ഇന്ത്യ മഹാരാജ്യത്തെ വിനായക് ദാമോദർ സവർക്കറുടെ പ്രേതം ഒരിക്കൽകൂടി ആവേശിക്കാൻ തു ടങ്ങിയിരിക്കുന്നു. എന്നാൽ, ഇവിടെ അന്തമാനിലെ സെല്ലുലാർ ജയിലറകളിൽ ആ പഴയ മൗനം ഇപ്പോഴ ും കനം തൂങ്ങിനിൽപുണ്ട്. ഭാരതരത്നം അവാർഡ് വിനായക് ദാമോദർ സവർക്കർക്ക് സമ്മാനിക്ക ണമത്രെ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കളാണ് ഇ ത്തരമൊരു ആശയം അവതരിപ്പിച്ചത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ സംഘടിപ്പിച്ച സമ്മ േളനത്തിൽ സവർക്കർക്ക് കൂടുതൽ ആദരവ് അർപ്പിക്കണമെന്നും 1857ലെ സ്വാതന്ത്ര്യസമരത് തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച പ്രഥമ വ്യക്തി സവർക്കറാണെന്നും ബി.ജ െ.പി അധ്യക്ഷൻ അമിത് ഷാ വാദിച്ചു. ഹിന്ദുത്വ ആചാര്യനായ സവർക്കർ കടുത്ത ദേശീയവാദി ആയ ിരുന്നു. മുസ്ലിംകളേയും ക്രൈസ്തവരേയും അപരന്മാരായി കാണുന്ന തീവ്രദേശീയത ഹിറ്റ് ലറുടെ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്തതും അദ്ദേഹമാണ്. അദ്ദേഹവും സഹോദരനും സെ ല്ലുലാർ ജയിലിൽ കിടന്നു എന്നത് അനിഷേധ്യ സത്യം. എന്നാൽ, സവർക്കറെ മഹാവിപ്ലവകാരിയായ ി ഉയർത്തിക്കാട്ടുന്നത് എത്രത്തോളം യുക്തിസഹമായിരിക്കും? ബ്രിട്ടീഷ് സാമ്രാജ്യത് വത്തോട് നഖശിഖാന്തം പൊരുതിയ ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. ജയിലുകളിൽ കഠിന പീഡകൾക്കിരയായവർ, തടവറകളിൽ മരിച്ചുവീണവർ, രോഗങ്ങളാൽ ജീവച്ഛവമായവർ. അവരാരു ം സാമ്രാജ്യത്വത്തിനു മുന്നിൽ മാപ്പിനപേക്ഷിച്ചില്ല. എന്നാൽ, ബ്രിട്ടീഷ് അധികൃതർക്ക് മാപ്പ് എഴുതിക്കൊടുക്കുകയും സ്വാതന്ത്ര്യ വിപ്ലവപ്രവർത്തനങ്ങളെ തള്ളിപ്പറയുകയ ും ചെയ്ത സവർക്കർ നേരത്തേ പറഞ്ഞ ത്യാഗികളായ ഇന്ത്യക്കാരേക്കാൾ എങ്ങനെ മാഹാത്മ്യത് തിന് യോഗ്യത നേടും?
കേവല മാപ്പപേക്ഷ നൽകുക മാത്രമല്ല, തന്നെ വിട്ടയച്ചാൽ ജനങ്ങൾ ആഹ്ലാദാരവം മുഴക്കുമെന്നും അവർ ബ്രിട്ടീഷ് ഗവൺമെൻറിെൻറ അനുകൂലികളായി പരിണമിക്കുമെന്നും വരെ അദ്ദേഹം ഹരജിയിൽ അവകാശപ്പെട്ടു. സവർക്കർ ബ്രിട്ടീഷ് അധികൃതർക്ക് നൽകിയ മോചനഹരജിയിലെ ചില വരികൾ:
‘‘ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യങ്ങളും ബ്രിട്ടീഷ് അധികൃതരുടെ വിട്ടുവീഴ്ച നയവും ഭരണഘടനാപരമായ വഴികൾ തുറന്നിട്ടിരിക്കുകയാണ്. അതിനാൽ, ഹൃദയത്തിൽ മനുഷ്യത്വവും ഇന്ത്യയോട് സന്മനോഭാവവും ഉള്ള ഒരു മനുഷ്യനും 1906, 1907 തുടങ്ങിയ വർഷങ്ങളിലെ ആശയക്കുഴപ്പത്തിെൻറ പാതയിലേക്ക് വീണ്ടും ഇറങ്ങിത്തിരിക്കാൻ സാധ്യമല്ല.
ഭരണഘടനപാതയിലേക്കുള്ള എെൻറ മാറ്റം, വഴിതെറ്റിയ സർവയുവാക്കളേയും സമാധാനപാതയിൽ തിരിച്ചുകൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരുണ്യത്തിെൻറ ഉടമയായ നിങ്ങൾ എന്നെ വിട്ടയക്കുന്നപക്ഷം ഈ ഗവൺെമൻറിന് കീഴിൽ അതാഗ്രഹിക്കുന്ന ഏത് സേവനത്തിനും ഞാൻ തയാറാണ്’’.
സവർക്കർക്ക് ഭാരതരത്നം നൽകാനുള്ള നീക്കത്തെ എതിർക്കുന്നവർ അന്തമാനിലെ സെല്ലുലാർ ജയിൽ സന്ദർശിക്കട്ടെ എന്നാണ് കർണാടകയിലെ ഷട്ടറെ പോലെയുള്ള ബി.ജെ.പി നേതാക്കൾ നിർദേശിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തേയും അന്തമാനിലെ സെല്ലുലാർ തടങ്കൽപാളയത്തേയും ബന്ധിപ്പിച്ച് ബി.ജെ.പി നടത്തുന്ന ആഖ്യാനങ്ങൾ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. സവർക്കർ ജയിൽവാസമനുഷ്ഠിച്ചതുകൊണ്ട് മാത്രമാണ് സെല്ലുലാർ പൂജനീയമായി ഭവിക്കുന്നത് എന്ന തരത്തിലുള്ള വിശദീകരണം ദൗർഭാഗ്യകരമാണ്. വലതുപക്ഷ പാർട്ടി ഒരേസമയം മഹാത്മഗാന്ധിയെയും അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതികൂടിയായ സവർക്കറെയും മഹത്ത്വപ്പെടുത്തുന്നു എന്നതത്രേ വിരോധാഭാസം.
ഒന്നാം സ്വാതന്ത്ര്യസമരവും അന്തമാൻ ദ്വീപുകളും
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെയാണ് അന്തമാൻ ദ്വീപുകൾ സ്വാതന്ത്ര്യചരിത്രത്തിെൻറ ഭാഗമാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നിരവധി യോദ്ധാക്കളെ ബ്രിട്ടൻ അന്തമാനിലേക്ക് നാടുകടത്തി. മനുഷ്യത്വരഹിതമായ ഏറ്റവും കടുത്ത പീഡനങ്ങൾക്കാണ് അവർ ഇരയായത്. സ്വാതന്ത്ര്യസമര സേനാനികളുടെ ആദ്യബാച്ച് 1858 മാർച്ചിൽ ആണ് ദ്വീപിൽ എത്തിച്ചേർന്നത്. ബ്രിട്ടീഷ് സേനയുടെ പീഡനങ്ങളോടൊപ്പം പ്രകൃതികോപത്തിനും ഇരയാകേണ്ടിവന്ന ഹതഭാഗ്യരാണിവർ. അന്നത്തെ ദാരുണാനുഭവങ്ങൾ പലരും രേഖപ്പെടുത്തിവെച്ചിരുന്നു. ചില ഇന്ത്യൻവിപ്ലവകാരികളും അന്തമാനിൽ ദുഷ്കരജീവിതം നയിച്ചു. പലരും വീര്യമുള്ള പോരാളികളായി പരിണമിച്ചു. 1906ൽ പൂർത്തീകരിച്ച സെല്ലുലാർ ജയിലിെൻറ നിർമാണത്തിനു മുമ്പ് വൈസ്രോയി മായോ ഇവിടം സന്ദർശിച്ചിരുന്നു. ആ സന്ദർശനവേളയിൽ പത്താൻ വംശജനായ ശേർ അലി സാഹസികമായി വൈസ്രോയിയെ കൊലപ്പെടുത്തി.
നിർഭാഗ്യവശാൽ സെല്ലുലാർ ജയിൽ നിർമാണത്തിനു മുമ്പുള്ള ചരിത്രത്തെ നാം അവഗണിച്ചു. അന്ന് പീഡനങ്ങൾ അനുഭവിച്ച് മരിച്ചവരെ ഓർമകളിൽനിന്ന് മാറ്റിനിർത്തി. ഇവരോെടാപ്പം ജയിൽ വാർഡന്മാർ മർദിച്ച് പ്രാണനെടുത്തവരേയും പൂർണമായി വിസ്മരിച്ചു, സാമ്രാജ്യത്വത്തിന് മുമ്പാകെ മാപ്പെഴുതിക്കൊടുത്ത് ദയക്കുവേണ്ടി കെഞ്ചിയ ഒരാളെ ഉദാത്തവത്കരിച്ച് ഉയർത്തിക്കാട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ.
2018 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സെല്ലുലാർ ജയിൽ സന്ദർശിച്ചു. അതോടെയാണ് സവർക്കർ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായത്. നാനാതരത്തിലുള്ള തടവുകാർ സെല്ലുലാർ ജയിലിൽ വസിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരമായിരുന്നു അവരിൽ ഭൂരിപക്ഷത്തേയും കൂട്ടിയിണക്കിയ പൊതുഘടകം. അതേസമയം, അന്തേവാസികളെ സംബന്ധിച്ച് ജയിൽ പരിസരങ്ങളിൽ അപലപനീയവും കുറ്റകരവുമായ പരാമർശങ്ങൾ രേഖപ്പെടുത്തിവെച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരക്കാർ ‘ഭീകരർ’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ടു.
ഖുശി റാമിെൻറ കഥ
തടവുജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ സവർക്കർ മാപ്പപേക്ഷ സമർപ്പിച്ചപ്പോൾ സഹതടവുകാരെ ഒറ്റിക്കൊടുത്ത് ജയിൽ അധികൃതരുടെ ഇഷ്ടം നേടിയാണ് ഖുഷി റാം മേത്ത ലക്ഷ്യം കൈവരിച്ചത്. തടവുകാർക്കിടയിൽ അച്ചടക്കം ലവലേശമില്ലെന്ന് പരാതിപ്പെടുന്ന ആളായിരുന്നു ഖുഷി റാം. അപേക്ഷ പരിഗണിച്ച് ജയിലിൽനിന്ന് വിട്ടയച്ച സവർക്കർ പിന്നീട് ഒരുനിലക്കുള്ള ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങൾക്കും തയാറായിരുന്നില്ല എന്നതാണ് ചരിത്ര വസ്തുത. സവർക്കറെപ്പോലെ ബ്രിട്ടീഷുകാരുടെ ഇഷ്ടഭാജനങ്ങളായി മാറിയ പല ദേശീയതാവാദികളും അന്ന് ജയിലിലുണ്ടായിരുന്നു. അവരിൽ പ്രമുഖനായിരുന്നു ഖുഷി റാം. ഹോഷിയാർപൂർ നിവാസിയായ ഇയാൾ തടവുകാർക്കിടയിൽ ചാരപ്രവർത്തനം നടത്തി വിവരം ജയിൽ അധികൃതർക്ക് കൈമാറിയാണ് സ്വാതന്ത്ര്യസമര ഭടന്മാരെ വഞ്ചിച്ചത്. ബാങ്ക് കവർച്ച കേസിൽ ഉൾപ്പെട്ടാണ് യഥാർഥത്തിൽ ഖുഷി റാം ജയിലിലടക്കപ്പെട്ടത്. ഇയാൾ നൽകിയ വിവരങ്ങൾ പ്രത്യേക കോൺഫിഡൻഷ്യൽ ഫയലായി ജയിൽ അധികൃതർ സമാഹരിച്ചിരുന്നു. അവ ഗവേഷകർ കണ്ടെടുക്കുകയുണ്ടായി. ആ ഫയലിലെ വിവരങ്ങളുടെ ചെറുസംഗ്രഹം ഇങ്ങനെ വായിക്കാം:
അന്തേവാസികൾക്കിടയിലെ മേൽനോട്ടം ശ്രമകരമായ ജോലിയായിരുന്നു. സുരക്ഷാ പഴുതുകൾ ഉപയോഗിച്ച് അന്തേവാസികൾ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സാഹിത്യങ്ങൾ ജയിലിലേക്ക് കട്ടുകടത്തി. അവ വിശദീകരിച്ചുകൊടുക്കാൻ ജയിലിൽ ചില മുൻഷിമാരും ഉണ്ടായിരുന്നു. ചില പുസ്തകങ്ങൾ ജയിൽ ലൈബ്രറിയിൽ വരെ എത്തി. ഒടുവിൽ ലൈബ്രറിയുടെ നിയന്ത്രണംപോലും തടവുകാരുടെ കൈകളിൽ വന്നുചേർന്നു. പുസ്തക കള്ളക്കടത്തിന് വാർഡന്മാരും കൂട്ടുനിന്നു. ലാഹോർ ഗ്രൂപ്, ചിറ്റഗോങ് ഗ്രൂപ് തുടങ്ങിയ പേരുകളിൽ അന്തേവാസികൾക്കിടയിൽ ചെറിയ സംഘടനകൾ രൂപംകൊണ്ടു. ഇവ സ്റ്റഡിസർക്കിളുകൾ വഴി അന്തേവാസികൾക്ക് വിജ്ഞാനം പകർന്നു. ‘ദ കാൾ’ എന്ന പേരിൽ ജയിലിനകത്ത് ഒരു കൈയെഴുത്ത് മാസികയും തയാറാക്കപ്പെട്ടു. ബി.കെ. ദത്ത്, ബെങ്കേശ്വർ, നാരായൺ റോയ്, നിരഞ്ജൻ തുടങ്ങിയവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ.
അധികൃതരുടെ അനുവാദമില്ലാതെ ചിറ്റഗോങ് ഗ്രൂപ് സൈനികപരേഡുകൾ നടത്തി. ഒടുവിൽ കായികപരിശീലനത്തിന് അവർക്ക് അനുമതി ലഭിച്ചു. മേയ്ദിനവും ഒക്ടോബർ വിപ്ലവ ദിനവും ജയിലിൽ ആഘോഷിക്കപ്പെട്ടു. ഇടക്ക് പൊതുയോഗങ്ങൾ ചേർന്നു. സമകാലിക രാഷ്ട്രീയപ്രശ്നങ്ങൾ ഇത്തരം യോഗങ്ങളിൽ ചർച്ചചെയ്യപ്പെട്ടു.
ഗുർമുഖ് സിങ്ങിെൻറ കഥ
പഞ്ചാബുകാരനായ ഗുർമുഖ് സിങ്ങിെൻറ വരവ് സെല്ലുലാറിലെ അന്തേവാസികൾക്കിടയിൽ പുതിയൊരു ഉണർവിെൻറ വിത്തുപാകി. അദ്ദേഹത്തെ ഏകാന്തതടവിലായിരുന്നു തുടക്കത്തിൽ പാർപ്പിച്ചിരുന്നത്. എന്നാൽ, അന്തേവാസികളിൽ പലരും പുതിയ സഖാവിനെ കാണാനും അദ്ദേഹവുമായി സംഭാഷണം നടത്താനും ആവേശം പ്രകടിപ്പിച്ചു. വിലക്കുകൾ ലംഘിച്ച് അവർ അദ്ദേഹത്തിെൻറ സെല്ലിൽ പ്രവേശിച്ചു.
ജയിലിന് പുറത്തുള്ള മനുഷ്യരുമായി നിരന്തരബന്ധം പുലർത്താനുള്ള പദ്ധതി അദ്ദേഹം സഹതടവുകാരുമായി പങ്കുവെച്ചു. ജയിൽ വാർഡന്മാർ, പട്ടാളക്കാർ, പത്ത് ദിവസത്തിൽ ഒരിക്കൽ ദ്വീപിലെത്തുന്ന എസ്.എസ് മഹാരാജ കപ്പലിലെ ജീവനക്കാർ എന്നിവരുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹം തടവുകാരോട് ആവശ്യപ്പെട്ടു. ബന്ധങ്ങളുടെ ഒരു വലിയ കണ്ണി അങ്ങനെ രൂപംകൊണ്ടു.
ഇന്ത്യയിൽനിന്നെത്തുന്ന തടവുകാരെ ആദ്യ മൂന്നുമാസം സെല്ലുലാറിൽ സൂക്ഷിക്കും. അപകടകാരികളല്ലെന്ന് കാണുന്നവരെ തൊഴിൽ ചെയ്ത് ജീവിക്കാൻ ദ്വീപിെൻറ വിവിധ ഭാഗങ്ങളിലേക്ക് വിടും. അമൃത്സറിൽനിന്നുള്ള സൂപ്പർവൈസർ ഠാകുർ സിങ്ങുമായി ഗുർമുഖ് സിങ് ഉറ്റബന്ധം സ്ഥാപിച്ചു. ഠാകുർ സിഖ് പട്ടാളക്കാരുമായി ബന്ധം സ്ഥാപിച്ചു. ദ്വീപിൽനിന്ന് തിരിച്ചയക്കുന്ന തടവുകാർക്ക് കപ്പലിൽ അകമ്പടി സേവിച്ചിരുന്ന സിഖ് പട്ടാളക്കാർ മുഖേന കത്തുകൾ ഇന്ത്യയിലെത്തിക്കാൻ ഗുർമുഖ് സിങ് ശ്രമിച്ചെങ്കിലും രണ്ട് പട്ടാളക്കാരേയും ബ്രിട്ടീഷ് സേന പിടികൂടിയതോടെ ആ ശ്രമം നിലച്ചു. ഗുർമുഖ് സിങ് അയച്ച സന്ദേശങ്ങൾ ഉദ്ദിഷ്ട ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നില്ല. ഈ സംഭവത്തിനുശേഷം ജയിലിൽ വിപുലമായ തിരച്ചിൽ നടത്താൻ വാർഡന്മാർ തീരുമാനിച്ചു. എന്നാൽ, വിവരം ചോർന്നതിനാൽ തടവുകാർ അവരുടെ പുസ്തകങ്ങൾ കുഴിച്ചുമൂടി.
1937 ജൂലൈയിൽ അധികൃതർക്കെതിരെ തടവുകാർ നടത്തിയ ഉപവാസസമരം ഗുർമുഖ് സിങ്ങിെൻറ പ്രേരണപ്രകാരമായിരുന്നുവെന്ന് ഖുശി റാം റിപ്പോർട്ട് ചെയ്തു. ‘‘ഗുർമുഖ് സിങ് എത്തി ആറുമാസം കഴിഞ്ഞപ്പോൾ ആരംഭിച്ച നിരാഹാരസമരത്തിൽ ഭീകരന്മാരായ 215 തടവുകാരാണ് പങ്കെടുത്തത്. പിന്നീട് 80 പേർ കൂടി ആ സമരത്തിൽ ചേർന്നു. സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുേമ്പാൾ ബഹളം സൃഷ്ടിക്കാനുള്ള ഏർപ്പാടുകളും ഒരുക്കിയിരുന്നു. നിരാഹാര സമരത്തോടുള്ള രാജ്യത്തെ പ്രതികരണം അറിയാൻ പത്രങ്ങൾ രഹസ്യമായി ജയിലുകളിലെത്തിക്കാനുള്ള നീക്കങ്ങളും നടത്തി.’’ നേരത്തേ പരാമർശിച്ച രണ്ട് പട്ടാളക്കാരുടെ അറസ്റ്റിന് ശേഷവും സന്ദേശ കൈമാറ്റത്തിനും ആശയവിനിമയത്തിനുമുള്ള രഹസ്യ സംവിധാനങ്ങൾ പ്രവർത്തിച്ചു.
മനുഷ്യത്വരഹിതമായ പീഡനങ്ങളുടെ കഥകൾ പറയാനുള്ള സെല്ലുലാർ ജയിലിന് മാപ്പപേക്ഷകളുടേയും ഒറ്റുകാരുടേയും ബ്രിട്ടീഷ് അധികൃതരുടെ ഇഷ്ടം ലഭിക്കാൻ നടത്തിയ ചതികളുടേയും കഥകളും എമ്പാടും അനുസ്മരിക്കാനുണ്ട്. അത്തരക്കാരിൽ പലർക്കും ബ്രിട്ടീഷ് അധികൃതർ സഹായ പരിഗണന നൽകി. മാപ്പെഴുതിക്കൊടുത്ത സവർക്കറെ ബ്രിട്ടീഷുകാർ ജയിൽമുക്തനാക്കി ജന്മദേശത്തേക്ക് തിരിച്ചയച്ചു. 1938ൽ ഖുശി റാം മേത്തയും ജയിൽമുക്തനായി.
സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്ന വലതുപക്ഷ പാർട്ടി ചുളുവിൽ ചില ഹീറോകളെ കണ്ടെത്തിയിരിക്കുന്നു. സായിപ്പിനെ കാണുേമ്പാൾ കവാത്ത് മറക്കുന്ന അത്തരമൊരു ഹീറോയെ, സംശയാസ്പദമായ അവകാശവാദങ്ങൾ ഉന്നയിച്ച് മഹത്തായ ഭാരതരത്ന പുരസ്കാരത്തിന് നാമനിർദേശം ചെയ്യുന്നത് ബഹുവിചിത്രമാണ്. ചരിത്രപ്രസിദ്ധമായ ജയിലുകൾ സന്ദർശിക്കുന്നത് ദേശീയവാദം ഉത്തേജിപ്പിക്കാൻ വലതുപക്ഷത്തിന് സഹായകമാകുന്നുണ്ടാകാം. എന്നാൽ, ജപ്പാൻ അവരുടെ പടയോട്ടക്കാലത്ത് അന്തമാനിൽ അനേകായിരം ഇന്ത്യക്കാരെ കശാപ്പ് ചെയ്തതിനെ സംബന്ധിച്ച് വലതുപക്ഷം ഒന്നും സംസാരിക്കുന്നില്ല. സെല്ലുലാറിൽ സവർക്കർക്ക് അനുവദിച്ച വിശാലമുറിയുടെ കമനീയത ആ കഥകൾക്ക് ഉണ്ടാകില്ലെന്ന് തീർച്ച.
(അന്തമാനിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.