‘എ.ആർ. രാജരാജവർമയിൽ തുടങ്ങുന്ന ഒരു മഹിതപാരമ്പര്യത്തിെൻറ കണ്ണി ഇവിടെ മുറിയുന്നു’ -1972ൽ തിരുവനന്തപുരം യൂനിവേഴ് സിറ്റി കോളജിൽനിന്ന് പ്രഫ. എൻ. കൃഷ്ണപിള്ള ദീർഘകാലത്തെ അധ്യാപകവൃത്തിക്കുശേഷം വിരമിക്കുേമ്പാൾ നൽകിയ യാത്ര യയപ്പിൽ പ്രഫ. ജോസഫ് മുണ്ടശ്ശേരി പറഞ്ഞ വാക്യമാണിത്.
എൻ. കൃഷ്ണപിള്ളയുടെ 103 ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ തിരുവനന്തപുരത്തുള്ള ആസ്ഥാന മന്ദിരത്തിൽ സെപ്റ്റംബർ 20, 21, 22 തീയതികളിൽ കലോത്സവം സംഘടിപ്പിക്കുകയാണ്. അതിെൻറ ഭാഗമായി മലയാള ഭാഷാ പഠനേകന്ദ്രത്തിനായി നിർമിച്ച മന്ദിരത്തിലെ ഹാളിന് ‘കേരളപാ ണിനി ഹാൾ’ എന്ന് നാമകരണം െചയ്യും. എ.ആർ. രാജരാജവർമയുടെ ഛായാചിത്രം ഹാളിൽ സ്ഥാപിക്കും. പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ് ടേഷൻ ആ മഹിതപാരമ്പര്യത്തിെൻറ സ്മാരകം കൂടിയാകുന്നു.
എ.ആർ. രാജരാജവർമയുടെ ശിഷ്യ പ്രശിഷ്യപരമ്പരയിലെ അവസാന കണ്ണി സ്ഥാനമൊഴിയുന്നു എന്ന അർഥത്തിലാണ് മുണ്ടശ്ശേരി അതു പറഞ്ഞത്. വി. കൃഷ്ണൻ തമ്പി, പി. അനന്തൻപിള്ള, എൻ. കുഞ ്ഞുരാമൻപിള്ള എന്നിവർ എ.ആറിെൻറ ശിഷ്യരായിരുന്നു. ഇവരെല്ലാം എൻ. കൃഷ്ണപിള്ളയുടെ ഗുരുനാഥരായിരുന്നു. വി. കൃഷ്ണൻ തമ്പിയുടെ പ്രിയ ശിഷ്യനുമായിരുന്നു എൻ. കൃഷ്ണപിള്ള. ഇവരുടെ ഉൾപ്പെടെ പത്തു ഗുരുനാഥരുടെ ഛായാചിത്രങ്ങൾ സ്ഥാപിച് ച പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ അങ്ങനെ മഹത്തായ ഗുരുശിഷ്യ ബന്ധത്തിെൻറ സ്മാരകം കൂടിയാകുന്നു.
എൻ. കൃഷ് ണപിള്ളക്കുശേഷം യൂനിവേഴ്സിറ്റി കോളജ് മലയാളവിഭാഗത്തിൽ വന്നവർക്കാർക്കും കൃഷ്ണപിള്ളക്ക് ലഭിച്ചതുപോലെ സ ഹാധ്യാപകരുടെ ആചാര്യകം ലഭിച്ചില്ല എന്നതു ചരിത്രസത്യം. എൻ. കൃഷ്ണപിള്ള മലയാളം വകുപ്പ് അധ്യക്ഷനായിരിക്കുേമ്പാൾ സഹാധ്യാപകരായി ഉണ്ടായിരുന്ന ഒ.എൻ.വി. കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, വി.ജി. ശങ്കരൻ നമ്പൂതിരി, കെ. രത്നമ്മ, ബി. സുലോചനാബായി എന്നിവരെല്ലാം അദ്ദേഹത്തിെൻറ ശിഷ്യരായിരുന്നു. 1972ൽ ഒൗദ്യോഗികമായി വിരമിച്ചെങ്കിലും അവസാനം വരെയും അദ്ദേഹം അധ്യാപകനായിരുന്നു.
1944 ജൂൺ 28ന് എൻ. കൃഷ്ണപിള്ള യൂനിവേഴ്സിറ്റി കോളജിൽ എത്തുന്നതിനു മുമ്പുതന്നെ നാടകകൃത്ത് എന്ന നിലയിൽ ഖ്യാതി നേടിയിരുന്നു. ‘ഭഗ്നഭവനം’, ‘കന്യക’ എന്നീ നാടകങ്ങളുടെ കർത്താവാണ് തങ്ങളുടെ അധ്യാപകൻ എന്ന് വിദ്യാർഥികൾ മനസ്സിലാക്കുന്നത് കുറെനാൾ കഴിഞ്ഞു മാത്രമാണ്. കാരണം, വേഷത്തിലോ ഭാഷയിലോ പെരുമാറ്റത്തിലോഒന്നും അദ്ദേഹം മിതത്വം വിട്ടിരുന്നില്ല. എഴുത്തുകാരനായാൽ രൂപത്തിലും ഭാവത്തിലും ചില മോടികൾ വേണമെന്ന പൊതുധാരണക്ക് വിരുദ്ധനുമായിരുന്നു എൻ. കൃഷ്ണപിള്ള.
അധ്യാപനത്തിെൻറ ബാലാരിഷ്ടതകൾ ഒന്നും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നില്ല. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി സ്കൂളിൽ നടരാജഗുരുവിെൻറയും ആർ. ശങ്കറിെൻറയും ശിഷ്യനായിരുന്ന കാലത്തുതന്നെ ഗുരുശിഷ്യബന്ധത്തെയും അധ്യാപനത്തെയും വിദ്യാഭ്യാസത്തെയും മറ്റും പറ്റി ഉറച്ച ധാരണകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഡോ. കെ. ഗോദവർമ, വി. കൃഷ്ണൻതമ്പി തുടങ്ങി മുൻപറഞ്ഞ മഹാഗുരുക്കന്മാരുടെ പ്രിയശിഷ്യനാവുക വഴി നല്ല ഗുരുനാഥനാകുന്നതിനും ശിഷ്യന്മാരിൽനിന്ന് നല്ല ഗുരുക്കന്മാരെ വാർത്തെടുക്കുന്നതിനുമുള്ള പാഠങ്ങൾ കൃഷ്ണപിള്ള ഹൃദിസ്ഥമാക്കി.
ക്ലാസ്മുറികളെ വിമർശനത്തിെൻറ വിളഭൂമിയായും പരീക്ഷണശാലയായും അദ്ദേഹം കണ്ടു. കൈരളിയുടെ കഥ, പ്രതിപാത്രം ഭാഷണഭേദം -എണ്ണമറ്റ പ്രബന്ധങ്ങൾ- ഇവയിലെല്ലാം വെളിച്ചം പരത്തുന്ന വിമർശനം ആദ്യം ഇതൾ വിരിഞ്ഞു പുഷ്പിച്ചത് ക്ലാസ്മുറികളിലാണ്. തെൻറ ഗുരുനാഥന്മാരെപ്പറ്റി പറയുേമ്പാൾ ആയിരം നാവാണ് കൃഷ്ണപിള്ളക്ക്.
ചിലപ്പോൾ അദ്ദേഹം ഗദ്ഗദകണ്ഠനാകും, ചിലപ്പോൾ കണ്ണുകൾ ഇൗറനണിയും. മറ്റുള്ളവരുടെ ശക്തിദൗർബല്യങ്ങളെ ഘ്രാണിച്ചറിയാൻ കഴിവുണ്ടായിരുന്ന എൻ. ഗോപാലപിള്ള തെൻറ പ്രിയശിഷ്യനായ എൻ. കൃഷ്ണപിള്ളയെക്കൊണ്ട് ‘നവമുകുളം’ എന്ന കാവ്യസമാഹാരത്തിന് അവതാരിക എഴുതിച്ചു. ഗുരുനാഥെൻറ കൃതിക്ക് അവതാരിക എഴുതിക്കൊണ്ടാണ് കൃഷ്ണപിള്ള ആ രംഗത്തേക്ക് പ്രവേശിച്ചത്.
‘ഭഗ്നഭവനം’ മുതലുള്ള എല്ലാ നാടകങ്ങളിലും ചിരന്തനമൂല്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുക വഴി അവ എന്നും ആസ്വാദകർക്ക് പ്രിയപ്പെട്ടവയായി, പിൽക്കാല നാടകകൃത്തുക്കളിൽ അനിവാര്യവും അനിഷേധ്യവുമായ സാന്നിധ്യമായി കൃഷ്ണപിള്ള. ഹൃദയബന്ധങ്ങളുടെ കഥപറഞ്ഞ് സുരക്ഷിതവും സമാധാനപരവുമായ സാമൂഹികജീവിതത്തിൽ കുടുംബത്തിനുള്ള പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്നു.
ശൈലീപഠനാധിഷ്ഠിതമായ സാഹിത്യവിമർശനത്തിെൻറ പ്രകാശഗോപുരമായ ‘പ്രതിപാത്രം ഭാഷണഭേദം’, സി.വിയെപ്പോലെ എൻ. കൃഷ്ണപിള്ളയും അദ്ഭുതരസോപാസകനായിരുന്നു എന്നു വിളംബരം ചെയ്യുന്നു. അപൂർവചാരുതയുള്ള മലയാളസാഹിത്യ ചരിത്ര ഗ്രന്ഥമാണ് ‘കൈരളിയുടെ കഥ’. ഇത്ര ഹ്രസ്വമായും സൂക്ഷ്മമായും മലയാളസാഹിത്യ ചരിത്രം പ്രതിപാദിച്ച മറ്റൊരു കൃതി ഇല്ലതന്നെ.
നർമരസികനും സംഭാഷണചതുരനുമായിരുന്ന കൃഷ്ണപിള്ള വേദിയിലായാലും റോഡിലായാലും ഗൃഹസദസ്സിലായാലും സംസാരിച്ചുതുടങ്ങിയാൽ മുഖ്യ ആകർഷണ കേന്ദ്രമാകും. ആരിലും പ്രിയം ജനിപ്പിക്കുന്ന പ്രകൃതം, പ്രസന്നഭാവം, നിറഞ്ഞ ചിരി, സമഭാവന, കഴിവിനെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള മനോഭാവം, തികഞ്ഞ ആത്മവിശ്വാസം, അറിവു പകരാനുള്ള സന്നദ്ധത, ഒൗപചാരികതകളില്ലാത്ത പെരുമാറ്റം, പരസ്പര ബഹുമാനത്തിലുള്ള വിശ്വാസം, ഇവയെല്ലാം ചേർന്ന് ആ വ്യക്തിത്വത്തിന് അസാധാരണമായ തേജസ് നൽകി.
വാർധക്യം നിഷ്ക്രിയത്വത്തിെൻറ പര്യായമായിരുന്നില്ല എൻ. കൃഷ്ണപിള്ളക്ക്. അവസാനകാലത്തെ പന്ത്രണ്ടുവർഷം ഒപ്പംനടന്ന ഇൗ ശിഷ്യന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഗുരുനാഥൻ പകർന്നുതന്ന ശക്തികൊണ്ടു മാത്രമാണ്. ഭഗ്നഭവനത്തിെൻറ അവസാനവാക്യം ഒാർമയിൽ തെളിയുന്നു: ‘എടാ, കണ്ണില്ലാത്ത ദൈവമേ, നീ എെൻറ മൺകുടിൽ തകർത്തുകളഞ്ഞല്ലോ’ എന്നതാണ് ആ വാക്യം. കൃഷ്ണപിള്ള സാറുമായി അടുപ്പമുള്ളവരുടെയെല്ലാം മനസ്സിൽ എപ്പോഴും ഉയരുന്ന ചോദ്യമാണ് ഇത്.
എൻ. കൃഷ്ണപിള്ള അന്തരിച്ച് ഒരു വർഷത്തിനകം തെന്ന അദ്ദേഹത്തിന് സ്മാരകമായി ഒരു സ്ഥാപനം ഉണ്ടായി- പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷന് മുപ്പതു വയസ്സായി; ധന്യനായ സാഹിത്യകുലപതി എൻ. കൃഷ്ണപിള്ളക്ക് നൂറ്റിമൂന്നു വയസ്സും. പ്രഫ. എൻ. കൃഷ്ണപിള്ള സ്മാരക സംസ്കൃതി കേന്ദ്രത്തിൽ ഗ്രന്ഥശാല, പഠനഗവേഷണ കേന്ദ്രം, മ്യൂസിയം, കുട്ടികളുടെ ഗ്രന്ഥശാല, ദൃശ്യ-ശ്രാവ്യ നാടക പഠനകേന്ദ്രം, റെേക്കാഡിങ്, എഡിറ്റിങ് സ്റ്റുഡിയോ, എം.കെ. ജോസഫ് മിനി തിയറ്റർ, സാഹിതീസഖ്യം, നന്ദനം ബാലവേദി, എൻ. കൃഷ്ണപിള്ള നാടകവേദി എന്നിവ പ്രവർത്തിച്ചുവരുന്നു.
ഫൗണ്ടേഷെൻറ സ്ഥാപകാംഗവും ചെയർമാനും എൻ. കൃഷ്ണപിള്ളയുടെ ശിഷ്യനുമായിരുന്ന പ്രഫ. ഒ.എൻ.വി. കുറുപ്പ് ഗുരുനാഥനെ അനുസ്മരിച്ചുകൊണ്ട് എഴുതിയ സ്മരണാഞ്ജലിയുടെ ആലാപനത്തോടെയാണ് എല്ലാ ചടങ്ങുകളും ആരംഭിക്കുന്നത്. സ്മരണാഞ്ജലിയിലെ ഏതാനും വരികളോടെ ഇൗ അക്ഷരപുഷ്പാഞ്ജലി നിർത്തെട്ട.
തഴുകി വളർത്തിയ തലമുറകളിൽ നീ
തളിർത്തു നിൽക്കുന്നു- എന്നും
തളിർത്തു നിൽക്കുന്നു.
കൈരളിതൻ കളിമണ്ഡപമിതു നിൻ
സ്മരണയുണർത്തുന്നു
ഉജ്ജ്വലതേജോ രൂപ! ഭവാ, നി-
ങ്ങുദിച്ചു നിന്നാലും- ഇവിടെ
ഉദിച്ചു നിന്നാലും.
(പ്രഫ. എൻ. കൃഷ്ണപിള്ളയുടെ ശിഷ്യനും കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.