ജനജീവിതവുമായി പ്രത്യക്ഷബന്ധമുള്ള ഗതാഗത വകുപ്പിെൻറ ചുമതല ഇക്കുറി ആൻറണി രാജുവിനാണ്. കണക്കുകൂട്ടലുകളെ തകിടംമറിക്കുന്ന ഇന്ധനവില വർധന ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ സ്വാധീനിക്കുമെന്നതിനാൽ വലിയ വെല്ലുവിളി തന്നെയാണ് ഈ ദൗത്യം. ജനങ്ങളുടെയും വാഹന ഉടമകളുടെയും എതിർപ്പിന് പാത്രമാകാറുള്ള വകുപ്പിനെ ആധുനികവത്കരിച്ച്, പരാതികളും നഷ്ടങ്ങളും കുറച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതിയൊരുക്കുകയാണ് മന്ത്രി
പൊതുഗതാഗതത്തിെൻറ നെട്ടല്ലാണ് കെ.എസ്.ആർ.ടി.സി. 28,000 ജീവനക്കാരും 6000 ബസും 94 ഡിപ്പോകളുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് സ്ഥാപനത്തെ നന്നാക്കാം എന്നത് പ്രാേയാഗികമോ സാധ്യമോ അല്ല. ചെലവ് പരമാവധി ചുരുക്കി നഷ്ടം കുറക്കാം എന്നതാണ് ലക്ഷ്യമിടുന്നത്. അടിക്കടിയുണ്ടാകുന്ന എണ്ണവിലവർധന വരുത്തിവെക്കുന്ന ചെലവു വളരെ വലുതാണ്. ഡീസൽനിന്ന് സി.എൻ.ജിയിലേക്ക് മാറുന്നത് ആശ്വാസമാകും. 3000 ബസുകൾ സി.എൻ.ജിയിലേക്ക് മാറാൻ വേണ്ടിവരുന്ന ചെലവ് 300 കോടി രൂപയാണ്. അതുവഴി പ്രതിവർഷം ഇന്ധന ചെലവിനത്തിൽ 500 കോടി രൂപ ലാഭിക്കാനാകും.
ബസുകളുടെ എണ്ണം ഇത്രയധികം ആവശ്യമില്ല എന്നാണ് മനസ്സിലാക്കാനാകുന്നത്. 3000 റൂട്ടുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇത്രയും റൂട്ടുകൾ കൈകാര്യം ചെയ്യാൻ 6000 ബസുകൾ വേണ്ടതില്ല. ഏതെങ്കിലും ഡിപ്പോയിൽ ഒരെണ്ണം തകരാറിലായാൽ മാറ്റിനൽകാൻ റിസർവായി ബസുകൾ കരുതിയാൽ മതിയല്ലോ. 30 ബസുണ്ടെങ്കിൽ റിസർവ് ഇനത്തിൽ 10 ശതമാനം ബസുകൂടി അധികമായി കരുതിയാലും 35 ബസിന്‍റെ ആവശ്യമേയുള്ളൂ. 3500 ബസുണ്ടെങ്കിൽ 3000 റൂട്ടുകൾ കൈകാര്യം ചെയ്യാവുന്നതേയുള്ളു. ഇപ്പോൾ നമ്മുടെ കൈവശമുള്ള 6000 ബസുകൾക്കും നികുതിയും ഇൻഷുറൻസുമെല്ലാം അടക്കുകയാണ്. ബസുകളുടെ എണ്ണം കുറച്ചാൽ ഇൗ ചെലവുകളും കുറയും.
എം.സി. റോഡിലും എൻ.എച്ചിലുമാണ് ദീർഘദൂര ബസുകൾക്ക് പ്രാമുഖ്യം നൽകുന്നത്. ഇവ രണ്ടിലും കേരളത്തിെൻറ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയും തിരിച്ചും ചെയിനായി ദീർഘദൂര സർവിസുകൾ ഒാപറേറ്റ് ചെയ്യണമെന്നാണ് കാണുന്നത്. എല്ലാ പത്തു മിനിറ്റിലും എൻ.എച്ചിലും എം.സിയും ദീർഘദൂര അന്തർജില്ല ബസുകളുണ്ടാകും.
പർച്ചേഴ്സ്, ടിക്കറ്റ് വിതരണം എന്നീ മേഖലകളിലെ സാമ്പത്തിക ചോർച്ചകളാണ് മറ്റൊന്ന്. സാേങ്കതികത്തികവുള്ള ടിക്കറ്റ് െമഷീനുകൾ വരുന്നതോടെ പണച്ചോർച്ച കുറക്കാനാകും. കെ.എസ്.ആർ.ടി.സി വഴിയുള്ള ചരക്കു ഗതാഗതം വിപുലീകരിക്കുന്നതിലൂടെയും വരുമാനം വർധിപ്പിക്കാനാകും.
ചെലവ് കുറച്ചും ടിക്കറ്റേതര വരുമാനം വർധിപ്പിച്ചും സ്ഥാപനത്തിെൻറ നഷ്ടം കുറക്കാനാകും. റോഡ് വശത്തുള്ള ഡിപ്പോകളിലെ പമ്പുകളിൽ മറ്റു സ്വകാര്യ വാഹനങ്ങൾക്കു കൂടി ഇന്ധനം നിറക്കാൻ സൗകര്യം ഒരുക്കിയാൽ വരുമാനം കൂട്ടാനാകും.
മറ്റു യാത്രസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ് സ്റ്റേ ബസുകൾ എന്ന ആശയം വന്നത്. രാത്രി ഡിപ്പോകളിൽനിന്ന് ഉൾനാടുകളിലേക്കും അതിരാവിലെ ഇവിടങ്ങളിൽനിന്ന് തിരികെ ഡിപ്പോയിലേക്കുമെല്ലാമാണ് ഇവ ക്രമീകരിച്ചിരുന്നത്. അന്ന് ബദൽ യാത്രാസംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ പല സ്ഥലങ്ങളിലും സ്റ്റേ സർവിസുകൾനിർത്തിയിട്ടുണ്ട്. കൃത്യമായി പഠിക്കാതെ അവ പുനഃസ്ഥാപിക്കുമെന്നോ ഇല്ലെന്നോ പറയാനാവില്ല.
കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് 205 സർവിസുകളുണ്ട്. തമിഴ്നാട്ടിലേക്ക് 210 സർവിസുകളും. നമ്മൾ ഇതരസംസ്ഥാനത്തേക്ക് എത്ര കിലോമീറ്റർ ഒാടുന്നുണ്ടോ അത്രയും കിലോമീറ്റർ ബന്ധപ്പെട്ട സംസ്ഥാനത്തിെൻറ ട്രാൻസ്പോർട്ട് കോർപറേഷന് കേരളത്തിലും ഒാടാനാകുമെന്നതാണ് പൊതുവ്യവസ്ഥ. കേരളത്തിെൻറ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ചാൽ ചില പ്രായോഗികവിഷയങ്ങളുണ്ട്. തിരുവനന്തപുരത്ത് കളിയിക്കാവിള കഴിഞ്ഞാൽ മുഴുവൻ തമിഴ്നാടാണ്. നമ്മൾ തമിഴ്നാട്ടിലേക്ക് കൂടുതൽ ദൂരം ഒാടാൻ നിന്നാൽ പകരം നാഗർകോവിലിൽനിന്ന് കാസർകോട് വരെ കൊടുക്കേണ്ടി വരും. കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്നത് തിങ്കളാഴ്ചകളിലാണ്. അവിടെ നിന്ന് തിരിച്ചുള്ള യാത്രക്കാർ കൂടുതലുള്ളത് വെള്ളിയാഴ്ചകളിലും. ഇവിടെനിന്ന് ബംഗളൂരുവിലേക്ക് ഒരു ബസ് പോയാൽ യാത്രക്കാരെ തിരികെ കൊണ്ടുവരാൻ വെള്ളിയാഴ്ച വെര കിടക്കണം. കർണാടക കോർപറേഷനെ സംബന്ധിച്ച് അവർക്ക് വെള്ളിയാഴ്ച യാത്രക്കാരെ കൊണ്ടുവന്നാൽ ശനിയും ഞായർ പകലും കിടന്നാൽ യാത്രക്കാരുമായി പോകാം. ഇതാണ് നമ്മളെ സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ട്.
കെ.എസ്.ആർ.ടി.സിയിൽ മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 100 കോടി രൂപ കാണാതായെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തിട്ടുണ്ട്. ഞാൻ ചുമതലയേറ്റശേഷം ആദ്യം ഒപ്പിട്ട ഫയലാണിത്. അന്വേഷണവും നടപടിയുമെല്ലാം ഉണ്ടാകുേമ്പാൾ കെ.
എസ്.ആർ.ടി.സിയിൽ സാമ്പത്തിക ചോർച്ച നടത്തുന്നവർക്ക് കുറച്ച് ഭയം വന്നോളും. മുകൾത്തട്ടിൽ സാമ്പത്തിക അച്ചടക്കം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം.
കേരളത്തിെൻറ പൊതുഗതാഗത സംവിധാനത്തിൽ സ്വകാര്യ ബസുകളുടെ സംഭാവന വളരെ വലുതാണ്. എങ്ങനെയാണ് അവർക്കും നഷ്ടമില്ലാത്ത വിധം സർവിസ് നടത്താൻ കഴിയുക എന്നതിനെപ്പറ്റിയെല്ലാം ആലോചിക്കുന്നുണ്ട്. സ്വകാര്യബസുടമകളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ഇടപെടും.
കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ വാങ്ങി ഒാപറേറ്റ് ചെയ്യുന്നതിനുപകരം ഇവരുടെ ബസുകൾ പ്രതിദിന വാടക വ്യവസ്ഥയിലോ മറ്റോ എടുത്ത് ഒാടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മെയിൻറനൻസ് ചെലവുകളടക്കം ഒരു ദിവസത്തിന് ഇത്ര രൂപ എന്ന നിരക്കിൽ നിശ്ചയിച്ചാൽ പ്രതിസന്ധികാലത്ത് അവർക്ക് ഒരു വരുമാനവുമാകും.
കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് ചെലവും കുറയും. വണ്ടി ലഭ്യമാക്കിയാൽ കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവറെ െവച്ച് സർവിസ് നടത്താനാകും. സി.എൻ.ജിയിലേക്ക് മാറുന്ന സ്വകാര്യബസുകൾക്ക് ഇളവ് എന്തെങ്കിലും അനുവദിക്കുന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.
സാഹചര്യങ്ങൾ സാധാരണ ജീവിതത്തിലേക്കു വന്നാലേ ആളുകൾ പൊതുഗതാഗതത്തെ കൂടുതലായി ഉപയോഗിക്കൂ. സമയനിഷ്ഠയുടെ കാര്യത്തിൽ ചില പ്രശ്നങ്ങളുണ്ട്. ബസുകൾ എപ്പോ വരുമെന്ന് ആളുകൾക്ക് അറിയാൻ നിലവിൽ മാർഗങ്ങളില്ല. ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് െട്രയിനുകളിലേതിനു സമാനമായി ജി.പി.എസും മൊബൈൽ ആപ്പുമെല്ലാം ഏർപ്പെടുത്തുന്നതിനുള്ള പണിപ്പുരയിലാണ് കെ.എസ്.ആർ.ടി.സി.
1.52 കോടി സ്വകാര്യവാഹനങ്ങളുണ്ട്. മോേട്ടാർ വാഹനവകുപ്പിെൻറ എല്ലാ സേവനങ്ങളും ഒാൺലൈനിലേക്ക് മാറുകയാണ്. അങ്ങനെയാകുേമ്പാൾ ഇനി ആർക്കും ഒാഫിസിലേക്കു വരാതെതന്നെ സേവനങ്ങൾ നേടാനാകും. ഒാൺലൈൻ അപേക്ഷകൾ മുൻഗണന അനുസരിച്ച് മാത്രം നൽകാൻ ക്രമീകരണമേർപ്പെടുത്തിയാൽ മറ്റ് ഇടപെടലുകൾ കുറക്കാനാകും. സമഗ്രമായി ഒാൺലൈൻ സേവന സംവിധാനത്തിന് നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.