മലയാളസാഹിത്യത്തിെൻറ മധുരമനോജ്ഞമായ ഒരു കാലഘട്ടത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പൊതുയോഗവും തെരഞ്ഞെടുപ്പും സാഹിത്യപ്രേമികൾക്ക് ഉത്സവദിനങ്ങളായിരുന്നു. മലയാള സാഹിത്യ കുലപതികൾ ഒത്തുകൂടുന്ന സന്ദർഭം. എസ്.പി.സി.എസിെൻറ പരിസരത്ത് സാഹിത്യനായകന്മാരെ കാണാനായി ജനം തടിച്ചുകൂടിയിട്ടുണ്ടാകും. തകഴി, കേശവദേവ്, ജോസഫ് മുണ്ടശ്ശേരി, കുമാരനാശാെൻറ പത്നി ഭാനുമതി അമ്മ, എസ്.കെ. പൊെറ്റക്കാട്ട്, ഉറൂബ്, വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദൻ നായർ, ഒ.എൻ.വി കുറുപ്പ് തുടങ്ങിയവരെ സംഘം പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും ഒക്കെ കണ്ടിട്ടുണ്ട്.
അന്ന് ഭൂരിഭാഗം സാഹിത്യകാരന്മാരുടെയും ഉപജീവനമാർഗം സാഹിത്യവും സംഘവും ആയിരുന്നു. മലയാളത്തിലെ മികച്ച ഗ്രന്ഥങ്ങളെല്ലാം സംഘം പ്രസിദ്ധീകരിച്ചവയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ സഹകരണ സംഘം ഒരുകാലത്ത് എസ്.പി.സി.എസ് ആയിരുന്നു. വെറുമൊരു സഹകരണ സ്ഥാപനമല്ല, മലയാളത്തിെൻറ തല ഉയർത്തിനിന്ന സാംസ്കാരിക ഗോപുരമായിരുന്നു സംഘം.
70 -90 കാലഘട്ടത്തിൽ സംഘം വളർച്ചയുടെ പാരമ്യത്തിലിരിക്കെ ദിനംപ്രതി ഒരു പുസ്തകം വീതം പ്രസിദ്ധീകരിക്കുന്ന സ്ഥാപനമെന്ന ഖ്യാതി സംഘത്തിനുണ്ടായിരുന്നു. മലയാളത്തിലെ 60 ശതമാനത്തിലധികം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നത് സംഘമായിരുന്നു. പുസ്തകവിൽപനയുടെ 70 ശതമാനവും അവാർഡ് ലഭിച്ചിരുന്ന പുസ്തകങ്ങളിൽ 90 ശതമാനവും സംഘത്തിേൻറതായിരുന്നു.
ഇന്ന് മലയാള പുസ്തകങ്ങളുടെ വാർഷിക വിൽപന ഏതാണ്ട് 100 കോടി രൂപക്കടുത്ത് വരും. അതിൽ സംഘപുസ്തക വിൽപന അഞ്ചുകോടി രൂപക്കടുത്ത് മാത്രം. അതായത്, മലയാള പുസ്തകങ്ങളുടെ മൊത്തം വിൽപനയുടെ അഞ്ചുശതമാനം. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന സംഘം നാലാമതോ അഞ്ചാമതോ ആയി. സംഘത്തിെൻറ തകർച്ചയുടെ തണലിൽ നൂറിൽപരം പ്രസിദ്ധീകരണശാലകൾ മലയാളത്തിലുടലെടുത്തു. പുസ്തകമേളകളിൽ നടക്കുന്ന വിൽപനയെ ആശ്രയിച്ച് ഗുണനിലവാരമില്ലാത്ത പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇക്കൂട്ടരുടെ നിലനിൽപ് സാഹിത്യകാരനായി അറിയപ്പെടണമെന്ന ചിലരുടെ മോഹങ്ങൾ അടിസ്ഥാനമാക്കിയാണ്. ഇന്ന് 150ഓളം പുസ്തക പ്രസിദ്ധീകരണശാലകൾ കേരളത്തിലുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ചെറുകിട പ്രസാധകരെ യോജിപ്പിച്ചുനിർത്തിയ കണ്ണിയായിരുന്നു സംഘം.
മലയാളത്തിൽ ഒരുവർഷം ഏതാണ്ട് 5000ത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. സംഘം വകയായി 300 പുസ്തകങ്ങൾ. അതായത്, ആറ് ശതമാനം. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിെൻറ താഴ്ചക്കനുസരിച്ച് മലയാളത്തിൽ മികച്ച പുസ്തകങ്ങളുടെ വരവും കുറഞ്ഞു. ഇന്നും 70-90 കാലഘട്ടത്തിലെ പുസ്തകങ്ങൾക്കാണ് മാർക്കറ്റ്. കഴിഞ്ഞ പത്തുപതിനഞ്ച് വർഷത്തിനുള്ളിൽ സംഘം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ അവാർഡ് ലഭിച്ചത് മൂന്നോ നാലോ എണ്ണത്തിന്.
ചുരുക്കത്തിൽ, സംഘത്തിെൻറ തകർച്ച സാഹിത്യത്തിെൻറ നിലവാരത്തകർച്ചക്കും കാരണമായി. പുസ്തകത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന സാഹിത്യകാരന്മാരുടെ സംഖ്യ മലയാളത്തിൽ കുറഞ്ഞുവരുേമ്പാൾ മറ്റു പ്രാദേശിക ഭാഷകളിലും ഇന്ത്യൻ ഇംഗ്ലീഷിലും എഴുത്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന സാഹിത്യകാരന്മാരുടെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു.
മലയാള പുസ്തകങ്ങളുടെ വിൽപന 100 കോടി രൂപയിൽ നിൽക്കുേമ്പാൾ മറ്റു പ്രാദേശികഭാഷകളിലെയും ഇന്ത്യൻ ഇംഗ്ലീഷിെലയും പുസ്തകങ്ങളുടെ വിൽപന 40,000 കോടി രൂപക്കടുത്തുവരും. അതായത്, മറ്റു ഭാഷാസാഹിത്യങ്ങളുടെ വിൽപന കൂടിക്കൊണ്ടിരിക്കുന്നു. മികച്ച പുസ്തകങ്ങളുടെ എണ്ണവും വർധിക്കുന്നു.
രാഷ്ട്രീയ പാർട്ടി നിയന്ത്രണത്തിലൂടെ സഞ്ചരിക്കുന്ന സംഘത്തിെൻറ പോക്ക് അതിെൻറ സ്ഥാപക സാഹിത്യനായകന്മാരുടെ ആശയാഭിലാഷങ്ങൾക്ക് വിരുദ്ധമായിട്ടാണ്. സംഘത്തെപ്പോലെ ലൈബ്രറി കൗൺസിലും രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ്. 7000ത്തോളം വരുന്ന വായനശാലകളുടെ കേന്ദ്രസമിതിയാണ് ലൈബ്രറി കൗൺസിൽ. പുസ്തകവായന കുറയുന്നതിെൻറ കാരണം മറ്റൊരിടത്തും തേടേണ്ടതില്ല. പുസ്തക വിൽപനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി കൗൺസിൽ വഴിയും സംഘത്തിെൻറ കൃതി പുസ്തകമേളകൾ വഴിയും നടക്കുന്ന പുസ്തക വിൽപനയുടെ പ്രയോജനം ആർക്കാണ്?
കേരളത്തിനുപുറത്തുനിന്നും വരുന്ന ഇംഗ്ലീഷ് പുസ്തകങ്ങൾക്കും കൂണുപോലെ മുളച്ചുവരുന്ന പുത്തൻ പ്രസാധകരുടെ നിലവാരം കുറഞ്ഞ പുസ്തകങ്ങൾക്കും പാർട്ടി പ്രസിദ്ധീകരണങ്ങൾക്കും ആണ് പ്രയോജനം. സംഘം നടത്തുന്ന കൃതി പുസ്തകമേളയിൽതന്നെ 15 കോടി രൂപയുടെ പുസ്തകവിൽപന നടന്നപ്പോൾ സംഘപുസ്തകങ്ങൾ വിറ്റത് 30 ലക്ഷം രൂപക്കടുത്തുമാത്രം. 7 കോടി രൂപക്കടുത്ത് ഇംഗ്ലീഷ് പുസ്തകങ്ങൾ വിറ്റഴിഞ്ഞപ്പോൾ കൂണ് പ്രസാധകരുടെ പുസ്തകങ്ങളും പാർട്ടി പുസ്തകങ്ങളും വിറ്റഴിഞ്ഞു. കൂണ് പ്രസാധകരെ സംബന്ധിച്ചിടത്തോളം എഴുത്തുകാരെൻറ കൈയിൽനിന്നും പണം ലഭിക്കും. മേളകളിലെ വിൽപന അധികലാഭവും.
പി.എൽ. പണിക്കരുടെ കാലത്ത് വായനശാലകൾക്ക് ലഭിക്കുന്ന ഗ്രാൻറ് മൂന്നുമാസത്തിനകം ചെലവാക്കിയാൽ മതി. കേരളത്തിൽ എവിടെനിന്നും പുസ്തകം വാങ്ങാം. അക്കാലത്ത് മികച്ച പുസ്തകങ്ങൾ വാങ്ങാൻ അവസരം ലഭിച്ചിരുന്നു. ഇന്ന് മേളയിൽ ലഭ്യമായ പുസ്തകങ്ങൾ മാത്രമേ ലൈബ്രറികൾക്ക് വാങ്ങാൻ കഴിയൂ.
പുസ്തകവായന കുറയുന്നതിലും നിലവാരം ഉള്ള പുസ്തകങ്ങൾ ഉണ്ടാകാത്തതിലും ഒരു പരിധിവരെ സർക്കാറിെൻറ ദിശാബോധമില്ലായ്മ കാരണമാകുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം അതിെൻറ പ്രസിദ്ധിയുടെ പാരമ്യത്തിൽ നിൽക്കവേ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാൻ അക്കാലത്തെ സർക്കാർ സഹായിച്ചില്ല. വ്യക്തിവിരോധംകൊണ്ട് സംഘം തകർന്നുവീഴുന്നതിനായി അവർ കാത്തുനിന്നു. പിന്നീടുവന്ന സർക്കാർ കൊമ്പുകുത്തിവീണ സംഘത്തെ സഹായിച്ചു. പാർട്ടിവത്കരിക്കുകയും ചെയ്തു. ഇപ്പോൾ മലയാള സാഹിത്യംതന്നെ ദുരന്തം അനുഭവിക്കുന്നു. സാഹിത്യകാരനാകട്ടെ, അവെൻറ ഉപജീവനമാർഗമായ സംഘം നഷ്ടപ്പെടുകയും ചെയ്തു.
'ശസ്ത്രക്രിയ വിജയം. പക്ഷേ, രോഗി മരിച്ചു'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.