പെ​രു​ന്നാ​ളി​ന്റെ സു​കൃ​ത​ങ്ങ​ൾ

ലോ​കം സാ​ധാ​ര​ണ​ക്കാ​രു​ടേ​തുകൂ​ടി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു​ണ്ട് ബ​ലി​പെ​രു​ന്നാ​ൾ. ബ​ഹു​ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​ർ ജീ​വി​ക്കു​ന്ന ഭൂ​മി​യി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ങ്ങേ​യ​റ്റം സ്ഥാ​ന​മു​ണ്ടെ​ന്ന് പെ​രു​ന്നാ​ളി​ന്റെ ച​രി​ത്രം ന​മ്മെ​യോ​ർ​മി​പ്പി​ക്കു​ന്നു. നാ​ലാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജീ​വി​ച്ച അ​ടി​മ​സ്ത്രീ​യു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ലോ​കം ഇ​ന്നും സ്മ​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​ന്നോ ‎അ​തി​നു മു​മ്പോ ശേ​ഷ​മോ ജീ​വി​ച്ച ഒ​രു മു​ത​ലാ​ളി​ക്കും ഇ​ങ്ങ​നെ​യോ ‎ഇ​തി​ന്റെ നാ​ല​യ​ല​ത്തുപോ​ലു​മെ​ത്തു​ന്ന രൂ​പ​ത്തി​ലു​ള്ള​തോ ആ​യ ‎ഒ​രം​ഗീ​ക​ാര​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം

ഇ​ബ്രാ​ഹീം ന​ബി​യും ഭാ​ര്യ ഹാ​ജ​റ ബീ​വി​യും മ​ക​ൻ ‎ഇ​സ്മാ​ഈ​ൽ ന​ബി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ‎ജീ​വി​ത​മാ​ണ് ബ​ലി​പെ​രു​ന്നാ​ളി​ന്റെ പൊ​രു​ളും പ്ര​മേ​യ​വും. നി​ര​ന്ത​ര പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ​പ്പോ​ഴും സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​രു കു​ടും​ബം സ്ര​ഷ്ടാ​വി​നെ ‎അ​നു​സ​രി​ക്കാ​നും അ​വ​ന്റെ മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​നും അ​നു​ഭ​വി​ച്ച ‎ത്യാ​ഗ​ങ്ങ​ൾ ഓ​രോ വി​ശ്വാ​സി​യും എ​ക്കാ​ല​വും സ്മ​രി​ക്ക​ണ​മെ​ന്ന ‎സ​ന്ദേ​ശം പ​ങ്കു​വെ​ക്കു​ന്നു​ണ്ട് ബ​ലി​പെ​രു​ന്നാ​ൾ. കൈ​യി​ലൊ​ന്നു​മി​ല്ലാ​തെ, കൂ​ടെ​യാ​രു​മി​ല്ലാ​തെ മ​രു​ഭൂ​മി​യി​ല​ല​ഞ്ഞ ഒ​രു മാ​താ​വും മ​ക​നും, ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ല​ഭി​ച്ച പി​ഞ്ചോ​മ​ന​യെ ബ​ലി​ന​ൽ​ക​ണ​മെ​ന്ന നാ​ഥ​ന്റെ ക​ല്പ​ന​യു​ണ്ടാ​യ​പ്പോ​ൾ മ​റു​ത്തൊ​ന്നും ചി​ന്തി​ക്കാ​തെ പൂ​ർ​ണ​മ​ന​സ്സോ​ടെ അ​തി​നു ത​യാ​റാ​യ ഒ​രു പി​താ​വും മ​ക​നും - പെ​രു​ന്നാ​ളി​ന്റെ പൊ​രു​ളു​ക​ൾ തേ​ടി​യി​റ​ങ്ങു​മ്പോ​ൾ ഈ ​ര​ണ്ട് അ​നു​ഭ​വ​ങ്ങ​ളും ന​മ്മെ ഏ​റെ ചി​ന്തി​പ്പി​ക്കും.

ജീ​വി​തം മു​ഴു​ക്കെ​യും നി​ര​ന്ത​ര പ​രീ​ക്ഷ​ണ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ട്ട പ്ര​വാ​ച​ക​നാ​ണ് ഇ​ബ്രാ​ഹീം. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ത​ന്റെ സ​മൂ​ഹ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ളെ​യും അ​ധ​ർ​മ​ങ്ങ​ളെ​യും എ​തി​ർ​ത്ത​തി​ന്റെ പേ​രി​ൽ നം​റൂ​ദെ​ന്ന ഭ​ര​ണാ​ധി​കാ​രി​യു​ടെ തീ​കു​ണ്ഡ​ത്തി​ൽ വ​ലി​ച്ചെ​റി​യ​പ്പെ​ട്ട പ്ര​വാ​ച​ക​ൻ. ജീ​വി​ത​ത്തി​ന്റ പാ​തി​പി​ന്നി​ട്ടി​ട്ടും സ​ന്താ​ന​മി​ല്ലാ​ത്ത നോ​വ് ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ന്ന​വ​ർ, ഒ​ടു​വി​ലൊ​രു മ​ക​ൻ പി​റ​ന്ന​പ്പോ​ൾ സ്ര​ഷ്ടാ​വി​ന് ബ​ലി​ന​ൽ​ക​ണ​മെ​ന്ന സ​ന്ദേ​ശ​മെ​ത്തി​യ​വ​ർ. പി​ഞ്ചു​മ​ക​നെ​യും പ​ങ്കാ​ളി​യെ​യും വി​ജ​ന​മാ​യ മ​രു​ഭൂ​മി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ക​ൽ​പി​ക്ക​പ്പെ​ട്ട​വ​ർ...​ത​ന്നെ തേ​ടി​യെ​ത്തി​യ ഇ​ത്ത​രം നി​ര​ന്ത​ര പ​രീ​ക്ഷ​ണ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടും ക്ഷ​മ സ്വീ​ക​രി​ച്ചു​മാ​ണ് ഓ​രോ ഘ​ട്ട​ത്തെ​യും ഇ​ബ്രാ​ഹീം ന​ബി അ​തി​ജ​യി​ക്കു​ന്ന​ത്. നം​റൂ​ദി​ന്റെ അ​ഗ്നി​ഗോ​ള​ങ്ങ​ൾ ത​ണു​പ്പാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പു​ത്ര​നു​പ​ക​രം ആ​ടി​നെ ബ​ലി​ന​ൽ​കാ​ൻ അ​വ​സാ​ന​സ​മ​യം നാ​ഥ​ന്റെ സ​ന്ദേ​ശ​മെ​ത്തു​ന്ന​തു​മെ​ല്ലാം പ​രീ​ക്ഷ​ണ​ങ്ങ​ളെ ക്ഷ​മ​യോ​ടെ, അ​വ​ധാ​ന​ത​യോ​ടെ നേ​രി​ട്ട​തി​ന്റെ പ്ര​തി​ഫ​ല​മാ​ണ്. ആ ​ജീ​വി​ത​ത്തി​ൽ​നി​ന്ന് ഏ​റെ പാ​ഠ​മു​ൾ​ക്കൊ​ള്ളാ​നു​ള്ള​തു​കൊ​ണ്ടാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം​ക​ൾ അ​ന്ത്യ​നാ​ൾ വ​രെ വ​ർ​ഷം തോ​റും ഇ​ബ്രാ​ഹീം ന​ബി​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ൾ​വ​ഹി​ക്ക​ണ​മെ​ന്ന നാ​ഥ​ന്റെ ക​ൽ​പ​ന​യു​ണ്ടാ​വു​ന്ന​തും.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​നി​ട​യി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ൽ വെ​ന്തു​രു​കു​ന്ന അ​ന​വ​ധി​പേ​രു​ണ്ട് ന​മു​ക്ക് ചു​റ്റും. രോ​ഗി​ക​ൾ, സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള​വ​ർ, കു​ടും​ബ​പ്ര​ശ്ന​മു​ള്ള​വ​ർ തു​ട​ങ്ങി പ​ല​വി​ധ​കാ​ര​ണ​ങ്ങ​ളാ​ൽ അ​കം വേ​വു​ന്ന​വ​ർ. ജീ​വി​തം ‎അ​സ​ഹ​നീ​യ​മാ​ണെ​ന്നു വി​ധി​യെ​ഴു​തു​ന്ന​വ​ർ​ക്കും ന​ല്ലൊ​രു നാ​ളെ​യി​ല്ലേ എ​ന്നാ​ശ​ങ്ക​പ്പെ​ടു​ന്ന​വ​ർ​ക്കും ‎ഓ​രോ വ​ർ​ഷ​വും ബ​ലി​പെ​രു​ന്നാ​ൾ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കു​ന്നു. ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​തം വ്യ​ത്യ​സ്ത നി​ല​ക്കാ​ണ് അ​ല്ലാ​ഹു ‎സം​വി​ധാ​നി​ച്ച​തെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷി​ക്കാ​നു​ള്ള വ​ക​യു​ണ്ട​തി​ൽ. ‎അ​നു​ഭ​വ​ത്തി​ന്റെ തീ​ക്ഷ്ണ​ത​ക്ക​നു​സ​രി​ച്ച് അ​നു​സ്മ​ര​ണ​ത്തി​ന്റെ​യും ‎ആ​നു​കൂ​ല്യ​ത്തി​ന്റെ​യും തീ​ക്ഷ​ണ​ത അ​ല്ലാ​ഹു ന​ൽ​കു​മെ​ന്ന് ‎ബ​ലി​പെ​രു​ന്നാ​ൾ നി​ര​ന്ത​രം ഉ​ദ്ഘോ​ഷി​ക്കു​ന്നു. അ​ല്ലാ​ഹു​വി​ന്റെ ‎മാ​ർ​ഗ​ത്തി​ൽ നാ​ടും വീ​ടും വി​ട്ട് നാ​ട്ടു​കാ​രാ​രു​മി​ല്ലാ​ത്ത മ​രു​ഭൂ​മി​യി​ൽ ‎വ​ന്നി​റ​ങ്ങി​യ ഹാ​ജ​റ ബീ​വി ഒ​രി​ക്ക​ൽ​പോ​ലും നി​ന​ച്ചി​രി​ക്കി​ല്ല താ​നി​ത് ‎ചെ​യ്യു​ന്ന​ത് ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ ച​രി​ത്ര സാ​ക്ഷ്യ​മാ​യി ‎മാ​റാ​ൻ​വേ​ണ്ടി​യാ​ണെ​ന്ന്. ഇ​ന്ന് ഹാ​ജ​റ ബീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തേ​ടി ‎ല​ക്ഷോ​പ​ല​ക്ഷം മ​ക്ക​യി​ല​ണ​യു​ന്നു​വെ​ങ്കി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ‎നേ​രി​ടു​ന്ന​വ​ർ​ക്ക് എ​ന്നും ഇ​ത് പാ​ഠ​മാ​ണ്. ഹാ​ജ​റ ബീ​വി​യും മ​ക​ൻ ‎ഇ​സ്മാ​ഈ​ൽ ന​ബി​യും ഭ​ർ​ത്താ​വ് ഇ​ബ്രാ​ഹീം ന​ബി​യും അ​നു​ഭ​വി​ച്ച​തും ‎പി​ന്നീ​ട് അ​വ​ർ​ക്ക് കി​ട്ടി​യ​തു​മോ​ർ​ക്കു​മ്പോ​ഴും എ​ല്ലാ ‎പ​രീ​ക്ഷ​ണ​ങ്ങ​ളും അ​വ​സാ​നം ന​ല്ല​തി​ലേ ക​ലാ​ശി​ക്കൂ​വെ​ന്ന ‎ശു​ഭ​ചി​ന്ത മ​നു​ഷ്യ​നി​ൽ ഉ​യ​ർ​ന്നു​വ​ര​ണം.

ലോ​കം സാ​ധാ​ര​ണ​ക്കാ​രു​ടേ​തു കൂ​ടി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു​ണ്ട് ബ​ലി​പെ​രു​ന്നാ​ൾ. ബ​ഹു​ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​ർ ജീ​വി​ക്കു​ന്ന ഭൂ​മി​യി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ങ്ങേ​യ​റ്റം സ്ഥാ​ന​മു​ണ്ടെ​ന്ന് പെ​രു​ന്നാ​ളി​ന്റെ ച​രി​ത്രം ന​മ്മെ​യോ​ർ​മി​പ്പി​ക്കു​ന്നു. നാ​ലാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജീ​വി​ച്ച അ​ടി​മ​സ്ത്രീ​യു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ലോ​കം ഇ​ന്നും സ്മ​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​ന്നോ ‎അ​തി​നു മു​മ്പോ ശേ​ഷ​മോ ജീ​വി​ച്ച ഒ​രു മു​ത​ലാ​ളി​ക്കും ഇ​ങ്ങ​നെ​യോ ‎ഇ​തി​ന്റെ നാ​ല​യ​ല​ത്ത് പോ​ലു​മെ​ത്തു​ന്ന രൂ​പ​ത്തി​ലു​ള്ള​തോ ആ​യ ‎ഒ​രം​ഗീ​കാ​ര​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ​മ്പ​ന്ന​രു​ടെ ധ​ന​മ​ല്ല ലോ​ക​ത്ത് മു​ഴ​ച്ചു​നി​ന്ന​തെ​ന്നും പാ​വ​ങ്ങ​ളു​ടെ ത്യാ​ഗ​മാ​ണ് ‎ലോ​ക​ത്തി​ന്റെ ഗ​തി​നി​ർ​ണ​യി​ച്ച​തെ​ന്നും ബ​ലി​പെ​രു​ന്നാ​ൾ ‎ന​മ്മോ​ടു​പ​റ​യു​ന്നു. മ​രു​ഭൂ​മി​യി​ൽ ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​പ​തി​യാ​നാ​യി സ​ഫാ മ​ർ​വാ കു​ന്നു​ക​ൾ​ക്കി​ട​യി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മോ​ടി​യ, ആ​രാ​രും തി​രി​ഞ്ഞു ‎നോ​ക്കാ​നു​ണ്ടാ​വി​ല്ലെ​ന്നു നി​ന​ച്ച ഹാ​ജ​റ ബീ​വി​യെ കോ​ടി​ക്ക​ണ​ക്കി​നു ‎ജ​ന​ങ്ങ​ൾ അ​ക്ഷ​രം​പ്ര​തി അ​നു​സ്മ​രി​ക്കു​ക​യും അ​നു​ധാ​വ​നം ‎ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ൾ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ‎ആ​രും​കാ​ണു​ന്നി​ല്ലെ​ന്നു നി​ന​ച്ച് പ​ക​ല​ന്തി​യോ​ളം വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന ‎കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളോ​ട് ബ​ലി​പെ​രു​ന്നാ​ൾ പ​റ​യു​ന്ന​ത് ‎നി​ങ്ങ​ളെ ച​രി​ത്രം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രും എ​ന്നു ത​ന്നെ​യാ​ണ്.

ബ​ലി​പെ​രു​ന്നാ​ളി​ൽ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന ത​ക്ബീ​ർ ധ്വ​നി​ക​ൾ​ക്ക് പി​ന്നി​ലും വ​ലി​യ ആ​ശ​യ​ങ്ങ​ളു​ണ്ട്. അ​ല്ലാ​ഹു​വാ​ണ് വ​ലി​യ​വ​ൻ എ​ന്നു​പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ സ്ര​ഷ്ടാ​വി​ന്റെ മു​ന്നി​ൽ ഞാ​ൻ ഒ​ന്നു​മ​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ് വി​ളി​ച്ചു​പ​റ​യു​ന്ന​ത്. ഈ ​ഭൂ​മി​യി​ൽ അ​ഹ​ങ്ക​രി​ക്കാ​നോ പെ​രു​മ ന​ടി​ക്കാ​നോ ത​ക്ക യോ​ഗ്യ​ത എ​നി​ക്കി​ല്ലെ​ന്നും ഏ​തു നി​മി​ഷ​വും തീ​രാ​വു​ന്ന ആ​യു​സ്സും ആ​രോ​ഗ്യ​വും സ​മ്പ​ത്തും മാ​ത്ര​മേ എ​ന്റെ പ​ക്ക​ലു​ള്ളൂ എ​ന്നും ത​ക്ബീ​ർ ന​മ്മെ ഉ​ണ​ർ​ത്തു​ന്നു​ണ്ട്. ഞാ​നാ​ണ് ഈ ​ഭൂ​മി​യി​ൽ ഏ​റ്റ​വും ന​ല്ല​വ​ൻ എ​ന്നും, കു​റെ സ​മ്പ​ത്തു​ള്ള​വ​ൻ എ​ന്നും, ന​ല്ല ക​രു​ത്തു​ള്ള​വ​ൻ എ​ന്നും ചി​ന്ത വ​രു​മ്പോ​ഴാ​ണ് നാം ​മ​റ്റു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​നും കീ​ഴ്‌​പ്പെ​ടു​ത്താ​നും അ​വ​ഹേ​ളി​ക്കാ​നും പോ​വു​ന്ന​ത്. മ​റ്റു​ള്ള​വ​ർ ചെ​റി​യ​വ​രാ​ണ്, വി​വ​ര​മി​ല്ലാ​ത്ത​വ​രാ​ണ്, സ​മ്പ​ത്തി​ല്ലാ​ത്ത​വ​രാ​ണ് എ​ന്ന തോ​ന്ന​ലു​ണ്ടാ​വു​മ്പോ​ൾ ന​മ്മ​ൾ അ​വ​രു​ടെ മേ​ൽ ആ​ധി​പ​ത്യം നേ​ടാ​ൻ ശ്ര​മി​ക്കും. ഈ ​ആ​ധി​പ​ത്യം ഇ​ന്നെ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ക​ട​മാ​ണ്. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം എ​ടു​ത്തു​ചാ​ട്ട​ങ്ങ​ൾ ന​മു​ക്ക് കാ​ണാം. എ​ന്നാ​ൽ, ന​മ്മ​ളെ​ല്ലാം വ​ള​രെ നി​സ്സാ​ര മ​നു​ഷ്യ​രാ​ണ്, അ​ല്ലാ​ഹു ത​ന്ന ക​ഴി​വു​കൊ​ണ്ട് അ​വ​ൻ നി​ശ്ച​യി​ച്ച ആ​യു​സ്സി​നു​ളി​ൽ ഈ ​ഭൂ​മി​യി​ൽ ചെ​യ്യാ​നു​ള്ള ദൗ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ വേ​ണ്ടി വ​ന്ന​വ​ർ മാ​ത്ര​മാ​ണ് എ​ന്ന ചി​ന്ത എ​പ്പോ​ഴും ഉ​ള്ളി​ലു​ണ്ടാ​യാ​ൽ ന​മു​ക്കാ​രെ​യും നോ​വി​ക്കാ​നാ​വി​ല്ല. ഞാ​നും ഞാ​ൻ നോ​വി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​വ​നും എ​ല്ലാം അ​ല്ലാ​ഹു​വി​ന്റെ മു​ന്നി​ൽ സ​മ​ന്മാ​രാ​ണ്, സ​മ്പ​ത്തോ അ​ധി​കാ​ര​മോ സാ​മൂ​ഹി​ക നി​ല​വാ​ര​മോ അ​ല്ല, ഹൃ​ദ​യ​ത്തി​ലു​ള്ള ഭ​ക്തി​യും ന​ന്മ​യു​മാ​ണ് അ​വ​ന്റെ​യ​ടു​ക്ക​ൽ നി​ല​വാ​ര​മ​ള​ക്കാ​നു​ള്ള മാ​പി​നി എ​ന്ന​റി​ഞ്ഞാ​ൽ നാം ​അ​ത്ര​യേ​റെ ശാ​ന്ത​രും സ​മാ​ധാ​ന പ്രി​യ​രും ന​ന്മ​യു​ടെ വാ​ഹ​ക​രു​മാ​വും. ഈ ​പെ​രു​ന്നാ​ൾ സു​ദി​ന​ത്തി​ൽ ത​ക്ബീ​റി​ന്റെ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് ജീ​വി​ത​ത്തി​ൽ പു​തി​യ മാ​റ്റം കൊ​ണ്ടു​വ​രാ​നും ചു​റ്റു​മു​ള്ള​വ​രോ​ടെ​ല്ലാം വി​ന​യ​ത്തോ​ടെ​യും ക​രു​ണ​യു​ടെ​യും ലാ​ളി​ത്യ​ത്തോ​ടെ​യും പെ​രു​മാ​റാ​നും ന​മു​ക്ക് സാ​ധി​ക്ക​ണം.

ത്യാ​ഗ​വും സ​മ​ർ​പ്പ​ണ​വും ഇ​ഹ​ലോ​ക​ത്തെ നേ​ട്ട​ങ്ങ​ളെ​യും ആ​നു​കൂ​ല്യ​ങ്ങ​ളേ​യും ‎അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യാ​വ​രു​തെ​ന്നാ​ണ് ബ​ലി​പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന ‎പാ​ഠം. അ​ത്ത​ര​ക്കാ​രു​ടെ വി​യ​ർ​പ്പു​ക​ൾ​ക്ക് നാ​ഥ​ന്റെ ‎അം​ഗീ​കാ​ര​വും ല​ഭി​ക്കി​ല്ല. മ​നു​ഷ്യ​ന്റെ അ​ധ്വാ​നം ച​രി​ത്ര​ത്തി​ൽ ‎രേ​ഖ​പ്പെ​ടു​ത്താ​തെ പോ​കു​ന്ന​തി​ന്റെ പി​ന്നി​ലു​ള്ള പ്ര​ധാ​ന കാ​ര്യ​വും ‎ഇ​തു​ത​ന്നെ​യാ​ണ്. അ​ല്ലാ​ഹു​വാ​ണ് ന​മ്മെ സൃ​ഷ്ടി​ച്ച​തെ​ന്നും അ​വ​നാ​ണ് ‎ഇ​തി​നെ​ല്ലാം അ​വ​സ​രം ത​ന്ന​തെ​ന്നും അ​വ​നു​വേ​ണ്ടി ജീ​വി​തം ‎സ​മ​ർ​പ്പി​ക്ക​ലാ​ണ് ത​ന്റെ ജീ​വി​ത ദൗ​ത്യ​മെ​ന്നും മ​നു​ഷ്യ​ൻ ‎മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​നു​ഗ്ര​ഹ​ത്തി​ന്റെ​യും ‎അം​ഗീ​കാ​ര​ത്തി​ന്റെ​യും ഒ​രാ​യി​രം ക​വാ​ട​ങ്ങ​ൾ ന​മു​ക്ക് മു​ന്നി​ൽ ‎തു​റ​ക്ക​പ്പെ​ടും. പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ​ല്ലാം മ​നു​ഷ്യ​ന്റെ ഉ​ള്ള് ന​വീ​ക​രി​ക്കാ​നു​ള്ള​താ​ണ്. കേ​വ​ലം പു​തു​വ​സ്ത്ര​ത്തി​ലും മി​ക​ച്ച വി​ഭ​വ​ങ്ങ​ളി​ലും അ​ല​ങ്കാ​ര​ങ്ങ​ളി​ലും മാ​ത്രം ഒ​തു​ങ്ങാ​തെ മ​ന​സ്സു​ക​ളെ പ്ര​കാ​ശി​പ്പി​ച്ച് ചു​റ്റു​മു​ള്ള​വ​ർ​ക്കെ​ല്ലാം വെ​ട്ടം വി​ത​റാ​ൻ പ്ര​ശ്ന​ങ്ങ​ളൊ​രു​പാ​ടു​ള്ള ഈ ​ചു​റ്റു​പാ​ടി​ൽ ന​മു​ക്ക് ക​ഴി​യ​ണം. എ​ല്ലാ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും അ​തി​ജ​യി​ക്കാ​ൻ ഉ​റ​ച്ച വി​ശ്വാ​സ​വും ഭ​ര​മേ​ൽ​പ്പും ക്ഷ​മ​യും വി​ന​യ​വു​മ​ട​ക്ക​മു​ള്ള ബ​ലി​പെ​രു​ന്നാ​ളി​ന്റെ സ​ന്ദേ​ശ​ങ്ങ​ൾ ന​മു​ക്ക് തു​ണ​യാ​വ​ണം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനാണ് ലേഖകൻ

Tags:    
News Summary - Perunnal The good ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT