2014 തൊട്ട് ഇന്ത്യൻ മുസ്ലിംകൾ വാർത്തകളിൽ നിറയുന്നുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനുശേഷ ം അവർ രാജ്യത്തിെൻറ സജീവശ്രദ്ധ നേടിയെടുത്തിരിക്കുന്നു. മുത്തലാഖ്, ലിഞ്ചിങ്, വിദ്വേ ഷാതിക്രമങ്ങൾ, ദേശീയ പൗരത്വപ്പട്ടിക എന്നിവയൊക്കെയാണ് സമുദായത്തെ പിന്നെയും പിന് നെയും ജനശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്. ഇൗ വിഷയങ്ങൾ ഇന്ത്യയിലെ മുസ്ലിം നേതൃത്വത ്തിെൻറ അബദ്ധങ്ങളല്ല, സമുദായത്തിനകത്ത് ഒരു നേതൃത്വം തന്നെയില്ല എന്ന യാഥാർഥ്യമാ ണ് വെളിച്ചത്തു കൊണ്ടുവന്നത്. മുസ്ലിംകൾക്ക് ഒേട്ടറെ രാഷ്ട്രീയക്കാരുണ്ടാകാം. അവ രിൽ ചിലർ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരുമാകാം. എന്നാൽ, നേതൃത്വത്തിെൻറ കാര്യത്തി ൽ അവിടെ ശൂന്യത അനുഭവപ്പെടുന്നു. ചില മുസ്ലിം രാഷ്ട്രീയക്കാരെ സമുദായനേതാക്കന്മാരായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. എന്നാൽ, ഇന്ത്യൻ മുസ്ലിംകൾ എന്നത് ഭിന്ന വിഭാഗങ്ങളാണെന്നും ഒരൊറ്റ നേതാവിന് മൊത്തം ഇന്ത്യൻമുസ്ലിംകളെ പ്രതിനിധാനം ചെയ്യാനാവില്ലെന്നുമുള്ള കാര്യം അവർ വിസ്മരിച്ചു. അഅ്സംഖാനും അസദുദ്ദീൻ ഉവൈസിയുമാണ് ഇന്ത്യൻ മാധ്യമങ്ങളുടെ രണ്ടു പ്രിയങ്കരർ. അസംബന്ധ പ്രസ്താവനകളുടെ പേരിലാണ് അഅ്സംഖാൻ വാർത്തകളിൽ നിറയാറ്. ഉൈവസിയാകെട്ട, ഇന്ത്യൻ മുസ്ലിംകളുടെ പുതിയ ജിഹ്വ എന്ന നിലയിലാണ് പ്രക്ഷേപിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ ഒരു ഒഴിയാബാധയാണ് എന്നതൊഴിച്ചാൽ അഅ്സം ഖാെൻറ ജനപ്രീതി അദ്ദേഹത്തിെൻറ നിയോജകമണ്ഡലത്തിൽ ഒതുങ്ങുന്നതാണ്. അതേസമയം, യുവാക്കൾക്കിടയിൽ കുറെക്കൂടി പ്രശസ്തി ഉവൈസിക്കാണ്. എന്നാലും അദ്ദേഹത്തിെൻറ ഖ്യാതി ഹൈദരാബാദിലും ഒൗറംഗബാദിലും പരിമിതമാണ്.
മതേതരപാർട്ടികളിലെ മുസ്ലിംരാഷ്ട്രീയക്കാർക്ക് മുസ്ലിം ബഹുജനത്തിനിടയിൽ വിശ്വാസ്യത നഷ്ടമായിട്ട് ഏറെക്കാലമായി. ന്യൂനപക്ഷങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകുേമ്പാൾ പ്രതിപക്ഷപാർട്ടികൾ പുലർത്തുന്ന മൗനം ഇൗ പാർട്ടികളിലെ മുസ്ലിം നേതാക്കളുടെ വിശ്വാസ്യതക്കാണ് മങ്ങലേൽപിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം നേതൃത്വം വരേണ്യ മുസ്ലിംകളിലേക്കു മാറി. അവരിൽ മിക്കവരും രാഷ്ട്രീയ നേതൃപശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു. അവരെല്ലാം സമുദായത്തിെൻറ അഭ്യുദയത്തേക്കാൾ സ്വന്തം രാഷ്ട്രീയ കരിയർ മെച്ചപ്പെടുത്താനാണ് പരിശ്രമിച്ചത്. മറുഭാഗത്ത് പ്രീണനത്തിനുവേണ്ടി രാഷ്ട്രീയപാർട്ടികൾ മുസ്ലിം ബഹുജനങ്ങളിൽ സ്വാധീനമുള്ള കരുത്തരായ പ്രാദേശികനേതാക്കളെ ഏറ്റെടുത്തു.
ഇവരിൽ അധികം പേർക്കും വലിയ വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. തങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത പാർട്ടികൾക്ക് വോട്ടുപിടിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു അവർക്ക്. അങ്ങനെ മുസ്ലിംകൾക്ക് അവരെ പ്രതിനിധാനം ചെയ്യാൻ ഒന്നുകിൽ കൃത്രിമ വരേണ്യ നേതൃത്വം, അല്ലെങ്കിൽ വായാടിത്തം നിറഞ്ഞ അസംസ്കൃത പ്രാദേശിക മുസ്ലിം നേതാവ് എന്ന നില വന്നുചേർന്നു. ആദ്യ വിഭാഗം സാധാരണ മുസ്ലിംകളുെട പ്രശ്നങ്ങൾ അറിയാത്തവരോ, അവഗണിക്കുന്നവരോ ആയിത്തീർന്നു. രണ്ടാമത്തെ ഇനമാകെട്ട, അന്ധാളിപ്പിക്കുന്ന പ്രസ്താവനകളിറക്കി മുസ്ലിംകൾക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി. അത്തരം പ്രസ്താവനകൾ പൊക്കിപ്പിടിച്ച് ചാനലുകൾ അവസാനിക്കാത്ത ഷോകളും ഡിബേറ്റുകളുമൊരുക്കി. അന്തിച്ചുനിന്ന മുസ്ലിംകളുടെ നിശ്ശബ്ദത അവർക്കുള്ള പിന്തുണയായി ചിത്രീകരിക്കപ്പെട്ടു. അത് മുസ്ലിംസമുദായത്തെ സമൂഹത്തിെൻറ പൊതുധാരയിൽനിന്ന് ഒറ്റെപ്പടുത്തി അകറ്റുകയും ചെയ്തു. ഇതെല്ലാം കൂടി മുസ്ലിംകളുടെ നേതൃപ്രശ്നം എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു? ഒരൊറ്റ നേതാവിന് ഇന്ത്യൻ മുസ്ലിംകളെ നയിക്കാനാവില്ല. അവർക്കു വേണ്ടത് വിവിധ മേഖലകളിൽ അവരെ പ്രതിനിധാനംചെയ്യുക മാത്രമല്ല, പ്രതിസന്ധിസമയത്ത് അവർക്കൊപ്പം നിൽക്കുകകൂടി ചെയ്യുന്ന അനവധി നേതാക്കളെയാണ്.
മുസ്ലിം െഎഡൻറിറ്റിയെക്കുറിച്ച ക്ഷമാപണമനസ്സില്ലാത്ത പുതിയ രാഷ്ട്രീയസാഹചര്യത്തിൽ മാറിവരുന്ന സാമൂഹിക രാഷ്ട്രീയചലനങ്ങൾ മനസ്സിലാക്കുന്ന പ്രാദേശിക മുസ്ലിം വക്താക്കളെയാണ് അവർക്കാവശ്യം. താഴ്ന്ന സാക്ഷരത നിരക്കും സാമ്പത്തിക അസ്ഥിരതയും വളരെയേറെക്കാലമായി സമുദായം നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, പുതിയ സർക്കാറിനു കീഴിൽ ദേശീയ പൗരത്വപ്പട്ടിക, വ്യക്തിനിയമങ്ങൾ, ബീഫ് നിയമത്തിെൻറയും ലവ് ജിഹാദിെൻറയും പേരുപറഞ്ഞ് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്ന വിേദ്വഷാതിക്രമങ്ങൾ തുടങ്ങിയ പുതിയ വെല്ലുവിളികളും അവർക്ക് നേരിടേണ്ടതായിട്ടുണ്ട്.
മുസ്ലിംകളെ അപമാനവീകരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങൾ സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തുന്നതടക്കമുള്ള പുതിയ പ്രശ്നങ്ങളുണ്ടാക്കുന്നു. മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങൾ ഏറെ സങ്കീർണമാണ്. ഒരൊറ്റ നേതാവിന് ഇത് അഭിമുഖീകരിക്കാനാവില്ല. വിദ്യാഭ്യാസവും നല്ല വിവരവും വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസവുമുള്ള വിവിധ ശബ്ദങ്ങളാണ് ഉണ്ടാവേണ്ടത്. സാധാരണക്കാരുമായി ബന്ധപ്പെടുന്ന നേതാക്കളെയാണ് ആവശ്യം. ചാരുകസേര ആക്ടിവിസ്റ്റുകളെയല്ല, നിലത്തിറങ്ങി പണിയെടുക്കുന്നവരെയാണ് വേണ്ടത്. എസ്റ്റാബ്ലിഷ്മെൻറിനും സാധാരണ മുസ്ലിംകൾക്കും മധ്യേ പാലമായി വർത്തിക്കാൻ കഴിയുന്ന, സാമുദായികസൗഹാർദത്തെ ബാധിക്കാതെ ഗുരുതരവിഷയങ്ങളിൽ ശബ്ദമുയർത്താൻ കഴിയുന്നവരെ, വിദ്വേഷാതിക്രമങ്ങൾക്കിരയാകുന്നവരോടും നീതിക്കുവേണ്ടി പൊരുതുന്നവരോടും െഎക്യദാർഢ്യം പുലർത്തുന്നവെരയാണ് മുസ്ലിംകൾക്ക് ആവശ്യം. ബഹുതലങ്ങളിൽ പണിയെടുക്കുന്ന കൂട്ടായ നേതൃത്വമാണ് സമുദായം ഇന്നനുഭവിക്കുന്ന നേതൃപ്രതിസന്ധിക്കു പരിഹാരം.
ഇൗ പറയുന്നത് അയഥാർഥമായി തോന്നാമെങ്കിലും അസാധ്യമല്ല. സാഹചര്യം ഏറ്റവും ദുഷ്കരമാകുേമ്പാഴാണ് മികച്ച ജനപ്രീതിയുള്ള ഉറച്ച ശബ്ദങ്ങൾ ഉയർന്നുവന്നിട്ടുള്ളത്. മാർട്ടിൻ ലൂഥർകിങ്, ഗാന്ധി, നെൽസൺ മണ്ടേല എല്ലാം ഉയർന്നുവന്നത് അറുവഷളായ സാഹചര്യങ്ങളിലാണ്. മുസ്ലിംസമുദായം അത്തരത്തിലുള്ള പുതിയൊരു നേതൃത്വത്തെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണം. ഇൗ പുതുശബ്ദങ്ങൾ രാഷ്ട്രീയക്കാരോ കക്ഷികളോട് അഫിലിയേറ്റ് ചെയ്തവരോ ആകണമെന്നില്ല. അത് വിവിധ തലങ്ങളിൽ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന നേതൃരംഗത്തേക്ക് ഉയരാവുന്ന ആക്ടിവിസ്റ്റുകളോ എഴുത്തുകാരോ ചിന്തകരോ ആകാം. ഉത്തരേന്ത്യൻ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങളല്ല, ദക്ഷിണേന്ത്യക്കാർ അനുഭവിക്കുന്നത്. കശ്മീരിലെയും അസമിലെയും മുസ്ലിംകൾ നേരിടുന്നത് കൂടുതൽ ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളാണ്. അതിനാൽ, ഇന്ത്യൻ മുസ്ലിംകളെ നേരാംവണ്ണം പ്രതിനിധാനം ചെയ്യാനോ അവരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാനോ ഒരൊറ്റ നേതാവിന് സാധ്യമല്ല. കൂടുതൽ കർമോത്സുകരായി, സമുദായത്തിനുവേണ്ടി പണിയെടുക്കാനും പാർശ്വവത്കൃതർക്കുവേണ്ടി ശബ്ദിക്കാനും വിദ്യാസമ്പന്നരായ മുസ്ലിംകൾ രംഗത്തു വരണം.
ആ ആപ്തവാക്യം വളരെ അർഥവത്താണ്:
‘‘നേതൃത്വം നിങ്ങൾക്കുള്ളതല്ല, അത് മറ്റുള്ളവരുടെ വളർച്ചക്കുവേണ്ടിയുള്ള നിക്ഷേപമാണ്.’’
(ബ്ലോഗറും േകാളമിസ്റ്റുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.