പ്രവാസികളേ... ഈ നാടുണ്ട്​ നിങ്ങൾക്കൊപ്പം

ധികൾക്കു നടുവിൽ ആശയറ്റിരിക്കേണ്ടവരല്ല കടലിനക്കരെയുള്ള തങ്ങളുടെ സഹോദരങ്ങളെന്ന്​ ഉറക് കെപ്പറഞ്ഞ്​ കേരളം. ഏതു മഹാമാരിയുടെ നടുക്കലിലും ഈ മലയാളമണ്ണ്​ നിങ്ങൾക്ക്​ സുരക്ഷിത തീരമൊരുക്കാനുണ്ടെന്ന്​ അ സന്ദിഗ്​ധമായി പ്രഖ്യാപിക്കുകയാണ്​ ‘​ൈദവത്തി​​​​െൻറ സ്വന്തം നാട്​’. അസുഖം നിങ്ങളെ ആശങ്കപ്പെടുത്തുണ്ടെങ്കിൽ, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള അരക്ഷിത ബോധം നിങ്ങളെ വ്യാകുലപ്പെടുത്തുന്നുവെങ്കിൽ ഈ മണ്ണിലേക്ക്​ ത ിരികെ വരൂ എന്ന്​ സസ്​നേഹം സ്വാഗതം ചെയ്യുന്നു ​കേരളം. ഇരു കൈയും നീട്ടി, പിറന്ന ദേശം നിങ്ങളെ സ്വീകരിക്കുമെന്ന കര ുതലാണ്​ കക്ഷി​, രാഷ്​ട്രീയ ഭേദമന്യേ കേരളക്കര പ്രവാസികൾക്ക്​ പകർന്നു നൽകു​ന്നത്​.

തിരിച്ചുവരു​േമ്പാൾ പ്രവാസികളെ മുഴുവൻ എങ്ങനെ ക്വാറൻറീൻ ചെയ്യ​ുമെന്ന സന്ദേഹത്തിന്​ നാട്​ ഒത്തൊരുമിച്ച്​ മറുപടി നൽകിയത്​ നോക്കുക. തിരികെയെത്തുന്ന ആലപ്പുഴയിലെ പ്രവാസികൾക്ക്​ ഹൗസ്​ബോട്ടുകളിൽ ഐസൊലേഷൻ ഒരുക്കാൻ തയാറാണെന്ന മന്ത്രി ജി. സുധാകര​​​​െൻറ പ്രസ്​താവന മുതൽ വായിക്കാം ആ കരുതലും സ്​നേഹവും. ഹൗസ് ബോട്ടുകൾ ഐസൊലേഷന്​ വിട്ടുനൽകാൻ തങ്ങൾ ഒരുക്കമാണെന്ന്​​ നേരത്തെതന്നെ സന്നദ്ധതയറിച്ച ഉടമകളുടെ സംഘടനക്ക്​ നൽകണം കൈയടി. തിരിച്ചുവരുന്ന പ്രവാസികൾക്ക്​ സമ്പർക്ക വിലക്കിൽ കഴിയാനുള്ള സൗകര്യമൊരുക്കാൻ ആരാധനാലയങ്ങളും സ്​കൂളുകളും മറ്റു സ്​ഥാപനങ്ങളുമൊക്കെ തുറന്നു നൽകാൻ സന്നദ്ധമാണെന്ന ​വിവിധ സംഘടനകളുടെയും നേതാക്കളുടെയും പ്രഖ്യാപനങ്ങൾ അത്രമേൽ ശ്ലാഘനീയമായി മാറുകയാണ്​. ഹൈദരലി ശിഹാബ്​ തങ്ങളും എ.പി. അബൂബക്കർ മുസ്​ല്യാരും എം.ഐ. അബ്​ദുൽ അസീസുമൊക്കെ തുറന്ന മ​നസ്സോടെ പ്രവാസികളെ സ്വാഗതം ​െചയ്യു​േമ്പാൾ അതിൽ ഇക്കാലമത്രയും അവർ ഈ നാടിന്​ കൈത്താങ്ങായി നിന്നതിനോടുള്ള കൃതജ്​ഞത ആവോളമുണ്ട്​.

ഇനി തീരുമാനമെടുക്കേണ്ടത്​ സർക്കാറുകളാണ്​. പ്രവാസികളെ ഈ മണ്ണി​​​​െൻറ സുരക്ഷിതത്വത്തിലേക്ക്​ തിരിച്ചെത്തിക്കണോ എന്നത്​ അവരാണ്​ നിശ്ചയിക്കേണ്ടത്​​. എങ്ങനെയെങ്കിലും നാട്ടിലേക്കെത്തണമെന്ന പ്രവാസികളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാനും അതനുസരിച്ച്​ പ്രവർത്തിക്കാനും സർക്കാറുകൾക്ക്​ കഴിയേണ്ടതുണ്ട്​.

‘കേരളത്തിൽ കോവിഡിനെ കരുതി മരണഭയമില്ലാതെ മലയാളികൾ ഉറങ്ങുന്നുണ്ടെങ്കിൽ അതിന് കേരളത്തെ പ്രാപ്തമാക്കിയത് തീർച്ചയായും പ്രവാസികളുടെ വിയർപ്പാണ്. അവർക്ക് രോഗമുണ്ടെങ്കിൽ ചികിത്സിച്ച് ഭേദമാക്കേണ്ട ബാധ്യത കേരളത്തിനുണ്ട്. നാട്ടിലേക്ക് വന്ന് അമ്മമാർക്കും മക്കൾക്കും ഭാര്യമാർക്കും ഒപ്പം ഈ ആപത്തു കാലത്ത് ഒരുമിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഉണ്ടാവണം. നാട്ടിലെത്തിലെത്തും വരെയും ഓരോ പ്രവാസിക്കും സമാധാനമുണ്ടാകില്ല. ആ അസ്വാസ്​ഥ്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളിലേക്ക് നീങ്ങണമെന്ന് അധികൃതരോട്​ അപേക്ഷിക്കുകയാണ്​’- പ്രവാസിയായ ബാസിംഷാ ഷക്കീർ ഫേസ്​ബുക്കിൽ കുറിച്ചതിങ്ങനെ.

ഈ നാടിനെ അത്രകണ്ട്​ കഠിനാധ്വാനം ചെയ്​ത്​ അന്നമൂട്ടിയ പ്രവാസികൾ ഈ പ്രതിസന്ധിഘട്ടത്തിൽ നാട്ടിലേക്ക്​ മടങ്ങണമെന്ന്​ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കാം നമുക്ക്​. അതിന്​ വേണ്ട ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കാം....അത്​ അതിരില്ലാത്ത നന്ദി പ്രകടനം കൂടിയാവും. കാരണം, ആ അഭയകേന്ദ്രങ്ങൾ ഉൾപ്പെടെ, കേരളത്തി​​​​െൻറ വികസന സ്വപ്​നങ്ങൾ യാഥാർഥ്യമാക്കാൻ പ്രവാസി ഒഴുക്കിയ വിയർപ്പ്​ അളവറ്റതാണ്​​.

Tags:    
News Summary - returning of pravasis in the time of covid-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.