രക്തസാക്ഷികളെയും വഹിച്ചുള്ള വിലാപയാത്രകൾ അവസാനിക്കുകയും ബാഷ്പാഞ്ജലികളേറ് റുവാങ്ങിയ അവരുടെ ഭൗതിക ശരീരങ്ങൾ സംസ്കരിക്കപ്പെടുകയും ചെയ്ത ശേഷമാണ് ദുഃഖം ഖനീഭവ ിച്ച അന്തരീക്ഷത്തിൽനിന്ന് പൊടുന്നനെ ഒരു ചോദ്യമുയർന്നുവന്നത്. വലിയൊരു ഭീകരാക ്രമണം നടക്കുകയും രാജ്യത്തെ ഞെട്ടിച്ച ചാവേർ സ്ഫോടനത്തിൽ 40 സൈനികർ ചിന്നിച്ചിതറുകയ ും ചെയ്തശേഷമുള്ള നിർണായകമായ ആ നാല് മണിക്കൂർ രാജ്യത്തിെൻറ ഭരണാധികാരി എന്തെടുക് കുകയായിരുന്നു? രാജ്യം ഞെട്ടിയിരിക്കുേമ്പാഴും നൈനിത്താളിലെ ജിം കോർബറ്റ് ദേശീയ പാർ ക്കിൽ ഡിസ്കവറി ചാനലിെൻറ ഷൂട്ടിങ് പൂർത്തിയാക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ ്ര മോദിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർേജവാല വാർത്തസമ്മേളനം നടത്തി വിള ിച്ചുപറഞ്ഞത് മുതൽ ഉത്തരം കിട്ടാത്ത ചോദ്യമായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണത്. ആ ഒരു ചോദ്യം രാജ്യം ഭരിക്കുന്ന പാർട്ടിയെ എത്തിച്ച അങ്കലാപ്പ് ആ നിമിഷം മുതൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന പ്രതികരണങ്ങളിൽ നിന്നുതന്നെ അറിയാൻ കഴിയും. മോദിയുടെ രാജ്യസ്നേഹത്തിെൻറ മുഖംമൂടി അഴിച്ച വെളിപ്പെടുത്തൽ വന്ന് ദിവസം മൂന്ന് കഴിഞ്ഞിട്ടും ഇൗ ചോദ്യത്തിന് സത്യസന്ധമായ ഒരു ഉത്തരം നൽകാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.
ബി.െജ.പി പൊട്ടിച്ച
നുണ ബോംബുകൾ
ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഇൗ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, സുർേജവാല പറഞ്ഞതിനുള്ള മറുപടി കേൾക്കാൻ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ഒാടിയെത്തിയവരെ നിരാശപ്പെടുത്തി. ലോകം മുഴുവൻ അംഗീകരിക്കുന്ന മോദിയെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉന്നയിക്കാമോ എന്നതായിരുന്നു രവിശങ്കർ പ്രസാദിന് വാർത്തസമ്മേളനത്തിൽ ഉന്നയിക്കാനുണ്ടായിരുന്ന കാതലായ വിഷയം. കോൺഗ്രസിന് രാജ്യസുരക്ഷയെക്കുറിച്ച് പറയാൻ എന്തധികാരമാണുള്ളതെന്ന് ഒരു റാലിയിൽ ചോദിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പാർട്ടിക്ക് നേരെ ഉയർന്ന ചോദ്യത്തെ മറുചോദ്യം കൊണ്ട് നേരിടാനുള്ള വിഫലശ്രമം നടത്തി. അവയൊന്നും ആരുമേറ്റെടുത്തില്ല. മോദിയുടെ മഹത്വം പറഞ്ഞും മറുചോദ്യങ്ങളുന്നയിച്ചും തങ്ങൾക്കെതിരെ ഉയർന്ന ഗുരുതരമായ ചോദ്യത്തെ നേരിടാൻ വയ്യെന്ന് തിരിച്ചറിഞ്ഞ സന്ദിഗ്ധ ഘട്ടത്തിലാണ് മോദിഭക്ത മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി നുണബോംബുകളുമായി ഇറങ്ങിയത്. ഭീകരാക്രമണത്തിനു ശേഷം കോൺഗ്രസ് പറയുന്നതുപോലെ മോദി ജിം കോർബറ്റിലെ ഷൂട്ടിങ് തുടർന്നില്ലെങ്കിൽ പോലും മൂന്നര മണിക്കൂർ ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒന്നും തിരിച്ച് പറയാൻ കഴിയാെത ബി.ജെ.പി പ്രതിരോധത്തിലായി.
ജിം കോർബറ്റിലെ മോദിയുടെ ഷൂട്ടിങ് പ്രധാനവാർത്തയായി വ്യാഴാഴ്ച ചാനലുകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് വൈകീട്ട് അഞ്ച് മണിക്കുശേഷം രണ്ട് മോദിഭക്ത ചാനലുകൾ ബി.െജ.പി ഉറവിടങ്ങളിൽനിന്നുള്ള പ്രധാന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. അംബാനിയുടെ സി.എൻ.എൻ ന്യൂസ് 18ഉം ന്യൂസ് എക്സ് ചാനലുമായിരുന്നു അവ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് തന്നോട് ഒരു വിവരവും പറയാതിരുന്ന, തെൻറ വിശ്വസ്തനായ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനോട് മോദി ദേഷ്യപ്പട്ടു എന്നായിരുന്നു ബ്രേക്കിങ്. എന്തുകൊണ്ടാണ് തന്നെ വിവരമറിയിക്കാൻ വൈകിയതെന്ന് മോദി ചോദിച്ചുവെന്നും രണ്ട് ചാനലുകളും വെച്ചുകാച്ചി. പ്രധാനമന്ത്രി ദേഷ്യപ്പെട്ടതിന് പിന്നാലെ അജിത് ഡോവൽ ഇതേക്കുറിച്ച് സുരക്ഷ ഏജൻസികളോട് എന്ത് കൊണ്ടാണിത് സംഭവിച്ചതെന്ന് ചോദിച്ചുവെന്നും അംബാനിയുടെ ചാനൽ കഥക്കൊപ്പം ചേർത്തു.
ഭീകരാക്രമണം നടന്ന ശേഷമുണ്ടായ ഇത്തരമൊരു സ്ഫോടനാത്മക വാർത്തയുടെ ബ്രേക്കിങ്ങിന്, ജിം കോർബറ്റിലെ ഷൂട്ടിങ് ദൃശ്യങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല. അജിത് ഡോവലിനും മോദിക്കുമിടയിൽ നടന്ന ഇൗ ദേഷ്യപ്പെടൽ മാധ്യമങ്ങൾ അറിഞ്ഞതെങ്ങനെയെന്നും ആലോചിക്കേണ്ടി വന്നില്ല. അപ്പോഴേക്കും കൊടുത്ത ചാനലുകൾ തന്നെ ആ വാർത്ത പിൻവലിച്ചു കഴിഞ്ഞിരുന്നു. മോദിയെ രക്ഷിക്കാൻ പൊട്ടിച്ച ഇൗ നുണബോംബ് തിരിഞ്ഞുകൊത്തിയെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ചാനലുകൾ അവ പിൻവലിച്ചത്.
ആർക്കാണ് തുടരാൻ
അർഹതയില്ലാത്തത്?
ചാനലുകൾ വാർത്ത പിൻവലിച്ചുവെങ്കിലും ജിം കോർബറ്റിലെ അമളി മറക്കാൻ പൊട്ടിച്ച ഇൗ നുണബോംബിൽ ചർച്ച വികസിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ മോദിയെ വിവരമറിയിച്ചില്ലെങ്കിൽ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലാത്തതിനാൽ എത്രയുംപെെട്ടന്ന് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന തരത്തിൽ ചർച്ചകൾ നീങ്ങി. അതല്ല, പുൽവാമയിൽ ബോംബാക്രമണം നടന്നുവെന്നും 40 ൈസനികർ രക്തസാക്ഷികളായെന്നും അജിത് ഡോവൽ അറിയിച്ചിട്ടും മോദി അത് ഗൗനിച്ചില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തിന് അദ്ദേഹം അർഹനെല്ലന്ന തരത്തിലും ചർച്ചകൾ പുരോഗമിച്ചു.
ഉച്ചക്ക് ശേഷം 3.10ന് പുൽവാമയിൽ ഭീകരാക്രമണം നടക്കുേമ്പാഴും അത് സംഭവിച്ചുകഴിഞ്ഞ് മൂന്നര മണിക്കൂറും ഉത്തരഖണ്ഡിലെ നൈനിത്താളിൽ പ്രധാനമന്ത്രി ‘അൺറീച്ചബ്ൾ’ ആയിരുന്നുവെന്ന രണ്ടാമത്തെ നുണബോംബുമായി മോദി ഭക്ത മാധ്യമങ്ങൾ രംഗത്തുവന്നത് ആദ്യ നുണബോംബുയർത്തിയ ചർച്ചയെ നിർവീര്യമാക്കാനായിരുന്നു. ഉത്തരഖണ്ഡിലെ മോശം കാലാവസ്ഥ കൊണ്ടാണ് മോദിയുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതെന്ന് കൂടി ഇൗ വാർത്തയിൽ പറഞ്ഞു. പ്രധാനമന്ത്രി അപലപിച്ചത് വൈകുന്നേരം 6.45നായതിലുള്ള പ്രതിഷേധം അങ്ങനെയെങ്കിലും ശമിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. രാജ്യസുരക്ഷ അപകടത്തിലായാൽ പോലും മൂന്നര മണിക്കൂർ നേരം അൺറീച്ചബ്ൾ ആകുന്ന പ്രധാനമന്ത്രിയുടെ കൈയിൽ രാജ്യം എങ്ങനെ സുരക്ഷിതമാകുമെന്ന ചോദ്യം ഉയർന്നതോടെ നട്ടുപിടിപ്പിച്ച ആ രണ്ടാം വാർത്തയും മോദി ഭക്ത മാധ്യമങ്ങൾക്ക് വഴിയിലുപേക്ഷിക്കേണ്ടി വന്നു.
നുണബോംബുകൾക്ക്
മേൽ ഒരു ജലബോംബ്
പുൽവാമയിൽ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കിയ ചർച്ചയുടെ ദിശ തിരിക്കാൻ ആർ.എസ്.എസ് കേന്ദ്ര ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരിയെ തന്നെ ഇറക്കി. ജിം കോർബറ്റിൽ വീണ മോദിയെ കരകയറ്റാനായി ഇറക്കിയ നുണബാംബുകളെല്ലാം തിരിച്ചടിയായെന്ന് കണ്ടതോടെ വ്യാഴാഴ്ച രാത്രി നിതിൻ ഗഡ്കരി പൊട്ടിച്ച ജലബോംബായിരുന്നു പാകിസ്താെൻറ വെള്ളം തടയുമെന്ന ട്വീറ്റ്.
ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്കൊഴുകുന്ന വെള്ളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനപ്രകാരം തടയുമെന്ന ഗഡ്കരിയുടെ ട്വീറ്റ് പ്രധാന വാർത്തയാക്കാൻ മോദി ഭക്ത ചാനലുകൾക്ക് രണ്ടാമതൊരു വട്ടം ആലോചിക്കേണ്ടി വന്നില്ല. പാകിസ്താനിൽ ഒരു പ്രത്യാഘാതവുമുണ്ടാക്കാത്ത, പതിറ്റാണ്ടുകൾക്ക് മുെമ്പ അവർ തന്നെ തങ്ങൾക്ക് വേണ്ടെന്നു വെച്ച വെള്ളമാണ് ഇനി കൊടുക്കിെല്ലന്ന് ഗഡ്കരി പറഞ്ഞത് എന്നതൊന്നും ബ്രേക്കിങ് അടിക്കുന്നതിൽനിന്ന് ചാനലുകളെ പിന്തിരിപ്പിച്ചില്ല. പതിറ്റാണ്ടുകളായി പാകിസ്താന് ആവശ്യമില്ലാഞ്ഞിട്ടും ഇന്ത്യ ഒഴുക്കിക്കളയുന്ന ഇൗ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാനുള്ള പ്രവൃത്തി 2016ൽ ഇതേ മോദി തന്നെ തുടങ്ങിവെച്ചതും അതിനായി നിർമിച്ച മൂന്ന് അണക്കെട്ടുകളുടെ പ്രവൃത്തി പൂർത്തിയാക്കി രാജ്യത്തിന് സമർപ്പിച്ചതുമൊന്നും അവർ ഒാർത്തെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.