കാരക്കച്ചീളില്‍ സ്വര്‍ഗം തേടി

മക്ക കണ്ടവരുടെയും കാണാത്തവരുടെയും കനവുകളിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന, ഭക്തിയും ഭക്തരും തുളുമ്പിത്തൂവുന്ന ഹറമ േയുള്ളൂ. അവിടെ ആളധികം കുറയുന്നത് തൊട്ടപ്പുറത്തെ അറഫയിൽ ഹജ്ജ് മനുഷ്യമഹാസാഗരം തീർക്കുന്ന ആ ഹജ്ജി​​െൻറ ആ ഒരു നാ ളിൽ മാത്രം. അതുെകാണ്ടാണല്ലോ കഅ്ബയുടെ കറുപ്പുടുപ്പ് മാറാൻ അന്നേ ദിവസം നിശ്ചയിച്ചത്.

എന്നാൽ സ്വപ്നങ്ങളെയെ ല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുവന്ന കോവിഡ് ദുര്യോഗം ഹറമി​​െൻറ, വിശ്വാസികളുടെ ഏതേതു സൗഭാഗ്യങ്ങളെയാണ് തൽക ്കാലത്തേക്കെങ്കിലും തല്ലിക്കെടുത്തിക്കളഞ്ഞത്! ലോക്ഡൗൺ കാലത്തെ ആളൊഴിഞ്ഞ മക്കയിലെ കഅ്ബ മുറ്റത്തി​​െൻറ, മസ് ജിദുൽഹറാമി​​െൻറ ചിത്രം വിശ്വാസികളുടെ, സന്ദർശകരുടെ ആലോചനയുടെ നാലയലത്തു വരുന്നേയില്ല. വിശുദ്ധനഗരിക്കു മീതെ ഇ ൗ വർഷം റമദാൻ നിലാവു തെളിയുേമ്പാൾ വിങ്ങുന്ന മനസ്സോടെ മക്ക ഒാർത്തെടുക്കുക നിറഞ്ഞ ഇന്നലെകളെയാവും. മക്ക വിശ്വാസ ികളെയും വിശ്വാസികൾ മക്കയെ തിരിച്ചും മനം നിറച്ചൂട്ടുന്ന ഹറമിെല റമദാൻ കാഴ്ചകൾ അത്രമേൽ ചേതോഹരമാണ്.

ഒരു കാര ക്കച്ചീളു കൊണ്ടെങ്കിലും നരകം തടുക്കുക, ഇല്ലെങ്കില്‍ ഒരു നല്ല വാക്കുച്ചരിച്ചെങ്കിലും- മുത്തുനബിയുടെ ഈ വാക്കി ​​​െൻറ പൊരുളറിഞ്ഞാവണം കാരക്കച്ചീളില്‍ നരകമുക്തിയുടെയും സ്വര്‍ഗത്തി​​​െൻറയും ഭാഗ്യം അന്വേഷിക്കുന്നവരുടെ തിക്കും തിരക്കുമാണ് റമദാനില്‍ മക്ക ഹറമി​​​െൻറ തിരുമുറ്റത്ത്. സ്വദേശികളും വിദേശികളും ഒരു പോലെ റമദാ​​​െൻറ വിശേഷാല്‍ പുണ്യം തേടി മക്കയിലത്തെുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇഫ്താര്‍, രാത്രിയില്‍ ശ്രുതിമധുരവും ഭക്തിസാന്ദ്രവുമായ ഖുര്‍ആന്‍ പാരായണക്കാരായ പ്രമുഖ ഇമാമുമാരുടെ നേതൃത്വത്തിലുള്ള തറാവീഹും ഖിയാമുല്ലൈലും, ഹറമകങ്ങളില്‍ ഖുര്‍ആനും പുണ്യകീര്‍ത്തനങ്ങളും മന്ത്രോച്ചാരണവുമായുള്ള ഇഅ്തികാഫ് എന്ന അടഞ്ഞിരിപ്പ് - എല്ലാം കരുതി ഹറമിലേക്ക് വിശ്വാസികളുടെ കുത്തൊഴുക്കാണ് റമദാനില്‍. ചടങ്ങുകള്‍ മിനാ, അറഫ, മസ്ജിദുല്‍ഹറാം എന്നിങ്ങനെയുള്ള വിവിധ പുണ്യസ്ഥങ്ങളില്‍ വികേന്ദ്രീകരിക്കപ്പെടുന്ന ഹജ്ജ് കാലത്തേക്കാള്‍ ഏറ്റവും കൂടുതല്‍ ജനത്തിരക്ക് മക്കയില്‍ മസ്ജിദുല്‍ഹറാം എന്ന ഏകബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുന്നത് റമദാനില്‍ തന്നെ.

ലൈലത്തുല്‍ ഖദ്റി​​​െൻറ സാധ്യതാനാളായി സൗദി അറേബ്യയില്‍ പൊതുവില്‍ പരിഗണിക്കപ്പെടുന്ന റമദാന്‍ 27ാം രാവിലും തറാവീഹില്‍ ഖുര്‍ആന്‍ പാരായണം അവസാന അധ്യായവും പൂര്‍ത്തീകരിക്കുന്ന ഖത്മുല്‍ ഖുര്‍ആ​​​െൻറ 29ാം രാവിലുമാണ് ജനലക്ഷങ്ങളുടെ മഹാപാരാവാരമായി ഇരുഹറമുകളും മാറുക. ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ ദിനങ്ങളില്‍ മക്കയിലെയും മദീനയിലെയും ഹറമുകളി​െലത്തെുന്നത്.

ഇക്കഴിഞ്ഞ വര്‍ഷവും 30 ലക്ഷത്തിലധികം വിശ്വാസികളുടെ മഹാപ്രവാഹമായിരുന്നുവെന്നാണ് കണക്ക്. ഇതിനു വേണ്ടി വമ്പിച്ച ഒരുക്കങ്ങളാണ് സൗദി ഭരണകൂടം മക്കയിലും മദീനയിലും നടത്തിവരുന്നത്. ഇഫ്താറിൈൻറ മട്ടും മധുരവും മദീനയിലാണ് കൂടുതലെങ്കിലും വിശ്വാസികള്‍ എണ്ണത്തിലും വണ്ണത്തിലൂം മുന്തി നില്‍ക്കുന്നത് കഅ്ബയുടെ അങ്കണമായ മക്ക ഹറമില്‍ തന്നെ. റമദാനിലെ ഉംറക്കു വിശേഷാല്‍ പുണ്യം കല്‍പിക്കുന്ന വിശ്വാസികള്‍ വിദേശരാജ്യങ്ങളില്‍ നിന്നുവരെ ലക്ഷങ്ങളായാണ് എത്തിച്ചേരുന്നത്. ഇതിനു പുറമെയാണ് മക്ക പരിസരത്തെയും സൗദിക്ക് അകത്തെയും ആഭ്യന്തരസന്ദര്‍ശകരുടെ കുത്തൊഴുക്ക്. ഹറം പ്രദേശത്ത് ഹോട്ടലുകളിലും താമസയിടങ്ങളിലും വിപണിയിലുമൊക്കെ ഹജ്ജ് കാലത്തില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെടുന്നു.

ഈ വിശ്വാസസഞ്ചയത്തി​​​െൻറ ഭക്തിപാരവശ്യം മുഴുവന്‍ അണപൊട്ടിയൊഴുകുന്നത് കഅ്ബയുടെ ചുറ്റുവട്ടമായ മത്വാഫ് എന്ന പ്രദക്ഷിണ നിലത്താണ്. പുണ്യഗേഹം പ്രദക്ഷിണം ചെയ്തും അനുഷ്ഠാനങ്ങളില്‍ മുഴൂകിയും റമദാന്‍ പുണ്യം തേടിയെടുത്തുന്നവര്‍ അതു കൊണ്ടും മതിയാക്കാതെ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വിവിധ സേവനങ്ങളര്‍പ്പിക്കാന്‍ കഅ്ബയുടെ മടിത്തട്ടില്‍ മത്സരിക്കുന്ന കാഴ്ച ആരുടെയും കണ്ണും കരളും നിറക്കും. ഉച്ചതിരിഞ്ഞാണ് അവരത്തെിത്തുടങ്ങുക. അസ്ര്‍ നമസ്കാരം കഴിഞ്ഞാല്‍ പിന്നെ ഈ വിരുന്നൂട്ടുകാരുടെ എണ്ണം കൂടും. വിശ്വാസികള്‍ക്ക് നല്‍കാന്‍ കാരക്കക്കൂടകളുമായാണ് ചിലരുടെ വരവ്. അറേബ്യയിലെ മുന്തിയയിനങ്ങളും കശുവണ്ടി, ബദാം പരിപ്പുകള്‍ ചേര്‍ത്ത് വിശേഷപ്പെടുത്തിയ ഇനങ്ങളുമായി എത്തുന്നവരുണ്ട്.

ഇങ്ങനെ വലിയ കൂടകളുമായി അക​െത്തത്താന്‍ പ്രത്യേക അനുമതി വാങ്ങണം. അതിനു കഴിയാത്തവര്‍ ചില്ലറ പൊതികളുമായെത്തി ഉള്ളതുകൊണ്ട് ഹാജിമാരെ സല്‍ക്കരിക്കുന്നു. ഈ വിതരണത്തില്‍ കൂടുതല്‍ കാരക്ക കൈയില്‍ കിട്ടിയവര്‍ പിന്നെ അതു മറ്റുള്ളവര്‍ക്ക് കൊടുത്തു പുണ്യം നേടാനുള്ള തിടുക്കമായി. വേറെ കുറേയാളുകള്‍ വെയിലി​​​െൻറയും തിക്കിത്തിരക്കി​​​െൻറയും ചൂടിന് ശമനം വരുത്താന്‍ കുപ്പികളില്‍ വെള്ളം കൊണ്ടുവന്ന് ഭക്തരുടെ മുഖത്തേക്കും ശരീരത്തിലേക്കും സ്പ്രേ ചെയ്ത് ആശ്വാസമരുളി സായുജ്യമടയുന്നു. ഇനിയും ചിലര്‍ ആളുകള്‍ക്ക് വിയര്‍പ്പ് ഒപ്പിയെടുക്കാന്‍ ടിഷ്യൂ പേപ്പറുകള്‍ വിതരണം ചെയ്യുന്നു, കുറച്ചുപേര്‍ വിയര്‍പ്പ് ഒപ്പിയെടുത്ത വെയിസ്​റ്റ്​ പേപ്പറുകള്‍ ചെറിയൊരു കവറില്‍ ആളുകളില്‍ നിന്നു ശേഖരിച്ച് പ്രദക്ഷിണസ്ഥാനം മലിനമാകാതിരിക്കാന്‍ വ്യഗ്രത പുലര്‍ത്തുന്നു. നോമ്പുതുറക്കുള്ള സമയമടുക്കുന്നതോടെ എത്തുന്നവര്‍ മക്ക ഹറമില്‍ അനുവദിച്ച വെള്ളത്തി​​​െൻറയും ലബനി​​​െൻറയുമൊക്കെ കുപ്പികളുമായാണ് മതാഫില്‍ അണിയിരിക്കുന്നത്.

Full View

അപ്പോഴേക്കും മതാഫിനു പുറത്ത് സ്വഫുകളില്‍ നീണ്ട പ്ലാസ്​റ്റിക് ഷീറ്റുകള്‍ നിവരുകയായി, ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറക്കു വേണ്ടി. ഹറമിനകത്തും പുറം മുറ്റങ്ങളിലും മത്വാഫി​​​െൻറ സമീപങ്ങളിലുമൊക്കെ ഈ സുപ്രകള്‍ നീണ്ടുനീണ്ടു കിടക്കും. മക്ക ഗവര്‍ണറേറ്റി​​​െൻറ മേല്‍നോട്ടത്തിലാണ് അതി​​​െൻറ സംവിധാനം. വിവിധ ഗവണ്‍മ​​െൻറ്​ വകുപ്പുകളും സന്നദ്ധസംഘടനകളുമാണ് വിഭവങ്ങളുമായത്തെുന്നത്. കാരക്ക, അത്തിക്കായ് അടക്കമുള്ള ഉണക്കപ്പഴങ്ങള്‍, ലബന്‍ എന്ന മോര്, വെള്ളം, ഗഹ്വ എന്നിവയാണ് വിഭവങ്ങളായുണ്ടാകുക.

ഹറം പരിസരം വൃത്തിഹീനമാകാതിരിക്കാനുള്ള കരുതലുകള്‍ വിഭവതെരഞ്ഞെടുപ്പിലുണ്ട്. കുരു ഒഴിവാക്കിയ കാരക്കക്കാണ് മുന്‍ഗണന. വേവിച്ച ഭക്ഷണസാധനങ്ങള്‍ക്ക് ഹറം പള്ളിക്ക് അകത്തേക്ക് പ്രവേശനമില്ല. വിരിക്കുന്ന ഷീറ്റുകള്‍ക്കെല്ലാം ഒരേ നിറമായിരിക്കണം. അസര്‍ നമസ്കാര ശേഷം അര മണിക്കൂര്‍ കഴിഞ്ഞാല്‍ ബന്ധപ്പെട്ട വിഭാഗങ്ങളുടെ പരിശോധനക്കു ശേഷം വിഭവങ്ങള്‍ അകത്തെത്തിക്കണം. മഗ്​രിബ് ബാങ്കിനു മുമ്പ് മതിയായ സമയമെടുത്ത് ഷീറ്റുകള്‍ വിരിച്ച് വിഭവങ്ങള്‍ നിരത്തിയിരിക്കണം. മഗ്​രിബ് ബാങ്കിനു ശേഷം അഞ്ചു മിനിറ്റ് കഴിയുന്നതോടെ സുപ്രകളെല്ലാം മടക്കി ഒതുക്കിവെച്ച് നമസ്കാരത്തിനു പള്ളിയും പരിസരവും സജ്ജമാക്കണം. ഇതെല്ലാം കൃത്യമായ സമയനിഷ്ഠയോടെ മുപ്പതു നാളും നിര്‍വഹിക്കപ്പെടുന്നു എന്നതും ലോകത്തെ വിരുന്നൂട്ടുകളില്‍ അനന്യമായ മാതൃകയാണ്.

മസ്ജിദുല്‍ ഹറാമിനകത്തുള്ള ഈ നിയന്ത്രണങ്ങളൊന്നും പക്ഷേ, പുറത്തില്ല. അവിടെ വിവിധ വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ വിവിധ ഭക്ഷണസാധനങ്ങളടങ്ങുന്ന ഇഫ്താര്‍ കിറ്റുകളുമായി സന്ദര്‍ശകരെ സ്വീകരിക്കാനുണ്ടാകും. അകത്ത് പ്രത്യേക സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും മേല്‍നോട്ടത്തിലാണ് വിഭവവിതരണമെങ്കിലും ഹറമില്‍ ഇഫ്താറിനെത്തുന്ന ഓരോരുത്തരും അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ കാരക്കയും വെള്ളവും മറ്റുമൊക്കെ കുറച്ചുപേര്‍ക്കു കൂടി അധികം കൈയില്‍ കരുതും. അങ്ങനെ എല്ലാവരും ചേര്‍ന്ന് എല്ലാവരെയും നോമ്പു തുറപ്പിക്കുന്നു. എല്ലാവരും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഏതുവിധേനയും പുണ്യവും സ്വര്‍ഗവും ഉറപ്പിക്കാനുള്ള ഭക്തപരവശരുടെ ഈ അടങ്ങാത്ത ആവേശം, കാരക്കച്ചീളു കൊണ്ടെങ്കിലും നരകത്തെ അകറ്റി സ്വര്‍ഗം പിടിക്കാനുള്ള മുത്തുനബിയുടെ വാക്കിനെ പൂര്‍ണമായും അന്വര്‍ഥമാക്കുന്നു.

Tags:    
News Summary - Ramadan During Lockdown-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.