?????? ???? ????????????? ?????? ??????? ??????????? ???? ??????????? ?????? ?????????????? ???? ??????????????? ?????????????? ???????? ??????????????????

മുതലപ്പൊഴി അഥവാ മരണപ്പൊഴി: ആർക്കും വേണ്ടാത്തവർ

പുലിമുട്ടുകളുള്ളിടത്തെല്ലാം തെക്കുവശത്തു തീരം വെക്കുകയും വടക്കുവശത്തു തീരം ശോഷിക്കുകയുമാണ് ചെയ്യുകയെന്ന ് സാമൂഹിക പ്രവർത്തകനും ഓഷ്യൻ ഗവേണൻസ് വിദഗ്ധനുമായ എ.ജെ. വിജയൻ പറയുന്നു. ‘‘വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ ് ഇപ്പോൾ കടലിലെ നിർമാണ പ്രവൃത്തികളും ഡ്രഡ്​ജിങ്​ മുതലായ ഇടപെടലുകളും നടന്നുവരുന്നത്. വലിയതുറ-ശംഖുമുഖം മേഖലയിൽ തീരം നഷ്​ടപ്പെടുമ്പോൾ, വിഴിഞ്ഞത്ത് അദാനി എത്രമാത്രം കൃത്രിമമായി തീരം നികത്തിയെന്നുകൂടി കാണണം. മുതലപ്പൊഴിയില െ ഒരു പുലിമുട്ട് പൊളിച്ച് അവിടെ പാറകൾ കൊണ്ടുപോകുന്നതിനുള്ള ബാർജുകൾക്കായി ഡ്രഡ്ജിങ്ങും ബെർത്ത് നിർമാണവും നടക ്കുന്നു. ഇവ കൂടുന്നതനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ നഷ്​ടങ്ങളുടെ തോതും കൂടും’’ -അദ്ദേഹം പറയുന്നു.

നിർദേശങ്ങൾ നിരവധി
ഡോ. എം.എസ്. സ്വാമിനാഥ​​​​െൻറ നേതൃത്വത്തിലുള്ള വിദഗ്​ധ സമിതികൾ (കേന്ദ്ര സർക്കാർ നിയമിച്ചത്) 2005ലും 2009ലും പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളുണ്ട്. അവയിൽ ചിലത്​ ഇങ്ങനെയാണ്.
1. തുറമുഖങ്ങളുടെ നിർമാണപ്രവൃത്തികൾ കാരണം തീരങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാകുന്നു. ഓരോ നിർമിതിയും തീരത്തെ-പ്രത്യേകിച്ച് മണൽത്തീരങ്ങളുണ്ടാകുന്നതിനെ-ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കാര്യത്തിൽ വിദഗ്​ധർക്ക് ഏകാഭിപ്രായമാണുള്ളത്. ഖനന പദ്ധതികളും ഗ്രോയിനുകൾ പോലെയുള്ള നിർമിതികളും തീരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​.
2. കടലേറ്റത്തെ നേരിടാനുള്ള പ്രധാന മാർഗങ്ങൾ മൂന്നാണ്-ഒന്നും ചെയ്യാതിരിക്കുക, പിന്നോട്ടു മാറുക, നഷ്​ടമാകുന്ന മണൽ തിരിച്ചെത്തിക്കുക. മറ്റൊന്ന്​ കടലേറ്റത്തിനുള്ള കാരണം കണ്ടെത്തി ഇല്ലാതാക്കുക.
3. കടൽഭിത്തി കാലക്രമേണ ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.

കടൽ പരിസ്ഥിതിപ്രവർത്തകനും നോർത്താംപ്ടൺ യൂനിവേഴ്സിറ്റിയിലെ അധ്യാപകനും ഐക്യരാഷ്​ട്ര സഭയുടെ തനതുഭാഷ വിഭാഗത്തിലെ ലേഖകനുമായ ഡോ. ജോൺസൺ ജാമ​​​െൻറ് പറയുന്നു: ‘‘ഓരോ ദിവസത്തിനും മാസത്തിനും പ്രത്യേകതകളുണ്ട്. നീന്താനറിയണം, കടലി​​​െൻറ അടിത്തട്ടിൽ പോകാൻ കഴിയണം. വെറും സാറ്റലൈറ്റ് ചിത്രങ്ങളും വിഹഗചിത്രങ്ങളും മാത്രം പോരാ. കടലി​​​െൻറ അടിത്തട്ടിലെ പ്രത്യേകതകൾ മനസ്സിലാക്കാനുള്ള സാേങ്കതികവിദ്യ വികസിപ്പിക്കണം. ഇന്ന് ഇത്തരം കാര്യങ്ങളിൽ കൂടുതൽ അറിവും നൈപുണ്യവും മത്സ്യത്തൊഴിലാളികൾക്കാണ്. പ്രത്യേകിച്ച്, ഇവിടത്തെ മത്സ്യത്തൊഴിലാളികൾ ചൂണ്ടപ്പണിക്കാരാണ്. ഉപരിതലത്തിലെ മീൻ പിടിക്കാൻ, മീനി​​​െൻറ പ്രത്യേകതകൾക്കനുസരിച്ച് വിവിധ തരം വലകൾ ഉപയോഗിക്കുന്നു. അടിത്തട്ടിലെ പ്രത്യേകതകൾ അറിവുണ്ടെങ്കിൽ മാത്രമേ കരയിൽ മീനുമായി വരാൻ പറ്റൂ. അതിനാൽ ഇവിടത്തെ എന്തു നിർമാണത്തിലും മത്സ്യത്തൊഴിലാളികളുടെ കടലറിവും അനുഭവവും പങ്കാളിത്തവും ഉപയോഗിച്ചു മാത്രമേ മുന്നോട്ടുപോകാവൂ. അത്തരത്തിൽ നിയമനിർമാണങ്ങൾ ഉണ്ടായാലേ ദുരന്തങ്ങൾക്ക് അറുതി വരൂ. അത്തരത്തിൽ അംഗരാജ്യങ്ങളെ നിർബന്ധിക്കുന്ന െഎക്യരാഷ്​ട്രസഭയുടെ ‘കൺവെൻഷൻ ഒാഫ് ദ റൈറ്റ്സ് ഒാഫ് ഇൻഡീജിനസ് പീപ്​ൾസ്’ ഒപ്പ​ുവെച്ച രാജ്യമാണ് ഇന്ത്യ.’’
ഇനിയെന്ത്​​​?

‘‘പദ്ധതി വന്നാൽ ഗുണമേ ഉണ്ടാകൂഎന്ന് നാട്ടുകാരായ പല എൻജിനീയർമാരും ജനത്തെ ബോധ്യപ്പെടുത്തിയിരുന്നു. ‘യു’ ആകൃതിയിൽ സംരക്ഷണ ഭിത്തി കെട്ടുമെന്നു പറഞ്ഞു. അതുണ്ടായില്ല. വാഗ്ദാനങ്ങളിൽ പലതും ലംഘിച്ചു. വീടുകൾക്കു ദോഷം ഉണ്ടായാൽ നിർമാണം നടത്താൻ അനുവദിക്കില്ല’’ -ആദ്യ ആക്​ഷൻ കമ്മിറ്റിയുടെ നേതാവും പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തകനുമായ എം. അബ്​ദുൽവാഹിദ് കടുപ്പിച്ചു പറയുന്നു.
കടൽ കയറ്റവും വീടുകളുടെ തകർച്ചയും അപകടങ്ങളും തുടരുകയാണ്. മൺസൂൺ സീസണിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

മുതലപ്പൊഴി ഹാർബറിനുള്ള പാരിസ്ഥിതികാഘാത റിപ്പോർട്ടിൽ 2011 ജനുവരിയിൽ പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച്​ സ്​റ്റേഷൻ വ്യക്തമായി പറയുന്ന ചില നിർദേശങ്ങളുണ്ട്. അവയിൽ ഒന്ന് സാൻഡ് ബൈപാസിങ് എന്ന ആശയമാണ്. പുലിമുട്ടുകളുടെ നിർമാണത്തെ തുടർന്ന് ഉണ്ടാകുന്ന തീരശോഷണം തടയാൻ ആഗോള തലത്തിൽ സ്വീകരിച്ചിട്ടുള്ള മാർഗമാണ് തീരംവെച്ച ഭാഗത്തുനിന്ന്​ മണൽ തീരശോഷണം നടന്ന ഭാഗത്തു കൊണ്ടുവന്നിടൽ. ഇത് കാര്യക്ഷമമായി നടപ്പാകണം എന്നാണ് കടൽ പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന ‘നമ്മുടെ അഞ്ചുതെങ്ങ്​ കൂട്ടായ്മ’ക്ക് പറയാനുള്ളത്. എന്നാൽ, പതിറ്റാണ്ടിലേറെയായി തീരശോഷണം തടയാൻ കടൽഭിത്തി കെട്ടുമെന്നു പറഞ്ഞുപറ്റിക്കുന്ന സർക്കാറുകൾ എങ്ങനെയാണ് കനത്ത ചെലവിൽ സാൻഡ് ബൈപാസിങ്ങിനു മുതിരുക എന്ന് ആൻറണി ഫെർണാണ്ടസ് ചോദിക്കുന്നു. ഇംഗ്ലീഷ് അക്ഷരം ‘യു’ പോലെ വളഞ്ഞ പുലിമുട്ടുകൾ വേണ​െമന്നും പറയുന്നവരുണ്ട്. സർക്കാർ കണ്ടറിഞ്ഞു കാര്യങ്ങൾ നടത്തിയില്ലെങ്കിൽ ജനം എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല എന്ന് ജോസഫ് വിജയൻ മുന്നറിയിപ്പ് നൽകുന്നു. മുതലപ്പൊഴിയിലെ അടുത്ത അപകടം എന്തായിരിക്കുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികളും പരിസരവാസികളും. ഇനിയൊരു മരണംകൂടി താങ്ങാനുള്ള മാനസികാവസ്ഥയിലല്ല അവർ.
(അവസാനിച്ചു)

Tags:    
News Summary - Muthalapozhi Sea shore - Vizhinjan project- Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.