ഒരു മുറിയും അടുക്കളയും മാത്രമുള്ള എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന കണ്ണൻ ദേവൻ കമ്പനിയിലെ തോട്ടംതൊഴിലാളികളും തകര ക്വാർേട്ടഴ്സുകളിൽ കഴിയുന്ന മറ്റു ജീവനക്കാരും മൂന്നാറിലെ കമ്പനിതന്നെ നൽകിയിട്ടുള്ള തകരവീടുകളിൽ കഴിയുന്ന വ്യാപാരികൾ അടക്കമുള്ളവരും അറിയാതെ ആഗ്രഹിച്ചുപോകുന്നതാണ്, കണ്ണൻ ദേവൻ കമ്പനിയിലെ പശുക്കളായി ജനിച്ചിരുന്നുവെങ്കിലെന്ന്. മൂന്നാറിൽ മൂന്നും നാലും തലമുറകളായി കഴിയുന്ന ഇൗ മണ്ണിൽ ജനിച്ചവർക്ക് കിടപ്പാടമില്ല. എന്നാൽ, 1974ലെ ലാൻഡ് ബോർഡ് അവാർഡ് പ്രകാരം കണ്ണൻ ദേവൻ എസ്റ്റേറ്റുകളിലെ പശുക്കൾക്ക് മേച്ചിൽസ്ഥലമെന്ന പേരിൽ നൽകിയത് 1220.77 ഏക്കർ ഭൂമിയാണ്. അന്ന് ഒരു പശുവിന് 18 സെൻറ് ഭൂമി വീതമാണ് നൽകിയതെന്നാണ് 2010ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാറിലെ ഭൂപ്രശ്നം പഠിച്ച അന്നത്തെ ഭൂമികേരളം ഡയറക്ടർ ബിജു പ്രഭാകരൻ റിപ്പോർട്ട് നൽകിയത്.
1971ലെ കണ്ണന് ദേവന് ഭൂമിയേറ്റെടുക്കല്‍ നിയമം (കെ.ഡി.എച്ച് ആക്ട്) ഭേദഗതി ചെയ്ത് മൂന്നാറിലെ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശയും അദ്ദേഹം നൽകി. ഇതു ഒരു ഭാഗത്ത്, ഇനി മറുഭാഗത്താകെട്ട, വൻതോതിൽ ൈകയേറ്റവും. മല കയറിവന്നവരാണ് ഭൂമി ൈകയേറിയത്. ഇതുസംബന്ധിച്ച് എത്രയോ റിപ്പോർട്ടുകൾ സർക്കാറിെൻറ പക്കലുണ്ട്. എന്നിട്ടും ൈകയേറ്റഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. ദിവസവും പുതിയ ൈകയേറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തെയും വിലയിരുത്താൻ. യോഗത്തിൽ സംബന്ധിച്ചവരാരും ൈകയേറ്റം സംരക്ഷിക്കണമെന്ന് പറഞ്ഞില്ല. ചെറുകിട ൈകയേറ്റങ്ങൾ ഒഴിപ്പിക്കാൻ കലക്ടറും സബ്കലക്ടറും ശ്രമിക്കുന്നുവെന്ന പരാതി മാത്രമാണ് വന്നത്. അതാകെട്ട, അവസാനം സംസാരിച്ച ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വെൻറ ഭാഗത്തുനിന്നുമായിരുന്നു.
എന്നാൽ, ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ലെന്നത് മറ്റൊരു കാര്യം. സർവകക്ഷി യോഗത്തിലും അതിനുമുമ്പ് നടന്ന മറ്റു മതനേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ യോഗങ്ങളിലും ൈകയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന അഭിപ്രായം ഉയർന്നുവെങ്കിലും കടുത്ത തീരുമാനമൊന്നും യോഗത്തിൽ ഉണ്ടായില്ലെന്നാണ് മനസ്സിലാക്കുന്നത്. മൂന്നാറിനുവേണ്ടി പുതിയൊരു നിയമനിർമാണം എന്ന തീരുമാനമാണ് പുറത്തുവന്നത്. പുതിയ ൈകയേറ്റങ്ങൾ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. പേക്ഷ, നിലവിലെ വൻകിട ൈകയേറ്റങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയേണ്ടതല്ലേ? ഭൂ പരിഷ്കരണ നിയമപ്രകാരം വ്യക്തിക്ക് കൈവശം വെക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാൽ, മൂന്നാർ മേഖലയിൽ നൂറുകണക്കിന് ഏക്കർ ഭൂമിയാണ് വ്യക്തികൾ ൈകയേറി സ്വന്തമാക്കിയിരിക്കുന്നത്. സർക്കാറിന് സമർപ്പിച്ച ൈകയേറ്റക്കാരുടെ പട്ടികതന്നെ സംസാരിക്കെട്ട. ചിന്നക്കനാൽ വില്ലേജിൽ റീസർവേ 1/1ൽ ബ്ലോക്ക് ഒന്നിൽ എം.എം. ലംബോദരെൻറ കൈവശമുള്ളത് 240 ഏക്കർ. ബ്ലോക്ക് ആറിൽ മകൻ ലിജീഷ് ഏഴര ഏക്കർ.
ആനവിരട്ടി വില്ലേജിൽ സർവേ 179ൽ ലൂക്ക് സ്റ്റീഫൻ 200 ഏക്കർ, ചിന്നക്കനാൽ വില്ലേജിൽ ആൽബിൻ 17 ഏക്കർ തുടങ്ങി സ്കറിയ കുടുംബത്തിെൻറ വൻകിട ൈകയേറ്റങ്ങൾ വരെ അക്കമിട്ടുനൽകിയിട്ടുണ്ട് സർക്കാറിന്. മറയൂരിൽ ജോസഫ് ആൻറണി 4.25 ഏക്കർ, പള്ളിവാസൽ സർവേ 435ൽ ജോളി പോൾ 30 ഏക്കർ, കെ.ഡി.എച്ച് വില്ലേജ് സർവേ 28/1ൽ 15 പേർ ചേർന്ന് 50 ഏക്കർ, മറ്റൊരു 10 പേർ ചേർന്ന് 15 ഏക്കർ, പള്ളിവാസൽ ബ്ലോക്ക് 13ൽ ജെസി 25 ഏക്കർ, മറയൂരിൽ ബ്ലോക്ക് 47ൽ ആേൻറാ ആൻറണി 4.26 ഏക്കർ, കീഴാന്തൂരിൽ അബ്ദുൽ സലാം ആറ് ഏക്കർ, കീഴാന്തൂരിൽ പലർ ചേർന്ന് 50 ഏക്കർ, ചിന്നക്കനാലിൽ ടിസിൻ ഏഴ് ഏക്കർ തുടങ്ങി 173 ൈകയേറ്റക്കാരുടെ പട്ടികയാണ് രണ്ടു ഘട്ടമായി സർക്കാറിന് ലഭിച്ചത്. പള്ളിവാസലിൽ കെ.എസ്.ഇ.ബിയുടെ 40 ഏക്കർ ൈകയേറിയെന്നാണ് റിപ്പോർട്ട്. ഇനിയും പട്ടിക പിന്നാലെ വരുന്നു. കെ.ഡി.എച്ചിലെ ൈകയേറ്റങ്ങളുടെ പട്ടികയാണ് തയാറായിവരുന്നത്. ഇൗ വൻകിട ൈകയേറ്റങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ട് സർവകക്ഷിയോഗം തീരുമാനമെടുത്തില്ല.
ഇനി കണ്ണൻ ദേവൻ ഭൂമി. അതുസംബന്ധിച്ച് സർവകക്ഷി യോഗത്തിൽ ചർച്ചപോലും വന്നില്ലെന്നാണ് അറിയുന്നത്. ബിജു പ്രഭാകരൻ റിപ്പോർട്ട് അനുസരിച്ചെങ്കിൽ
ടാറ്റയുടെ കൈവശമുള്ള 28,758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും ഉള്‍പ്പെടെ നല്കിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ശിപാര്‍ശ നല്‍കിയത്. 23,239.06 ഏക്കറില്‍ തേയിലകൃഷി നടത്താന്‍ 57,359 ഏക്കര്‍ നല്‍കിയതിെൻറ സാംഗത്യം റിപ്പോര്‍ട്ട് ചോദ്യംചെയ്തിരുന്നു. കന്നുകാലികള്‍ക്ക് മേച്ചിലിനുവേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്.
തോട്ടംതൊഴിലാളികൾ, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16,893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട. തേയില ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എൽ.പി.ജി അല്ലെങ്കില്‍ എൽ.എന്‍.ജി ഉപയോഗിക്കണം. ഈ 16,893.91 ഏക്കറും സര്‍ക്കാര്‍ ഏറ്റെടുക്കണം.
കെട്ടിടങ്ങൾ, പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങിയ ആവശ്യത്തിന് കമ്പനിക്ക് നല്കിയ ഭൂമിയില്‍ 1250 ഏക്കര്‍ തിരിച്ചുപിടിക്കണമെന്നാണ് ശിപാര്‍ശ. ആകെ 2617.69 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം നല്‍കിയത്. ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് നടപ്പാക്കുമ്പോള്‍ തൊഴിലാളികളടക്കം 22,000ല്‍പരം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു. അത് ഗണ്യമായി കുറഞ്ഞു. ഇപ്പോഴുള്ള തൊഴിലാളികള്‍ക്കും മറ്റും ആവശ്യമുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഒഴിച്ചുള്ള ഭൂമിയേറ്റെടുക്കണം. തേയില കൃഷിക്ക് ആവശ്യമായ ഭൂമി മാത്രം കമ്പനിക്ക് നല്‍കണമെന്നതായിരുന്നു റിപ്പോര്‍ട്ട്. ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം 57,359.14 ഏക്കറാണ് അന്ന് കണ്ണന് ദേവന് കമ്പനിക്ക് നല്‍കിയത്. കമ്പനിയുടെ കൈവശമുള്ള ഭൂമി തിരിച്ചെടുത്ത് മൂന്നാർ മേഖലയിൽ ജനിച്ചുവളർന്നവർക്ക് വിതരണം ചെയ്താൽ ഇവിടത്തെ ഭൂപ്രശ്നമായിരിക്കും അതോടെ പരിഹരിക്കുക.
ഇതിന് പുറമെ, ഹാരിസൺ ഭൂമിയും മൂന്നാർ മേഖലയിലുണ്ട്. സൂര്യനെല്ലി, ലോകാർട്ട് എസ്റ്റേറ്റുകൾ. 1975ലെ സർക്കാർ ഉത്തരവുകൾ പ്രകാരം കെ.ഡി.എച്ച് വില്ലേജിൽ മൂന്നാറുകാർക്ക് വിലയ്ക്ക് നൽകാനും പാർപ്പിട പദ്ധതി നടപ്പാക്കാനുമടക്കം വിവിധ ആവശ്യങ്ങൾക്കായി നീക്കിവെച്ച ഭൂമിയുണ്ട്. ൈകയേറ്റക്കാർ സ്വന്തമാക്കിയ ആ ഭൂമി തിരിച്ചുപിടിക്കാനല്ലേ തീരുമാനിക്കേണ്ടത്. ഇവിടെ പട്ടയം നൽകിയിട്ടുണ്ടെങ്കിൽ 1975ലെ സർക്കാർ ഉത്തരവ് മറികടന്ന് എങ്ങനെ പട്ടയംനൽകിയെന്നും പരിശോധിക്കണം.
1993 മുതലാണ് വ്യാജ പട്ടയം ചർച്ചചെയ്യപ്പെടുന്നത്. വൃന്ദാവൻ പട്ടയമെന്ന് അറിയപ്പെടുന്ന ഇവ അതേ വർഷം തന്നെ റദ്ദാക്കിയതാണ്. പിന്നെയും എങ്ങനെയാണ് പതിച്ചു നൽകിയത്. അപ്പോൾ ഇതൊക്കെ ഇങ്ങനെ നടക്കും. രാജൻ മഥേക്കർ, നിവേദിത പി. ഹരൻ, കെ.ബി. വത്സലകുമാരി, സിബി മാത്യൂസ്, പി.സി. സനൽകുമാർ, ബിജു പ്രഭാകരൻ തുടങ്ങിയവരുടെ റിപ്പോർട്ടുകൾ എവിടെയോ പൊടിപിടിച്ചുകിടക്കുന്നതുപോലെ, ആ പട്ടികയിലേക്ക് ഒരു സർവകക്ഷി യോഗവും. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് രണ്ടു തവണയാണ് മൂന്നാർ ൈകയേറ്റം അടിയന്തരപ്രമേയമായി നിയമസഭയിൽ എത്തിയത്. ഒരു തവണ സഭനടപടികൾ നിർത്തിവെച്ച് ചർച്ചചെയ്തു. പറയാനുള്ളത് എല്ലാവരും പറഞ്ഞു. ൈകയേറ്റം നിർബാധം തുടർന്നു. പ്രകൃതിയെ പോലും വെല്ലുവിളിച്ച് അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നു. ഇപ്പോഴും ഉയരുന്നു. അപ്പോഴും മൂന്നാറുകാർ തകര വീടുകളിൽ കഴിയുന്നു. ആറടി മണ്ണിെൻറ മാത്രം അവകാശത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.