ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമായി ബാബരി മസ്ജിദിന് അകത്ത് വിഗ്രഹം സ്ഥാപിക്കുന്നത് 1949 ഡിസംബർ 23ന്. ആറുമാസത്തിനകം 1950 ജൂൺ ആദ്യം ശബരിമല ക്ഷേത്രം അഗ്നിക്കിരയായി. ആറുമാസത്തിനിടയിൽ നടന്ന രണ്ട് സംഭവങ്ങളും യാദൃച്ഛികമാണെന്ന് കരുതാനാവില്ല.
ശബരിമല ക്ഷേത്രം കത്തിച്ചതിനു പിന്നിൽ ക്രിസ്ത്യാനികളാണെന്നാണ് അന്ന് പ്രചരിക്കപ്പെട്ടത്. നൂറ്റാണ്ടുകളായി കേരളത്തിൽ സഹവർത്തിച്ചു വരുന്ന അവർക്ക് 1950കളിൽ ക്ഷേത്രം കത്തിച്ച് വളർത്താനുള്ള കാര്യമില്ലായിരുന്നു. എന്നാൽ, 1944ൽ കേരളത്തിൽ അവതരിച്ച ആർ.എസ്.എസ് ശബരിമലക്ഷേത്രത്തിലെ അഗ്നിബാധക്കു ശേഷം വൻ നേട്ടമുണ്ടാക്കി. കേരളത്തിൽ ആദ്യമായി ഹിന്ദു മണ്ഡലം കൺവെൻഷൻ നടന്നത് ഇൗ സംഭവത്തിെൻറ ദിവസങ്ങൾക്കു മുമ്പാണ്. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി അന്വേഷിച്ചു റിപ്പോർട്ട് നൽകിയ സ്പെഷൽ ബ്രാഞ്ച് ഡി.ഐ.ജി കേശവമേനോൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് െവച്ചതിനാൽ സഭാ ആർക്കൈവ്സിൽ വിവരങ്ങൾ ലഭ്യമാണ്. കമീഷൻ റിപ്പോർട്ടിൽ ഹിന്ദുത്വ ആക്രമണങ്ങൾ ഉന്നയിച്ചെങ്കിലും അന്വേഷിച്ചിട്ടില്ല.
ഹിന്ദു ഏകീകരണ പരിശ്രമങ്ങൾക്ക് ആക്കംകൂട്ടിയ ദുരന്തമായിരുന്നു ശബരിമല ക്ഷേത്രം തീെവച്ച് നശിപ്പിക്കപ്പെട്ടത്. മന്നത്ത് പത്മനാഭൻ ഹിന്ദു ഏകീകരണത്തിന് നേതൃപരമായ പങ്കുവഹിച്ചു. 1951 ജനുവരി 14ലെ ഡയറിക്കുറിപ്പിൽ താൻ ശങ്കറുമൊന്നിച്ച് തിരുവനന്തപുരത്തു പോയി ശ്യാമപ്രസാദ് മുഖർജിയെ കണ്ട് ഒരു മണിക്കൂർ സംസാരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേത്തുടർന്ന് മന്നവും ആർ. ശങ്കറും തമ്മിലുള്ള അടുപ്പം വളരെയേറെ വർധിച്ചു. പ്രത്യേകം പരാമർശിക്കപ്പെടേണ്ട ഒരു സംഭവം ഇതിനിടക്കുണ്ടായി. 1950 ജനുവരി 23ന് ചങ്ങനാശ്ശേരിയിൽ ചേർന്ന ഹിന്ദുപ്രതിനിധിസമ്മേളനം സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു. ജാതിയില്ലാത്ത ഹിന്ദുമണ്ഡല രൂപവത്കരണത്തിനുള്ള പച്ചക്കൊടിയായിരുന്നു അത്. അതിെൻറ തുടർച്ചയായി 1950 മേയ് 12 മുതൽ 18 വരെ കൊല്ലത്തുനടന്ന അതിഗംഭീരമായ ഹിന്ദുമഹാസമ്മേളനം ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അന്ന് കൊല്ലത്ത് ആർ.എസ്.എസ് പ്രചാരകനായിരുന്ന പി. പരമേശ്വരനും നൂറുകണക്കിന് സംഘ സ്വയംസേവകരും ആ സമ്മേളനത്തിൽ സന്നദ്ധഭടന്മാരായി സേവനമനുഷ്ഠിച്ചു. മന്നവും ശങ്കറും രാമലക്ഷ്മണന്മാരെപ്പോലെ കൈകോർത്തു പ്രവർത്തിച്ചു. അന്നത്തെ ചങ്ങനാശ്ശേരിയുടെ സ്ഥിതിയും മന്നം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ൈക്രസ്തവർ അവർക്ക് പ്രാമുഖ്യമുള്ള ചങ്ങനാശ്ശേരിയിൽ എല്ലാ രംഗവും കൈയടക്കി പരസ്യമായി മേധാവിത്വം സ്ഥാപിച്ചിരുന്നു. ഈ ദുരവസ്ഥ മന്നത്തെ വല്ലാതെ ദുഃഖിപ്പിച്ചു. അതിനെതിരെ തുറന്ന പോരാട്ടത്തിന് തയാറായി. സമുദായസൗഹാർദത്തിന് എതിരായിരുന്നില്ലെങ്കിലും ആത്മാഭിമാനം പണയം െവച്ചുള്ള ഒരു സൗഹൃദവും യഥാർഥമല്ലെന്നും അത് അപമാനകരമായ അടിമത്തമാണെന്നും മന്നം വിശ്വസിച്ചു. അങ്ങനെയാണ് ചങ്ങനാശ്ശേരിയിലെ വിജയദശമി ആഘോഷത്തിെൻറ തുടക്കം. ഈ വസ്തുതകൾ മന്നം ജീവിതസ്മരണകളിൽ വ്യക്തമാക്കുന്നുണ്ട്.
മന്നത്തിെൻറ ഡയറിക്കുറിപ്പുകൾ ശ്രദ്ധയോടെ വായിച്ചാൽ ഒരു കാര്യം വ്യക്തമാവും. നായർ സമുദായത്തിനായിരുന്നു പ്രഥമപരിഗണനയെങ്കിലും തുടക്കം മുതൽ അദ്ദേഹത്തിെൻറ മനസ്സിലുണ്ടായിരുന്നതും പ്രായോഗികമാക്കാൻ ശ്രമിച്ചതും മുഴുവൻ ഹിന്ദുസമുദായത്തിെൻറയും ഐക്യമായിരുന്നു. ഹിന്ദുമഹാസഭയുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ജൂബിലി ആഘോഷവേളയിൽ ഹിന്ദുമഹാസഭ പ്രസിഡൻറായിരുന്ന വി.ഡി. സവർക്കറെ ക്ഷണിച്ചുകൊണ്ടുവരുകയും ചെങ്കോട്ട മുതൽ ചങ്ങനാശ്ശേരിവരെ വഴിനീളെ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തതായി 1940 മേയ് നാലിെൻറ ഡയറിക്കുറിപ്പിൽ മന്നത്തു പത്മനാഭൻ രേഖപ്പെടുത്തിയിട്ടുണ്ട് (മന്നത്തിെൻറ സമ്പൂർണകൃതികൾ, ഡയറിക്കുറിപ്പുകൾ, പേജ് 876).
1940ൽ സവർക്കറെ ക്ഷണിച്ചുകൊണ്ടുവന്ന് ജൂബിലി മഹോത്സവം ആഡംബരപൂർവം നടത്തിയതായും അതേദിവസംതന്നെ ചങ്ങനാശ്ശേരി നഗരസഭയിൽവെച്ച് അദ്ദേഹത്തിന് മംഗളപത്രം സമർപ്പിച്ചതായും (പേജ്.876) ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നു. എല്ലാ ഹിന്ദുക്കളും യോജിച്ച് കൊല്ലത്ത് ഒരു ഹിന്ദു യൂനിയൻ കോളജ് ഉണ്ടാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് 1945 ജനുവരി 28ന് മന്നം ‘മലയാളരാജ്യ’ത്തിലും ‘കേരളകൗമുദി’യിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു (ഡയറിക്കുറിപ്പുകൾ പേ.907) 1949 നവംബർ 25ലെ തീരുമാനമനുസരിച്ച് എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഡയറക്ടർമാരുടെ സംയുക്തയോഗം ചങ്ങനാശ്ശേരിയിൽ കൂടാനും അതിൽ എല്ലാ ഹിന്ദുവിഭാഗത്തിലുംപെട്ടവരെ ക്ഷണിച്ചുവരുത്താനും തീരുമാനമെടുത്തു. അതിൻപ്രകാരം 1950 ഫെബ്രുവരി അഞ്ചിന് പെരുന്ന കരയോഗ മന്ദിരത്തിൽ ചേർന്ന യോഗം ‘ഹിന്ദു മഹാമണ്ഡലം’ എന്ന പേരിൽ ജാതി ഇല്ലാതാക്കാൻ ഒരു ഏകീകൃത ജനസമൂഹ രൂപവത്കരണത്തിന് തുടക്കമിട്ടു (പേജ്: 916). പി. പരമേശ്വരെൻറ ലേഖനങ്ങളിൽ ആർ.എസ്.എസ് എങ്ങനെയാണ് കേരളത്തിലെ നായർ, ഈഴവ സംഘങ്ങളെ ഉപയോഗിക്കുന്നതെന്ന് കാണാം.
അരനൂറ്റാണ്ട് മുമ്പ് മന്നത്തു പത്മനാഭനും ആർ. ശങ്കറും രൂപം കൊടുത്ത ഹിന്ദു മഹാമണ്ഡലം പുനരുജ്ജീവിപ്പിക്കാൻ സംഘ്പരിവാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചരിത്രപരമായി ഹിന്ദുക്കളല്ലെങ്കിലും ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ള ഈഴവ– തിയ്യ വിഭാഗങ്ങളെയും ഹിന്ദു പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിെൻറ തനതു ദ്രാവിഡ സംസ്കാരം തകർത്ത ഹൈന്ദവവത്കരണത്തിെൻറ ഫലമായുണ്ടായ ഉപരിവർഗമാണ് നായന്മാർ. ഈ രണ്ടു വിഭാഗങ്ങളെയും സ്വാധീനിച്ച് ഹിന്ദുരാഷ്ട്ര നിർമാണത്തിെൻറ കർസേവകരാക്കാൻ ഫാഷിസ്റ്റുകൾ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. അടുത്തകാലത്ത് വെള്ളാപ്പള്ളി നടേശെൻറ നേതൃത്വത്തിൽ എസ്.എൻ.ഡി.പി നടത്തിവരുന്ന മുന്നേറ്റത്തെ തങ്ങൾക്കനുകൂലമാക്കാൻ സംഘ്പരിവാർ തന്ത്രങ്ങൾ മെനഞ്ഞു. അതിലൊന്നാണ് പഴയ ഹിന്ദുമണ്ഡലത്തിെൻറ പുനരുജ്ജീവിപ്പിക്കൽ. വെള്ളാപ്പള്ളിയുടെ ചില നിലപാടുകൾ തങ്ങൾക്ക് അനുകൂലമാണെന്ന കണക്കുകൂട്ടലാണ് ഹിന്ദുത്വ കേന്ദ്രങ്ങൾ വെച്ചുപുലർത്തുന്നത്. ഗുജറാത്തിൽ ഫാഷിസ്റ്റുകൾ നേടിയ ഭീകരവിജയത്തിെൻറ പശ്ചാത്തലത്തിൽ അടുത്ത വർഷങ്ങളിൽ ഇന്ത്യയെ ഭ്രാന്താലയമാക്കാൻ ഈഴവരെ ഉപയോഗിക്കുകയാണ് ഫാഷിസ്റ്റുകളുടെ ലക്ഷ്യം.
1980കളിൽ ഉത്തരേന്ത്യയിലെ രഥയാത്ര നടക്കുന്ന അതേ കാലയളവിലാണ് കേരളത്തിൽ നിലക്കൽ സമരവും നടക്കുന്നത്. ഉത്തരേന്ത്യയിൽ ആളിക്കത്തിക്കാൻ ഇവർക്ക് സാധിച്ചു. എന്നാൽ, കേരളത്തിലെ സമരം മതേതര സമൂഹത്തിനു മുന്നിൽ മുട്ടുമടക്കി. ഇപ്പോൾ അവസരങ്ങളെ ഏകീകരിക്കുകയാണ്. പുരുഷന് എവിടെ പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണമെന്നാണ് സംഘത്തിെൻറ പൊതുവായ നിലപാടെന്ന് ആർ.എസ്.എസ് അഖിലേന്ത്യ ബൗദ്ധിക് പ്രമുഖ് ആർ. ഹരി 2017 ജൂണിൽ ‘കേസരി’ വാരികയിൽ പറഞ്ഞതാണ്. അഖിലേന്ത്യ കാര്യവാഹക് സുരേഷ് ജോഷിയെന്ന ഭയ്യാജി ജോഷിയുമായി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് 2016 ജൂലൈ ഏഴിന് ‘ജനം’ ടിവി സംേപ്രഷണം ചെയ്ത അഭിമുഖത്തിൽ വ്യക്തമാക്കിയത്, കോടതിയുടെ തീർപ്പിന് വഴങ്ങണം, പ്രതികരിക്കാൻ സാധ്യമല്ലല്ലോ എന്നുമാണ്. സ്ത്രീപ്രവേശനം നിരോധിക്കാൻ ഒരു കാരണവുമിെല്ലന്നാണ് 2016 നവംബർ 12ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്ത ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷൻ പി. പരമേശ്വരെൻറ പ്രസ്താവന. ശബരിമല സ്ത്രീപ്രവേശന വിധിയെ മാനിച്ച് ആർ.എസ്.എസ് രംഗത്തുവന്നിരുന്നു. അനുകൂലിച്ച് ‘ജന്മഭൂമി’ എഡിറ്റോറിയലും എഴുതി. ഇന്ന് ഭക്തരുടെ മൊത്തക്കച്ചവടമേെറ്റടുത്ത് അക്രമം നടത്തുന്നവരുടെ നിലപാടുകളാണിതൊക്കെ. കേരളത്തിൽ താമരപ്പെട്ടിയിൽ വോട്ടുനിറക്കാൻ തരം പോലെ നിറം മാറുകയാണവർ. അടുത്ത തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി അജണ്ട പ്രഖ്യാപിച്ചുകൊണ്ടാണ് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ഈ വർഷത്തെ വിജയദശമി നാളിലെ ദസറ പ്രഭാഷണം നിർവഹിച്ചത്. രാമക്ഷേത്രം പൊടിതട്ടി വീണ്ടും പുറത്തിറക്കി. ശബരിമല വിധിയിൽ അസംതൃപ്തി വെളിപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.