സർദാർ വല്ലഭ്ഭായി പേട്ടൽ ദേശീയ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ അഗ്രഗണ്യരായ നേതാക്കളിൽ ഒരാളാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ ചരിത്രം വിവരിക്കുേമ്പാഴും ആ നാമം ഭാവഗരിമയോടെ നിലകൊള്ളും. സ്വാതന്ത്ര്യ പൂർവ ദിനങ്ങളിലെ കോൺഗ്രസിൽ പലപ്പോഴും നടന്നിട്ടുള്ള ആശയ സമരങ്ങളിൽ നെഹ്റുവിെൻറ മറുപക്ഷത്തായിരുന്നു പേട്ടൽ എന്നും നിലകൊണ്ടത്. മഹാത്മഗാന്ധിക്ക് നെഹ്റു കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ആൾ പേട്ടൽ ആയിരുന്നുവെന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാർ ഏറെയാണ്. സ്വാതന്ത്ര്യത്തിെൻറ 70ാം ദശകത്തിൽ തെൻറമേൽ സംഘ്പരിവാർ കെട്ടിയേൽപ്പിക്കുന്ന വിശേഷണ മുദ്രകൾ ആ ‘ഉരുക്കു മനുഷ്യൻ’ അറിഞ്ഞിരുന്നെങ്കിൽ സത്യാന്വേഷികളായ ചരിത്രകാരന്മാർക്കും രാഷ്ട്രീയ വിദ്യാർഥികൾക്കും അത്തരമൊരു ചിന്ത തന്നെ കൗതുകമുളവാക്കും
നരേന്ദ്ര മോദി ഗവൺമെൻറ് ചരിത്രത്തെ തലകുത്തിനിന്ന് വ്യാഖ്യാനിക്കാൻ എന്നും സാമർഥ്യം കാണിച്ചിട്ടുണ്ട്. ചരിത്ര-ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം അതിനു പറ്റിയ സ്വയം സേവകരാൽ കുത്തിനിറച്ചുകൊണ്ടാണ് ഇൗ യജ്ഞം ആരംഭിച്ചത്. സ്വാതന്ത്ര്യ സമരം അവർക്ക് എന്നും തൊട്ടാൽ പൊള്ളുന്ന വിഷയമായിരുന്നു.
സംഘ്പരിവാറിെൻറ വിചാരധാരയിൽപെട്ടവരാരും ആ സമരത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് അതിന് കാരണം. വി.ഡി സവർക്കറെയും ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാെറയും സ്വാതന്ത്ര്യസമര നായകരുടെ കുപ്പായമിടുവിക്കാൻ അവർ കുറെ പാടുപെട്ടു. അതുപക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടുപോലെയായി. ആദ്യം പറഞ്ഞയാൾ ബ്രിട്ടീഷുകാരോട് താണുവീണു മാപ്പപേക്ഷിച്ച കാര്യം പെെട്ടന്ന് ജനശ്രദ്ധയിലേക്ക് വന്നു. രണ്ടാമത്തെയാൾ ഹിന്ദു മുസ്ലിം മൈത്രിയെ കുറിച്ചുള്ള കോൺഗ്രസ് നിലപാടിൽ മനംമടുത്ത് മുസോളിനിയുടെ ആരാധകനാകാനാണ് തീരുമാനിച്ചത്. ആരാധന മൂത്ത്, തെൻറ അനുചര ശ്രേഷ്ഠനെ റോമിലേക്കയച്ചു. മുസോളിനിയുടെ ഫാഷിസ്റ്റ് സംഘടനാ ചിട്ടവട്ടങ്ങൾ നേരിട്ടു പഠിച്ച് ആ ശിഷ്യോത്തമൻ മടങ്ങി വന്നു. അങ്ങനെ 1925ൽ മുസോളിനിയുടെ മൂശയിൽ വാർത്ത ആർ.എസ്.എസ് പിറന്നു വീണു.
അതിെൻറ പ്രചാരകന്മാർ വാദിച്ചത് ആർ.എസ്.എസ് ഒരു സാംസ്കാരിക സംഘടന ആണെന്നാണ്. ‘സാംസ്കാരിക ദേശീയത’യാണത്രേ അതിെൻറ നിലപാടുതറ. അതിനു രാഷ്ട്രീയമുണ്ടാവുക വയ്യ. അതിനാൽ, സ്വാതന്ത്ര്യ സമരം പോലെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും ആർ.എസ്.എസ് വാശിയോടെ അകന്നുനിന്നു. ആസേതുഹിമാചലം ജനങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയെ എതിരിട്ടപ്പോൾ ആർ.എസ്.എസ് ഹിന്ദു യുവാക്കളെ സാംസ്കാരിക ദേശീയതയുടെ, രാഷ്ട്രീയമില്ലാത്ത അച്ചടക്കം പഠിപ്പിക്കുക ആയിരുന്നു. അതിെൻറ പേരിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് അവർ വാത്സല്യ ഭാജനങ്ങളായി മാറി.
ദേശീയതയുടെ രക്ഷകവേഷം കെട്ടുന്ന തങ്ങൾ ദേശാഭിമാന പോരാട്ടങ്ങളുടെ നിർണായക ദിനങ്ങളിൽ മാനംനോക്കി നിന്നവരാണെന്ന സത്യം അക്കൂട്ടരെ വല്ലാണ്ട് കുത്തിനോവിക്കുന്നുണ്ടാവണം. അതുകൊണ്ടാണ് സ്വാതന്ത്ര്യസമരം നയിച്ച കോൺഗ്രസ് നേതാക്കൾക്കിടയിൽനിന്നും ഒരാളെ റാഞ്ചിയെടുക്കാൻ അവർ തന്ത്രങ്ങൾ മെനഞ്ഞത്. ഗാന്ധി വധത്തെ തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ച സർദാർ വല്ലഭ്ഭായി പേട്ടലിനു തന്നെ ആ നറുക്ക് വീണത് യാദൃച്ഛികമല്ല. മതേതരത്വത്തിെൻറയും ജനാധിപത്യത്തിെൻറയും ശാസ്ത്രാഭിമുഖ്യത്തിെൻറയം പോരാളിയായ ജവഹർലാൽ നെഹ്റുവിനോട് പേട്ടലിന് ഉണ്ടായിരുന്ന കലഹങ്ങളാണ് അവരെ സ്വാധീനിച്ചത്.
അതിൽനിന്ന് ഉളവായ ഒരു പ്രത്യേകതരം രാഷ്ട്രീയത്തിെൻറ സന്തതിയാണ് നർമദയിലെ പേട്ടൽ പ്രതിമ എന്ന് തിരിച്ചറിയാൻ സാമാന്യ ചരിത്രബോധം മാത്രം മതി. 182 മീറ്റർ ഉയരമുള്ള അത് പണിയാൻ സർക്കാർ ചെലവഴിച്ചത് 2989 കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ പ്രതിമയെന്ന് വാഴ്ത്തപ്പെടുന്ന അതിെൻറ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ലേഖനം സ്വാഭാവികമായും പേട്ടൽ സ്മൃതികളാൽ നിറഞ്ഞിരുന്നു. രാജ്യത്തെ മിക്കവാറും എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനത്തിൽ മഹാത്മഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിെൻറയും സരോജിനി നായിഡുവിെൻറയും ആചാര്യ കൃപലാനിയുടെയും പേരുകൾ പരാമർശിക്കാനുള്ള ‘ഒൗദാര്യം’ അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ, പേട്ടൽ ആഭ്യന്തര മന്ത്രിയായിരുന്ന ഗവൺമെൻറിനെ നയിച്ച രാഷ്ട്ര ശിൽപിയായ നെഹ്റുവിെൻറ പേര് ഒറ്റത്തവണ പോലും അതിലുണ്ടായിരുന്നില്ല. പേട്ടലിനെ 182 മീറ്ററിലേക്ക് വളർത്തുേമ്പാൾ ജവഹർലാൽ നെഹ്റുവിനെ മൺതരിയോളം ചെറുതാക്കുന്നത് ചരിത്ര വിജ്ഞാനീയത്തിെൻറ ഏതു അളവുകോൽെവച്ച് അളന്നാലാണ് അംഗീകരിക്കപ്പെടുക. ആ പ്രതിമയുടെ 183 മീറ്റർ ഉയരത്തിലുള്ള പവലിയനിൽനിന്നു നോക്കിയാൽ സർദാർ സരോവർ അണക്കെട്ടും അതിെൻറ പടർന്നുകിടക്കുന്ന റിസർവോയറും മനോഹരമായ പൂന്തോട്ടവും ചെലവേറിയ ടെൻറ് സിറ്റിയും സത്പുത, വിന്ധ്യാചൽ പർവത നിരകളും കാണാനാകുമത്രേ. തീർച്ചയായും ആ കാഴ്ച നയനാനന്ദകരമായിരിക്കും.
എന്നാൽ, ആ സുന്ദര ദൃശ്യങ്ങൾ അണിയിച്ചൊരുക്കാനായി സ്വന്തം മണ്ണിൽനിന്നും അടിച്ചിറക്കപ്പെട്ട ആദിവാസികളുടെ ജീവിതാവസ്ഥ ഒട്ടുമേ മനോഹരമല്ല. അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട പുനരധിവാസം വർഷങ്ങൾക്കുശേഷവും കിട്ടാക്കനിയാണ്. അതേപറ്റി തെൻറ വാചാലമായ പ്രസംഗത്തിൽ ഒരുവാക്കുപോലും പ്രധാനമന്ത്രി ഉരിയാടിയില്ല. െകാട്ടും േഘാഷവുമായി പേട്ടൽ പ്രതിമ കൊണ്ടാടപ്പെട്ടപ്പോൾ അവിടത്തെ 12 ഗ്രാമങ്ങളിലെ ആദിവാസി വീടുകളിൽ അന്ന് തീ പുകഞ്ഞില്ല. അവർ അടുക്കള പൂട്ടി പ്രതിഷേധിച്ചത് ഭരണകൂടം കാണിച്ച വഞ്ചനയോടുള്ള പ്രതികരണമായിരുന്നു. തെരുവിൽ കണ്ട ഏറ്റവും പാവപ്പെട്ട മനുഷ്യെൻറ മുഖം ഒാർക്കാനാണ് ഗാന്ധിജി നിർദേശിച്ചത്. ദുരിതംപേറുഞ്ഞ കർഷകരെ ആവേശം കൊള്ളിച്ചാണ് സർദാർ പേട്ടൽ പൊതുജീവിതത്തിലേക്ക് വന്നത്. ഇപ്പോൾ വികസനത്തിെൻറ മുൻഗണന പട്ടികയിൽ ആദിവാസികളും കർഷകരും പൂർണമായും പിന്തള്ളപ്പെട്ടിരിക്കുന്നു. ആ സ്ഥിതിവിശേഷത്തിെൻറ ക്രൂരമായ വൈരുധ്യത്തിെൻറ പ്രതീകം കണക്കെയാണ് കുടിയിറക്കപ്പെട്ട ആദിവാസികളുടെ കണ്ണീർവീണ മണ്ണിൽ പേട്ടൽ പ്രതിമ ഉയർന്നുനിൽക്കുന്നത്. പട്ടിണിമൂലം ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ സ്വാതന്ത്ര്യത്തിെൻറ 71ാം വർഷത്തിലും ദശലക്ഷക്കണക്കിന് പൗരന്മാർക്ക് തുറസ്സിടങ്ങളിൽ വെളിക്കിറങ്ങേണ്ട ഗതികേടുള്ള, കോടാനുകോടി ചെറുപ്പക്കാർ തൊഴിൽതേടി അലയുന്ന നാട്ടിൽ ഒരു പ്രതിമക്കുവേണ്ടി ചെലവഴിക്കാവുന്ന സമ്പത്തിെൻറ പരിധി എത്രയാണ്? നിർഭാഗ്യവശാൽ അതീവ പ്രസക്തമായ അത്തരമൊരു ചർച്ച ഇന്ത്യയിൽ ഉയർന്നു വന്നില്ല. കോർപറേറ്റ് പിടിയിലമർന്ന മാധ്യമങ്ങൾ അതിനനുവദിച്ചില്ല.
സർദാർ വല്ലഭ്ഭായി പേട്ടലിെന സംഘ്പരിവാറിെൻറ ബ്രാൻഡ് അംബാസഡർ ആക്കി മാറ്റുന്നതിൽ നരേന്ദ്ര മോദി കാണിച്ച നൈപുണ്യം സമ്മതിക്കേണ്ടതു തന്നെ. ആ രാഷ്ട്രീയ തട്ടിപ്പറിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ കീഴടങ്ങൽ ആ പാർട്ടി ഇന്ന് എത്തിനിൽക്കുന്ന അവസ്ഥാവിശേഷത്തിെൻറ തെളിവാണ്. ‘മേക്ക് ഇൻ ഇന്ത്യ’യുടെ പ്രചാരണ കോലാഹലങ്ങൾക്കിടയിലാണ് പേട്ടൽ പ്രതിമയുടെ നിർമാണം നടന്നത്. അതിെൻറ മേക്കിങ് (making) നടന്നത് ചൈനയിലായിരുന്നു. അഛേ ദിൻ പോലെയാണ് മേക്ക് ഇൻ ഇന്ത്യയുടെയും സ്ഥിതി. അത് പറയാൻ മാത്രമുള്ളതാണ്, നടപ്പാക്കാനുള്ളതല്ല. െഎക്യത്തിെൻറ പ്രതിമക്കുവേണ്ടി (statue of unity) മടിശ്ശീല തുറന്നുെവച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. വൻകിട എണ്ണ കമ്പനികൾ ആണവർ. പെട്രോൾ/ ഡീസൽ വില ആകാശംവരെ ഉയർന്നപ്പോൾ ഭരണകൂടം പുലർത്തിയ നിസ്സംഗതയുടെ വിശദീകരണമാണിത് (തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ വില കുറയ്ക്കാൻ ഭരണകൂടം ഇടപെടുമെന്നും എണ്ണ കമ്പനികളിലെ അവരുടെ മച്ചുനന്മാർ അതിന് സമ്മതം മൂളുമെന്നും ധനശാസ്ത്രം അറിയാത്ത പാവങ്ങൾ പറയുന്നുണ്ട്). സ്കിൽ ഇന്ത്യ (നൈപുണ്യ വികസനം) പദ്ധതി ലക്ഷ്യത്തി
െൻറ പകുതിപോലും എത്തിയില്ലെങ്കിലും അതിെൻറ പ്രണേതാവായ പ്രധാനമന്ത്രി മോദി രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളിൽ നൈപുണ്യം തെളിയിച്ച ആളാണ്. പേട്ടൽ പ്രതിമയിലും അദ്ദേഹം അത് ആവർത്തിച്ചുറപ്പിച്ചു.
ആ പ്രതിമയുടെ നാൾവഴികൾ അത് വ്യക്തമാക്കും. 2013 ഒക്ടോബർ 31നാണ് ഇൗ ആശയത്തിെൻറ തറക്കല്ലിട്ടത്. നരേന്ദ്ര മോദി അന്ന് പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുനട്ട് കാത്തിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. അന്നും ഗുജറാത്ത് സർക്കാർ ശിലാസ്ഥാപനത്തിെൻറ പേരിൽ രാജ്യമാകെ വൻതോതിൽ പരസ്യങ്ങൾ നൽകി. ഗുജറാത്തിനു പുറത്തും ‘െഎക്യത്തിന് വേണ്ടിയുള്ള കൂട്ടയോട്ടം’ സംഘടിപ്പിക്കപ്പെട്ടു. 2014ലെ തെരഞ്ഞെടുപ്പിൽ ആ പ്രചാരവേലക്കെല്ലാം ഫലമുണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയായി. ഇപ്പോൾ ദേശീയ തെരഞ്ഞെടുപ്പിൽ കേളികൊട്ട് ഉയരുേമ്പാൾ പേട്ടൽ പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ടതും വ്യക്തമായ കണക്കുകൂട്ടലിലൂടെയാണ്. രാജ്യസ്നേഹം, ദേശീയ െഎക്യം, സ്വാതന്ത്ര്യ സമരം ഇവയെക്കുറിച്ച് എല്ലാമുള്ള പ്രധാനമന്ത്രിയുടെ ഉച്ചത്തിലുള്ള വർത്തമാനങ്ങൾ തെരഞ്ഞെടുപ്പ് ഒരുക്കത്തിെൻറ ഭാഗമാണ്.
സർദാർ പേട്ടൽ അതിെൻറ നിമിത്തമാക്കപ്പെട്ടു എന്നു മാത്രം. അദ്ഭുതം വേണ്ട തെരഞ്ഞെടുപ്പ് അജണ്ട തീരുമാനിക്കുന്നതിെൻറ ഭാഗമായി ശ്രീരാമനെയും ശ്രീ അയ്യപ്പനെയും വോട്ട് രാഷ്ട്രീയത്തിലേക്ക് വിളിച്ചിറിക്കുന്ന പ്രത്യയശാസ്ത്രത്തിന് സർദാർ പേട്ടലിനു മാത്രമായി ഇളവു കൊടുക്കാനാവില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.