ന്യൂഡൽഹി: പുരപ്പുറ സൗരോർജവത്കരണത്തിലൂടെ പ്രതിമാസം 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് ഒരു കോടി കുടുംബങ്ങളെ സജ്ജമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രതിജ്ഞയെ തുടര്‍ന്നാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുരപ്പുറ സൗജന്യ സൗരോര്‍ജ വൈദ്യുതി മിച്ചം വിതരണ കമ്പനികള്‍ക്ക് വില്‍ക്കുന്നതിലൂടെ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 18,000 രൂപവരെ വരുമാനം നേടുകയും ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് നടത്താമെന്നും മന്ത്രി വിശദീകരിച്ചു.
തദ്ദേശീയ സാങ്കേതിക വിദ്യ ഗവേഷണത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായ ഫണ്ട് രൂപവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സ്വകാര്യ മേഖലയിലെ ഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ കീഴില്‍ അമ്പതു വര്‍ഷത്തേക്ക് പലിശരഹിത വായ്പ നല്‍കും. ചെറിയ പലിശ നല്‍കിയോ പലിശരഹിതമായോ പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കും. സാങ്കേതിക വിദഗ്ദ്ധരായ യുവാക്കൾക്ക് ഇത് ഒരു സുവർണ കാലഘട്ടമായിരിക്കുമെന്നും യുവത്വവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പദ്ധതികൾ ആവശ്യമാണെന്നും ഇടക്കാല ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.