1951ലെ പ്ലാേൻറഷൻ ലേബർ ആക്ടിലെ വ്യവസ്ഥകൾപ്രകാരം ഒരു െതാഴിലാളികുടുംബത്തിന് തോട്ടത്തിൽ നിശ്ചിത അളവിലുള്ള വരാന്ത, കിടപ്പുമുറി, അടുക്കള, ശൗചാലയം എന്നീ സൗകര്യങ്ങേളാടുകൂടിയ താമസസൗകര്യം നിർബന്ധമായും തോട്ടം ഉടമ ഒരുക്കണം. നിലവിൽ ഇതെല്ലാം 'ഒറ്റമുറി'യിലൊതുക്കിയിരിക്കയാണ്. പുറത്തുള്ള ശുചിമുറിയിേലക്ക് രാത്രിസമയത്ത് പോകുേമ്പാൾ വന്യമൃഗങ്ങളുടെ ശല്യം.
അതോടൊപ്പം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന മാനുഷിക പ്രശ്നങ്ങൾ വേറെയും. കുടിവെള്ളക്ഷാമം,വൈദ്യുതീകരണത്തിെൻറ അഭാവം, അമിതമായ കീടനാശിനിപ്രയോഗം മൂലം മാരകരോഗങ്ങൾകുള്ള സാധ്യത, ആരോഗ്യ പരിപാലന സേവനങ്ങളുടെ അപര്യാപ്തത യും ലയങ്ങളിലെ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളാണ്. 1951ലെ പ്ലാേൻറഷൻ ലേബർ നിയമത്തിലെ 8 മുതൽ 10 വരെയുള്ള ഭാഗങ്ങളിലും 1959ൽ നിലവിൽവന്ന പ്ലാേൻറഷൻ ലേബർ ചട്ടങ്ങളിലും തോട്ടം ഉടമ തൊഴിലാളികൾക്ക് കുടിവെള്ളവും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി വൃത്തിയുള്ള ശൗചാലയവും തോട്ടത്തിനുള്ളിൽ തന്നെ ഏർപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടും പ്രാഥമിക ആവശ്യത്തിന് ശൗചാലയവും ഒരുക്കുന്നതിൽ പരസ്പരം പഴിചാരി കള്ളനും പൊലീസും കളിക്കുകയാണ് സർക്കാറും തോട്ടം ഉടമകളും.
2005 മുതൽ കേരളത്തിലെ ലയങ്ങളുടെ അറ്റകുറ്റപ്പണികളോ നിർമാണപ്രവർത്തനങ്ങളോ നടന്നിട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം സർക്കാർതന്നെ സമ്മതിച്ചിട്ടുള്ളതാണ്. പ്ലാേൻറഷൻ ഇൻസ്പെക്ടർമാരാണ് കാലാകാലം ലയങ്ങളിൽ പരിശോധന നടത്തി അറ്റകുറ്റപ്പണി നടത്താനും നിർമാണപ്രവർത്തനങ്ങൾക്കും തോട്ടങ്ങളിലെ തൊഴിലുടമകൾക്ക് രേഖാമൂലം നിർദേശം നൽകി തുടർനടപടി സ്വീകരിച്ച് പോരായ്മകൾ പരിഹരിക്കേണ്ടത്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമസംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കോട്ടയം ആസ്ഥാനമായി ജോയൻറ് ലേബർ കമീഷണർ റാങ്കിലുള്ള ഒരു ചീഫ് ഇൻസ്പെക്ടർ ഒാഫ് പ്ലാേൻറഷൻസും അദ്ദേഹത്തിെൻറ കീഴിൽ മഞ്ചേരി, മാനന്തവാടി, കൽപറ്റ, െനന്മാറ, വണ്ടൻമേട്, പീരുമമേട്, മൂന്നാർ, ആലുവ, പത്തനംതിട്ട, നെടുമങ്ങാട്, പത്തനാപുരം എന്നിവിടങ്ങളിലായി 11 ഇൻസ്പെക്ടർ ഒാഫ് പ്ലാേൻറഷൻസും പ്രവർത്തിക്കുന്നു. 1951ലെ പ്ലാേൻറഷൻ ലേബർ ആക്ടും ആയതിന്മേലുള്ള കേരള നിയമങ്ങളും ബാധമാകുന്ന പ്ലാേൻറഷൻ സ്ഥാപനങ്ങളുമാണ് ഇവരുടെ അധികാരകേന്ദ്രം.
പ്ലാേൻറഷൻ മേഖലയിലെ എല്ലാതരം സർക്കാർ പദ്ധതികളും നടപ്പിൽ വരുത്തുന്നത് ഇവരാണ്. തൊഴിലാളികളുടെ മെഡിക്കൽ സൗകര്യങ്ങൾ തൊഴിലുടമൾ ഏർപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ അത് സംബന്ധമായ ഉത്തരവ് നൽകുകയും പാലിച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുകയും ചെയ്യാം. എന്നാൽ, 2005 മുതൽ ചീഫ് ഇൻസ്പെക്ടർ ഒാഫ് പ്ലാേൻറഷൻസ് തോട്ടങ്ങളിൽ നേരിട്ട് ലയങ്ങളുടെ അറ്റകുറ്റപ്പണികളോ നിർമാണപ്രവർത്തനങ്ങളോ ചികിത്സാസൗകര്യങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികളോ കൈകൊണ്ടില്ലെന്നു മാത്രമല്ല, ഇൗ ഇനത്തിൽ ഒരു തുകയും ചെലവഴിച്ചിട്ടില്ല എന്നതാണ് വിചിത്രമായ വസ്തുത.
തോട്ടം തൊഴിലാളികളുടെ ഭവനം പദ്ധതിക്കുവേണ്ടി 1959ലെ കമ്പനി നിയമം സെക്ഷൻ 25 പ്രകാരം ഭവനം ഫൗണ്ടേഷൻ കേരള എന്ന കമ്പനി തൊഴിൽ വകുപ്പിനു കീഴിൽ 2014 ജനുവരി 11ന് പ്രവർത്തനം ആരംഭിച്ചിരുന്നു. തൊഴിലുടമകൾ നിയമപ്രകാരം നൽകേണ്ട താമസസൗകര്യം നൽകാത്തതിനാൽ സർക്കാർ സഹായത്തോടുകൂടി തൊഴിലാളികൾക്ക് മെച്ചെപ്പട്ട താമസസൗകര്യമൊരുക്കി, ഇവരുടെ താമസസൗകര്യം മെച്ചപ്പെടുത്തുന്നതിനും തോട്ടങ്ങളിൽനിന്ന് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും കൂടുതൽ തൊഴിലാളികളെ ഇൗ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമാണ് ഇൗ പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്.
''36 വർഷത്തെ ജോലി കഴിഞ്ഞ് പിരിഞ്ഞുപോരുമ്പോൾ ഉമ്മക്ക് ആകെ കിട്ടിയത് 85,000 രൂപയാണ്. ആ പണം ൈകയിൽ കിട്ടണമെങ്കിൽ അവർ താമസിച്ചിരുന്ന ആ പാടിമുറി അതോടൊപ്പം ഒഴിഞ്ഞുകൊടുക്കുകയും വേണം. ഈ കിട്ടുന്ന തുച്ഛമായ പണംകൊണ്ട് അവർ എന്തു ചെയ്യും എന്നുള്ളതൊന്നും കമ്പനിയുടെ വിഷയമേ അല്ല. പലപ്പോഴും 58 വയസ്സ് കഴിഞ്ഞ് കമ്പനി പിരിച്ചുവിട്ടാലും പല തൊഴിലാളികളും ഈ സർവിസ് തുക കൈപ്പറ്റാതെ ആ ലയങ്ങളിൽതന്നെ താമസിക്കാൻ നിർബന്ധിതമാവുന്നു. സ്വന്തമായി ഒരു വീട് എന്നത് അവരെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ കാലമത്രയുമുള്ള 'അടിമപ്പണിയിൽ' അവരിൽ ഏറെ പേരും ജീവച്ഛവങ്ങൾ ആയി മാറിക്കഴിഞ്ഞിരിക്കും. അതിനുശേഷം വളരെ തുച്ഛമായ പെൻഷൻകൊണ്ടാണ് അവരുടെ തുടർന്നുള്ള ജീവിതം. മാറിവരുന്ന സർക്കാറുകളും ഇത്തരം ആളുകളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട സത്വര നടപടികൾ കൈക്കൊള്ളാറുമില്ല എന്നതും വസ്തുതയാണ് ^ശിഹാബ് പള്ളിയാലിൽ (ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി)
കഴിഞ്ഞ 10 വർഷത്തിനിടെ തോട്ടം തൊഴിലാളികളുടെ പാർപ്പിടപ്രശ്നം പരിഹരിക്കാൻ ബജറ്റിൽ നീക്കിെവച്ച തുക തുച്ഛമായിരുന്നു. ചില വർഷത്തെ ബജറ്റുകളിൽ ഇത് പാടെ അവഗണിക്കുകയും ചെയ്തു. 2011-12 വർഷത്തിൽ ബജറ്റ് തുകയൊന്നും വകയിരുത്തിട്ടില്ല. 2012-13 അഞ്ചു കോടി രൂപ. 2013-14 20 കോടി രൂപ. 2014-15 ബജറ്റ് തുകയൊന്നും വിലയിരുത്തിയിട്ടില്ല. 2015-16 ബജറ്റ് തുകയൊന്നും വിലയിരുത്തിയിട്ടില്ല.
2015ൽ മൂന്നാർ സമരത്തിനുശേഷം ചേർന്ന കാബിനറ്റ് സബ്കമ്മിറ്റി ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് തൊഴിൽ വകുപ്പ് മുൻകൈയെടുത്ത് പ്ലാേൻറഷൻ മേഖലയിലെ ഹൗസിങ് സ്കീമിന് പദ്ധതി തയാറാക്കുമെന്നും പുതിയ നിർമാണപ്രവർത്തനം ഘട്ടം ഘട്ടമായി നടത്തുന്നതിന് അഞ്ചു വർഷത്തെ പദ്ധതി തയാറാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
2018ൽ സർക്കാർ വ്യക്തമാക്കിയത് പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി സർക്കാറിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാർ ഉടമ്പടി ഉണ്ടാക്കാന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, യു.ഡി.എഫ് സർക്കാറിനോ എൽ.ഡി.എഫ് സർക്കാറിനോ േതാട്ടം ഉടമകളിൽനിന്ന് സ്വന്തം തൊഴിലാളികൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കി ഭവനം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.