മ​ര​ണന​ഗ​ര​ത്തെ വീ​ണ്ടും ഒാ​ർ​ക്കു​േ​മ്പാ​ൾ

‘‘ഞാൻ മരിക്കുേമ്പാൾ എെന്ന ശ്മശാനത്തിൽ അടക്കംചെയ്യരുത്. ശ്മശാനങ്ങളെ ഞാൻ ഭയക്കുന്നു. അവിടെ മരിച്ചവരും കാക്കകളും മാത്രമേയുള്ളൂ. എന്നെ ഗ്രാമത്തിലെ തുറന്ന സ്ഥലത്ത് സംസ്കരിക്കണം.’’ -ഒക്സാന (ചെർണോബിൽ ആണവ ദുരന്തത്തിന് ഇരയായ കുട്ടി)

നിഷ്കളങ്കരായ കുട്ടികൾക്കറിയില്ലല്ലോ ത​െൻറ നാട്ടിൽ എല്ലായിടത്തും ശ്മശാനങ്ങൾ മാത്രമാണുള്ളതെന്ന്. പ്രകൃതിയെയും മനുഷ്യനെയും മറന്ന് വികസനമെന്ന വായ്ത്താരി മുഴക്കുന്ന ഭരണകൂടങ്ങൾക്കുള്ള മുന്നറിയിപ്പും ഒാർമപ്പെടുത്തലുമാണ് ചെർണോബിൽ ആണവ ദുരന്തത്തിന് 31 വർഷമാകുന്ന ഇൗ ദിവസം. സമാധാന ആവശ്യങ്ങൾക്കുള്ള ആണവോർജം എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി എന്നാണ് സോവിയറ്റ് യൂനിയനിലെ ജനം കരുതിയിരുന്നത്. ഭരണകൂടത്തെ അന്ധമായി വിശ്വസിച്ചവരായിരുന്നു അവർ. എന്നാൽ, ആ ജനത എല്ലാവരാലും തോൽപിക്കപ്പെട്ടവരായി.

1986 ഏപ്രിൽ 26നാണ് ചെർണോബിൽ ആണവ വൈദ്യുതി നിലയത്തിലെ നാലാമത്തെ റിയാക്ടർ പൊട്ടിത്തെറിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. പിന്നീടൊരിക്കലും ചെർണോബിലും പ്രിപ്യാറ്റിലുമുള്ള മനുഷ്യർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായില്ല. മണ്ണും വെള്ളവും മരങ്ങളും പൂക്കളും മലിനമായി. ആയിരക്കണക്കിന് മനുഷ്യർ കാൻസർ ബാധിച്ച് മരിച്ചു. തലമുറകളെ ജനിതക തകരാറുകൾ വേട്ടയാടുന്നു. സോവിയറ്റ് ഭരണകൂടം തങ്ങളുടെ ആണവ പ്ലാൻറുകൾ ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ടിരുന്നു. 1986 ഏപ്രിൽ 26വരെ. റെഡ്സ്ക്വയറിൽപോലും ആണവ വൈദ്യുതി നിലയം സ്ഥാപിക്കാമെന്ന് അവർ അഹങ്കരിച്ചു.

1983ൽ സ്ഥാപിച്ച ആണവ റിയാക്ടറാണ് മൂന്നു വർഷത്തിനുള്ളിൽ പൊട്ടിത്തെറിച്ചത്. രണ്ടാം ലോക യുദ്ധത്തിൽ ചെർണോബിൽ ഉൾപ്പെടുന്ന ബെലറൂസിൽ ജർമനി 619 ഗ്രാമങ്ങളെയാണ് ഇല്ലാതാക്കിയത്. ചെർണോബിൽ ആണവ ദുരന്തത്തിലാകെട്ട 485 ഗ്രാമങ്ങളിലെ മനുഷ്യരും പ്രകൃതിയും കെടുതിക്കിരയായി. ആയിരക്കണക്കിന് മനുഷ്യർ പലായനംചെയ്തു.

50 ദശലക്ഷം ക്യൂറീസ് ആണവ വികിരണമാണ് അന്തരീക്ഷത്തിലേക്ക് പടർന്നത്. ഇതിൽ 70 ശതമാനവും ബെലറൂസിലായിരുന്നു. 10 ദിവസത്തിനുള്ളിൽ പോളണ്ട്, ജർമനി, ഒാസ്ട്രിയ, റുേമനിയ, സ്വിറ്റ്സർലൻഡ്, വടക്കൻ ഇറ്റലി, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്, ബ്രിട്ടൻ, ഗ്രീസ്, ഇസ്രായേൽ, കുവൈത്ത്, തുർക്കി, ചൈന, ഇന്ത്യ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഇൗ രാജ്യങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചോ എന്ന് ഇന്നുമറിയില്ല. ആണവദുരന്തത്തിന് അതിർത്തികളില്ലെന്നും ആരും സുരക്ഷിതരല്ലെന്നുമുളള സൂചനയാണിത്.

ആണവ അപകടത്തിന് മുമ്പ് ബെലറൂസിൽ പതിനായിരത്തിൽ 82 പേർക്ക് മാത്രമായിരുന്നു കാൻസർ ബാധിച്ചിരുന്നത്. 10 വർഷത്തിനു ശേഷം പതിനായിരത്തിൽ 6000 എന്ന തോതിൽ രോഗം വർധിച്ചു.

എട്ടു ലക്ഷം പേരെയാണ് ശുചീകരണ പ്രവൃത്തികൾക്കായി സോവിയറ്റ് യൂനിയൻ എത്തിച്ചത്. ആണവ വികിരണമുള്ള മണ്ണിനെ കോൺക്രീറ്റ് കുഴികളിലാക്കിയാണ് അടച്ചത്. ബെലറൂസിൽ മാത്രം 1,15,493 ക്ലീനിങ് ജോലിക്കാർ മണ്ണുനീക്കാൻ നിയോഗിക്കപ്പെട്ടു. ബെലറൂസ് ആരോഗ്യ മന്ത്രാലയത്തി​െൻറ കണക്കുപ്രകാരം ഇവരിൽ 8553 പേർ 1990നും 2003നും ഇടയിൽ മരിച്ചു. ഒരു ദിവസം രണ്ടു പേർ എന്ന കണക്കിൽ. ജനനനിരക്ക് 20 ശതമാനം കുറഞ്ഞു. 10 വർഷത്തിനുശേഷം അഞ്ചിലൊരാൾ താമസിക്കുന്നത് ആണവ വികിരണമുള്ള പ്രദേശങ്ങളിലായിരുന്നു. മരണനിരക്ക് 23.5 ശതമാനം വർധിച്ചു. കർഷകരായിരുന്നു അവിടെ കൂടുതലും. ആണവ റിയാക്ടർ പൊട്ടിത്തെറിച്ചപ്പോൾ 34 പേർ മാത്രമാണ് മരിച്ചത്. വിഷം തീണ്ടിയ മണ്ണിലൂടെയും അന്തരീക്ഷത്തിലൂടെയുമാണ് ആയിരക്കണക്കിനുപേരെ പിന്നീട് മരണം രോഗങ്ങളിലൂെട തേടിയെത്തിയത്.

ആണവ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് 10 വർഷം ശിക്ഷിച്ചത്. മറ്റുള്ളവർക്ക് ചുരുങ്ങിയ കാലത്തെ തടവുമാത്രം. ഒന്നാം പ്രതിയാക്കേണ്ട ഭരണകൂടം ഇവിടെ ഒഴിവാക്കപ്പെട്ടു.  വാണിജ്യവത്കരിച്ച വർത്തമാനകാലത്ത് പ്രേതനഗരമായ പ്രിപ്യാറ്റിൽ കാലം നിശ്ചലമായ കാഴ്ചകൾ കാണിക്കാൻ വിനോദ സഞ്ചാരികളെയും എത്തിക്കുന്നുണ്ട്്. അവർ ഒാർക്കുന്നുണ്ടാവുമോ തങ്ങളുടെ ഗ്രാമങ്ങളെ സ്നേഹിച്ച, സ്വപ്നം കണ്ട ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നുവെന്ന്.  അതോ, വെറും സഞ്ചാരികൾ മാത്രമായി അവർ മടങ്ങുമോ?

Tags:    
News Summary - nuclear reactor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT