കൊച്ചി നഗരമധ്യത്തിലെ കെട്ടിടത്തിൽനിന്ന് വീണ് ജീവനുവേണ്ടി പിടഞ്ഞയാൾക്കു മുന്നിൽ കാഴ്ചക്കാരായി ജനക്കൂട്ടം നോക്കിനിൽക്കുന്നത് നടുക്കമുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി. എന്നാൽ വഴിയിൽ കാണുന്ന അവശരെ, അത്യാഹിതത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്ന നല്ല സമരിയക്കാരെ സംരക്ഷിക്കുന്നതിന് പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമായാണ് നാട്ടിൽ പ്രവർത്തിക്കുന്നതെന്ന് ഭരണാധികാരികൾ അറിയുമോ?
2009 ജനുവരി 25ന് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, ആശുപത്രിയിൽ കൊണ്ടുപോകുന്ന ആരെയും ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തരുതെന്നും എന്തെങ്കിലും വിവരമറിയണമെങ്കിൽ അവരുടെ സൗകര്യമറിഞ്ഞശേഷം വീട്ടിലോ അവർക്ക് സൗകര്യപ്രദമായ സ്ഥലത്തോ പോയി വിവരങ്ങൾ ശേഖരിക്കണമെന്നുമാണ് വ്യവസ്ഥ. പരിക്കേറ്റ് റോഡിൽ കിടക്കുന്നയാളെ ആശുപത്രിയിൽ എത്തിെച്ചന്ന ഒറ്റക്കാരണത്താൽ സാക്ഷിപ്പട്ടികയിൽ ചേർക്കാൻ പാടില്ല. ‘സേവ് ലൈഫ് ഫൗണ്ടേഷൻ’ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ 2016 മാർച്ച് 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്ന് രാജ്യത്ത് നിയമമാണ്.
നല്ല സമരിയക്കാരെ പൊലീസും മറ്റ് അധികാരികളും പീഡിപ്പിക്കുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കേണ്ട നടപടികളാണ് ആ ഉത്തരവിലുള്ളത്. ഇൗ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കാനും കഴിയും.
സുപ്രീംകോടതിയുടെ നിർദേശങ്ങൾ
2015 മേയ് 12ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ പ്രധാന മാർഗനിർദേശങ്ങൾ:
ഇക്കാര്യങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി എല്ലാ ദേശീയ, പ്രാദേശിക മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണം. മേൽ പരാമർശിച്ച മാർഗനിർദേശങ്ങളും ഉത്തരവുകളും ഇന്ന് രാജ്യത്തെ നിയമമാണ്. ഇതിൽ എത്രകാര്യങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഒന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇൗ മാർഗനിർദേശത്തിൽ പരാമർശിക്കുന്ന ഒരു ബോർഡ് സംസ്ഥാനത്തെ ഒരാശുപത്രിയും പ്രദർശിപ്പിച്ചതായി കണ്ടിട്ടില്ല. ഇത് നടപ്പാക്കുക എന്നത് സർക്കാറുകളുടെ നിയമപരമായ ബാധ്യതയായിട്ടും.
ഇന്ത്യയിൽ ഒരു വർഷം നടക്കുന്ന റോഡ് അപകടങ്ങൾ 1,40,000ത്തിൽ ഏറെയാണ്. അതിൽ 70,000 ജീവനുകളും ഉചിത സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവുമടുത്ത ആശുപത്രിയിൽ ‘സുവർണ നിമിഷ’ത്തിനുള്ളിൽ എത്തിച്ചിരുന്നെങ്കിൽ പകുതിയിലേറെ ആളുകൾ ജീവിച്ചിരിക്കുമായിരുന്നു എന്നതാണ് യാഥാർഥ്യം.
ഇതിനുകാരണം, നല്ല സമരിയക്കാരെ സഹായിക്കുന്ന നിയമസാഹചര്യമല്ല രാജ്യത്തുള്ളത് എന്നതുതന്നെയാണ്. 88 ശതമാനം ആളുകളും ഇൗ മറുപടിയാണ് സർവേയിൽ പ്രകടിപ്പിച്ചത്. 77 ശതമാനം പേരും പറയുന്നത് തങ്ങളെ ആശുപത്രിയിൽ തടഞ്ഞുവെക്കുന്നു എന്നാണ്. പൊലീസിെൻറ ചോദ്യംചെയ്യൽ, നിയമക്കുരുക്ക്, കോടതി നടപടികൾ എന്നിവയാണ് 88 ശതമാനം പേരും തടസ്സമായി ഉന്നയിച്ചത്.
ആദ്യ ബിൽ കർണാടകയുടേത്
നല്ല സമരിയക്കാരനെ സംരക്ഷിക്കാനുള്ള പ്രഥമ ബിൽ അവതരിപ്പിക്കപ്പെട്ടത് കർണാടക നിയമസഭയിലാണ്. അപകടത്തിൽ ഇരയായ ആളെ സഹായിക്കുന്നതിന് സിവിലും ക്രിമിനലുമായ നടപടികൾ ഒരുതരത്തിലും തടസ്സമാകരുതെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തു. സുപ്രംകോടതിയുടെ നിർദേശങ്ങൾതന്നെയാണ് ഇൗ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
അപകടം നടന്ന് 48 മണിക്കൂറിനുള്ളിലുള്ള 25,000 രൂപവരെയുള്ള ചികിത്സാ ചെലവുകൾ ഇനി സർക്കാർ വഹിക്കും. പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാനും നല്ല സമരിയക്കാർക്ക് റിവാർഡുകൾ നൽകാനുമുള്ള സുപ്രധാന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
കേരളം ചെയ്യേണ്ടത്
കോഴിക്കോട് നഗരത്തിൽ രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മരിച്ച നൗഷാദ് എന്ന ഒാേട്ടാറിക്ഷാ ഡ്രൈവറുടെ സംഭവം നമ്മുടെ മുന്നിലുണ്ട്. സമൂഹനന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. പക്ഷേ, സംവിധാനങ്ങൾ പലതും വിപരീതദിശയിലേക്കാണ് നീങ്ങുന്നത്. മനുഷ്യനിലെ നന്മയെ ഉണർത്താൻ പലപ്പോഴും നിയമത്തിന് കഴിഞ്ഞെന്നു വരിെല്ലന്നത് നേരാണ്. എന്നാൽ, നന്മയെ തളർത്താൻ നിയമ^സർക്കാർ സംവിധാനങ്ങളെ അനുവദിക്കരുത്. കർണാടക സർക്കാറിനെ മാതൃകയാക്കി ഒരു നിയമം നിർമിക്കുകയാണ് കേരള സർക്കാർ ചെയ്യേണ്ടത്. മനുഷ്യ മനസ്സുകളിൽ അവശേഷിക്കുന്ന നന്മയെ തല്ലിക്കെടുത്താൻ ഇനിയും അനുവദിക്കാൻ പാടില്ല. മൃതപ്രായനായ വഴിപോക്കനെ കാണാതെപോയ ഉന്നതരെയല്ല, നല്ല സമരിയക്കാരനെയാണ് സർക്കാർ സംരക്ഷിക്കേണ്ടത്.
സംരക്ഷണ നിയമം വിദേശരാജ്യങ്ങളിൽ
നിരവധി രാജ്യങ്ങൾ ‘നല്ല സമരിയക്കാരെ’ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. 2015ൽ ഇംഗ്ലണ്ടിൽ ‘Social Action, Responsibility and Heroism Act പാസാക്കി. െഎയർലൻഡിൽ 2011ൽ നിയമം നിലവിൽ വന്നു. ആസ്ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും നിയമങ്ങളുണ്ടായി.
ലോകാരോഗ്യ സംഘടന പഠനങ്ങൾ പ്രകാരം പരിക്കുണ്ടായി ആദ്യത്തെ ഒരു മണിക്കൂർ സമയം ‘Golden hour’ ആണ്. 50 ശതമാനം ഇരകളും 15 മിനിറ്റിനുള്ളിൽ മരിക്കുന്നു. ഉചിതമായ സമയത്ത് ചികിത്സലഭിച്ചാൽ 50 ശതമാനം പേരെ രക്ഷിക്കാൻ കഴിയും. ഇൗ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് 2004 സെപ്റ്റംബർ ഒമ്പതിന് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്ക് കത്തയച്ചത്. പക്ഷേ, കാര്യമായ ഒരു നടപടിയും സർക്കാറുകൾ ചെയ്തില്ല. 2014 ഡിസംബർ 12ന് ഇൗ വിഷയത്തിൽ ഒരു സ്വകാര്യബിൽ പാർലെമൻറിൽ അവതരിപ്പിച്ചു. പക്ഷേ, സർക്കാറിെൻറ ഭാഗത്തുനിന്ന്തുടർനടപടികെളാന്നും ഉണ്ടായില്ല.
നിയമനിർമാണ ശ്രമങ്ങൾ
ഡിസംബർ 16ലെ ഡൽഹി കൂട്ടബലാത്സംഗ സംഭവത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ഇര ചികിത്സ ലഭിക്കാതെ ഏറെസമയം റോഡരികിൽ കിടന്ന സംഭവം ഡൽഹി സർക്കാറിെൻറ കണ്ണുതുറപ്പിച്ചു. പുതിയ നിയമ നിർമാണ പ്രക്രിയ ഡൽഹിയും രാജസ്ഥാനും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.