രണ്ടുപേർ ഒന്നിച്ചുനടന്നാൽ ഒത്തിരിദൂരം കൂടുതൽ നടക്കാനാവുമെന്നൊരു ചൊല്ലുണ്ട്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നിച്ചുനിന്നാൽ, അനുരഞ്ജന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അമേരിക്കക്ക് തടയിടാനാവില്ലെന്നു കരുതാം. 2015 ഡിസംബറിനുശേഷം ആദ്യമായാണ് ഇരു കൊറിയകളുടെയും പ്രതിനിധികൾ സമാധാന ശ്രമങ്ങൾക്കായി ഒത്തുകൂടുന്നത്. ദക്ഷിണ കൊറിയയുമായി വ്യാപാരബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ഉത്തര കൊറിയക്ക് താൽപര്യമുണ്ടത്രെ. ഇരു രാഷ്ട്രങ്ങളിലുമായി ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഇതു സന്തുഷ്ടരാക്കിയിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി ഒരു പുനസ്സമാഗമത്തിനായി അവർ കാത്തിരിക്കുകയായിരുന്നു. സമാധാനത്തിലേക്ക് വഴിതുറക്കുന്നതിന്, ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സും നിമിത്തമായിരിക്കുന്നു. ഉത്തര കൊറിയയിൽ നിന്നുള്ള കായികതാരങ്ങളും ഉദ്യോഗസ്ഥരും മേളയിൽ പെങ്കടുക്കുമെന്നാണ് അറിയുന്നത്.
ഇരു കൊറിയകൾക്കുമിടയിലുണ്ടായ നയതന്ത്രനീക്കങ്ങൾ എന്തുകൊണ്ടും സ്വാഗതാർഹമാണ്. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നുമായി ചർച്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. എന്നാൽ, ഇതിനിടയിലാണ് ആണവായുധങ്ങളുടെ നിർമാണത്തിലും ഉപയോഗത്തിലും പെൻറഗൺ പുതിയ നയംമാറ്റങ്ങൾ പ്രസ്താവിച്ചിരിക്കുന്നത്. ഉത്തര കൊറിയ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പുതിയതരം ആയുധങ്ങൾ നിർമിക്കാനാണ് ട്രംപ് ഭരണകൂടത്തിെൻറ നിർദേശം. ഇത് ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ്വേളയിൽ പ്രസ്താവിച്ച പ്രതിരോധ യുദ്ധത്തിെൻറ ഭാഗമാണത്രെ. ശീതകാല യുദ്ധത്തെ പുനരുജ്ജീവിപ്പിക്കുന്ന ഇൗ നടപടികൾ പുതിയ സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിക്കാതിരിക്കെട്ട എന്ന് പ്രാർഥിക്കാനേ നമുക്ക് വഴിയുള്ളൂ!
ആണവ ബട്ടൺ
എതിരഭിപ്രായങ്ങളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും മൂല്യനിരാസത്തിെൻറ മാർഗങ്ങളാണ്. നിർഭാഗ്യവശാൽ, നേതാക്കളും രാഷ്ട്രത്തലവന്മാരുമൊക്കെ മനുഷ്യത്വഹീനമായ ഇൗ മാർഗങ്ങളാണ് അവലംബിച്ചുകാണുന്നത്. ആധുനിക സാേങ്കതികവിദ്യകൾ അവരുടെ രൗദ്രഭാവങ്ങൾക്ക് ജീവൻ നൽകുന്നു. പുതുവത്സരപ്പിറവിയിൽ ^സ്നേഹവും സൗഹൃദവും പങ്കിടുന്ന നേരത്ത്^ശത്രുസംഹാരത്തിനുള്ള ആണവബട്ടണിെൻറ വലുപ്പത്തെക്കുറിച്ചും അതാരാണ് ആദ്യമമർത്തുക എന്നതിനെക്കുറിച്ചുമെല്ലാമായിരുന്നല്ലോ ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും വാചാലരായത്. ട്രംപിെൻറ മനോനില ദുർബലമാണെന്നും പല കോണുകളിൽനിന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ, കിം ജോങ് ഉന്നിെൻറ അവസ്ഥയും ഭിന്നമല്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2011ൽ ഉത്തര കൊറിയയുടെ പ്രസിഡൻറായി സ്ഥാനമേൽക്കുേമ്പാൾ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയായിരുന്നു ^പ്രായം 30. 1990കളിൽ കിഴക്കൻ യൂറോപ്പിലെ മിക്ക കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും നിലംപൊത്തിയ സാഹചര്യത്തിൽ ഉത്തര കൊറിയയുടെയും ആയുർദൈർഘ്യം അവസാനിച്ചെന്നായിരുന്നു മുതലാളിത്ത രാഷ്ട്രങ്ങൾ കണക്കുകൂട്ടിയത്. ആ ശൂന്യത നികത്താൻ ദക്ഷിണ കൊറിയ കാത്തിരുന്നു. അമേരിക്കയുടെ ആവശ്യം അതായിരുന്നു. പക്ഷേ, കിം ജോങ് ഉൻ ഉത്തര കൊറിയയെ ചൈനയുടെ സഹായത്തോടെ മുന്നോട്ടുനയിച്ചു. എതിരഭിപ്രായങ്ങളെ അദ്ദേഹം അവഗണിച്ചു. അദ്ദേഹവുമായി ഏറെ അടുപ്പമുള്ള വ്യക്തിയും ബന്ധുവുമായ യാങ്സോങ് താക് വധിക്കപ്പെട്ടത് വിവാദങ്ങളുയർത്തി. പക്ഷേ, അദ്ദേഹം കുലുങ്ങിയില്ല. ചൈനക്കും റഷ്യക്കും ആവശ്യമായിരുന്നതും കരുത്തനായൊരു പ്രസിഡൻറിനെയായിരുന്നു. ദക്ഷിണ കൊറിയയിൽ അമേരിക്കയുടെ താവളവും ഏതാണ്ട് 29,000 അമേരിക്കൻ പടയാളികളുമുണ്ട്. അതിനാൽ ദക്ഷിണ കൊറിയക്കും ചൈനക്കുമിടയിൽ സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഒരു രാജ്യത്തെ ‘ബഫർസോണാ’യി നിലനിർത്താനവർ ആഗ്രഹിച്ചു.
സന്തതസഹചാരി
ചൈനയാണ് ഉത്തര കൊറിയയുടെ സന്തത സഹചാരി.1950^53ലെ യുദ്ധത്തിൽ ചൈനീസ് പട്ടാളം അവരുടെ സഹായത്തിനെത്തി. ആ ബന്ധം ഇരു രാഷ്ട്രങ്ങളും ഇന്നും കാത്തുസൂക്ഷിക്കുന്നു. ഭക്ഷ്യവസ്തുക്കൾക്കും പെട്രോൾ, ഗാസൊലിൻ എന്നിവക്കും ഉത്തര കൊറിയ ചൈനയെ ആശ്രയിക്കുന്നു. ടെക്സ്റ്റൈൽ സാധനങ്ങളും കൽക്കരിയും അവർ ചൈനയിലേക്ക് കയറ്റിയയക്കുന്നു. 2000^15 കാലത്ത് ഉഭയകക്ഷി വ്യാപാരം പത്തിരട്ടിയായി വർധിച്ചിരുന്നു. 2014ൽ 6.86 ബില്യൺ അമേരിക്കൻ ഡോ
ളറിെൻറ വ്യാപാരം ബെയ്ജിങ്ങിനും പ്യോങ്യാങ്ങിനുമിടയിൽ നടന്നതായി കണക്കുകൾ പറയുന്നു. 2015ൽ ഇരു രാഷ്ട്രങ്ങളും ചേർന്ന് കൽക്കരി കയറ്റുമതി സുഗമമാക്കാനായി പുതിയൊരു കപ്പൽമാഗവും വേഗംകൂടിയൊരു റെയിൽപാതയും തുറന്നു.
ഉത്തര കൊറിയയുടെ ഭരണസ്ഥിരത തങ്ങളുടെകൂടി ഭദ്രത ഉറപ്പുവരുത്തുന്നതായി ചൈന കരുതുന്നു. നീണ്ടുകിടക്കുന്ന ചൈനീസ് അതിർത്തി നുഴഞ്ഞുകയറ്റങ്ങളില്ലാതെ നിലനിൽക്കുന്നതും ഇൗ ഉഭയബന്ധം കൊണ്ടാണ്. എന്നാൽ, 2006ൽ തുടങ്ങിയ ആണവ പരീക്ഷണങ്ങളാണ് പ്യോങ്യാങ്ങിനെ പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇൗ വിഷയത്തിലും ചൈന അവരുടെ സഹായത്തിനെത്തി. െഎക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ജാഗ്രതയോടെയുള്ള സമീപനമാണ് പ്രശ്നം ആളിപ്പടരാതെ തടഞ്ഞുനിർത്തിയത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നു പറഞ്ഞാണ് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അടിയന്തര യോഗം വിളിച്ചത്.
പ്യോങ്യാങ്ങിനെ പാഠം പഠിപ്പിക്കാൻ സൈനിക നടപടിതന്നെ ആവശ്യമാണെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ആവശ്യപ്പെട്ടു. യു.എൻ സെക്യൂരിറ്റി കൗൺസിൽ 1718ാം നമ്പർ പ്രമേയത്തിലൂടെ ഉത്തര കൊറിയക്കുമേൽ സാമ്പത്തിക ഉപരോധമേർപ്പെടുത്തി. എങ്കിലും, ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധം ശക്തമായൊരു ഘട്ടത്തിൽ, തെറ്റായ പ്രവർത്തനങ്ങളിലൂടെ രംഗം വഷളാക്കരുതെന്ന് ചൈന തന്നെയും കിം ജോങ് ഉന്നിനെ താക്കീത് ചെയ്യേണ്ടിവന്നു.
മിസൈൽ പരീക്ഷണങ്ങൾ
ഉത്തര കൊറിയ 2017ൽ രണ്ട് ആണവ പരീക്ഷണങ്ങളും രണ്ടു ഡസനോളം മിസൈൽ വിക്ഷേപണങ്ങളും നടത്തിയതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ വാഷിങ്ടൺ ഉൾപ്പെടെയുള്ള നഗരങ്ങൾ തങ്ങളുടെ മിസൈലുകളുടെ പരിധിയിലാണെന്നാണ് പ്യോങ്യാങ് അവകാശപ്പെടുന്നത്. ഒരു യുദ്ധമുണ്ടായാൽ, തങ്ങൾ അമേരിക്കയെ ചാമ്പലാക്കുമെന്ന് അവർ വീമ്പുപറയുന്നു. ഇതു തന്നെയാണ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിക്കുന്നതും! എന്നാൽ അമേരിക്കയാകെട്ട, ദക്ഷിണ കൊറിയൻ സൈന്യവുമായി കൂട്ടുചേർന്ന് കൊറിയൻ തീരത്തു സൈനികാഭ്യാസങ്ങൾ തുടരുകയാണ്. ഇങ്ങനെ, പരസ്പരം പ്രകോപിപ്പിച്ചുകൊണ്ടാണ് ഇരുപക്ഷവും സമാധാനത്തിെൻറ ഗീർവാണം മുഴക്കുന്നത്.
കിം ജോങ് ഉന്നിനെ എങ്ങനെ പരാജയപ്പെടുത്താമെന്നാണ് പെൻറഗൺ ചിന്തിക്കുന്നത്. മുൻകൂട്ടിയുള്ള ആക്രമണത്തിലൂടെ ഉത്തര കൊറിയയുടെ ആണവാലയങ്ങൾ തകർക്കുകയെന്നതാണ് ഒരു പോംവഴി. എന്നാൽ, ഇതിെൻറ വിജയസാധ്യതയിൽ വാഷിങ്ടണിന് സംശയമുണ്ട്.
നോർത്ത് കൊറിയയുെട ആണവ സംഭരണികൾ ഭൂഗർഭ അറകളിൽ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷിതമാണത്രെ! ആക്രമണം പരാജയപ്പെട്ടാൽ, അതിെൻറ തിക്തഫലം ഭയാനകമായിരിക്കും. അതൊരു മൂന്നാം ലോകയുദ്ധത്തിന് തന്നെ കാരണമാകാം. അമേരിക്കയുടെ സുരക്ഷ ഉപദേശകനായ എച്ച്.ആർ. മക്മാസ്റ്ററുടെ നിർദേശം പ്യോങ്യാങ്ങിൽ ഒരു വിപ്ലവത്തിന് ചുക്കാൻ പിടിക്കുകയെന്നതാണ്. വിപ്ലവത്തിെൻറ മുന്നോടിയായി ഉത്തര കൊറിയയിലെ സൈനിക മേധാവികളെ വധിക്കണം! ഇതെങ്ങനെ സാധിക്കും? ചൈനയും റഷ്യയും വെറുതെ നോക്കിയിരിക്കുമോ? മൂന്നാമതൊരു വഴി, ഉത്തര കൊറിയയെ ഉപരോധങ്ങളിലൂടെ തന്നെ വീർപ്പുമുട്ടിക്കുകയെന്നതാണ്. എന്നാൽ, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇതുവരെയുള്ള സാമ്പത്തിക ഉപരോധങ്ങളൊന്നും ഫലംചെയ്തിട്ടില്ല. അതിനാൽ അവസാന മാർഗം, ചൈന നിർദേശിക്കുന്നതുപോലെ ദക്ഷിണ കൊറിയ, അമേരിക്ക, ചൈന, ജപ്പാൻ, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ചേർന്ന് സ്വീകാര്യമായ അനുരഞ്ജന ഫോർമുല കണ്ടെത്തുകയെന്നതാണ്. വൈറ്റ്ഹൗസ് സന്ദർശിക്കവെ, റോസ്ഗാർഡനിൽ സിംഗപ്പൂർ പ്രധാനമന്ത്രി ലീഷ്യൻ ലോങ് ട്രംപിനോട് പറഞ്ഞു: ‘‘സമ്മർദം ആവശ്യമാണ് പക്ഷേ, സംഭാഷണമാണ് കൂടുതൽ ഉചിതം.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.