മനുഷ്യനെ മനുഷ്യനായി കാണുന്നതിന് ലോകം ഏർപ്പെടുത്തിയിരിക്കുന്ന പെരുന്നാളുകളാണ് ഒാണവും ബക്രീദും. ഇൗ പെരുന്നാളുകളിൽ നല്ലതനുഭവിക്കാനുള്ള അവസരമാവെട്ട എന്നാഗ്രഹിക്കുന്നു. ആരോടും പിണക്കമില്ലാത്തവനാണ് ദൈവം. നല്ലവരുടെ മാത്രം ദൈവമല്ല. എല്ലാവരുടെയും ദൈവമാണ്. മനുഷ്യത്വത്തിെൻറ സാമൂഹിക വ്യവസ്ഥിതിയാണ് ഒാണം. മാവേലി നാടുവാണിടും കാലം മനുഷരെല്ലാരുമൊന്നുപോലെ. ഇതിനർഥം പാർപ്പിടം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം മുതലായവ മനുഷ്യെൻറ അടിസ്ഥാന ആവശ്യങ്ങളാണ്. ഇവ എല്ലാവർക്കും ലഭിക്കുന്നതിന് മതവും സമൂഹവും സർക്കാറും ആചാര്യന്മാരും ഒന്നിച്ച് പ്രവർത്തിക്കണം. അപ്പോഴാണ് ഒാണം യാഥാർഥ്യമാകുന്നത്.
എനിക്കുമാത്രം നന്മ കിട്ടണമെന്നല്ല, മറിച്ച് എല്ലാവർക്കും കിട്ടണമെന്ന് നാം ഒാരോരുത്തരും ചിന്തിക്കണം. മറ്റുള്ളവരിലെ ദൈവത്തെ കാണുകയും സ്നേഹിക്കുകയുമാണ് ഒാണംകൊണ്ട് ആഗ്രഹിക്കുന്നത്. ഇന്ന് അഞ്ചുദിവസമായി ആചരിക്കുന്ന ഒാണം 365 ദിവസവും ആചരിക്കുന്നവരായി മാറണം. ദൈവത്തിെൻറ വകയായ ലോകം മനുഷ്യനെ ഏൽപിച്ചു. മനുഷ്യൻ മനുഷ്യനെ നിയന്ത്രിച്ച് സമാധാനം നൽകുന്നതാണ് ബക്രീദിെൻറ സന്ദേശം. മനുഷ്യനെ മനുഷ്യനായി കാണാനുള്ള മാനസികാവസ്ഥ ഒാരോരുത്തരിലും ജനിക്കണം. ദൈവം മനുഷ്യനായി മനുഷ്യനെ ദൈവത്തെേപ്പാെലയാക്കുന്ന പെരുന്നാൾ ഇൗശ്വരാനുഗ്രഹവും സാമൂഹികബോധവും ഉണ്ടാകെട്ട, ഇൗശ്വരൻ അതിന് കടാക്ഷിക്കെട്ട, അനുഗ്രഹിക്കെട്ട, സർവ െഎശ്വര്യങ്ങളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.