ഇന്ത്യയുടെ തലസ്ഥാന നഗരിക്കു ചുറ്റും ഉപരോധം തീർത്തു പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകജനത നടത്തുന്ന ഐതിഹാസികമായ പ്രക്ഷോഭം തുടരുകയാണ്. കാർഷിക വിപണന നിയമം (എഫ്.പി.ടി.സി), കർഷകർക്ക് അഗ്രി ബിസിനസ് സംരംഭകരുമായി കരാർകൃഷിക്ക് സൗകര്യമൊരുക്കുന്ന എഫ്.എ.പി.എഫ്, അവശ്യവസ്തു നിയമഭേദഗതി നിയമം എന്നിവ റദ്ദ് ചെയ്യണമെന്നും ഈ പുതിയ നിയമങ്ങളുടെ ഭാഗമായി ഇപ്പോൾ നിർത്തലാക്കിയ കാർഷികവിളകളുടെ താങ്ങുവില പുനഃസ്ഥാപിക്കണമെന്നുമാണ് കർഷകർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. രാജ്യത്തിെൻറ ഭക്ഷ്യാവശ്യങ്ങളിൽ പ്രധാനപ്പെട്ട നെല്ല്, ഗോതമ്പ്, ചോളം, റാഗി, ബജ്റ, പലതരം പരിപ്പ്-പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവക്കും കരിമ്പ്, പരുത്തി, ചണം, തേങ്ങ തുടങ്ങിയ നാണ്യവിളകൾക്കും കേമ്പാളത്തിലെ വിലയിടിവിൽനിന്നു സംരക്ഷണം നൽകുന്ന ഏർപ്പാടാണ് മിനിമം താങ്ങുവില (എം.എസ്.പി). ഉൽപാദന ചെലവിെൻറ ദേശീയ ശരാശരിയുടെ ഒന്നര ഇരട്ടിയായാണ് താങ്ങുവില നിശ്ചയിക്കുന്നത്. അതുതന്നെ കർഷകെൻറ നഷ്ടം നികത്താൻ മതിയാവുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുേമ്പാഴാണ് മിനിമം താങ്ങുവില തന്നെ ഇല്ലാതാക്കിയത്. യുദ്ധം, ക്ഷാമം പോലുള്ള അടിയന്തരഘട്ടങ്ങളിലല്ലാതെ താങ്ങുവില നിലനിർത്തേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം അനുശാസിക്കുന്നത്. താങ്ങുവിലയേക്കാൾ മെച്ചപ്പെട്ട ഉൽപന്നവിലകൾ കർഷകർക്ക് ഉറപ്പാക്കുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ എന്ന വാദത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നു.
മിനിമം താങ്ങുവില എടുത്തുകളയുന്നതെന്തുകൊണ്ട് എന്നറിയാൻ പുതിയ കാർഷികനിയമങ്ങളുടെ യഥാർഥ ഉദ്ദേശ്യം പരിശോധിക്കണം. ഈ മൂന്നു ബില്ലുകളും ചേർത്തുവായിച്ചാൽ കാർഷികോൽപന്നങ്ങളുടെ സംഭരണ-വിപണന-വിലനിയന്ത്രണ രംഗത്തുനിന്ന് സർക്കാറിെൻറ ഇടപെടലുകളെ നിശ്ശേഷം ഇല്ലാതാക്കുകയും തൽസ്ഥാനത്ത് സ്വകാര്യനിക്ഷേപകരെ സ്ഥാപിക്കുകയും ചെയ്യാനുള്ള നിയമമാണിതെന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. സ്വകാര്യ നിക്ഷേപകർക്ക് ഈ സൗകര്യവും സംവിധാനവുമെല്ലാം ഉറപ്പാക്കാൻ വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നത് കേന്ദ്ര സർക്കാറാണ്. ഇതിന് ന്യായീകരണമായി ഉന്നയിക്കുന്നത് പ്രധാനമായും രണ്ടു വാദങ്ങളാണ്. ഒന്ന്, ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകർക്ക് മുക്തി ലഭിക്കുന്നതോടെ ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള സാഹചര്യമുണ്ടാകും. രണ്ട്, സ്വകാര്യനിക്ഷേപകരും കർഷകരും നേരിട്ട് ഇടപാട് നടത്താൻ തുടങ്ങുന്നതോടെ കരാർകൃഷി ഉടമ്പടികളിലൂടെയും ഉയർന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും ദേശീയ-അന്തർദേശീയ വിപണിയുടെ വാതിലുകൾ കർഷകെൻറ മുന്നിൽ തുറക്കപ്പെടും. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു മികച്ച രീതിയിലുള്ള വിപണനവും വിലയും നേടിയെടുക്കാനാവും.
പ്രത്യക്ഷത്തിൽ യുക്തികരമെന്നു തോന്നിക്കുന്ന ഈ വാദഗതികളാണ് പ്രധാനമന്ത്രി അനുദിനം പ്രഘോഷിക്കുന്നത്. ഇങ്ങനെ വമ്പിച്ച ഒരു നവ ഹരിതവിപ്ലവമാണ് കേന്ദ്രസർക്കാർ ഈ കാർഷികനിയമങ്ങളിലൂടെ വിഭാവനം ചെയ്യുന്നത് എന്ന് വാദത്തിനു സമ്മതിച്ചാൽതന്നെയും രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷയിലെ നിർണായകഘടകമായ മിനിമം താങ്ങുവില നിലനിർത്തിയാൽ എന്താണ് കുഴപ്പം? കാർഷികപുരോഗതിയുടെ പേരിൽ സർക്കാർ കൊട്ടിഘോഷിക്കുന്ന 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ വിപണി' എന്ന മുദ്രാവാക്യത്തിെൻറ പിന്നിലുള്ള യഥാർഥ ലക്ഷ്യം മറനീക്കി പുറത്തുചാടുന്നത് ഇവിടെയാണ്. കൃഷിനിക്ഷേപകരുടെ പ്രധാന അജണ്ട അഗ്രി ബിസിനസാണ്. ആഫ്രോ-ഏഷ്യൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന ഈ അഗ്രി ബിസിനസ് കോർപറേഷനുകളുടെ ലക്ഷ്യം യൂറോപ്യൻരാജ്യങ്ങളുടെയും സമ്പന്നരാഷ്ട്രങ്ങളിലെ വൻനഗരങ്ങളുടെയും വരേണ്യരുടെ ഭക്ഷ്യസുരക്ഷയാണ്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാന വിഭവങ്ങളും ഉൽപാദനമേഖലയും കൈയടക്കുക തന്നെയായിരിക്കും ഇന്ത്യൻ കാർഷികമേഖലയിലെ അവരുടെ ഇടപെടലിെൻറ പ്രധാന ദൗത്യം. താങ്ങുവില ഉറപ്പാക്കിയാൽ പോലും അഗ്രിബിസിനസ് കുത്തകകൾക്ക് ഇറക്കുമതിയിലൂടെ ഉൽപന്നങ്ങളുടെ കേമ്പാളനിലവാരം അട്ടിമറിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു വിപത്ത്.
ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് ഇന്ത്യൻ കർഷകനെ രക്ഷിക്കാൻ എന്ന പേരിൽ ഈ അഗ്രികോർപറേറ്റുകളെ ആനയിച്ചിരുത്തുന്നതിലെ കാപട്യം പകൽവെളിച്ചംപോലെ വ്യക്തമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ചന്തകൾ ഒരു മണിക്കൂറിനുള്ളിൽ കർഷകർക്ക് എത്തിച്ചേരാവുന്ന വിധത്തിൽ 80 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഒന്നെങ്കിലും രാജ്യവ്യാപകമായി സ്ഥാപിച്ചാൽ ഇപ്പോഴത്തെ വിപണനസംവിധാനം മെച്ചപ്പെടുത്താമെന്നാണ് നാഷനൽ കമീഷൻ ഓൺ അഗ്രികൾചറിെൻറ നിർദേശം. ഇപ്പോഴത്തെ അവസ്ഥയിൽ 700 ചതുരശ്ര കിലോമീറ്ററിൽ ഒരു ചന്ത മാത്രമേയുള്ളൂ. പച്ചക്കറി, പഴം തുടങ്ങിയ പെട്ടെന്ന് കേടാവാനിടയുള്ള ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നതിെൻറ പ്രധാന കാരണമിതാണ്. മാത്രമല്ല, ചന്തകളിൽനിന്ന് പിരിഞ്ഞുകിട്ടുന്ന നികുതിവരവുകൾ കർഷകക്ഷേമത്തിനു വിനിയോഗിക്കാനും പ്രാദേശിക സർക്കാറുകൾക്കു സാധിക്കും.
ഇത്തരം നിർദേശങ്ങളെല്ലാം പൂഴ്ത്തിവെച്ചാണ് അഗ്രി കോർപറേഷനുകളെ കർഷകരക്ഷകനായി മോദി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ പ്രവിശാലമായ കാർഷികരംഗത്തേക്ക് കടന്നുകയറ്റം നടത്തുന്ന നിയോ ലിബറലിസത്തിെൻറ ഭീകരമുഖമാണ് ഈ നിയമങ്ങളിൽ ദൃശ്യമാവുന്നത്. മാത്രമല്ല, ലിബറലും നിയോ ലിബറലും തമ്മിലുള്ള വ്യത്യാസമെന്താണെന്നും ഇത് വ്യക്തമാക്കുന്നു. ലിബറൽ മുതലാളിത്തം, സർക്കാർ ഇടപെടലില്ലാത്ത ഒരു സ്വതന്ത്രവിപണിയെ ആസ്പദമാക്കിയാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയോലിബറലിസം സ്വന്തം താൽപര്യസംരക്ഷണത്തിനായി സർക്കാറുകളുടെ രാഷ്ട്രീയാധികാരത്തെ ഉപയോഗപ്പെടുത്തുന്നു. 'ദേശഭക്തി'യുടെ കോമരങ്ങളായ സംഘ്രാഷ്ട്രീയ ശക്തികൾ അതിനു ഒത്താശ ചെയ്തുകൊടുക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
കർഷകർ സമരംചെയ്യുന്നത് അവർക്കുവേണ്ടി മാത്രമല്ല. ഭക്ഷ്യസുരക്ഷ മാത്രമല്ല ഈ കർഷകപ്രശ്നത്തിെൻറ ഉള്ളടക്കം; ഭക്ഷ്യവസ്തുക്കളുടെ പരമാധികാരവും രാജ്യത്തിെൻറ പരമാധികാരവും അന്യാധീനപ്പെടുന്നതിനെതിരെയുള്ള ചെറുത്തുനിൽപ് കൂടിയാണിത്. ഇത് രണ്ടും ഈ നിയമം വഴി അപകടത്തിലാണ്. പുതിയ നിയമം രാജ്യത്തിെൻറ പരമാധികാരെത്ത എങ്ങെന ബാധിക്കും എന്നോർത്ത് തലപുണ്ണാക്കേണ്ടതില്ല. അഗ്രി ബിസിനസിെൻറ അനന്തരഫലങ്ങളെക്കുറിച്ച് ഇത്യോപ്യ, ഘാന, മഡഗാസ്കർ, മാലി, സുഡാൻ എന്നീ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങൾ രേഖപ്പെടുത്തുന്നത് ഈ കമ്പനികൾ നടത്തിയ വലിയതോതിലുള്ള ഭൂമി വെട്ടിപ്പിടിത്ത കഥകളാണ്.
വിശ്വസനീയമായ ഒരു സ്ഥിതിവിവരക്കണക്കനുസരിച്ച് 125 ദശലക്ഷം ഏക്കർ ഭൂമി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇപ്രകാരം പിടിച്ചെടുത്തിട്ടുണ്ട്. അതായത്, സ്വീഡൻ എന്ന യൂറോപ്യൻ രാഷ്ട്രത്തിെൻറ അത്രയും വലുപ്പമുള്ള ഭൂവിഭാഗം. പാശ്ചാത്യരാജ്യങ്ങളിലെയും സമ്പന്ന രാഷ്ട്രങ്ങളിലെയും വരേണ്യ കേമ്പാളങ്ങളിൽ വിറ്റഴിക്കാൻ ആവശ്യമായ കാർഷിക വിഭവങ്ങൾ ഉൽപാദിപ്പിക്കാനാണ് ഈ വൻകിട കമ്പനികൾ പരിഷ്കൃതമായ ഭൂമി വെട്ടിപ്പിടിത്തം നടത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ചെയ്തതുപോലെ ഇവർ യുദ്ധം ചെയ്യുന്നില്ല. പകരം മനുഷ്യസ്നേഹപരമായ മുദ്രാവാക്യങ്ങളോടെ (ആഫിക്കയിലെ പട്ടിണിനിർമാർജനം) പ്രവർത്തിക്കുന്ന റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, മെലിൻഡ ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയ ചാരിറ്റി സംഘങ്ങളെ മുന്നിൽ നിർത്തിയാണ് രംഗത്തിറങ്ങുന്നത്. ചെറുകിട കർഷകരെ സഹായിക്കാൻ എന്ന പേരിൽ ഇവർ നൽകുന്ന ഉപദേശവും ഇപ്പോൾ നമുക്ക് കിട്ടുന്ന ഉപദേശവും സമാനമാണ്.
യൂറോപ്യൻ കൊളോണിയലിസം എങ്ങനെയാണ് യൂറോപ്പിെൻറ ഭക്ഷ്യക്ഷാമം പരിഹരിച്ചത് എന്നതിനെ സംബന്ധിച്ച് ബി.എച്ച്. സ്ലിച്ചർ വാൻ ബാത്ത് 1963ൽ നടത്തിയ ഒരു പഠനമുണ്ട്. വർഷത്തിൽ അധികവും ശൈത്യത്തിൽ കഴിയേണ്ടിവരുന്നതുകൊണ്ട് ഒന്നിലധികം തവണ വിളവെടുക്കാൻ പറ്റാത്ത കാർഷികരംഗത്തെ പരിമിതി കാരണം യൂറോപ്യന്മാർക്ക് പ്രതിശീർഷക്കണക്കിൽ പ്രതിവർഷം 100 കിലോവരെ മാംസം കഴിക്കേണ്ടിവന്നതിെൻറയും അതുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെയും കാര്യമാണ് സ്ലിച്ചർ വിശകലനം ചെയ്യുന്നത്. കോളനികൾ കീഴടക്കിയ ശേഷമാണ് വേനൽക്കാലത്തും ശൈത്യകാലത്തുമെല്ലാം യഥേഷ്ടം ഭക്ഷിക്കാവുന്ന തരത്തിലുള്ള പോഷകാഹാരങ്ങൾ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത്. അങ്ങനെ കൊളോണിയലിസം യൂറോപ്പിെൻറ സാമ്പത്തികപ്രശ്നത്തിനു മാത്രമല്ല, ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കണ്ടു. അക്കാലത്ത് കപ്പൽമാർഗമായിരുന്നു കയറ്റുമതി. ഇന്നിപ്പോൾ വിമാനമാർഗം മണിക്കൂറുകൾകൊണ്ട് ഭക്ഷ്യവസ്തുക്കൾ എവിടെയും എത്തും. എന്നാൽ, എവിടെയും എത്താതാവുന്നത് കർഷകരാണ്. യൂറോപ്യൻ സമ്പന്നരുടെയും ദേശീയവരേണ്യവർഗത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ എല്ലുമുറിയെ പണി ചെയ്യേണ്ട അവസ്ഥയിലേക്ക് ഇന്ത്യൻ കർഷകനെ കൊണ്ടെത്തിക്കും പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.