നവോത്ഥാനം, സ്ത്രീശാക്തീകരണം, വനിതാമതിൽ തുടങ്ങിയ ബഹളങ്ങൾക്കിടയിൽ സമയം കി ട്ടുേമ്പാൾ തൊട്ടടുത്ത ബംഗ്ലാദേശിലേക്കൊന്ന് നോക്കണം. സ്ത്രീശാക്തീകരണത്തിെ ൻറയും അതിലധിഷ്ഠിതമായ ഒരു ജനാധിപത്യക്രമത്തിെൻറയും മാതൃകയും ചരിത്രവുമൊക്ക െ നമുക്ക് ആ ദേശത്തുനിന്ന് എമ്പാടും പഠിക്കാനുണ്ട്. ഇന്ദിര പ്രിയദർശിനിക്കുശേഷം, മൂ ന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഭരണത്തലപ്പത്ത് ഒരു വനിതയെയും കൊണ്ടുവരാൻ കഴിഞ്ഞി ട്ടില്ല നമുക്ക്. അപ്പോഴാണ് ബംഗ്ലാദേശിൽ കഴിഞ്ഞ 28 കൊല്ലമായി രണ്ടു സ്ത്രീകൾ മാറിമാറി ഭരണം കൈയാളിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇടതു വലതു മുന്നണികൾ മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സർക്കസിെൻറ മറ്റൊരു പതിപ്പ് എന്നുവേണമെങ്കിൽ പറയാം. അവാമി ലീഗിെൻറ ശൈഖ് ഹസീനയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ ഖാലിദ സിയയുമാണ് ആ ഉരുക്കുവനിതകൾ. രാജ്യം സ്വാതന്ത്ര്യം നേടിയതിന് തൊട്ടുടനെയുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിൽ യാദൃച്ഛികമെന്നോണം രാഷ്ട്രീയ ഗോദയിലെത്തിയ രണ്ടുപേർ.
ആദ്യത്തേയാൾ രാഷ്ട്രപിതാവ് മുജീബുർറഹ്മാെൻറ മകളും രണ്ടാമത്തേയാൾ മുൻ പ്രസിഡൻറ് സിയാഉർറഹ്മാെൻറ വിധവയുമാണ്. ‘പോരാടുന്ന ബീവി’മാരുടെ മത്സരങ്ങൾക്ക് തുടക്കത്തിൽ ജനാധിപത്യത്തിെൻറ ചുവയുണ്ടായിരുന്നു. പിന്നെപ്പിന്നെ അത് മാഞ്ഞുപോയി കുതികാൽ വെട്ടിെൻറയും വെറുപ്പിെൻറയും ഏകാധിപത്യത്തിെൻറയും പാതയിലേക്ക് നീങ്ങി. പത്തു വർഷമായി ആ മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നത് ഹസീനയും അവാമി ലീഗുമാണെന്ന് പറയാം. കാരണം, ഭരണം അവരുടെ കൈയിലാണ്. ഇപ്പോൾ, മറ്റൊരു തെരഞ്ഞെടുപ്പിനുശേഷം 300ൽ 288 സീറ്റ് നേടി ഹസീനയും തെൻറ മഹാസഖ്യവും ഒരിക്കൽകൂടി ജാതീയ സൻസദിൽ മേധാവിത്വം സ്ഥാപിച്ചിരിക്കയാണ്. തെരുവിൽ പ്രക്ഷോഭം നയിച്ച് ജനറൽ എച്ച്.എം. ഇർഷാദിനെപ്പോലുള്ളവരെ വിറപ്പിച്ച ചരിത്ര പാരമ്പര്യമാണ്. ജയിലും ഏകാന്ത തടവും പ്രവാസവും രാഷ്ട്രീയ ജീവിതത്തിൽ പലതവണ രുചിച്ചിട്ടുണ്ട്. അങ്ങനെയൊക്കെയാണ് 80കളുടെ അവസാനം ബംഗ്ലാദേശി
െൻറ ഹൃദയത്തിൽ ഇടംപിടിച്ചത്. 22 വർഷം മുമ്പ്, ആദ്യമായി പ്രധാനമന്ത്രിക്കസേരയിെലത്തിയത് ആ പോരാട്ട വഴികളിലൂടെത്തന്നെയാണ്. ആ പോരാട്ടം പട്ടാളത്തിെൻറ തോക്കിൻകുഴൽ ഭരണത്തിന് എതിരായിരുന്നു; പിന്നീട് രാജ്യം ജനാധിപത്യത്തിലേക്ക് ഖാലിദ സിയയുടെ അഴിമതിക്കെതിരെ പോർമുഖം നയിച്ചു. പാകിസ്താെൻറ തടവറയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച വീരനായകെൻറ മകളെന്ന ഖ്യാതികൂടിയായപ്പോൾ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. പക്ഷേ, രാജ്യത്തെ മറ്റൊരു തടവറയിലേക്ക് ഹസീന നയിക്കുകയാണെന്നാണ് ദോഷൈകദൃക്കുകൾ പറഞ്ഞുനടക്കുന്നത്. വെറുതെ പറയുന്നതല്ല, കഴിഞ്ഞ പത്തു വർഷത്തെ ഭരണംതന്നെ ഇതിന് സാക്ഷ്യം പറയും. ഇത്തവണത്തെ തെരഞ്ഞെടുപ്പുതന്നെ ബഹുരസമായിരുന്നു. നോമിനേഷൻ പോലും കൊടുക്കാൻ സാധിക്കാത്തവിധം എതിരാളികളെയെല്ലാം രാഷ്്ട്രീയമായും കായികമായും തളർത്തിക്കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽതന്നെ ഖാലിദ സിയയെ പഴയൊരു അഴിമതിക്കേസ് പൊടിതട്ടിയെടുത്ത് തടവിലാക്കി.
അതോടെ ബി.എൻ.പി നേതാവില്ലാത്ത പാർട്ടിയായി. മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയെ അഞ്ചുവർഷം മുമ്പുതന്നെ മൂലക്കിരുത്തി; പ്രവർത്തന സ്വാതന്ത്ര്യം റദ്ദാക്കുകയായിരുന്നു. എന്നിട്ടും അരിശം തീരാഞ്ഞിട്ടാവും, നേതാക്കളെയെല്ലാം തൂക്കിലേറ്റുകയോ തടവിലിടുകയോ ചെയ്തു. മാധ്യമങ്ങൾ ആരെങ്കിലും ഇതൊക്കെ പറഞ്ഞാൽ അവരെയും തുറുങ്കിലടക്കും. തൊഴിലില്ലാപ്പട പെരുകിയ നാട്ടിൽ അക്കാര്യം ഒാർമപ്പെടുത്തിയതും ഇഷ്ടമായില്ല. ധാക്കയിൽ പതിനായിരക്കണക്കിന് ചെറുപ്പക്കാർ നടത്തിയ പ്രതിഷേധത്തെ ചോരയിൽ കുളിപ്പിച്ചു കിടത്തി. ഇതിനെയെല്ലാം അതിജീവിച്ച് നോമിനേഷൻ കൊടുത്ത പ്രതിപക്ഷ പാർട്ടിക്കാരുടെ കാര്യമാണ് ഏറ്റവും രസം. അവരിൽ പലർക്കും സ്വന്തം മണ്ഡലത്തിൽപോലും കാലുകുത്താനായില്ല. കാലുകുത്തിയവരുടെ കാല് തല്ലിയൊടിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിൽ മാത്രം കൊല്ലപ്പെട്ടത് 17 ബി.എൻ.പി പ്രവർത്തകരാണ്. വിദേശത്തുനിന്നെത്തിയ നിരീക്ഷകർ പക്ഷേ, ഇതൊന്നും കണ്ടില്ല. എതിരുപറഞ്ഞ ആംനസ്റ്റിയെയും ഹ്യൂമൻറൈറ്റ്സ് വാച്ചിനെയുമൊക്കെ ഭള്ള് പറഞ്ഞ് അവർ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നൂറിൽ നൂറു മാർക്ക് നൽകി. ഫലം വന്നപ്പോൾ ഹസീനക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം; നാലാമൂഴം.
ധാക്കയിലെ ഇൗഡൻ ഗേൾസ് കോളജിൽ ഇൻറർമീഡിയറ്റിന് പഠിക്കുേമ്പാൾ രാഷ്ട്രീയം കൈയാളിയിരുന്നുവെങ്കിലും അത് കാമ്പസിനപ്പുറം പോകുമെന്ന് ഒരിക്കലും കരുതിയതല്ല. ആണവശാസ്ത്രജ്ഞൻ വാസിദ് മിയാഹിെൻറ ഭാര്യയായി സകുടുംബം സന്തോഷത്തോടെ ജീവിച്ചുതുടങ്ങിയതുമായിരുന്നു. പക്ഷേ, പിതാവിെൻറ കൊലപാതകം ബേനസീറിനെപ്പോലെ ഹസീനയെയും രാഷ്്ട്രീയത്തിൽ എത്തിച്ചു. പക്ഷേ, അത് അത്ര എളുപ്പമായിരുന്നില്ല. പിതാവ് കൊല്ലപ്പെടുേമ്പാൾ ഹസീന ഇന്ത്യയിലാണ്. പിന്നെയും ആറുവർഷം കഴിഞ്ഞാണ് പാർട്ടിനേതൃത്വം ഏറ്റെടുക്കാൻ രാജ്യത്ത് എത്താൻ കഴിഞ്ഞത്.
അതിനുശേഷമാണ് പോരാട്ടങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. ഇർഷാദിെനതിരെ സംസാരിച്ചതിന് പലതവണ അറസ്റ്റിലായി. പട്ടാള നിയമത്തിന് കീഴിൽ 1986ൽ നടന്ന തെരഞ്ഞെടുപ്പിൽ പെങ്കടുത്ത് ആദ്യമായി പ്രതിപക്ഷ പദത്തിലെത്തി. ഇൗ തെരഞ്ഞെടുപ്പിൽ പെങ്കടുത്തതിെൻറ പേരിൽ ബി.എൻ.പിയുടെ പഴി കുറെ കേൾക്കേണ്ടിവന്നത് വേെറ കാര്യം. ജനാധിപത്യരീതിയിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ (1991) പക്ഷേ, ഭാഗ്യം തുണച്ചത് ഖാലിദയെയായിരുന്നു. 96ൽ ആദ്യമായി പ്രധാനമന്ത്രിപദത്തിൽ. 2001ൽ പതിവുപോലെ ഖാലിദ. ആ ഭരണം തുടരവെ രാജ്യം വീണ്ടും പട്ടാളബൂട്ടിലമർന്നു. എല്ലാം ശാന്തമായി 2008ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ അഴിമതിയിൽ മുങ്ങിയ ഖാലിദയെയും ബി.എൻ.പിയെയും ജനം തള്ളി. അതോടെ, രണ്ടാമൂഴത്തിൽ ഹസീനക്ക് ജനപിന്തുണയും അന്താരാഷ്ട്ര പിന്തുണയും വേണ്ടുവോളം കിട്ടി. പക്ഷേ, അതിനെ അവർ മുതലെടുത്തത് മറ്റൊരു രീതിയിലായിരുന്നു. അതാണിപ്പോൾ അവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
1947 സെപ്റ്റംബർ 28ന് ഗോപാൽഗഞ്ച് ജില്ലയിലെ തുംഗപ്രയിൽ ജനനം. മുജീബുർറഹ്മാൻ-ഫസീലത്തുന്നിസ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാൾ. 1975ൽ പിതാവിെന ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ ബാക്കിയായത് ഹസീനയും സഹോദരി റിഹാനയും മാത്രമാണ്. 70കളിലെ വിമോചന സമരകാലത്ത്, മുത്തശ്ശിക്കൊപ്പം അഭയാർഥി ജീവിതം നയിച്ചിട്ടുണ്ട്. 1968ലായിരുന്നു വാസിദ് മിയാഹുമായുള്ള വിവാഹം. അദ്ദേഹം 2009ൽ മരിച്ചു. രണ്ടു മക്കൾ: സജീബ്, സൈമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.