ഒാരോ പുഞ്ചിരിയും സമാധാനത്തിലേക്കുള്ള പാതയൊരുക്കുന്നുവെന്നാണ് പറയാറുള്ളത്. അ ധിനിവേശവും വംശഹത്യയുെമല്ലാം ഒരു ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയപ്പോൾ അവർക്ക് പ്രതീക്ഷയുടെ പുഞ്ചിരിയാണ് അവൾ സമ്മാനിച്ചത്. സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ട ആ ജനതയുടെതന്നെ ഭാഗമായിരുന്നു അവൾ. എന്നിട്ടും, നഷ്ടസ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ആത്മവിശ്വാസത്തിെൻറ പുതിയ പാഠങ്ങൾ പകർന്നു നൽകാനായിരുന്നു ചരിത്ര നിയോഗം. അത് അങ്ങനെയേ സംഭവിക്കൂ. കാരണം, നാദിയ മുറാദ് എന്നാണ് അവളുടെ പേര്. ‘നാദിയ’ എന്നാൽ പ്രതീക്ഷ എന്നാണ്. ആഗ്രഹം, ലക്ഷ്യം എെന്നാക്കെയാണ് ‘മുറാദി’ന് അർഥം കൽപിച്ചിട്ടുള്ളത്. അതിനാൽ, അവൾ ഒരേസമയം പ്രതീക്ഷയും ആഗ്രഹവും ലക്ഷ്യവുമാകുന്നു. അധിനിവേശം അഭയാർഥികളാക്കിയ ലോകത്തെ കോടിക്കണക്കിന് ജനങ്ങൾക്കു മുന്നിൽ നാദിയക്ക് അവതരിപ്പിക്കാനുണ്ടായിരുന്നതും ആ മൂന്നു വാക്കുകളുടെ അർഥതലങ്ങളാണ്. അതിെൻറ ആശയത്തെയും രാഷ്ട്രീയത്തെയും നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കേൾക്കേണ്ടിവന്നപ്പോൾ അതൊരു പുതിയ ചരിത്ര സന്ദർഭമായി; നാദിയ മുറാദ് ബാസീ ത്വാഹ എന്ന യസീദി യുവതിയിലൂടെ സമാധാന നൊബേൽ ചരിത്രത്തിൽ പിന്നെയും പെൺവിപ്ലവം!
നാലുവർഷം മുമ്പാണ്. സദ്ദാം ഹുസൈനെ പിഴുതെറിഞ്ഞ അമേരിക്കൻ അധിനിവേശത്തിെൻറ തീക്കനലുകൾ ഇറാഖിൽ 10 വർഷത്തിനു ശേഷവും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത്, സിറിയയിലും കാര്യങ്ങൾ ശുഭകരമല്ല. രണ്ടിടത്തും അസംതൃപ്തരുടെ ഒരു പടതന്നെയുണ്ട്. കൃത്യമായി പറഞ്ഞാൽ, വടക്കേ ഇറാഖിലെയും ദക്ഷിണ സിറിയയിലെയും സുന്നി ഭൂരിപക്ഷം ഒരു മാറ്റം ആഗ്രഹിക്കുന്നു. അസംതൃപ്തരുടെ ദേശത്തെ ഒരു പ്രത്യേക രാജ്യമായിപ്പോലും അവർ വിഭാവനം ചെയ്തു. അവിടെയാണ്, എവിടെനിന്നോ െഎ.എസ് കടന്നുവന്നത്. മേൽപറഞ്ഞ അസംതൃപ്ത ദേശത്തിൽ അവർ ഖിലാഫത്ത് പ്രഖ്യാപിച്ചു. പിന്നെ സായുധ മുന്നേറ്റങ്ങളുടെ നാളുകളാണ്. അങ്ങനെയാണ് മൂസിലും കിർകുക്കുമെല്ലാം െഎ.എസിെൻറ നിയന്ത്രണത്തിലാകുന്നത്. തങ്ങളുടെ ആശയങ്ങളുടെ പുറത്തുള്ളവയെല്ലാം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് അവർ വിശ്വസിച്ചു. ആ പ്രത്യയശാസ്ത്രമാണ് െഎ.എസ് ഭീകരരെ സിൻജാറിലെ ഗ്രാമങ്ങളിലെത്തിച്ചത്. തന്ത്രപ്രധാനമായ നിനവെ പ്രവിശ്യയിലെ ഒരു ജില്ലയാണ് സിൻജാർ. ലോകത്തുതന്നെ ഏറ്റവും കൂടുതൽ യസീദികൾ വസിക്കുന്ന സ്ഥലം. െഎ.എസിെൻറ കണക്കിൽ യസീദികൾ കൊല്ലപ്പെടേണ്ടവരും അടിമകളാക്കപ്പെടേണ്ടവരുമാണ്.
അതിനാൽ, ഒട്ടും താമസിച്ചില്ല; 2014 ആഗസ്റ്റ് മൂന്നിന് അവർ ആ ഗ്രാമങ്ങൾ വളഞ്ഞു. അവിടെ കാവൽക്കാരായുണ്ടായിരുന്ന കുർദ് സൈന്യം വിരണ്ടോടി. പിന്നെ നാലുനാൾ നീണ്ട ഒാപറേഷനായിരുന്നു. 4000ത്തിലധികം പേരാണ് മരിച്ചുവീണത്. അക്കൂട്ടത്തിൽ നാദിയയുടെ ഉമ്മയും സഹോദരങ്ങളുമൊക്കെയുണ്ട്. 40,0000 പേർ സിൻജാർ കുന്നുകളിലേക്ക് പലായനം ചെയ്തു. യസീദികളുടെ വിശ്വാസമനുസരിച്ച്, മരണാനന്തര സംഗമ സ്ഥലമാണ് സിൻജാർ കുന്നുകൾ. അവിടേക്കാണ് ആദ്യ പലായനം. ഗ്രാമത്തിൽ അവശേഷിച്ച സ്ത്രീകളെ െഎ.എസ് ലൈംഗിക അടിമകളാക്കി മൂസിലിലേക്ക് കൊണ്ടുപോയി. അക്കൂട്ടത്തിലൊരാളായിരുന്നു നാദിയ.
അന്ന് 21 വയസ്സാണ് നാദിയക്ക്. ഒന്നുകിൽ അധ്യാപിക, അല്ലെങ്കിൽ ബ്യൂട്ടീഷ്യൻ; ഇതായിരുന്നു നാദിയയുടെ ആഗ്രഹം. കല്യാണ വീടുകളിൽ പെണ്ണിനെ അണിയിച്ചൊരുക്കാൻ പോകാറുണ്ടായിരുന്നു അവർ. കോജോ എന്ന ഗ്രാമത്തിൽ അങ്ങനെയുള്ള സ്വപ്നങ്ങളുെമാക്കെയായി കളിച്ചും രസിച്ചും കഴിയുേമ്പാഴാണ് സിൻജാർ പ്രേതഭൂമിയായത്. മൂസിലിൽ നാലു മാസത്തോളം അടിമജീവിതം നയിച്ചു. പലരും അവരെ വാങ്ങി ലൈംഗികമായി ഉപയോഗിച്ചു. െഎ.എസ് തടവറയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ പിടികൂടപ്പെട്ടപ്പോൾ കൂട്ടബലാത്സംഗമായിരുന്നു വിധിച്ച ശിക്ഷ. പേക്ഷ, ഒരുനാൾ ആ തടവറ അവൾ ഭേദിച്ചു. എങ്ങനെ രക്ഷപ്പെട്ടാലും അവരുടെ കൈയിൽ തന്നെ അകപ്പെടുമെന്നുറപ്പാണ്. എന്നിട്ടും, രണ്ടും കൽപിച്ച് മൂസിലിൽ അലഞ്ഞു. അത് വെറുതെയായില്ല. ആ തെരുവിലെ ജബ്ബാർ എന്ന ചെറുപ്പക്കാരൻ നാദിയക്ക് അഭയം നൽകി.
ദൊഹൂക് എന്ന സ്ഥലത്തെ അഭയാർഥി ക്യാമ്പിലായിരുന്നു നാദിയ. അവിടെവെച്ച് ഒരു ബെൽജിയൻ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തെൻറ അടിമജീവിതം അവർ ആദ്യമായി തുറന്നുപറഞ്ഞത്. അതൊരു വഴിത്തിരിവായി; നാദിയയുടെ ശബ്ദം കേൾക്കാൻ പിന്നെയും മാധ്യമങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും ആ ക്യാമ്പിലെത്തി. ഇൗ തുറന്നുപറച്ചിൽ, പുതിയൊരു ആക്ടിവിസത്തിെൻറ പാതയിലേക്കും നാദിയയെ കൊണ്ടെത്തിച്ചു. അധിനിവേശത്തിെൻറ ഇരകളുടെ നീതിക്കായുള്ള അവരുടെ പോരാട്ടം ഇവിടെ തുടങ്ങുന്നു. ജർമനിയിൽ നാദിയക്ക് അഭയം ലഭിക്കുന്നതും ഇക്കാലത്താണ്. 2015 ഡിസംബർ 16 നാദിയയുടെയും യു.എന്നിെൻറയും ചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു. അന്നാണ് െഎക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ആദ്യമായി മനുഷ്യക്കടത്തിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. വിഷയം അവതരിപ്പിച്ചത് നാദിയയും. അടിമ ജീവിതത്തിൽനിന്ന് രക്ഷപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതികൾ അവർ മുന്നോട്ടുവെച്ചു. അതിെൻറ അംബാസഡറുമായി.
1993ൽ കോജോയിലെ കർഷക കുടുംബത്തിലാണ് ജനനം. 1950കളിൽ സിൻജാറിൽ വന്നുകൂടിയവരാണ് യസീദികൾ. സ്വാഭാവികമായും അവരുമായി തദ്ദേശീയർ അത്ര രസത്തിലല്ല. അതിെൻറ അസ്വാരസ്യങ്ങൾ ചെറുപ്പംമുതലേ കണ്ടുവളർന്നതാണ്. പേക്ഷ, ആ ചില്ലറ സംഘർഷങ്ങളെക്കാൾ എത്രയോ ഭയാനകമായിരുന്നു 2014നു ശേഷമുണ്ടായ സംഭവങ്ങൾ. ആ കഥകളൊക്കെയും വിശദമായി എഴുതിയിട്ടുണ്ട്. ‘ദ ലാസ്റ്റ് ഗേൾ: ൈമ സ്റ്റോറി ഒാഫ് കാപ്റ്റിവിറ്റി ആൻഡ് മൈ ഫൈറ്റ് എഗെൻസ്റ്റ് െഎ.എസ്’ എന്ന ആത്മകഥ ഇതിനകംതന്നെ പലഭാഷകളിൽ വന്നുകഴിഞ്ഞു. ദൈവത്തിെൻറ അപ്രീതിക്ക് പാത്രമായി ഭൂമിയിൽ നിപതിച്ച താവൂസ് എന്ന മയിൽ മാലാഖയാണ് ലോകത്തിെൻറ ഭരണാധികാരി എന്നാണ് യസീദികൾ വിശ്വസിക്കുന്നത്. യസീദി വിമർശകർ പറയുംപോലെ ശപിക്കപ്പെട്ട പിശാചായിരുന്നു താവൂസ്. ഭൂമിയിൽ രക്ഷകനാകേണ്ട മയിൽ മാലാഖ പരാജയപ്പെട്ടിടത്താണ് നാദിയ പ്രതീക്ഷയുടെ തുരുത്തായി യസീദികൾക്കു മുന്നിലുള്ളത്. നാദിയയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങെന: എെൻറ അനുഭവത്തിലൂടെ കടന്നുപോന്ന ഇൗ ലോകത്തെ അവസാനത്തെ പെൺകുട്ടി ഞാനായിരിക്കെട്ട!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.