സ്വകാര്യബാങ്കുകളുടെ വിവരങ്ങളും  ആർ.ബി.​െഎ കൈമാറണം

അറിയാനുള്ള പൗര​​​െൻറ അവകാശം മൗലികാവകാശത്തി​​െൻറ അവിഭാജ്യഘടകമാണെന്ന്  സുപ്രീംകോടതി വ്യക്​തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ബാങ്കായ റിസർവ്​ ബാങ്ക് ഓഫ് ഇന്ത്യയുടെ  കൈവശമുള്ള വിവരങ്ങളും രേഖകളും വിവരാവകാശനിയമപ്രകാരം അപേക്ഷകന് ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. സാമ്പത്തികവും വാണിജ്യപരവുമായ താൽപര്യങ്ങൽ  ഹനിക്കുമെന്നോ വ്യക്​തിപരമായ  ബന്ധത്തിലൂടെ ആർജിക്കുന്ന  വിവരമാണെന്ന കാരണം പറഞ്ഞോ വിവരങ്ങൾ നിഷേധിക്കാൻ ആർ.ബി.ഐക്ക്  അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്​തമാക്കി. രാജ്യത്തെ വിവിധ ഹൈകോടതികളിൽ നി​െന്നത്തിയ  11 ഹരജികൾ തീർപ്പുകൽപിച്ചാണ്  സുപ്രീംകോടതി  ബാങ്കുകളുടെ വിവരങ്ങൾ നൽകാനുള്ള റിസർവ്​ ബാങ്കി​​െൻറ  നിയമപരമായ ബാധ്യതക്ക്​ അടിവരയിട്ടത്. ബാങ്കുകളിൽ നടത്തിയ പരിശോധന റിപ്പോർട്ടുകൾ, ബാങ്കുകൾ നൽകിയ സ്​റ്റേറ്റ്​മ​​െൻറ്​ തുടങ്ങിയ രേഖകൾ വിവരാവകാശ നിയമത്തി​​െൻറ  പരിധിയിൽ വരുന്നതാണെന്നും  അത്തരം വിവരങ്ങൾ നൽകാൻ ആർ.ബി.ഐക്ക് നിയമപരമായ ചുമതലയുണ്ടെന്നുമാണ്​ സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്​തമാക്കിയത്​. 

1949ലെ ബാങ്കിങ്​ റെഗുലേഷൻ നിയമപ്രകാരം ഈ രേഖകളൊന്നും പുറത്തുവിടാനാകാത്ത രഹസ്യവിവരമാണെന്നതുകൊണ്ടായിരുന്നു ഇതുവരെ റിസർവ്​ ബാങ്ക് സ്വീകരിച്ചുവന്ന നിലപാട്​. ഇൗ വാദത്തോടെയായിരുന്നു അപേക്ഷകൾക്ക് മറുപടി നൽകാതിരുന്നത്. ആർ.ബി.ഐക്ക് ലഭിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടാൽ രാജ്യത്തി​​െൻറ സാമ്പത്തിക സുസ്​ഥിരത  അപകടത്തിലാകുമെന്ന  വാദവുമുണ്ട്. വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷക്ക്​  ആ നിയമപ്രകാരമുള്ള കാരണം ചൂണ്ടിക്കാണിച്ചു മാത്രമേ  അപേക്ഷ നിരാകരിക്കാൻ കഴിയൂ എന്ന കാര്യം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ബാങ്കിങ്​ റെഗുലേഷൻ നിയമപ്രകാരം  വിവരം നൽകാനാകില്ല എന്ന വാദത്തിന്​ നിലനിൽപില്ല. ഇതര ബാങ്കുകളുടെ പ്രവർത്തനങ്ങളെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്ന ചുമതലയാണ് റിസർവ്​ ബാങ്കി​േൻറത്. അതുകൊണ്ടുതന്നെ കാര്യങ്ങൾ പൊതുജന പരിശോധനക്കും വിധേയമാക്കേണ്ടതാണ്. ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾക്കും അക്രമങ്ങൾക്കും  പ്രധാന കാരണം സുതാര്യതയുടെ അഭാവമാണ്.  ഇതു പരിശോധിക്കുന്ന ആർ.ബി.ഐയുടെ റിപ്പോർട്ടുകൾ പുറത്തുവന്നാലേ  തുടർനടപടികൾ സാധ്യമാകൂ. വായ്പാ തട്ടിപ്പും ക്രമക്കേടുകളും അവസാനിപ്പിച്ച്  കാര്യക്ഷമതയുള്ള ബാങ്കിങ്​ സംവിധാനം  തിരിച്ചു വരണമെങ്കിൽ  സുതാര്യതയുടെ സൂര്യപ്രകാശം അനിവാര്യമാണ്. 

പ​രി​സ്​​ഥി​തി പ​ഠ​ന റി​പ്പോ​ർ​ട്ട്​ വി​വ​രം ന​ൽ​കാ​ത്ത​തി​ന്​ ന​ട​പ​ടി
പാ​രി​സ്​​ഥി​തി​ക പ​ഠ​ന​റി​പ്പോ​ർ​ട്ട്​ ആ​ർ.​ടി.​െ​എ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​ക​ന്​ ന​ൽ​ക​ണ​മെ​ന്ന​ ഉ​ത്ത​ര​വ്​ ലം​ഘി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​​ർ​ക്കെ​തി​രെ ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ക​ണ്ണൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ൽ​വേ അ​ഥ​വാ ബു​ള്ള​റ്റ്​ ട്രെ​യി​ൻ എ​ന്ന സ്വ​പ്​​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​രി​സ്​​ഥി​തി​ക പ​ഠ​ന​റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നാ​ണ്​ ക​മീ​ഷ​ൻ ഡി.​എം.​ആ​ർ.​സി, നീ​റി എ​ന്നീ പൊ​തു അ​ധി​കാ​രി​ക​ളു​ടെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും അ​പേ​ക്ഷ​ക​നാ​യ എം.​ടി. തോ​മ​സി​ന്​ റി​പ്പോ​ർ​ട്ട്​ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​മീ​ഷ​നെ വീ​ണ്ടും സ​മീ​പി​ച്ച​ത്. ബഹുകോ​ടി​കളുടേ​താ​ണ്​ ഇൗ ​പ​ദ്ധ​തി. ഡി.​എം.​ആ​ർ.​സി​ക്ക്​ വേ​ണ്ടി നാ​ഗ്​​പു​രി​ലെ ‘നീ​റി’​യാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. അ​തീ​വ ര​ഹ​സ്യ​രേ​ഖ എ​ന്ന​താ​ണ്​ നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. 20 ദി​വ​സ​ങ്ങ​ൾ​ക്ക​കം റി​പ്പോ​ർ​ട്ട്​ അ​പേ​ക്ഷ​ക​ന്​ ന​ൽ​കാ​നാ​യി​രു​ന്നു ക​മീ​ഷ​​​െൻറ നി​ർ​ദേ​ശം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ 4ാം വ​കു​പ്പ്​ പ്ര​കാ​ര​മു​ള്ള സ്വ​മേ​ധ​യാ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന​ത്​ ഇൗ ​റി​പ്പോ​ർ​ട്ടി​ന്​ ബാ​ധ​ക​മാ​ണെ​ന്ന്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്തി. ഇൗ ​പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തി​ലൂ​ടെ പ​രി​സ്​​ഥി​തി​ക്കു​ണ്ടാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും മ​റ്റും അ​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക​വ​കാ​ശ​മു​ണ്ടെ​ന്ന്​ ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​​​െൻറ മാ​ത്ര​മ​ല്ല പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​േ​ൻ​റ​യും ലം​ഘ​നം കൂ​ടി​യാ​ണി​ത്. 

ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ത്തി​​​െൻറ ലം​ഘ​ന​മാ​ണെ​ന്ന ഡി.​എം.​ആ​ർ.​സി​യു​ടെ വാ​ദം ക​മീ​ഷ​ൻ ത​ള്ളി​ക്ക​ള​ഞ്ഞു. ഇൗ ​റി​പ്പോ​ർ​ട്ട്​ വെ​ളി​പ്പെ​ടു​ത്തി​യാ​ൽ എ​ങ്ങ​നെ​യാ​ണ്​ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ധ്വം​സി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ഡി.​എം.​ആ​ർ.​സി​ക്ക്​ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി. വി​ക​സ​ന​ത്തി​​​െൻറ ഗ​തി​വേ​ഗ​ത്തെ ത​ട​യു​ന്ന​ത്​ പ​രി​സ്​​ഥി​തി മൗ​ലി​ക​വാ​ദി​ക​ളാ​ണെ​ന്ന ആ​ക്ഷേ​പം പു​തി​യ​ത​ല്ല. പ​രി​സ്​​ഥി​തി​യെ പ​ര​മാ​വ​ധി സം​ര​ക്ഷി​ച്ചു​കൊ​ണ്ട്​ ത​ന്നെ​യാ​യി​രി​ക്ക​ണം പു​തി​യ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യേ​ണ്ട​തെ​ന്ന ചി​ന്താ​ഗ​തി​ക്ക്​ നി​യ​മ പ​രി​ര​ക്ഷ​യും നി​ല​വി​ലു​ണ്ട്. എ​ന്നി​ട്ടും പ​രി​സ്​​ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ല​മാ​ര​ക​ളി​ൽ പൂ​ട്ടി​വെ​ക്ക​ണ​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ നി​ർ​ബാ​ധം തു​ട​രു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ്​ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​നെ ഭ​ര​ണ​കൂ​ടം വി​ല​ക്കു​ന്ന​ത്. ഇൗ ​വി​ല​ക്കു​ക​ൾ​ക്ക്​ നി​യ​മ​സാ​ധു​ത ഇ​ല്ലെ​ന്നും വി​വ​രം പു​റ​ത്തു​വി​ടാ​ത്ത ഉ​ദ്യോ​ഗ​സ്​​ഥ​രെ ശി​ക്ഷി​ക്കു​മെ​ന്നു​മാ​ണ്​ ക​മീ​ഷ​​​െൻറ ഇൗ ​ഉ​ത്ത​ര​വ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

Tags:    
News Summary - RBI Hand Over The Details of Private Banks - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.