പൂവുകൾക്ക് പുണ്യകാലം... എന്ന് പാടാവുന്ന കാലമല്ലിത്. പൂവുകൾക്കും പൊള്ളുന്ന കാലം. കാട്ടുതീ നക്കിത്തോർത്തിയ വനങ്ങളെക്കുറിച്ചും കാട്ടുകള്ളന്മാരെക്കുറിച്ചും പാടിത്തളർന്ന് വാനമ്പാടികളുടെ ശബ്ദം വനരോദനങ്ങൾ മാത്രമായി ഒടുങ്ങുന്നു. പുതിയ കാലത്തിെൻറ പെണ്ണിനും മണ്ണിനും വേണ്ടിയുള്ള ദുരയുടെ വന്യമായ അഗ്നിനാളങ്ങളിൽ പൂക്കളുടെ താഴ്വരകളും ചുെട്ടരിക്കപ്പെടുകയാണ്. പൂക്കെളയും കുരുന്നുമൊട്ടുകെളയും ശൈശവങ്ങെളയും കശക്കിയെറിയുന്ന കശ്മലന്മാരുടെ ആസുരകാലം. അധാർമികതയുടെ കൊടിയടയാളങ്ങൾ ഒന്നുതന്നെ.
കൊട്ടകാമ്പൂർ വട്ടവട നീലക്കുറിഞ്ഞിത്താഴ്വാരങ്ങൾ ഒരു പ്രതീകമാണ്; പൊള്ളുന്ന ഒരു താക്കീതും! പ്രകൃതിയുടെ ഇൗ ലാവണ്യദേശങ്ങൾ, പൂങ്കാവനങ്ങൾ ആരുടെയൊക്കെയോ ഉറക്കംകെടുത്തുന്നു. പുതിയകാലത്തെ ഇൗ യുവരാജാക്കന്മാർ, ജനപ്രതിനിധികളും മന്ത്രിപുംഗവന്മാരും പുതിയ മൃഗയാവിനോദങ്ങളിൽ രമിക്കുകയാണ്. ഇവരുടെ ഇൗ പെരുങ്കളിയാട്ടത്തിൽ കാടും കാട്ടുമൃഗങ്ങളും മണ്ണും െപണ്ണും പൂമൊട്ടുകളും പൂങ്കാവനങ്ങളും ചുെട്ടരിക്കപ്പെടുന്നു.
അതിവിശിഷ്ടമായ കുറിഞ്ചിത്തേനിെൻറ മാധുര്യം തിരുക്കുറളിൽ പോലുമുണ്ടത്രെ. ആദിവാസികളുടെ കുറിഞ്ഞിആണ്ടവനും ഇൗ പുഷ്പഹോമത്തെ തടുക്കാനായില്ല. വ്യാഴവട്ടത്തിലൊരിക്കൽ മാത്രം ഒരുമിച്ചു പൂക്കുന്നതുതെന്ന സ്വയരക്ഷയെക്കരുതിയാണ്. പൂക്കളും വിത്തും നശിപ്പിക്കുന്ന പരാദങ്ങളിൽനിന്ന് രക്ഷനേടാൻ ഒരു സംഘനൃത്തം. പൂക്കാലം കഴിഞ്ഞാൽ മുതുവാന്മാർക്ക് തേൻകാലമാണ്. ജർമൻകാരനായ കുന്തിെൻറ പേരിൽനിന്നാണ് കുറിഞ്ഞിക്ക് സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രനാമംകിട്ടിയത്.
ഗരുഡശലഭം, മഞ്ഞപ്പാപ്പാത്തി, ചെേങ്കാമാളി, മുളന്തവിടൻ, നാട്ടുകോമാളി, പട്ടാണി നീലി എന്നിങ്ങനെ നീലക്കുറിഞ്ഞിയുടെ പ്രണയശലഭങ്ങൾ ഏറെ. പൂക്കെളയും പൂമ്പാറ്റകെളയും ചുെട്ടരിച്ചും മണ്ണിനും പെണ്ണിനും ശൈശവത്തിനും മുകളിൽ അധികാരേത്തർതെളിച്ചും അശ്വമേധത്തിനിറങ്ങിയിരിക്കുന്ന പുതിയ രാജവംശത്തെ ചെറുക്കേണ്ടതുണ്ട്. വരുംതലമുറകൾക്കുവേണ്ടി, കണ്ണിൽച്ചോരയില്ലാത്ത ഇൗ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.
ഇൗശ്വരെൻറ പൂന്തോട്ടമാണ് കുട്ടികൾ എന്നും പറയും. വീടും കൂടും വിദ്യാലയവും പൊള്ളിക്കുന്ന ഇടങ്ങളായിരിക്കുന്നു. കാട്ടുതീ നാട്ടുതീയായും അധികാരത്തിെൻറ ദുര മൂത്ത് അഗ്നിപ്രവാഹങ്ങളായും പൂത്തുമറിയുകയാണ്. പൂക്കൾക്ക് മുകളിൽ അഗ്നിനാളങ്ങളുയരുന്ന അശുഭകാലം.
കാടുകത്തിച്ചു, മേടുകത്തിച്ചു
അവർ ഇപ്പോഴിതാ പൂവും കത്തിക്കുന്നു.
ദൈവത്തിെൻറ പൂങ്കാവനത്തിലേക്കാണ് അഗ്നിയെ അഴിച്ചുവിട്ടിരിക്കുന്നത്. അധികാരം കൊയ്യുന്ന, അധർമത്തിെൻറ ഇൗ പുഷ്പഹോമത്തിന് കാലത്തോട് കണക്കുപറയാൻ ഒരുങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.