പോരാട്ട മുഖങ്ങളിലെല്ലാം കവി എടുത്തുപറഞ്ഞിരുന്നത് ഗാന്ധിയൻ ചിന്തയുടെ ശക്തിയാണ്. നിങ്ങൾ ഏതൊരു പരിപാടിയും ആരംഭിക്കുന്നതിനുമുമ്പ് ഇന്ത്യയിലെ ഏറ്റവും ദുഃഖിതരായ ദരിദ്ര നാരായണെൻറ മുഖം മുന്നിലേക്ക് ആവാഹിച്ച് വരുത്തുക. എന്നിട്ട് ചോദിക്കുക, ഇതിെൻറ ഗുണഭോക്താവ് ഈ മനുഷ്യൻ ആണോ അല്ലയോ എന്ന്. അല്ല എന്നാണ് ഉത്തരമെങ്കിൽ വലിച്ചെറിഞ്ഞു കളയൂ ആ പദ്ധതി - എന്ന ഗാന്ധിയുടെ ഈ വാക്കുകളാണ് സുഗതകുമാരി ഓരോ സമരത്തിലും ഓർമപ്പെടുത്തിയത്. വയൽ നികത്തി, തണ്ണീർത്തടങ്ങൾ മണ്ണിട്ട് മൂടി എന്തു വികസനമാണ് നടത്തുന്നതെന്ന് അവർ നിരന്തരം ചോദിച്ചു സൈലൻറ്വാലി പ്രക്ഷോഭം മുതൽ ആറൻമുള വിമാനത്താവള വിരുദ്ധ സമരം വരെ കേരളത്തിലെ ഓരോ കേരളീയ ഗ്രാമത്തിെൻറയും ചെറുത്തുനിൽപ്പിനായുള്ള പോരാട്ടങ്ങളിൽ സുഗതകുമാരിയുടെ കൈയൊപ്പുണ്ടായിരുന്നു. മത സാഹോദര്യത്തിനും സാമുഹിക സഹവർത്തിത്വത്തിനും നിലകൊണ്ട കേരള ശാന്തി സമിതിയുടെ സാരഥിയും ആയിരുന്നു അവർ.
എന്നാൽ, ഗാന്ധിസത്തിെൻറ ലാളിത്യവും പ്രകൃതി സ്നേഹത്തിെൻറ നൈർമല്യവും അതുല്യമായ ധീരതയും ഉറക്കെ പറയവെ തന്നെ സുഗതകുമാരി പ്രകടിപ്പിച്ച പല നിലപാടുകളും വലതുപക്ഷ അതിക്രമങ്ങൾക്കെതിരായ നിശബ്ദതയും കവിയെ സ്നേഹിച്ച അനുയായികളെയും ആസ്വാദകരെയും അമ്പരപ്പിക്കുകയോ ആശയക്കുഴപ്പത്തിലാഴ്ത്തുകയോ ചെയ്തിട്ടുണ്ട്. കൂർത്ത മഴുവിെൻറ ഭീഷണിയിലായ മരങ്ങൾക്കും വേട്ടയാടപ്പെടുന്ന മൃഗങ്ങൾക്കും വേണ്ടി സദാ വാചാലയായിരുന്ന കവി രാഷ്ട്രം ഫാഷിസത്തിെൻറ ശൂലമുനയിൽ നിൽക്കുന്ന ഘട്ടങ്ങളിൽ നടുക്കുന്ന മൗനം പാലിച്ചു. ഗാന്ധിസത്തിെൻറ വക്താവ് എന്നവകാശപ്പെടുേമ്പാഴും ഗാന്ധിഘാതകരായ സംഘ്പരിവാറുമായി അകൽച്ച സൂക്ഷിക്കുവാനോ അവരുടെ ചെയ്തികളെയും വാദങ്ങളെയും തുറന്നെതിർക്കുന്നതിനോ ധൈര്യപ്പെട്ടതുമില്ല.
2014ന് ശേഷം ഇന്ത്യയിൽ വ്യാപകമായ ആൾക്കൂട്ടക്കൊലകൾക്കെതിരെ രാജ്യമെമ്പാടുമുള്ള സാഹിത്യസാംസ്കാരിക പ്രവർത്തകർ ശബ്ദമുയർത്തിയപ്പോൾ നിശബ്ദത പാലിച്ച സുഗതകുമാരി തുടർന്ന് എഴുതിയ ലേഖനം ഇരകളെ ഇകഴ്ത്തുകയും അക്രമികളെ ന്യായീകരിക്കുന്നതുമാണെന്ന വിമർശനം ശക്തമായി ഉയർന്നു.
ഗോക്കളെ പവിത്രമായി കരുതുന്ന സമൂഹങ്ങൾക്കിടയിൽ ഇസ്ലാം സഹോദരങ്ങൾ പ്രകോപനം സൃഷ്ടിക്കരുതെന്നും ദലിതെൻറ പക രാജ്യത്തെ ശിഥിലമാക്കുമെന്നുമായിരുന്നു ദാദ്രിയിൽ വയോധികനെ സംഘ്പരിവാർ അടിച്ചു കൊല്ലുകയും നോയ്ഡയിൽ ദലിത് കുഞ്ഞുങ്ങളെ സവർണ്ണജാതിക്കാർ തീവെക്കുകയും ചെയ്തതിനു പിന്നാലെ ഒരു മലയാള പത്രത്തിൽ എഴുതിയ കുറിപ്പിലെ പരാമർശങ്ങൾ.
കേരളത്തിലെ അതിഥി തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശങ്ങളും അത്യന്തം പ്രതിലോമകരമായിരുന്നു. മാധ്യമപ്രവർത്തക ഗൗരി ലങ്കേശ് വർഗീയ ഭീകരതയുടെ വെടിയുണ്ടയേറ്റ് മരിച്ചപ്പോൾ അതിനെ കേരളത്തിലെ രാഷ്ട്രീയ കൊലകളുമായി സമീകരിച്ചാണ് സുഗതകുമാരി പ്രതികരിച്ചത്.
ഗാന്ധിവിരുദ്ധ പരാമർശങ്ങളുണ്ടെന്നപേരിൽ യുവ എഴുത്തുകാരി മീന കന്തസ്വാമിയുടെ പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് വിട്ടു നിന്ന കവയിത്രി ആൾക്കൂട്ടക്കൊലകൾ അരങ്ങുവാഴുന്നതിനിടയിലും കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായോടൊപ്പം ഇരിപ്പിടം പങ്കിട്ടു. എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സക്കറിയ ഒരിക്കൽ സുഗതകുമാരിയെ ആർ.എസ്.എസിെൻറ ഒളിപ്പോരാളിയെന്ന് വിശേഷിപ്പിക്കുകപോലുമുണ്ടായി. അതിനു മറുപടിയായി എഴുതിയ കവിതയിൽ സ്വാമി വിവേകാനന്ദനും ഗാന്ധിജിയുമാണ് തെൻറ ഗുരുക്കൻമാരെന്നും ഒളിപ്പോര് നടത്താൻ അവർ തന്നെ പഠിപ്പിച്ചിട്ടില്ല എന്നുമാണ് സുഗതകുമാരി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.