ശാഹീൻ! സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിലേക്ക് യുവാക്കളെ സജ്ജമാക്കാൻ അല്ലാമ ഇഖ്ബാൽ ഒരുപാട് തവണ പ്രയോഗിച്ചൊരു ബിംബമാണ് 'ശാഹീൻ'. പ്രാപ്പിടിയൻ, രാജാളി പക്ഷി എന്നൊക്കെയാണ് ആ ഉർദു പദത്തിനർഥം. 'ഗബ്രിയേലി
െൻറ ചിറകി'ലെ 'താരകങ്ങൾക്ക് മുകളിലുമുണ്ടൊരിടം' എന്ന കവിത തുടങ്ങുന്നതുതെന്ന 'നീയൊരു ശാഹീൻ ആകുന്നു'വെന്നു പറഞ്ഞാണ്. 'പറക്കുകയെന്നതാകുന്നു നിെൻറ ദൗത്യം/ നിനക്ക് മുന്നിലുള്ളതാകെട്ട, പറക്കാനിനിയുമൊരുപാട് ആകാശങ്ങളും' എന്ന വരികളിലൂടെ സമരയൗവനങ്ങളുടെ ദൗത്യവും ലക്ഷ്യവുമൊക്കെ പങ്കുവെക്കുന്നു വിശ്വകവി. ആ വരികളിലെ ഉൗർജം പകർന്ന ഒാർമകളിൽനിന്നാണ് ഡൽഹി-യു.പി അതിർത്തിയിൽ യമുന നദിക്കരയിൽ ഒരു ജനവാസകേന്ദ്രം ഉദയംചെയ്തപ്പോൾ അതിന് 'ശാഹീൻ ബാഗ്' എന്ന് പേരുവിളിച്ചത്. വർഷങ്ങൾക്കിപ്പുറം, ഫാഷിസത്തിെൻറ വിഷവിത്തുകൾ രാജ്യത്തെയാകെ കാർന്നുതുടങ്ങിയപ്പോഴും പ്രതിഷേധത്തിെൻറ പൊൻവെട്ടങ്ങൾ പിറന്നത് ഇതേ ശാഹീൻ ബാഗിൽനിന്ന്. പേക്ഷ, ഇഖ്ബാൽ സങ്കൽപിച്ച പോലെ അവിടം നിയന്ത്രിച്ചിരുന്ന 'ശാഹീനു'കൾ യുവാക്കളായിരുന്നില്ല; ബിൽകീസ് ബാനുവിനെപ്പോലുള്ള ദാദിമാർ (വല്യുമ്മമാർ) ആയിരുന്നു. നൂറ്റാണ്ടിെൻറ കൊടുംതണുപ്പിനെ അവഗണിച്ചും അതിജീവിച്ചും ബിൽകീസും സംഘവും നടത്തിയ നൂറ്റൊന്നു ദിവസത്തെ പോരാട്ടം കണ്ട് അന്നേ ലോകം അതിശയിച്ചതാണ്. ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിലൊരാളായി ബിൽകീസിനെ ടൈം മാഗസിൻ തെരഞ്ഞെടുത്തിരിക്കുന്നതും ആ പോരാട്ടത്തിെൻറ ശക്തി തിരിച്ചറിഞ്ഞാണ്.
പ്രതിഷേധത്തിെൻറയും പ്രതീക്ഷയുടെയും മുഖം എന്നാണ് ബിൽകീസിനെ 'ടൈം' വിശേഷിപ്പിച്ചത്. ചില സന്ദർഭങ്ങളിലെല്ലാം ബിൽകീസ് ചരിത്രത്തിലെ ബിൽകീസിനെ ഒാർമിപ്പിക്കുന്നുണ്ട്. ബൈബിളിൽ പരാമർശിക്കപ്പെടുന്ന ശേബായിലെ രാജ്ഞി ബിൽകീസിനെ. തേൻറടവും കാര്യപ്രാപ്തിയും ചിന്താശേഷിയും വിവേകവുെമല്ലാം ഒത്തിണങ്ങിയ മഹതിയായാണ് ബിൽകീസിനെ ഖുർആൻ പരിചയപ്പെടുത്തുന്നത്. ശാഹീൻ ബാഗിലെ ബിൽകീസും വ്യത്യസ്തയല്ല. സോളമൻ ചക്രവർത്തിക്ക് കൈനിറയെ സമ്മാനങ്ങളുമായി പുറപ്പെട്ടു തുടങ്ങുേമ്പാഴാണല്ലോ ബിൽകീസിെൻറ ചരിത്രദൗത്യം ആരംഭിക്കുന്നത്. അതുപോലെ ഒരുനാൾ ഇറങ്ങിപ്പുറപ്പെടുന്നതോടെയാണ് ദാദിയും ചരിത്രവനിതയായത്. ഡിസംബർ 15ന് പൗരത്വ സമരത്തിൽ പെങ്കടുത്ത ജാമിഅ മില്ലിയ്യ വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ നരനായാട്ട് വളരെ യാദൃച്ഛികമായാണ് ദാദി വീട്ടിലിരുന്ന് ലൈവായി കണ്ടത്. പിന്നെ ഇരിപ്പുറച്ചില്ല; ജാമിഅയുടെ മുഖ്യകവാടം ലക്ഷ്യമാക്കി നടന്നു.
ചരിത്രത്തിലെ ബിൽകീസിനെപ്പോലെ സ്വർണവും രത്നവുമൊന്നുമായിരുന്നില്ല ആ നിമിഷങ്ങളിൽ ദാദിയുടെ ൈകവശം. പഴയൊരു തസ്ബീഹ് മാലയും പിന്നെയൊരു ദേശീയ പതാകയും. നോയ്ഡ-കാളിന്ദി കുഞ്ജ് ദേശീയപാതയിലൂടെയുള്ള ആ നടപ്പവസാനിച്ചത്, ഇതേ വികാരത്തോടെ ഇറങ്ങിപ്പുറപ്പെട്ട വേറെയും ദാദിമാരെ കണ്ടുമുട്ടിയപ്പോഴാണ്. അങ്ങനെയാണ് ശാഹീൻ ബാഗിൽ സമരപ്പന്തലുയരുന്നത്. അവിടെനിന്നുയർന്ന മുദ്രാവാക്യങ്ങൾ ഫാഷിസ്റ്റ് ഭരണകൂടത്തെ സമ്മർദത്തിലാക്കി. സകല വൈവിധ്യങ്ങളെയും അതിെൻറ അടിസ്ഥാന സ്വഭാവത്തിൽ സ്വീകരിച്ച് മുന്നേറിയ ശാഹീൻ ബാഗിൽ കലയും സംഗീതവും പ്രാർഥനയുമെല്ലാം മർദക ഭരണകൂടത്തിനെതിരായ കാവ്യാത്മക മുദ്രാവാക്യമായി മാറി. ഇന്ത്യയെന്ന ആശയത്തിെൻറ ആത്മാവിനെ സംഘ്പരിവാർ ഭരണകൂടം മുറിവേൽപിക്കുന്നുവെന്ന തിരിച്ചറിവായിരുന്നു ആ ഇടപെടലിനു പിന്നിൽ. ''ഇൗ സമരത്തിലൂടെ ലോകത്തെയും ഇൗ രാജ്യത്തെയും കുട്ടികളും സ്ത്രീകളും നീതിയുടെയും തുല്യതയുടെയും വായു ശ്വസിക്കെട്ട'' -വിറയാർന്ന സ്വരത്തിൽ അധികാരികളെ വിറപ്പിച്ചുള്ള ബിൽകീസിെൻറ വാക്കുകൾ രാജ്യമെങ്ങും അലയടിച്ചപ്പോൾ, ഒരായിരം ശാഹീൻ ബാഗുകൾ ഇന്ത്യയുടെ പലഭാഗങ്ങളിലുമുയർന്നു. അതിൽ പലയിടത്തും ദാദി നേരിെട്ടത്തി. വടക്കു കിഴക്കൻ ഡൽഹിയിലെ വംശീയ കലാപത്തിനോ കപിൽ മിശ്രയുടെ 'ഗോലി മാരോ' ആക്രോശങ്ങൾക്കോ മുന്നിൽ പതറാതെ ശാഹീൻ ബാഗ് മുന്നോട്ടുപോയത് ദാദിയുടെ ഉൗർജം സ്ഫുരിക്കുന്ന ആ വാക്കുകളിലൂടെയാണ്.
'ടൈമി'െൻറ പട്ടികയിൽ മോദിയുമുണ്ട്. എതിർപ്പുകളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ മഹാമാരിയെ ഉപയോഗപ്പെടുത്തി ജനാധിപത്യ മൂല്യങ്ങളെയും ബഹുസ്വരതയെയും സംശയ നിഴലിലാക്കി എന്നതാണ് മോദിയുടെ 'ഖ്യാതി'. ആ ഉന്മാദ രാഷ്ട്രീയത്തിനെതിരെയാണ് ദാദി പട നയിച്ചത്. എങ്കിലും, മോദിയോട് വെറുപ്പില്ല. അയാൾ തെൻറ മകനാണെന്നാണ് പുതിയ വിശേഷങ്ങളുടെ പ്രതികരണമായി ദാദി പറഞ്ഞത്. ആദ്യമായല്ല ഇങ്ങനെ പറയുന്നത്. ശാഹീൻ ബാഗിൽ സമരപ്പന്തൽ ഉയർന്നതിെൻറ രണ്ടാം നാൾ ദാദിമാരെല്ലാംകൂടി ഡൽഹി ലെഫ്റ്റനൻറ് ഗവർണറെ കാണാൻ പോയിരുന്നു. സി.എ.എയും എൻ.ആർ.സിയും റദ്ദാക്കണമെന്നു പറഞ്ഞ് മോദിക്ക് കത്തെഴുതണം എന്നായിരുന്നു അവരുടെ ആവശ്യം. 'മോദിയോടെന്താണിത്ര വിരോധ'മെന്ന ഗവർണർ ബൈജാലിെൻറ ചോദ്യത്തിന് ബിൽകീസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ''ഹീരാബെൻ (മോദിയുടെ മാതാവ്) എെൻറ സഹോദരിയാണ്. മോദി എനിക്ക് മകനെപ്പോലെയും. ഇൗ പോരാട്ടം മോദി സാബിനെതിരെയല്ല. ഞങ്ങൾ സ്നേഹിക്കുന്ന ഇൗ രാജ്യത്തെ പൗരന്മാരുടെ അതിജീവനത്തിനാണ് ഞങ്ങളുടെ സമരം.
'' ആ പറഞ്ഞതിെൻറ അർഥം മോദിഭക്തിയിൽ ജീവിക്കുന്ന ഗവർണർക്ക് മനസ്സിലായില്ല. അതിനാൽ ദാദിമാരുടെ ആവശ്യം മുകളിലേക്ക് പോയതുമില്ല. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അവരത് മനസ്സിലാക്കിക്കൊടുത്തു. ഒാരോ ദിനവും ശാഹീൻ ബാഗിലേക്ക് ജനെമാഴുകുകയായിരുന്നു. പുതുവർഷ രാവിൽ ചന്ദ്രശേഖർ ആസാദ് എന്ന 'ഇമാം' ശാഹീൻ ബാഗിലെത്തിയപ്പോൾ അവിടെ തടിച്ചുകൂടിയത് രണ്ടര ലക്ഷത്തോളം പേരായിരുന്നു. റിപ്പബ്ലിക് ദിനത്തിലും കണ്ടു സമാനമായ ജനക്കൂട്ടം. സാധാരണ ചട്ടപ്പടി സമരങ്ങളിൽനിന്ന് വ്യത്യസ്തമായി, സംഘാടകരും നേതാക്കളുമൊന്നുമില്ലാത്ത ആ ജനകീയ സമരത്തിെൻറ മുഖമായി മുൻനിരയിൽ ബിൽകീസ് ഇരിപ്പുറപ്പിച്ചു. ഒരിക്കൽ സമരപ്പന്തൽ സന്ദർശിച്ച പ്രമുഖ ഗാന്ധിയനും ഇക്കോണമിസ്റ്റുമായ ദേവകി ജെയ്നിനോട് തന്നോടൊപ്പം ഇരിക്കാൻ ബിൽകീസ് ആവശ്യെപ്പട്ടു. നടുവേദന കാരണം ചമ്രംപടിഞ്ഞിരിക്കാൻ കഴിയില്ലെന്നായി ദേവകി. അതുകേട്ടപ്പോൾ ദാദിയുടെ മറുപടി: ''കുറെ നേരം എനിക്കും ഇങ്ങനെ ഇരിക്കാനാകില്ല. പേക്ഷ, ഇവിടെ ഇങ്ങനെ കുത്തിയിരിക്കാതെ വയ്യ. ഇത് അടുത്ത തലമുറക്കുവേണ്ടിയാണ്. അല്ലെങ്കിൽ അവർ നമ്മോട് പൊറുക്കില്ല.''
82 വയസ്സുണ്ട്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിനടുത്ത ഗുലൈത്തിയാണ് ബിൽകീസിെൻറയും കുടുംബത്തിെൻറയും സ്വദേശം. പിതാവ് സ്വാതന്ത്ര്യസമരത്തിൽ പെങ്കടുത്തിട്ടുണ്ട്. അതിെൻറ ഒാർമകൾ പലയിടത്തായി പങ്കുവെച്ചിട്ടുണ്ട്. ആ ഒാർമകളിൽ ചിറകുവിരിച്ചാണ് പുതിയ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. 30 വർഷം മുമ്പാണ് ശാഹീൻ ബാഗിലെത്തിയത്. ഏതാനും കൊല്ലം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു. ഒരു പെൺകുട്ടിയടക്കം ആറു മക്കളാണ്. അതിൽ മൂത്ത മകനൊഴികെ എല്ലാവരും ശാഹീൻ ബാഗിലും പരിസര പ്രദേശത്തുമായുണ്ട്. മകൻ മൻസൂർ അഹ്മദിനൊപ്പമാണ് ഇപ്പോൾ താമസം. മൻസൂർ എല്ലാ ദിവസവും രാവിലെ ദാദിയെ ബൈക്കിൽ കൊണ്ടുവരുന്നതും അന്നേരം ആളുകൾ ചുറ്റുംകൂടി കൈപിടിച്ച് മുത്തം നൽകുന്നതും ശാഹീൻ ബാഗിലെ സമരക്കാഴ്ചകളിലൊന്നായിരുന്നു. കോവിഡ് വ്യാപനത്തോടെയാണ് ആ കാഴ്ചകൾ നിലച്ചുപോയത്. അപ്പോഴും ദാദിയുടെ വാക്കുകൾ മുഴങ്ങുകതന്നെയാണ്: ''എെൻറ സിരകളിലെ രക്തയോട്ടം നിലക്കുന്നതുവരെ ഞാനിവിടെ ഇരിക്കും.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.