മുൻ മുഖ്യമന്ത്രി യശ്വന്ത് റാവു ചവാന്റെ സമാധിയിൽ ശരദ്പവാറും പ്രിഥിരാജ് ചവാനും

പുഷ്പചക്രമർപ്പിക്കുന്നു

ഈ പിളർപ്പിൽ വളരുന്നതാര്, തളരുന്നതാര്?

‘‘മു​മ്പ​ത്തെ പോ​ലെ​യ​ല്ല; രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്ര, ആ​ദ​ർ​ശ അ​ടി​ത്ത​റ​ക​ൾ ഇ​ള​കി​പ്പോ​യി​രി​ക്കു​ന്നു. പു​തു​ത​ല​മു​റ നേ​താ​ക്ക​ന്മാ​ർ​ക്കി​ന്ന് രാ​ഷ്ട്രീ​യം ക​രി​യ​ർ മാ​ത്ര​മാ​ണ്. അ​തി​നാ​ൽ അ​വ​ർ ത​ങ്ങ​ളു​ടെ ഭാ​വി ക​ണ​ക്കു​കൂ​ട്ടി എ​ങ്ങോ​ട്ടും പോ​കാ’’​മെ​ന്ന് പ​റ​ഞ്ഞ​ത് ശ​ര​ദ്പ​വാ​റാ​ണ്. 2014 ലെ ​മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം എ​ൻ.​സി.​പി താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യം ബി.​ജെ.​പി അ​വ​സാ​നി​പ്പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ മോ​ദി ത​രം​ഗ​ത്തി​ൽ പാ​ർ​ട്ടി തൂ​ത്തു​വാ​രി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു അ​ന്ന് മ​ഹാ​രാ​ഷ്ട്ര ബി.​ജെ.​പി. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​യു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ഒ​റ്റ​ക്ക് അ​ധി​കാ​രം പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ ക​രു​തി.

ബി.​ജെ.​പി-​ശി​വ​സേ​ന ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ശ​ര​ദ്പ​വാ​ർ കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​വും അ​വ​സാ​നി​പ്പി​ച്ചു. പ​വാ​റി​ന്റെ നീ​ക്കം ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പം അ​ന്നും ഉ​യ​ർ​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ നേ​താ​ക്ക​ൾ​ക്ക് രാ​ഷ്ട്രീ​യ​ത്തി​ൽ ആ​ദ​ർ​ശ​മ​ല്ല, ക​രി​യ​റാ​ണ് മു​ഖ്യ​മെ​ന്ന് പ​വാ​ർ പ​റ​ഞ്ഞ​ത്. അ​തി​ന് അ​ദ്ദേ​ഹം നി​ര​ത്തി​യ കാ​ര​ണം ഇ​താ​ണ്: 288 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലു​ള്ള​ത്.

കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ 110-115 സീ​റ്റു​ക​ളാ​ണ് വീ​തം​വെ​പ്പി​ൽ എ​ൻ.​സി.​പി​ക്ക് കി​ട്ടു​ക. സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളു​ടെ എ​ണ്ണം അ​തി​ലും ഇ​ര​ട്ടി​യാ​ണ്. അ​ങ്ങ​നെ വ​രു​മ്പോ​ൾ സീ​റ്റ് ല​ഭി​ക്കാ​ത്ത​വ​രെ ബി.​ജെ.​പി പൊ​ക്കും. അ​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് ത​ന്റെ ല​ക്ഷ്യം. ഇ​താ​യി​രു​ന്നു പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ ചാ​ണ​ക്യ​നാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പ​വാ​റി​ന്റെ ന്യാ​യം.

ആ ​വ​ർ​ഷ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി.​ജെ.​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യെ​ങ്കി​ലും ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല. ഉ​ട​ൻ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത് ശ​ര​ദ്പ​വാ​റാ​യി​രു​ന്നു. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​റി​നെ ശ​ബ്ദ​വോ​ട്ടി​ലൂ​ടെ എ​ൻ.​സി.​പി ക​ര​ക​യ​റ്റി.

തൂ​ക്കു​സ​ഭ​യെ തു​ട​ർ​ന്ന് സം​സ്ഥാ​നം രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്ക് പോ​കു​ന്ന​തും ഖ​ജ​നാ​വി​ൽ നി​ന്ന് പ​ണം ചെ​ല​വി​ട്ട് വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തും ഒ​ഴി​വാ​ക്കാ​നെ​ന്നാ​ണ് ശ​ബ്ദ പി​ന്തു​ണ​ക്ക് പ​വാ​ർ പ​റ​ഞ്ഞ ന്യാ​യം. പ​വാ​റി​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്നു ക​ണ്ട ബി.​ജെ.​പി വീ​ണ്ടും ശി​വ​സേ​ന​യെ ഒ​പ്പം​കൂ​ട്ടു​ക​യാ​യി​രു​ന്നു.

2019 ലെ ​ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ടു​ത്ത​പ്പോ​ൾ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ബു​ദ്ധി​യ​ല്ലെ​ന്ന് ബി.​ജെ.​പി തി​രി​ച്ച​റി​ഞ്ഞു. അ​ന്ന് വി​ല​പേ​ശ​ലു​ക​ളി​ലൂ​ടെ ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യം പു​നഃ​സ്ഥാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തെ പ​ങ്കാ​ളി​ത്ത​മാ​ണ് അ​മി​ത് ഷാ ​ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നെ​ന്ന് ശി​വ​സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു.

ബി.​ജെ.​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു അ​ന്ന​ത്തെ ജ​ന​വി​ധി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സ​ഖ്യം​വി​ട്ട് ശി​വ​സേ​ന ശ​ര​ദ്പ​വാ​റി​ന്റെ ത​ണ​ലി​ൽ മ​ഹാ വി​കാ​സ് അ​ഗാ​ഡി (എം.​വി.​എ) എ​ന്ന പേ​രി​ൽ പു​തി​യൊ​രു മു​ന്ന​ണി​ക്ക് രൂ​പം​ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്. സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ആ​രും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കാ​ത്ത സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പോ​ഴേ​ക്കും സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, അ​വി​ടെ​യും പ​വാ​റി​ന്റെ പ്രാ​യോ​ഗി​ക ത​ന്ത്രം മ​ണ​ക്കു​ന്ന നാ​ട​കം അ​ര​ങ്ങേ​റി. ഉ​ദ്ധ​വ് താ​ക്ക​റെ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച രാ​ത്രി വെ​ളു​ക്കും മു​മ്പേ ബി.​ജെ.​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യും എ​ൻ.​സി.​പി​യു​ടെ അ​ജി​ത്പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ന​ട്ട​പ്പാ​തി​ര​ക്ക് രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചാ​യി​രു​ന്നു ഈ ​നീ​ക്കം.

മൂ​ന്നേ​മൂ​ന്ന് ദി​വ​സ​മാ​യി​രു​ന്നു ഫ​ഡ്നാ​വി​സ്-​അ​ജി​ത്പ​വാ​ർ സ​ർ​ക്കാ​റി​ന്റെ ആ​യു​സ്സ്. ഇ​തി​നി​ട​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​തും ജ​ല​സേ​ച​ന അ​ഴി​മ​തി​ക​ളി​ൽ ചി​ല​തി​ൽ അ​ജി​ത്പ​വാ​റി​ന് ക്ലീ​ൻ​ചി​റ്റ് ല​ഭി​ച്ച​തും ശ്ര​ദ്ധേ​യ​മാ​ണ്. ഫ​ഡ്നാ​വി​സ് ക്യാ​മ്പി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ അ​ജി​ത്, ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​നാ​യ എം.​വി.​എ സ​ർ​ക്കാ​റി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി. ശ​ര​ദ്പ​വാ​ർ ച​തി​ച്ച​താ​ണെ​ന്നാ​ണ് ഫ​ഡ്നാ​വി​സ് പി​ന്നീ​ട് ആ​രോ​പി​ച്ച​ത്.

അ​ജി​ത് ഫ​ഡ്നാ​വി​സ് ക്യാ​മ്പി​ൽ പോ​യ​തി​ൽ ത​നി​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് ആ​ദ്യം അ​വ​കാ​ശ​പ്പെ​ട്ട പ​വാ​ർ അ​തു​കൊ​ണ്ടെ​ന്താ രാ​ഷ്ട്ര​പ​തി ഭ​ര​ണം എ​ടു​ത്തു മാ​റ്റ​പ്പെ​ട്ടി​ല്ലേ എ​ന്ന് പി​ന്നീ​ട് ന്യാ​യീ​ക​രി​ച്ചു.

ഇ​തോ​ടെ, ഉ​ദ്ധ​വ് താ​ക്ക​റെ​യും ശ​ര​ദ്പ​വാ​റും ബി.​ജെ.​പി​യു​ടെ വി​ശേ​ഷി​ച്ച് അ​മി​ത് ഷാ, ​ഫ​ഡ്നാ​വി​സ് എ​ന്നി​വ​രു​ടെ കൊ​ടി​യ ശ​ത്രു​ക്ക​ളാ​യി മാ​റി. ശി​വ​സേ​ന​യി​ലെ പി​ള​ർ​പ്പ് ത​ങ്ങ​ളു​ടെ ക​ണ​ക്കു ചോ​ദി​ക്ക​ലി​ന്റെ ഭാ​ഗ​മാ​ണെ​ന്ന സൂ​ച​ന മ​റാ​ത്തി ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ ഫ​ഡ്നാ​വി​സ് ത​ന്നെ ന​ൽ​കി.

ഹി​ന്ദു​ത്വ​യി​ൽ മ​യം​വ​രു​ത്തി ഉ​ദ്ധ​വ് താ​ക്ക​റെ മ​തേ​ത​ര​വാ​ദ​ത്തോ​ട​ടു​ത്ത​തും മു​സ്‍ലിം, ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ​തും ബി.​ജെ.​പി​യെ അ​ല​ട്ടി. പാ​ർ​ട്ടി അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റ​മു​ള്ള ത​ന്റെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും ബി.​ജെ.​പി​ക്കെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ ശ്ര​മ​ങ്ങ​ളും പ​വാ​റി​നെ​യും നോ​ട്ട​പ്പു​ള്ളി​യാ​ക്കി.

അ​തോ​ടെ​യാ​ണ് ശി​വ​സേ​ന​യെ​യും എ​ൻ.​സി.​പി​യെ​യും പി​ള​ർ​ത്തി ഉ​ദ്ധ​വി​നെ​യും പ​വാ​റി​നെ​യും നി​രാ​യു​ധ​രാ​ക്ക​ണ​മെ​ന്ന് ബി.​​ജെ.​പി ഉ​റ​പ്പി​ച്ച​ത്. പ്ര​ബ​ല​മാ​യ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ ഛിന്ന​ഭി​ന്ന​മാ​ക്കു​ക​യെ​ന്ന​ത് ബി.​ജെ.​പി​യു​ടെ സ്ഥി​രം അ​ജ​ണ്ട​യു​മാ​ണ്. പാ​ർ​ട്ടി പി​ള​രു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ ഭൂ​രി​പ​ക്ഷം പേ​ർ വി​മ​ത നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഏ​ക്നാ​ഥ് ഷി​ൻ​ഡെ​ക്കൊ​പ്പം പോ​കു​ക​യും ചെ​യ്തെ​ങ്കി​ലും ഉ​ദ്ധ​വ് ത​ള​ർ​ന്നി​ല്ല.

മാ​ത്ര​മ​ല്ല, ബി.​ജെ.​പി​ക്ക് കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​യി ഉ​ദ്ധ​വ് മാ​റു​ക​യും ചെ​യ്തു. അ​ജി​ത്പ​വാ​റി​ലൂ​ടെ എ​ൻ.​സി.​പി​യെ പി​ള​ർ​ത്തി​യെ​ങ്കി​ലും പ​വാ​റി​ന്റെ പോ​രാ​ട്ട​വീ​ര്യം കൂ​ടു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ട​ത്. പാ​ർ​ട്ടി പേ​രും ചി​ഹ്ന​വും ന​ഷ്ട​പ്പെ​ട്ടാ​ലും നി​യ​മ​പോ​രാ​ട്ട​ത്തി​ന് താ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പ​വാ​ർ പാ​ർ​ട്ടി​യെ പു​ന​ർ​നി​ർ​മി​ക്കാ​ൻ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്.

പി​ള​ർ​പ്പി​നു​ശേ​ഷം അ​ദ്ദേ​ഹം ആ​ദ്യം ചെ​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യും ത​ന്റെ രാ​ഷ്ട്രീ​യ ഗു​രു​വു​മാ​യ യ​ശ്വ​ന്ത് റാ​വു ച​വാ​ന്റെ സ​മാ​ധി​യി​ലേ​ക്കാ​ണ്. ഇ​ത് വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ബി.​ജെ.​പി മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ത്തു​ന്ന ക​ടു​ത്ത വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ താ​ക്കീ​തും അ​വി​ടെ​വെ​ച്ച് പ​വാ​ർ ന​ൽ​കി.

ശ​ര​ദ്പ​വാ​റി​ന്റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് അ​ജി​ത്പ​വാ​റും സം​ഘ​വും ബി.​ജെ.​പി പാ​ള​യ​ത്തേ​ക്ക് പോ​യ​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. പ്ര​ഫു​ൽ പ​ട്ടേ​ൽ, ഛഗ​ൻ ഭു​ജ്ബ​ൽ, ദി​ലീ​പ് വ​ൽ​സേ പാ​ട്ടീ​ൽ, ഹ​സ​ൻ മു​ശ​രി​ഫ് തു​ട​ങ്ങി അ​ജി​ത് പ​ക്ഷ​ത്തു​ള്ള​വ​ർ പ​വാ​റി​ന്റെ വി​ശ്വ​സ്ത​രാ​ണ് എ​ന്ന​താ​ണ് അ​തി​നു​കാ​ര​ണം. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രു​മാ​ണ് അ​വ​രി​ൽ പ​ല​രും.

അ​റ​സ്റ്റി​ന്റെ വ​ക്കി​ലെ​ത്തി​യ ഹ​സ​ൻ മു​ശ​രി​ഫ് ബോം​ബെ ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി​പ​ദം മോ​ഹി​ച്ചാ​ണ് അ​ജി​ത്പ​വാ​ർ മ​റു​ക​ണ്ടം ചാ​ടി​യ​തെ​ന്ന വാ​ദം എ​ൻ.​സി.​പി​യി​ലെ പ​ല​രും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​ജി​ത്തി​ന് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്താ​ൻ ബി.​ജെ.​പി​യി​ലേ​തി​നേ​ക്കാ​ൾ സാ​ധ്യ​ത എം.​വി.​എ​യി​ലാ​ണെ​ന്ന​വ​ർ വി​ശ്വ​സി​ക്കു​ന്നു.

എം.​വി.​എ​യു​മാ​യി ഏ​റ്റു​മു​ട്ടി​യാ​ൽ വ​രു​ന്ന ലോ​ക്സ​ഭ, നി​യ​മ​സ​ഭ, ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്നാ​ണ് ബി.​ജെ.​പി​യു​ടെ ആ​ഭ്യ​ന്ത​ര സ​ർ​വേ പോ​ലും പ്ര​വ​ചി​ക്കു​ന്ന​തും. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി അ​വ​രു​ടെ ഇ​ടം പി​ടി​ച്ചെ​ടു​ക്കു​ന്ന ബി.​ജെ.​പി​ക്കൊ​പ്പം നി​ന്നാ​ൽ ത​ങ്ങ​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​കി​ല്ലെ​ന്ന് ഏ​ക്നാ​ഥ് ഷി​ൻ​ഡെ​ക്കും അ​ജി​ത്പ​വാ​റി​നും ന​ന്നാ​യ​റി​യാം.

ഒ​റ്റ​ക്ക് പ​ട​ർ​ന്നു​പ​ന്ത​ലി​ക്കാ​ൻ ഉ​ദ്ധ​വി​ന്റെ​യോ പ​വാ​റി​ന്റെ​യോ പ്ര​തി​ച്ഛാ​യ​യോ​ളം ഷി​ൻ​ഡെ​യും അ​ജി​ത്തും വ​ള​ർ​ന്നി​ട്ടു​മി​ല്ല. എ​ങ്കി​ലും ഷി​ൻ​ഡെ​യെ​ക്കാ​ൾ ത​ല​യെ​ടു​പ്പു​ള്ള നേ​താ​വാ​ണ് അ​ജി​ത്. ഷി​ൻ​ഡെ​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് പോ​ലെ അ​ജി​ത്തി​നെ​യോ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പോ​യി മ​ന്ത്രി​മാ​രാ​യ എ​ൻ.​സി.​പി നേ​താ​ക്ക​ളെ​യോ പി​ന്നി​ൽ​നി​ന്നും നി​യ​ന്ത്രി​ക്കാ​ൻ അ​ധി​ക​മാ​വി​ല്ല.

ഫ​ഡ്നാ​വി​സ് അ​ട​ക്കം ബി.​ജെ.​പി​യി​ലെ മ​ന്ത്രി​മാ​രെ​ക്കാ​ൾ പ​രി​ച​യ​സ​മ്പ​ന്ന​രാ​ണ് അ​ജി​ത്തും ഒ​പ്പ​മു​ള്ള​വ​രും. ഇ​തൊ​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​പ​ദ​മെ​ന്ന സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന​ല്ല അ​ജി​ത്ത് മ​റു​ക​ണ്ടം ചാ​ടി​യ​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടി​ക്കി​ഴി​ക്ക​ലു​ക​ൾ. പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ലെ താ​ൽ​ക്കാ​ലി​ക നീ​ക്കു​പോ​ക്കു​ക​ൾ​ക്ക​പ്പു​റം മ​തേ​ത​ര​ത്വ​വും ക​ർ​ഷ​ക​രെ​യും കൈ​വി​ട്ട് ശ​ര​ദ്പ​വാ​ർ എ​ങ്ങും പോ​കി​ല്ലെ​ന്നും ഇ​വ​ർ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ഓ​രോ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും അ​തി​ന്റെ നേ​താ​ക്ക​ളും ന​ട​ത്തി​യേ​ക്കാ​വു​ന്ന പ​ല നീ​ക്ക​ങ്ങ​ളും രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ർ​ക്കും മാ​ധ്യ​മ വി​ശാ​ര​ദ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ സാ​ധി​ച്ചേ​ക്കും. എ​ന്നാ​ൽ ശ​ര​ദ്പ​വാ​റി​ന്റെ അ​ടു​ത്ത നീ​ക്ക​മെ​ന്തെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​ൻ ആ​ർ​ക്കു​മാ​വി​ല്ല.

പ​വാ​റി​ന്റെ മ​ന​സ്സി​ലി​രി​പ്പി​നെ​ക്കു​റി​ച്ച് നി​ശ്ച​യ​മു​ള്ള ഒ​രേ​യൊ​രു വ്യ​ക്തി അ​ദ്ദേ​ഹം മാ​ത്ര​മാ​ണ്. ആ​ര് ആ​ർ​ക്കു​വേ​ണ്ടി ക​ളി​ച്ച ക​ളി​ക​ളാ​ണ് ഇ​തൊ​ക്കെ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ​യെ​ങ്കി​ലും കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രും.

Tags:    
News Summary - NCP-Who grows and who fails in this split

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.