാനും അദ്ദേഹത്തിെൻറ ആതിഥ്യം സ്വീകരിക്കാനും കഴിഞ്ഞത് ഞാൻ അനുസ്മരിക്കുന്നു. അദ്ദേഹത്തിെൻറ ഒാർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ
(മുൻ ഗ്രാമവികസന, സാംസ്കാരികമന്ത്രിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.