ആൾക്കൂട്ടത്തെ അഴിച്ചുവിടു​േമ്പാൾ

വൈകാരികവും അപകടകരവുമായ രാഷ്​ട്രീയ തന്ത്രങ്ങളുമായി യുദ്ധ മുറവിളി ഉയർത്തുന്നവർ, രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങ ളിൽ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക്​ കണ്ണയക്കുന്നതിന്​ സമയമായി. കെട്ടഴിച്ചുവിട്ട ഇൗ വലതുപക്ഷ കോമാളികൾ ഒന്നുകിൽ അതിർത്തിയിൽ പോയി ‘ശത്രു’ക്കളെ നേരിടുക, അല്ലെങ്കിൽ അവരെ ഭീകരവിരുദ്ധ നിയമപ്രകാരം കസ്​റ്റഡ ിയിലെടുക്കുക.

ഹരിയാനയിലെ രോഹ്​തക്​ ജില്ലയിൽനിന്നാണ്​ ആൾക്കൂട്ടകൊലപാതകത്തിലെ ഒടുവി​ലത്തെ ഇര. കുറ്റവാള ിയായി ചി​ത്രീകരിച്ച നൗഷാദ്​ എന്നയാളെ പ്ര​ാദേശിക പൊലീസ്​ കൈകൾ ബന്ധിച്ച ശേഷമാണ്​ ആൾക്കൂട്ട​ം കൈകാര്യം​ ചെയ്​ തത്​. ഇത്​ ഒറ്റപ്പെട്ട സംഭവമല്ല. രോഹ്​തക്​-സോനാപേട്ട്​ ​ൈഹേവയിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം കുറച്ചു വർഷങ്ങ ളായി വർധിച്ചതായി ആക്​ടിവിസ്​റ്റുകൾ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളെയും വഹിച്ചു പോകുന്ന വാഹനങ്ങൾ ആക്രമിച്ച്​ അതിലുള്ളവരെ പ്രഹരിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്യുന്നു.

ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നത്​ നമ്മുടെ രാജ്യത്താണ്​. എന്നിട്ടും ഇത്​ അവസാനിപ്പിക്കാൻ നടപടികളുണ്ടാവുന്നില്ല. ഭയാനകമായ ഇൗ കുറ്റത്തോട്​ എന്തുകൊണ്ട്​ മൗനംപാലിക്കുന്നു? എന്തിനാണ്​ ഇതു​ മറച്ചുവെക്കുന്നത്​? ഭ്രാന്തമായ ഇൗ അക്രമം വ്യാപിക്കുകയാണ്​. സർക്കാർ നിസ്സംഗമാണ്​. നിരപരാധികളെ കുറ്റവാളികളാക്കാൻ പൊലീസ്​ ശ്രമിക്കുന്നു. ഇത്തരം സാഹചര്യത്തിൽ സ്വയം പരിഷ്​കൃതമെന്ന്​ വിശേഷിപ്പിക്കാൻ നമുക്ക്​ എന്തവകാശമാണുള്ളത്​. മുസ്​ലിംകളെയും ദലിതുകളെയും ക്രിസ്​ത്യാനികളെയുമാണ്​ ഹിന്ദുത്വവാദികൾ ലക്ഷ്യംവെക്കുന്നത്​. തങ്ങൾ പാചകം ചെയ്യുന്നതും കഴിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും എന്താണെന്നതിനെക്കുറിച്ച്​ കൂടുതൽ ശ്രദ്ധ പുലർത്താൻ അവർ നിർബന്ധിക്കപ്പെടുകയാണ്​. സാധാരണക്കാരൻ പട്ടിണി കിടക്കു​േമ്പാഴും അവർ മാട്ടിറച്ചി തീറ്റക്കാരനാണെന്ന്​ കൊട്ടിഘോഷിക്കുകയാണ്​ കേന്ദ്ര-
സംസ്​ഥാന മന്ത്രിമാർ.

പ്രശസ്​ത മാധ്യമപ്രവർത്തകനായ സിയാഉസ്സലാമി​​െൻറ ‘ലിഞ്ച്​ ഫയൽസ്​: ദ ​േഫാർഗോട്ടൺ സാഗ ഒാഫ്​ വിക്​ടിം​സ്​ ഒാഫ്​ ഹേറ്റ്​ ക്രൈം’ എന്ന പുസ്​തകത്തിൽ രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ചിത്രം വരച്ചുകാട്ടുന്നു. പുസ്​തകം വായിച്ചാൽ നിങ്ങൾ ഞെട്ടിത്തരിക്കുമെന്നുറപ്പ്​. ഇൗ ക്രൂരകൃത്യത്തി​​െൻറ ഇരുണ്ട രാഷ്​ട്രീയമാനങ്ങളും നിർണായക വിവരങ്ങളുമൊ
ക്കെ ഗ്രന്ഥത്തിലുണ്ട്​.

പുസ്​തകത്തി​​െൻറ ആമുഖത്തിൽ ഇങ്ങനെ വായിക്കാം: ‘ഝാർഖണ്ഡ്​, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​, ഹരിയാന, രാജസ്​ഥാൻ, ഹിമാചൽ പ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ മുസ്​ലിം ക്ഷീര കർഷകരും ഇറച്ചിക്കച്ചവടക്കാരും ആക്രമിക്കപ്പെടുകയാണ്​. ഏതെങ്കിലും സംസ്​ഥാനത്ത്​ ഗോരക്ഷകർ ഒരാളെ കൊലപ്പെടുത്തു​േമ്പാൾ ഒരേ തിരക്കഥയാണ്​ രചിക്കുന്നത്​. പശുവിനെ കൊന്നതി​​െൻറ പേരിൽ ജനക്കൂട്ടം ഒരാളെ ആക്രമിക്കുന്നു. ഇര കൊല്ലപ്പെട്ടാലും അയാൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട്​ സമർപ്പിക്കുന്നു. പേര്​ ചേർക്കപ്പെടാത്ത അക്രമികൾക്ക്​ ഉടൻ ജാമ്യം ലഭിക്കുന്നു. എല്ലാ ആക്രമണങ്ങളും ആസൂത്രിതമായാണ്​ നടക്കുന്നത്​. തങ്ങൾക്ക്​ അനുകൂലമായി സോഷ്യൽ മീഡിയയിൽ ഇത്​ പ്രചരിപ്പിക്കുന്നു.

മിക്ക ആൾക്കൂട്ട കൊലപാതകങ്ങളും നടക്കുന്നത്​ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളിലാണെന്ന്​ സിയാവുസ്സലാം ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിലെ മീറത്തിൽ മുഹമ്മദ്​ അഖ്​ലാഖ്​ കൊല്ലപ്പെട്ടപ്പോൾ പേരിന്​ ഇയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച കേന്ദ്രമന്ത്രി മഹേഷ്​ശർമ സംഭവത്തിലെ മുഖ്യപ്രതിയെന്ന്​ ആരോപണമുള്ളയാൾ മരിച്ചപ്പോൾ മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിച്ച്​ അന്ത്യയാത്രക്ക്​ ഒരുക്കിയത്​ മറക്കാനായിട്ടില്ല.
ഹിന്ദുത്വ സായുധസംഘം നടത്തുന്ന കിരാത നടപടികളെക്കുറിച്ച്​ പുസ്​തകം സവിസ്​തരം പ്രതിപാദിക്കുന്നു. എന്നിട്ടും ഇവർ സമൂഹത്തിൽ നിർഭയം പരിലസിക്കുന്നത്​ അത്ഭുതപ്പെടുത്തുന്നുവെന്ന്​ സിയാവുസ്സലാം നമ്മെ ഒാർമപ്പെടുത്തുന്നു. ഇത്​ ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല. കലഹോത്സുകമായ ഇൗ വ്യവസ്​ഥയിൽനിന്ന്​ നമുക്ക്​ മറ്റെന്ത്​ പ്രതീക്ഷിക്കാം.

Tags:    
News Summary - mob lynching issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.