ഒരു കോടി പുരപ്പുറ സൗരോർജം
text_fieldsന്യൂഡൽഹി: പുരപ്പുറ സൗരോർജവത്കരണത്തിലൂടെ പ്രതിമാസം 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് ഒരു കോടി കുടുംബങ്ങളെ സജ്ജമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രതിജ്ഞയെ തുടര്‍ന്നാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുരപ്പുറ സൗജന്യ സൗരോര്‍ജ വൈദ്യുതി മിച്ചം വിതരണ കമ്പനികള്‍ക്ക് വില്‍ക്കുന്നതിലൂടെ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 18,000 രൂപവരെ വരുമാനം നേടുകയും ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് നടത്താമെന്നും മന്ത്രി വിശദീകരിച്ചു.
- ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2030ഓടെ 100 മെട്രിക് ടണ്ണിന്റെ കല്‍ക്കരി വാതകവത്കരണ, ദ്രവീകരണശേഷി സ്ഥാപിക്കും.
- വാഹനങ്ങൾക്കും ഗാർഹിക ആവശ്യത്തിനും ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിൽ സമ്മർദിത ജൈവവാതകം (സി.ബി.ജി) കലര്‍ത്തുന്നത് ഘട്ടംഘട്ടമായി നിര്‍ബന്ധമാക്കും.
- ബയോമാസ് അഗ്രഗേഷന്‍ മെഷിനറികള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം
- ബയോ ഡീഗ്രേഡബിള്‍ പോളിമറുകള്‍, ബയോ-പ്ലാസ്റ്റിക്കുകള്‍, ബയോ ഫാര്‍മസ്യൂട്ടിക്കലുകള്‍, ബയോ-അഗ്രി-ഇന്‍പുട്ടുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്കുന്ന ബയോ-മാനുഫാക്ചറിങ്, ബയോ ഫൗണ്ടറി പദ്ധതികൾ കൊണ്ടുവരും.
- പൊതുഗതാഗത മേഖലയിൽ ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിക്കും.
സാങ്കേതിക ഗവേഷണത്തിന് പലിശ രഹിത വായ്പ
തദ്ദേശീയ സാങ്കേതിക വിദ്യ ഗവേഷണത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായ ഫണ്ട് രൂപവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സ്വകാര്യ മേഖലയിലെ ഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ കീഴില്‍ അമ്പതു വര്‍ഷത്തേക്ക് പലിശരഹിത വായ്പ നല്‍കും. ചെറിയ പലിശ നല്‍കിയോ പലിശരഹിതമായോ പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കും. സാങ്കേതിക വിദഗ്ദ്ധരായ യുവാക്കൾക്ക് ഇത് ഒരു സുവർണ കാലഘട്ടമായിരിക്കുമെന്നും യുവത്വവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പദ്ധതികൾ ആവശ്യമാണെന്നും ഇടക്കാല ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.